കൊടുവള്ളി:മറിവീട്ടിൽതാഴം യൂണിറ്റ് KSU രൂപീകരണ യോഗം  ഉദ്ഘാടനം ജില്ല സെക്രട്ടറി വിജയകുമാർ നിർവഹിച്ചു.യോഗത്തിൽ രാജ്യ ലക്ഷ്മൺ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ടലം ജനറൽ സെക്രട്ടറി  ഷഹബാസ് പറക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി.സാമൂഹിക മൂല്യങ്ങളെ ഉയർത്തുന്ന രീതിയിലായിരിക്കണം വിദ്യാഭ്യസമെന്നും അതിന് ഗവൺമെന്റ് പ്രധാന്യം നൽകണമെന്നും യോഗത്തിൽ  ആവശ്യപെട്ടു.

മണ്ഡലം പ്രസിഡറ്റ്  T M രാധകൃഷ്ണൻ, ബാലകൃഷ്ണൻ, ബിനു എന്നിവർ സംസാരിച്ചു .

മറിവീട്ടിൽതാഴം യൂണിറ്റ്   KSU  ഭാരവാഹികൾ:- പ്രസിഡന്റ്: അഭിജിത്ത്, വൈസ്.പ്രസിഡന്റ്:ആർദ്ര സി ആർ ,സെക്രട്ടറി: അശ്വന്ത് , ജോയിന്റ് സെക്രട്ടറി:അനുശ്രി എന്നിവരെ തിരഞ്ഞെടുത്തു.

ശ്രീജിത്ത് KM സ്വാഗതവും,അശ്വന്ത് നന്ദിയും പറഞ്ഞു.