കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി കീഴിൽ അടുത്തവർഷം ഹജ്ജിനു പോകാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി കേരള ഹജ്ജ് വെൽഫെയർ ഫോറം നടത്തുന്ന സൗജന്യ ഹജ്ജ് ഹെൽപ് ലൈൻ നാളെ മുതൽ ആരംഭിക്കും.ഞായറാഴ്ചഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 10 മുതൽ ഒന്നുവരെ കോഴിക്കോട് കിഴക്കെ നടക്കാവിലുള്ള ടി.കെപി കോംപ്ലക്സിലുള്ള ഓഫി
സിൽ സേവനം ലഭ്യമാണ്. 


അപേക്ഷകർ നൽകേണ്ട രേഖകൾ: 2020വരെ കാലാവധിയുള്ള പാസ്പോ
ർട്ട്, വെള്ള പ്രതലമുള്ള കളർ ഫോട്ടോ(ഹജ്ജ്-പാസ്പോര്ട്ട് സൈസ്), മെഹറമിന്റെ പേരിലുള്ള ബാങ്കിലെ ചെക്ക് ലീഫ്, ബാങ്കിൽ അടയ്ക്കാനുള്ള 300 രൂപ. 


ഫോൺ:9447149007, 9349113947.