Trending

ഡോണ്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍:കൊയ്ത്തുല്‍സവം.

ബാലുശ്ശേരി:കപ്പുറം ഡോണ്‍ ഇംഗ്ലീഷ് മീഡിയം  സ്കൂള്‍ കുട്ടികള്‍ സ്കൂള്‍ പരിസരത്ത് വിത്തിറക്കിയ കരനെല്‍ നൂറുമേനിയില്‍ കൊയ്തെടുത്തു. സ്കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് കൃഷിക്കായി വിട്ടുനല്‍കിയ സ്ഥലത്ത് കൃഷി ഭവനില്‍ നിന്ന് ലഭിച്ച കരനെല്ലാണ് മികച്ച രീതിയില്‍ കൊയ്തെടുത്തത്.



നാടന്‍ പാട്ടിന്‍െറ താളമേളത്തോടെ പരമ്പരാഗത കൊയ്യക്കാരുടെ വേഷത്തിലത്തെിയ കുട്ടികളോടൊപ്പം കൃഷി സ്നേഹികളായ നാട്ടുകാരും, കര്‍ഷകരും അണിചേര്‍ന്നു. ഇതോടെ കുട്ടികര്‍ഷകരുടെ കൊയ്ത്തുല്‍സവം ആഘോഷമായി. പുതു തലമുറക്ക് കൃഷിയുടെ പ്രാധാന്യം പകര്‍ന്ന് നല്‍കുന്നതിന്‍െറ ഭാഗമായാണ് കുട്ടികള്‍ക്ക് നെല്ലുവിതക്കാനും കൊയ്യാനും സ്കൂള്‍ മാനേജ്മെന്‍റ് അവസരം ഒരുക്കിയത്.  

ഊര്‍ജസ്വലരായ കുട്ടികള്‍ ആദ്യ അവസരം തന്നെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയതായി കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സ്കൂള്‍ മാനേജര്‍ കെ. സുബൈര്‍ ചൂണ്ടികാണിച്ചു. നെല്‍ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ചടങ്ങില്‍ കെ.സി.എം സിറാജ് സംസാരിച്ചു. 

പരമ്പരാഗത നെല്‍കൃഷിയുടെ രീതികള്‍ സ്വര്‍ണലത ടീച്ചര്‍ കുട്ടികളുമായി പങ്കുവെച്ചു. പ്രിന്‍സിപ്പല്‍ മുബീന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡോണ്‍ ഗ്രീന്‍ കാമ്പയിന്‍െറ ഭാഗമായി നേരത്തെ ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവെടുത്ത് സ്കൂള്‍ കുട്ടികള്‍ ശ്രദ്ധ നേടിയിരുന്നു. റിന്‍ഷിജ ചടങ്ങില്‍ സ്വാഗതം പറഞ്ഞു.


Previous Post Next Post
3/TECH/col-right