വിവിധ ജോലി അപേക്ഷാ അറിയിപ്പുകൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 21 October 2018

വിവിധ ജോലി അപേക്ഷാ അറിയിപ്പുകൾ

ഐഒസിഎല്ലിൽ ഒഴിവ്

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസിന് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ അപ്രന്റിസ്, ട്രേഡ്അപ്രന്റിസ് വിഭാഗങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ 441 ഒഴിവുണ്ട്. ടെക്സീഷ്യൻ അപ്രന്റിസ് യോഗ്യത് 50 ശതമാനം മാർക്കോടെഡിപ്ലോമ. ട്രേഡ് അപ്രന്റിസ്മെട്രിക്കുലേഷനും ദ്വിവത്സര ഐടിഐയുമാണ് യോഗ്യത. പ്രായം 18-24. 2018 ഒക്ടോബർ 31 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എഴുത്ത് പരീക്ഷയുടെയും  അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

www.iocl.com  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി: 2018 നവംബർ 1.
💥💥💥💥💥💥💥💥

ബാങ്കിങ് അസോസിയറ്റ് തസ്തികയിൽ 1200 ഒഴിവുണ്ട്

1200 ബാങ്കിങ് അസോസിയറ്റ്സ് ദ ജമ്മു ആൻഡ് കശ് മീർ ബാങ്ക് ലിമിറ്റഡിൽ ബാങ്കിങ് അസോസിയറ്റ് തസ്തികയിൽ 1200 ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം/ബിരുദാനന്തരബിരുദമോ അതിനുമുകളിലോ. പ്രായം 18-32. ജമ്മു കശ്മീരിൽ സ്ഥിര താമസമാ ക്കിയവർക്ക് അപേക്ഷിക്കാം.

വിശദ വിവരങ്ങൾക്ക്:  www.jkbank.com


💥💥💥💥💥💥💥💥

ഡീസൽ ലോക്കോ മോട്ടിവ്സിൽ ഒഴിവ്

ഉത്തർപ്രദേശിലെ വാരാണസി ഡീസൽ ലോക്കോമോട്ടീവ് വർക്സിൽ അപ്രന്റിസ് 374 ഒഴിവുണ്ട്. ഐടിഐക്കാർക്കും,ഐടിഐ ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഫിറ്റർ, കാർപന്റർ,പെയിന്റർ, മെഷീനിസ്റ്റ്,വെൽഡർ (ജിആൻഡ് ഇ),ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ് ടു ,ഐടിഐ (എൻസിവിടി) നോൺ ഐടിഐ വിഭാഗത്തിൽ പ്രായം 15-22. ഐടിഐക്കാർക്ക് പ്രായം 15-24. 2018 നവംബർ ഒമ്പതിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

https://dlwactapprentice.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി 2018 നവംബർ 09.


💥💥💥💥💥💥💥💥

കരസേനയിൽ
മതാധ്യാപകർ;96 ഒഴിവുകൾ


കരസേനയിൽ പണ്ഡിറ്റ്, ഗ്രന്ഥി,മൗലവി. പാതിരി, ബുദ്ധ് മോങ്ക് തുടങ്ങി ആർ.ആർ.ടി 87, 88 കോഴകളിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർമാരുടെ 96 ഒഴിവു.കളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരുഷന്മാർക്കാണ് അവസരം.
www.joinindianarmy.nic.in  എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.25നും 34നും മധ്യേ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്.2019 ഒക്ടോബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സീനിങ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ, ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റ്, മെഡിക്കൽ പരിശോധന,എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ഫെബ്രുവ
രി 24ന് നടക്കും.പണ്ഡിറ്റ് 78, ഗോർഖ പണ്ഡി
റ്റ് മൂന്ന്, ഗ്രന്ഥി ആറ്, സുന്നി മൗലവി അഞ്ച്, ശീഈ ഒന്ന്, പാതിരി രണ്ട്, ബുദ്ധ് മോങ്ക് ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.യോഗ്യതയും കൂടുതൽ വി
വരങ്ങളും അറിയുന്നതിനു വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: 2108 നവംബർ 03.


💥💥💥💥💥💥💥💥No comments:

Post a Comment

Post Bottom Ad

Nature