Trending

ELETTIL ONLINE NEWS UPDATES 15-10-2018

ELETTIL ONLINE NEWS UPDATES 15-10-2018 
1194 കന്നി 29
1440 സഫർ 05

തിങ്കൾ

 

                     

കേരളീയം

🅾 സി.കെ.ജാനു മുന്നണി വിട്ടതില്‍ അത്ഭുതമില്ലെന്ന് പി.എസ്. ശ്രീധരന്‍പിള്ള.ജാനുവിന്റെ പാർട്ടി മുന്നണി വിടുമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. എന്നാൽ മുന്നണിയിൽ ചേരുമ്പോൾ നൽകിയിരുന്ന വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കാത്തതാണ്‌ മുന്നണി വിടാൻ കാരണം എന്ന് ജാനു പറഞ്ഞു


🅾 പോത്തുകല്ലില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. നിലമ്പൂർ പോത്തുകല്ലിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ കോടാലി പൊയിൽ വെറ്റില കൊല്ലി, കൊമ്പൻ തൊടിക അസീസ്‌ മകൻ ആദിൽ ആണ്‌ ചാലിയാറിൽ മുങ്ങി മരിച്ചത്‌


🅾 കൊച്ചി മെട്രോയുമായി സഹകരിച്ച്‌ കോതമംഗലം എം എ കോളേജ്‌ വിദ്യാർത്ഥികൾ കളമശേരി മുതൽ മറൈൻ ഡ്രൈവ്‌ വരെ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു


🅾 ആശുപത്രിയില്‍ എത്തിക്കണമെന്ന് സഹായമാവശ്യപ്പെട്ട യുവതിയുടെ പക്കല്‍ നിന്നും ആശ പ്രവര്‍ത്തക കണ്ടെത്തിയത് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നവജാത ശിശുവിനെ; പ്രസവത്തില്‍ കുഞ്ഞു മരിച്ചെന്ന് ആദ്യം യുവതി പറഞ്ഞെങ്കിലും ചോദ്യം ചെയ്യലില്‍ കൊലപ്പെടുത്തിയതെന്ന് മൊഴി ; അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് പൊലീസ്.ചാരുംമൂട്‌ ഇടപ്പോൺ സ്വദേഢിനിയായ യുവതി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു    . യുവതിയെ മാവേലിക്കര താലൂക്ക്‌ ആശുപത്രിയിൽ ഒരവേശിപ്പിച്ചു
🅾 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17 ന്‌ കൂടി അവധി പ്രഖ്യാപിച്ചു.  മഹാനവമി ദിനമായ 18 ലെ അവധിക്ക്‌ പുറമെ ആണിത്‌. ഇതോടെ 17, 18 തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി ആയിരിക്കും.


🅾 ഇമ്പ്രസാരിയൊ മിസ്‌ കേരള മൽസരം നാളെ 6.30 ന്‌ കൊച്ചി ഹോട്ടൽ ലെ മെറിഡിയനിൽ നറക്കും.22 മൽസരാർത്ഥികൾ ആണുള്ളത്‌.


🅾 മൂന്നാർ പുഷ്പമേളക്ക്‌ ഇന്ന് തുടക്കമാവും.  എസ്‌ രാജേന്ദ്രൻ എം എൽ എ ഉൽഘാടനം ചെയ്യുന്ന മേള 3 മാസം നീണ്ട്‌ നിൽക്കും രാവിലെ 9 മുതൽ വൈകിട്ട്‌ 9 വരെ ആണ്‌ പ്രവേശനം.


🅾 ബിലീവേഴ്സ്‌ ചർച്ച്‌ പരമാധ്യക്ഷൻ ബിഷപ്പ്‌ ഡോ: കെ പി യോഹന്നാൻ ഇനി അറിയപ്പെടുക മാർ അത്തനേഷ്യസ്‌ യോഹാൻ. . ഇന്നലെ തിരുവല്ലയിൽ നടന്ന ചടങ്ങിൽ ആണ്‌ പുതിയ പേര്‌ പ്രഖ്യാപിച്ചത്‌


🅾 കെ പി ശശി വിഷയത്തിൽ പാർട്ടി നിശ്ചയിച്ച സമയത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകുമെന്ന് അന്വേഷണ കമ്മീഷൻ ചെയർമ്മാൻ മന്ത്രി എ കെ ബാലൻ.


🅾 എ ടി എം കവർച്ച; ചാലക്കുടിയിൽ സി സി ക്യാമറയിൽ കണ്ട ഏഴംഗ സംഘം പ്രതികൾ അല്ലെന്ന് പോലീസ്‌.  കവർച്ച നടത്തിയത്‌ മൂന്നംഗ സംഘം.


🅾 തൃപ്പൂണിത്തുറ സ്വദേശിയായ ഡോ : ദീപു (33) മഞ്ചേരിയിൽ ഭാര്യ വീട്ടിലേക്ക്‌ പോകുന്നതിനിടെ ബൈക്കും ബസും കൂട്ടിമുട്ടി മരിച്ചു.


🅾 കളമശേരി പത്തടിപ്പാലത്ത്‌  ബൈക്ക്‌ ഇടിച്ച്‌ കാൽനട യാത്രക്കാരൻ സിദ്ധിക്ക്‌ (62) മരിച്ചു.


ശബരിമല


🅾 പരിവാര്‍ പ്രസ്ഥാനങ്ങളെ അകറ്റി നിര്‍ത്തി സമവായത്തിന് സര്‍ക്കാര്‍ നീക്കം; സ്ത്രീ പ്രവേശന ഉത്തരവ് ഉടന്‍ നടപ്പാക്കാതിരിക്കാന്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാരും തയ്യാര്‍; പുനപരിശോധനാ ഹര്‍ജിയിലെ തീരുമാനം വരെ കാത്തിരിക്കാന്‍ സാവകാശമുണ്ടെന്ന നിയമോപദേശം ഉയര്‍ത്തി പിണറായി സര്‍ക്കാര്‍ സമവായത്തിന്; പന്തളം കൊട്ടാരവും തന്ത്രികുടുംബവുമായി ദേവസ്വം ബോര്‍ഡ് നടത്തുന്ന ചര്‍ച്ച നിര്‍ണ്ണായമാകും; തുലാമാസത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സംവിധാനവും ഒരുക്കില്ല; ശബരിമലയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക്.


🅾 ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ എൻ ഡി എ പന്തളത്ത്‌ നിന്ന് ആരംഭിച്ച ശബരിമല സംരക്ഷണ യാത്ര ഇന്ന് സെക്രട്ടറിയേറ്റിന്‌ മുന്നിൽ സമാപിക്കും


🅾 ശബരിമല വിഷയം; തെറ്റിദ്ധാരണകൾ അകറ്റാൻ സി പി എം ബ്രാഞ്ച്‌ തലത്തിൽ കുടുംബയോഗങ്ങൾ സംഘടിപ്പിക്കും.


🅾 ശബരിമല വിഷയത്തിൽ താൻ ഭക്തർക്കൊപ്പം ആണെന്ന് വെള്ളാപ്പള്ളി


 🅾 ശബരിമല വിശദീകരണം, മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലി നാളെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.


🅾 ശബരിമല വിവാദം കത്തിക്കാളുന്നതിനിടെ മുന്‍ സിപിഎം എംഎല്‍എയുടെ പിഎ ബിജെപിയില്‍; അന്തരിച്ച കെ കെ രാമചന്ദ്രന്‍ നായരുടെ വിശ്വസ്തനായിരുന്ന ഹരികുമാറിന്റെ മറുകണ്ടം ചാട്ടത്തില്‍ ഞെട്ടി ചെങ്ങന്നൂരിലെ സിപിഎമ്മുകാര്‍; പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും തീരുമാനത്തിന് പിന്നില്‍; ഹരികുമാറിനെ നേരത്തെ പുറത്താക്കിയെന്ന് ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി.


🅾 ശബരിമല ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണം: കോതമംഗലം വാരപ്പെട്ടിയിലും പിണ്ടിമനയിലും നാമജപഘോഷയാത്ര സംഘടിപ്പിച്ചു; യാത്രയില്‍ അണിനിരന്നത് ആയിരങ്ങള്‍.


🅾 അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ് വിമത സംഘ്പരിവാർ നേതാവ്‌ പ്രതീഷ് വിശ്വനാഥന്‍ പന്തളത്തു നിന്നും തുടങ്ങിയ യാത്ര അനന്തപുരിയില്‍ എത്തിയപ്പോള്‍ ശോഷിച്ചു; പ്രവീണ്‍ തൊഗാഡിയ പങ്കെടുത്ത പരിപാടിയിലും കഷ്ടിച്ചെത്തിയത് മുന്നൂറോളം പേര്‍ മാത്രം; തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായിട്ടും തൊഗാഡിയയെ ശ്രവിക്കാന്‍ സ്ത്രീകളും കുറവ്; മലപോലെ വരുമെന്ന് കൊട്ടിദ്‌ഘോഷിച്ചത് എലി പോലെ ആയത് ഇങ്ങനെ


🅾 ശബരിമലയെ അയോധ്യയെപ്പോലെ യുദ്ധഭൂമിയാക്കാന്‍ അനുവദിക്കില്ല: മുല്ലപ്പള്ളി.


🅾 ശബരിമല വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ 18ന് ഹര്‍ത്താല്‍: പ്രവീണ്‍ തൊഗാഡിയ.


🅾 കേരളം വിട്ട് പ്രതിഷേധം ഡല്‍ഹിയിലുമെത്തി; ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളില്‍ നിന്നും മുറിവേറ്റ ഹൃദയത്തോടെ ഒഴുകിയെത്തിയത് ആയിരങ്ങള്‍; ഡല്‍ഹിയില്‍ മലയാളികള്‍ നടത്തിയ ഏറ്റവും വിലയ പരിപാടിയായി മാറി നാമജപഘോഷയാത്ര. ജന്തർ മന്ദറിൽ നടന്ന നാമജപയാത്രയിൽ പങ്കെടുക്കാൻ ഹരിയാന, പഞ്ചാബ്‌ , യു പി എന്നിവിടങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി .പന്തളം കൊട്ടാരത്തിലെ കേരള വർമ്മ രാജ ഉൽഘാടനം നിർവ്വഹിച്ചു. . സി വി ആനന്ദബോസ്‌, പി ഡി ടി ആചാരി, ഉഷാ നന്ദിനി, എം കെ ജി പിള്ള തുടങ്ങിയവർ സംസാരിച്ചു


🅾 അയ്യപ്പഭക്തരെന്ന് തോന്നിക്കുന്ന വലിയ ആള്‍ക്കൂട്ടം മദ്യലഹരിയില്‍ അയ്യപ്പ ശരണം വിളിയുമായി വീടിന്റെ മുന്നില്‍; മല ചവിട്ടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണി; പൊലീസിനെ വിളിച്ചു വരുത്തി ഭീഷണിയെ നേരിട്ട് രേശ്മ; മലചവിട്ടാന്‍ തനിക്കൊപ്പം നാല് സ്ത്രീകള്‍ കൂടിയുണ്ടെന്നും കണ്ണൂരുകാരിയുടെ വെളിപ്പെടുത്തല്‍; ശബരിമല ദര്‍ശനത്തിന് കറുത്ത വസ്ത്രം ധരിച്ച്‌ മാലയിട്ട് വ്രതംനോറ്റ് അവസരം കാത്തിരിക്കുന്നത് കോളേജ് അദ്ധ്യാപികയെ തേടിയെത്തുന്നത് ഭീഷണികള്‍.


ദേശീയം

🅾 മീ ടു വിൽ  മന്ത്രി എം ജെ അക്ബർ രാജി വക്കാൻ വിസമ്മതിച്ചതോടെ തീരുമാനം പ്രധാനമന്ത്രിയുടെ ബാധ്യതയായി.


🅾 സമാജ്‌വാദി പാർട്ടി നേതാവ്‌ മുലായം സിംഗിന്റെ ഇളയ മരുമകൾ മുലായമിന്റെ സഹോദരൻ ശിവപാൽ യാദവിന്റെ പുതിയ പാർട്ടിയിൽ ചേർന്നു.


🅾 സ്‌കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കൊലപാതകം; വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്നു; അക്രമി സംഘം അകത്ത് പ്രവേശിച്ചത് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം.ബാംഗളൂർ ദസറഹള്ളിയിലെ ഹവനൂർ പബ്ലിക്‌ സ്കൂൾ പ്രിൻസിപ്പൽ രംഗനാഥ്‌ (60) ആണ്‌ മരിച്ചത്‌. ആറംഗ സംഘത്തിലെ ഒരാൾ പോലീസ്‌ പിടിയിൽ ആയി


🅾 പരാതി പറയാന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങേണ്ട; ഓടുന്ന തീവണ്ടിയില്‍ പരാതി രേഖപ്പെടുത്താന്‍ സൗകര്യം ഉടന്‍; ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.റെയിൽവേ സംബന്ധമായ എന്ത്‌ പരാതിയും ഈ ആപ്പ്‌ വഴി രജിസ്റ്റർ ചെയ്യാം


🅾 `മീ ടൂ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ എംജെ അക്‌ബര്‍ രാജിവെക്കും`; സ്ത്രീകളെ അപമാനിക്കുന്ന ആരായാലും അയാള്‍ക്കെതിരെ നടപടി; മീ ടൂവില്‍ ആരെയും കുടുക്കാമെന്ന അവസ്ഥ; ലൈംഗിക വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാംദാസ് അതാവലെ.


🅾 ചായക്കടക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാന്‍ കഴിയുന്നത് ബിജെപിക്ക് മാത്രം! അടുത്ത 50 വര്‍ഷവും പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ബിജെപി; രാജ്യ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അമിത് ഷാ. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ്‌ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം


🅾 അലഹബാദിനെ 'പ്രയാഗ് രാജ്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ യോഗി ആദിത്യനാഥ്; നിര്‍ദ്ദേശം ഗവര്‍ണര്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി; ഗംഗാ നദിയുടെ ശുദ്ധീകരണം ഡിസംബര്‍ 15നകം നടത്തുമെന്നും ആദിത്യനാഥ്.

അന്താരാഷ്ട്രീയം

🅾 തുർക്കിയിലെ സൗദി കോൺസലേറ്റിൽ സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവം; സൗദി അറേബ്യയിൽ നടക്കാൻ ഇരിക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ നിന്ന് ബ്രിട്ടനും യു എസും പിന്മാറിയേക്കും. രാജ്യാന്തര സമ്മർദ്ദത്തിന്റെ ഫലമായി സൗദി ഓഹരി വിപണി 7 ശതമാനം ഇടിഞ്ഞു.. 2014 ന്‌ ശേഷം ഉക്ക്ല ഏറ്റവും വലിയ ഇടിവ്‌ ആണിത്‌.


🅾 പോൾ ആറാമൻ മാർപ്പാപ്പ , സാല്വദോർ ആർച്ച്‌ ബിഷപ്‌ ഓസ്കാർ റൊമേറൊ, എന്നിവർ അടക്കം 7 പേരെ വിശുദ്ധ പദവിയിലേക്ക്‌ മാർപ്പാപ്പ ഉയർത്തി 1963 മുതൽ 1978 വരെ ആയിരുന്നു പോൾ ആറാമൻ മാർപ്പാപ്പ ആ സ്ഥാന വഹിച്ചിരുന്നത്‌


🅾 ജ​ര്‍​മ​നി​യി​ല്‍ ചെറു വി​മാ​ന​മി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ മ​രി​ച്ചു.വിമാനം ഇറക്കാൻ ശ്രമിക്കുമ്പോൾ ആണ്‌ തകർന്ന് വീണത്‌


🅾 ലുബാന്‍ കൊടുങ്കാറ്റ് യമനിലേയ്ക്ക് കടന്നു; ഹളറമൗത്തിൽ  വന്‍ നാശം വിതക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.


🅾 യുഎസില്‍ ജന്‍മദിനാഘോഷത്തിനിടെ വെടിവയ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു.ഒരു കുട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ എത്തിയ 2 കുടുംബങ്ങൾ തമ്മിൽ ഉള്ള തർക്കം ആണ്‌ വെടിവെപ്പിൽ കലാശിച്ചത്‌


🅾 ആവേശം കയറി സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞതിന് അഴിയെണ്ണിയ മലയാളികള്‍ക്ക് യുഎഇയില്‍ നിന്നും ആശ്വാസമെത്തി; സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് നിര്‍ബന്ധിത നാടു കടത്തലോ ജയില്‍ ശിക്ഷയോ ഒഴിവാക്കി നിയമമെത്തി; ഇനി തീരുമാനം ജഡ്ജിയുടെ വിവേചനാധികാരം; ലൈംഗികാതിക്രമങ്ങള്‍ക്കും വേശ്യാവൃത്തിക്കും ഇളവ് ബാധകവുമല്ല.


🅾 മിന്നല്‍ വേഗത്തില്‍ 'ഈ മിടുക്കന്‍' ഒപ്പിയെടുക്കുന്നത് കോടിക്കണക്കിന് ചിത്രങ്ങള്‍; സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ക്യാമറയുമായി കലിഫോര്‍ണിയയിലെ ഗവേഷകര്‍; 'കംപ്രസ്ഡ് അള്‍ട്രാഫാസ്റ്റ് ഫോട്ടോഗ്രാഫി' വിദ്യയില്‍ അത്ഭുതപ്പെട്ട് ലോകം; ചികിത്സാ രംഗത്തും ക്യാമറ നാഴികകല്ല് സൃഷ്ടിക്കുമെന്നും ഗവേഷകര്‍.


കായികം

🅾 ലിയാണ്ടർ പെയ്സിന്‌ വീണ്ടും കിരീടം . 45 ആം വയസിൽ കിരീടം നേടിയത്‌ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടന്ന സാന്റൊ ഡോമിങ്ങൊ ഓപ്പൺ ട്രോഫി കിരീടം.പങ്കാളിയായി മെക്സിക്കയുടെ മിഗ്വൽ ഏഞ്ചൽ റീയേഴ്സും .


🅾 യുവേഫ നാഷൻസ്‌ ലീഗ്‌ ഫുട്ബോളിൽ ജർമ്മനിയെ 3-0 ന്‌ തകർത്ത്‌ ഹോളണ്ട്‌.  ചൊവ്വാഴ്ച്ച ഫ്രാൻസും ആയാണ്‌ ജർമ്മനിയുടെ അടുത്ത മൽസരം.


🅾 സംസ്ഥാന ജൂനിയർ അത്ലറ്റിക്സ്‌ കിരീടം എറണാകുളത്തിന്‌. പാലക്കാടും തിരുവനന്തപുരവും രണ്ടും  മൂന്നും സ്ഥാനക്കാർ ആയി.


🅾 യുവേഫ നാഷൻ ലീഗിൽ ഇന്ന് പോളണ്ട്‌ , ഇറ്റലിയെ നേരിടും.


🅾 ഷാ​ങ്ഹാ​യ് മാ​സ്റ്റേ​ഴ്സ് കി​രീ​ടം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്. ക്രൊയേഷ്യയുടെ ബോർന്ന കോറിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ ആണ്‌ നൊവാക്‌ തോൽപിച്ചത്‌ .(6-3,6-4)


🅾 2018- 2019 കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു; സച്ചിന്‍ ബേബി നായകന്‍. ഡേവ്‌ വാട്ട്മോർ കോച്ച്‌ ആയി തുടരും. ക്യാമ്പ്‌ 19 മുതൽ 28 വരെ തിരുവനന്തപുരത്ത്‌ നടക്കും


🅾 അച്ഛന്‍ വിജയക്കുതിപ്പ് നടത്തി 28 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ട്രാക്കിലേക്ക് മകനും ; യൂറോപ്യന്‍ ഫോര്‍മുല 3 കിരീടം സ്വന്തമാക്കി ഷൂമാക്കറുടെ മകന്‍ മിക്ക് ; എഫ് ത്രീയില്‍ ജേതാവായതോടെ മിക്കിന് തുറന്നത് ഫോര്‍മുല വണ്‍ മത്സരത്തിന്റെ വാതില്‍.


🅾 'മത്സരത്തിന് ഇറങ്ങും മുന്‍പ് സമ്മര്‍ദ്ദം താങ്ങാനാകാതെ 20ല്‍ അധികം തവണ ബാത്ത്‌റൂമില്‍ പോയയാളാണ് മെസ്സി' ; കാല്‍പന്തുകളിയിലെ രാജകുമാരനെതിരെ പരിഹാസ വര്‍ഷവുമായി ഇതിഹാസ താരം ഡീഗോ മറഡോണ; മെസ്സി മികച്ചൊരു ക്യാപ്റ്റനല്ലെന്നും അദ്ദേഹത്തെ ഫുട്‌ബോള്‍ ദൈവമായി കാണരുതെന്നും മറഡോണ.


സിനിമാ ഡയറി

🅾 'കൽക്കി' !!! ഒരു തട്ടുപൊളിപ്പൻ പോലീസ് ഓഫീസറായി ടോവിനോ തോമസ് എത്തുന്നു... പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന 'കൽക്കി', ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും, പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിക്കുന്നത്... ഒരു മാസ്സ് എൻറർടൈനറായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുജിൻ സുജാതനും പ്രവീൺ പ്രഭാറാമും ചേർന്നാണ്...!!!


🅾 ഒരു കുപ്രസിദ്ധ പയ്യൻ നവംബർ 9 ന് തിയേറ്ററുകളിൽ...തമിഴ് സിനിമയിലെ അമ്മ... മണിരത്നത്തിന്റെ 'നായകനി'ലൂടെ അരങ്ങേറിയ അഭിനേത്രി ശരണ്യ പൊൻവണ്ണൻ.. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക്.


🅾 നടിമാരില്‍ നിന്ന് അഞ്ച് പൈസയുടെ ഗുണം എഎംഎംഎയ്ക്ക് ഇല്ല! അഞ്ചരക്കോടിയോളം രൂപ സംഘടനയിലേക്ക് എത്തിക്കുന്ന ആളോട് ഞങ്ങള്‍ക്ക് വിധേയത്വം ഉണ്ട്; ദിലീപിനെ കൈവിടില്ലെന്ന് സൂചന നല്‍കി എഎംഎംഎ അംഗം മഹേഷ്; ഒരേ കാര്യം പതിനയ്യായിരം തവണ ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് പാര്‍വ്വതി; നടിമാരും താരസംഘടനയും തമ്മിലുള്ള പോര് ഉടനെയൊന്നും തീരില്ല; നവംബര്‍ 24ലെ ജനറല്‍ ബോഡി നിര്‍ണായകമാകും.


🅾 ചിത്രത്തിലെ അസോസിയേറ്റ് പറയുന്നു ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ എന്ന്`; യൂണിറ്റിലെ ചില തൊഴിലാളികള്‍ പോലും ശരീരം പറ്റാനായി ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്; സ്വതന്ത്രരായ പെണ്‍കുട്ടികളെ കാണുന്നത് പോക്ക് കേസായി; മീ ടു വെളിപ്പെടുത്തലുമായി മലയാളത്തിലെ വനിത അസിസ്റ്റന്റ് ഡയറക്ടര്‍ അനു ചന്ദ്ര


🅾 'മറ്റുള്ളവരുടെ മുന്‍പില്‍ വച്ച്‌ ശരീരം തടവിത്തരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു, പിന്നീട് മുറിയില്‍ വച്ച്‌ ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു' ; ബോളിവുഡില്‍ മീ ടൂ വെളിപ്പെടുത്തല്‍ വിവാദച്ചൂട് ഉയര്‍ത്തിയിരിക്കേ സംവിധായകന്‍ സുഭാഷ് ഘായ്‌ക്കെതിരെ ആരോപണവുമായി നടി കെയ്റ്റ് ശര്‍മ്മ; രാത്രിയില്‍ കൂടെ തങ്ങാതെ വിടില്ലെന്ന് ഘായ് പറഞ്ഞെന്നും കെയ്റ്റ്.


🅾 'അമ്മ' പ്രത്യേക ജനറല്‍ ബോഡി നവംബര്‍ 24 ന‌്; ഡബ്ല്യുസിസിയുടെ കത്തും ദിലീപിന്റെ രാജിയും ചര്‍ച്ചയാകും.


🅾 നടി രേവതിക്കെതിരായ പരാതി; അന്വേഷണം നടത്താന്‍ പൊലീസ് കമ്മീഷ്ണറുടെ ഉത്തരവ്. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ 17 വയസുള്ള ഒരു കുട്ടി തന്റെ വീട്ടിൽ പീഡനത്തിനിരയായി രക്ഷ തേടി വന്നിരുന്നു , എന്ന് പറഞ്ഞിരുന്നു. സംഭവം പോലീസിനെ അറിയിക്കാതിരുന്നതാണ്‌ അന്വേഷണത്തിന്‌ കാരണം ആയത്‌. എന്നാൽ സംഭവം 27 വർഷം മുമ്പ്‌ ആയിരുന്നു എന്ന തിരുത്തലുമായി രേവതി രംഗത്ത്‌ വന്നു.


🅾 പക്കിയുടെ അടവുകള്‍, കൊച്ചുണ്ണിയുടേതും; കായംകുളം കൊച്ചുണ്ണിയിലെ പുതിയ ഗാനം പുറത്ത്.കൊച്ചുണ്ണിയെ അടവുകൾ പഠിപ്പിക്കുന്ന ഇത്തിക്കര പക്കിയെ ആണ്‌ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്‌


🅾 ഒരു കുപ്രസിദ്ധ പയ്യനിലെ നെടുമുടി വേണുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.


🅾 ആഷിഖ് അബുവിന്റെ ഒപിഎം പ്രൊഡക്ഷന്‍സ് സ്ത്രീ സുരക്ഷയ്ക്കായി കമ്മിറ്റി ഒരുക്കും.


🅾 മീ ടു; ആരോപണങ്ങൾ നിഷേധിച്ച്‌ ഗാനരചയിതാവ്‌ വൈരമുത്തു ; ആരോപണം ഉന്നയിച്ചവര്‍ പൊലീസില്‍ പരാതി നല്‍കൂ: ഗാനരചയിതാവ് വൈരമുത്തു.


🅾 രണ്ടാമൂഴം സിനിമയെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചു; അത്തരക്കാര്‍ സമയം പാഴാക്കുകയാണെന്ന് ശ്രീകുമാര്‍ മേനോന്‍; ഇന്നലെ അര്‍ദ്ധരാത്രിയും എംടിയുടെ വീട്ടിലെത്തി ക്ഷമ ചോദിച്ച്‌ സംവിധായകന്‍; രണ്ടാമൂഴത്തിലെ ചര്‍ച്ചകള്‍ ഫലിച്ചെന്ന് സൂചന; തിരിക്കഥാകൃത്തിന്റെ മനസ്സിലെ മഞ്ഞുരുകിയെന്ന് സൂചന നല്‍കി ശ്രീകുമാര്‍ മേനോന്‍; നിയമയുദ്ധത്തില്‍ നിന്ന് എംടി പിന്മാറുമെന്ന് റിപ്പോര്‍ട്ട്; മോഹന്‍ലാലിന്റെ രണ്ടാമൂഴം വീണ്ടും ട്രാക്കിലേക്ക്.
Previous Post Next Post
3/TECH/col-right