"എന്ത് കൊണ്ടാണ് എല്ലാ ബസുകളിലും പുകവലി പാടില്ല" എന്ന നിര്‍ദേശം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 15 October 2018

"എന്ത് കൊണ്ടാണ് എല്ലാ ബസുകളിലും പുകവലി പാടില്ല" എന്ന നിര്‍ദേശം

"എന്ത് കൊണ്ടാണ് എല്ലാ ബസുകളിലും പുകവലി പാടില്ല" എന്ന നിര്‍ദേശം എഴുതിവച്ചിരിക്കുന്നത് അതിനെ കുറിച്ച് ......

70 വര്‍ഷങ്ങൾക്ക് മുൻപ് പൊന്‍കുന്നത്തുണ്ടായ ഒരു ബസപകടമാണ് ഇതിനു കാരണമായത്. 1948 മേയ് 10. പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്ത് എഎംഎസ് ബസ് കമ്പനിയുടെ ബുക്കിങ് ഓഫിസായിരുന്നു. അവിടെ നിന്നാണ് അന്ന് ബസുകൾ ട്രിപ്പുകള്‍ തുടങ്ങുന്നതും ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നതും. പൊന്‍കുന്നം-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട ലൈനില്‍ പോകുന്ന ബസില്‍ അന്ന് നിറയെ യാത്രക്കാരുണ്ടായിരുന്നു.
മറ്റൊരു ചെറിയ ബസില്‍ ആളുകള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് വലിയ ബസിലേക്കു യാത്രക്കാരെ മാറ്റുകയായിരുന്നു. അക്കാലത്ത് ടിന്നുകളില്‍ കൊണ്ടുവന്നാണ് ബസിലെ ടാങ്കില്‍ ഇന്ധനം നിറച്ചിരുന്നത്. 

ടാങ്ക് നിറയ്ക്കുന്ന സമയത്ത് ആരും ബീഡി കത്തിക്കരുതെന്നു ജീവനക്കാര്‍ വിളിച്ചുപറയും. അന്നും അങ്ങിനെ ആരും ബീഡി കത്തിക്കരുതെന്ന് വിളിച്ചു പറഞ്ഞു. പക്ഷേ ഒരു മദ്യപാനി അതു വകവെക്കാതെ അയാള്‍ അപ്പോള്‍ ത്തന്നെ തീപ്പെട്ടി ഉരച്ചു. 

നിമിഷനേരം കൊണ്ട് ബസ് ഭയാനകമായ ശബ്ദത്തോടെ ആളിക്കത്തി. പിഞ്ചുകുഞ്ഞും നവദമ്പതികളും ഉള്‍പ്പെടെ ഒട്ടേറെ യാത്രക്കാര്‍ വെന്തുകരിഞ്ഞു മരിച്ചു. ഒരാള്‍ പത്തുപന്ത്രണ്ടു പേരെ വലിച്ചിറക്കി രക്ഷപ്പെടുത്തി. ഒരു സ്ത്രീയേയും കുഞ്ഞിനെയും രക്ഷിക്കാന്‍ വീണ്ടും ബസിലേക്കു കയറിയ ഇയാള്‍ ചവിട്ടുപടിയില്‍ മരിച്ചുവീണു.

അന്ന് ഒരുപാട് നൊമ്പരങ്ങൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളുണ്ടായി അമ്മയുടെ മാറോടു ചേര്‍ന്നു കത്തിക്കരിഞ്ഞിരിക്കുന്ന കുഞ്ഞിന്റേതുള്‍പ്പെടെയുള്ള കാഴ്ചകള്‍ ആരുടെയും നെഞ്ചു തകര്‍ക്കുന്നതായിരുന്നു.  അന്ന് തിരുവിതാംകൂര്‍ മന്ത്രിയായിരുന്ന ടി.എം. വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. 


ഇതിനെ ത്തുടര്‍ന്നാണ് അന്ന് മുതൽ ബസിനുള്ളില്‍ പുകവലി പാടില്ല എന്ന അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.
 

ഈ അടുത്ത കാലത്ത് ബസിൽ നിന്ന് ഒരു ഗർഭിണി വീണു മരിച്ചതിനെ തുടർന്നു ഗർഭിണികൾക്കും ബസുകളിൽ സീറ്റ് റിസർവ് ചെയ്ത് എഴുത്തു പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്...


No comments:

Post a Comment

Post Bottom Ad

Nature