ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ; 8,000 ഒഴിവുകൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 21 October 2018

ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ; 8,000 ഒഴിവുകൾ

വിവിധ കന്റോൺമെന്റിനും മിലിട്ടറി സ്റ്റേഷനും കീഴിലുള്ള 137 ആർമി പബ്ലിക് സ്കൂളുകളിൽ വിവിധ വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എണ്ണായിരത്തോളം ഒഴിവുകളാണുള്ളത്.
കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്. www.aspcb.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ജോഗ്രഫി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി,ബയോടെക്, സൈക്കോളജി,കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് ഇൻഫർമാറ്റിക്സ്, ഹോം സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷങ്ങളിലാണ് ഒഴിവുകൾ. അപേക്ഷിക്കുന്ന വിഷയത്തിൽ ബിരുദാനന്തരബിരുദവും ബി.എഡുമാണ് യോഗ്യത. 

ഇംഗ്ലീഷ്, ഹിന്ദി, സംസ്ക്യതം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ ഒഴിവുകളി
ലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത.

നാൽപതു വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. 2019 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.500 രൂപയാണ് അപേക്ഷാ
ഫീസ്. ഡെബിറ്റ്, ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് എന്നിവ മുഖേന ഓൺലൈനായി ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 2018 ഒക്ടോർ 24.

No comments:

Post a Comment

Post Bottom Ad

Nature