ELETTIL ONLINE NEWS UPDATES 16-10-2018
1194 കന്നി 30
1440 സഫർ 06
ചൊവ്വ              
                   
കേരളീയം

🅾 മന്ത്രിമാരുടെ വിദേശ യാത്ര; അനുമതി തേടി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു; യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്; അനിശ്ചിതത്വം 17മന്ത്രിമാരുടെ യാത്രയില്‍; ചീഫ് സെക്രട്ടറി കത്ത് നല്‍കിയ സാഹചര്യത്തില്‍ അപേക്ഷ തള്ളിക്കളയില്ലെന്ന വിശ്വാസത്തില്‍ സര്‍ക്കാര്‍; യാത്ര 17 മുതല്‍ 21 വരെ.


🅾 പി.കെ.ശശിക്കെതിരായ പീഡന പരാതി പൂഴ്‌ത്തല്‍; കോടിയേരിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ സാക്ഷിയെ ഹാജരാക്കാന്‍ ഉത്തരവ്; മനോരമ-മാതൃഭൂമി എഡിറ്റര്‍മാര്‍ക്ക് സമന്‍സ് അയയ്ക്കണമെന്ന ആവശ്യം കോടതി തള്ളി.


🅾 ഇന്ന് മുതല്‍ ആറ് ദിവസം ട്രെയിന്‍ സമയത്തില്‍ നിയന്ത്രണം; ജനശതാബ്ദിയും ഏറനാടും വൈകി ഓടും; മാറ്റം തിരുന്നാവായ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന അറ്റകുറ്റപണികളെ തുടര്‍ന്ന്


🅾 കേ​ര​ള​ പു​ന​ര്‍​നി​ര്‍​മ്മാണം: ജി​എ​സ്ടി​യി​ല്‍ സെ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി സ​മ​വാ​യ​മു​ണ്ടാ​ക്കാ​ന്‍ ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം


🅾 അനുജനോടൊപ്പം കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങിമരിച്ചു.കായംകുളം കറ്റാനം കട്ടച്ചിറ തവളയില്ലാ കുളത്തിൽ  കറ്റാനം വൃന്ദാവനത്തിൽ സുമേഷിന്റെ മകൻ അജയ്‌ (17) ആണ്‌ മരിച്ചത്‌. .പ്ലസ്‌ വൺ വിദ്യാർത്ഥിയാണ്‌


🅾 ഉപ്പളയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പള ഗേറ്റിൽ ലിയാസിന്റെ (18) മൃതദേഹം ആണ്‌ കണ്ടെത്തിയത്‌


🅾 ആലപ്പുഴയില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ കുരുന്നിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ! ജനിച്ച്‌ നിമിഷങ്ങള്‍ മാത്രം പിന്നിട്ട പെണ്‍കുഞ്ഞിന് അന്തകയായത് പെറ്റമ്മ തന്നെ; പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതിന് പിന്നാലെ കള്ളി വെളിച്ചത്ത്.കുഞ്ഞിന്റെ അമ്മ എടപ്പോൺ കളരിക്കൽ അഞ്ജനയെ (37) പോലീസ്‌ അസ്റ്റ്‌ ചെയ്യും . വിവാഹമോചിതയാണ്‌


🅾 വീണ്ടും പെരുമഴഭീതി; മിക്കയിടങ്ങളിലും തുടര്‍ച്ചയായി മഴ പെയ്യുന്നു; ഇടുക്കിയും പത്തനംതിട്ടയിലും വയനാടും വീണ്ടും പ്രളയ ഭീതിയില്‍; പ്രളയമഴ ദുരിതം വിതച്ചെടുത്തെല്ലാം മഴയും മണ്ണിടിച്ചിലും ആഞ്ഞ് വീശും; വിള്ളലുകള്‍ വീണ വീടുകള്‍ ഇടിയാന്‍ സാധ്യത; റാന്നിയിലെ വീടിന് പിന്നില്‍ ഭൂമിക്കടിയില്‍ പ്രളയ ശബദ്ം; അണക്കെട്ടുകളെല്ലാം വീണ്ടും തുറക്കേണ്ടി വരും; തുല മഴ എത്തിയതോടെ എങ്ങും കരുതലും ആശങ്കയും ബാക്കി.


🅾 കോടതി ഉത്തരവ് വരാന്‍ വൈകി; ഫ്രാങ്കോ മുളയ്ക്കല്‍ തിങ്കളാഴ്ച ജയിലില്‍ തന്നെ; ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാവുന്നതോടെ പുറത്തിറങ്ങാം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ.


🅾 മുസ്ലിം പേരുള്ളവര്‍ എല്ലാം ഭീകരവാദികള്‍ ആണോ? ആണെങ്കില്‍ അത് പൊതു അറിയിപ്പായി പുറപ്പെടുവിക്കുക'; കൊച്ചി വിമാനത്താവളത്തില്‍ റാംപ് ഏജന്റ് തസ്തികയിലേക്ക് തിരഞ്ഞെടുത്ത 15 പേരില്‍ ഒഴിവാക്കപ്പെട്ടവരെല്ലാം മുസ്ലിംങ്ങള്‍; 11 പേര്‍ക്ക് പാസ് ലഭിച്ചപ്പോള്‍ നാല് പേര്‍ ഒഴിവാക്കപ്പെട്ടത് എസ്‌പിയുടെ ക്ലിയറന്‍സ് ഉണ്ടായിരുന്നിട്ടും; പിണറായി വിജയന്‍ ചെയര്‍മാനായിരുന്നിട്ടും ഈ ഗതി വന്നത് ഖേദകരമെന്ന് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.ഷംലാദ്‌ കൊച്ചയ്യത്ത്‌ എന്ന യുവാവ്‌ ആണ്‌ എയർപോർട്ട്‌ അതോറിറ്റിയുടെ വിവേചനപരമായ നടപടിക്കെതിരെ ഫേസ്‌ബുക്‌ പോസ്റ്റുമായി രംഗത്ത്‌ വന്നത്‌
🅾 ബസുകളിൽ തിരക്ക്‌ ഉണ്ടാക്കി യാത്രക്കാരുടെ മാല മോഷ്ടിച്ച സംഭവത്തിൽ ചെന്നൈ സ്വദേശിനികളായ പ്രിയ, ഗായത്രി എന്നിവരെ പെരുമ്പാവൂരിൽ പോലീസ്‌ അറസ്റ്റ്‌ ചെയ്തു


🅾 മൂന്നാറിൽ നീലക്കുറിഞ്ഞി പറിച്ച്‌ വാഹനത്തിൽ സൂക്ഷിച്ച യാത്രാ സംഘത്തിന്‌ ,2000 രൂപ പിഴ ചുമത്തി.


🅾 കൊച്ചി ബിനാലെക്ക്‌ ഡിസംബർ 12 ന്‌ തുടക്കമാവും . ബിനാലെയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടന്നു. മാർച്ച്‌ 29 ന്‌ ആണ്‌ മേള സമാപിക്കുക.


🅾 റഫാൽ ഇടപാടിലെ അഴിമതി ആരോപണം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട്‌ കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിൽ ഇന്നലെ ആയിരക്കണക്കിന്‌ കോൺഗ്രസ്‌ പ്രവർത്തകർ അണി നിരന്ന റാലിയും സമ്മേളനവും നടന്നു


🅾 കൊള്ളപ്പലിശക്കാരൻ മഹാരാജന്റെ കേരളത്തിലെ ഇടപാടുകൾ 600 കോടിയിൽ ഏറെ. ഒരു കോടി രൂപക്ക്‌ 12 ലക്ഷം രൂപ മുൻകൂർ പലിശ ഈടാക്കിയ ശേഷം ആണ്‌ തുക  കൈമാറിയിരുന്നത്‌.


🅾 പി എസ്‌ സി നിയമന ഉപദേശം നൽകിയ 4000 കണ്ടക്ടർമാരെ ഉടൻ നിയമിക്കാൻ ആകില്ലെന്ന കെ എസ്‌ ആർ ടി സി യുടെ വാദം ഹൈക്കോടതി ശരി വച്ചു


🅾 കേരള പുനർന്നിർമ്മാണത്തിനായി കേരള സർക്കാർ ആവിഷ്കരിച്ച ക്രൗഡ്‌ ഫണ്ടിംഗിന്‌ ഇന്ന് തുടക്കമാവും.


ശബരിമല


🅾 ശബരിമല യുവതി പ്രവേശന വിഷയം: കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്; ഹൈക്കമാന്‍ഡിന്റെ അനുമതി നേടിയെടുക്കാന്‍ രമേശ് ചെന്നിത്തല ഡല്‍ഹിക്ക്; കേരളത്തിലെ സാഹചര്യങ്ങള്‍ രാഹുലിനെ ധരിപ്പിക്കും; തന്ത്രിമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം; പമ്പയിൽ  മറ്റന്നാള്‍ നടക്കുന്ന സമരത്തിന് കോണ്‍ഗ്രസിന്റെ ശക്തമായ പിന്തുണ.


🅾 ബിജെപി അവസരം മുതലെടുത്തപ്പോള്‍ നഷ്ടം കോണ്‍ഗ്രസിന്; പ്രസ്താവനകളായി മാത്രം പിന്തുണ ഒതുക്കാതെ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ച്‌ യുഡിഎഫും; ലീഗിനും കേരളാ കോണ്‍ഗ്രസിനും പൂര്‍ണ്ണ സമ്മതം; ശബരിമല യുവതി പ്രതിഷേധം കൂടുതല്‍ ജനകീയമാക്കുന്നു; ഇന്ന് മുതല്‍ നിലയ്ക്കലിലും  പമ്പയിലേക്കും ഭക്തജനപ്രവാഹം; തടയാനോ സഹായിക്കാനോ ശ്രമിക്കാതെ നിസംഗമായി സര്‍ക്കാരും


🅾 വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല; വിശ്വാസത്തെ അതിന്റെ വഴിക്ക് വിടുക; ശബരിമലയില്‍ സ്ത്രീകള്‍ കയറണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സ്ത്രീകള്‍ തന്നെയാണ്; വിശ്വാസികള്‍ക്കായി വേണ്ടത് നിരന്തര ബോധവത്ക്കരണം; എഴുത്തുകാരെയും സാംസ്കാരിക നായകരെയും ഉള്‍പ്പെടുത്തി നവോത്ഥാന സദസ്സകള്‍ നടത്തണം; പിണറായി സര്‍ക്കാരിനെ താഴെയിറക്കാനുള്ള സംഘപരിവാറിന്റെ കുത്തിത്തിരിപ്പുകള്‍ക്കെതിരെ ജാഗ്രത വേണം; അണികളെ ജാഗരൂകരാക്കാന്‍ സിപിഎം തെളിക്കുന്ന വഴി ഇങ്ങനെ


🅾 ശബരിമലയില്‍ ഭക്തര്‍ അര്‍പ്പിക്കുന്ന കാണിക്ക സര്‍ക്കാര്‍ കൈയിട്ടുവാരുകയാണോ? വരുമാനമെല്ലാം ദേവസ്വം ബോര്‍ഡിലേക്കാണോ വരുന്നത്? ആരോപണങ്ങളെ കണക്കുകള്‍ നിരത്തി ചെറുക്കും; ക്ഷേത്രങ്ങളിലെ ഒരു നയാപ്പെസ സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് മാത്രമല്ല കോടികള്‍ അങ്ങോട്ട് നല്‍കുകയും ചെയ്യുന്നു; ക്ഷേത്രവരുമാനം സര്‍ക്കാര്‍ കൊള്ളയടിക്കുന്നെന്ന പ്രചാരണത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും.


🅾 ശബരിമലയിൽ സ്ത്രീകളെ പ്രവേശിപൊീക്കുന്നതിന്‌ ക്ഷേത്ര ഉപദേശക സമിതികൾ സമ്മതിക്കണമെന്ന് കൊച്ചി ദേവസ്വം ബോർഡിലെ സി പി എം അംഗം കെ എൻ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉപദേശക സമിതി യോഗത്തിൽ ബഹളം


🅾 ശബരിമല മേൽശാന്തി നറുക്കെടുപ്പ്‌ വ്യാഴാഴ്ച്ച നടക്കും.


🅾 തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും


🅾 ശബരിമല പ്രശ്നത്തിൽ റിവ്യു ഹർജി നൽകാൻ ദേവസ്വം ബോർഡിനെ  അനുവദിച്ചേക്കും നാട്‌ എങ്ങും സമരം കനത്ത സാഹചര്യത്തിൽ എൽ ഡി എഫിൽ പുനരാലോചന.


🅾 ഇന്നത്തെ ചര്‍ച്ചയില്‍ റിവ്യൂ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാന്‍ അനുമതി നല്‍കിയെന്ന് സൂചന; സിപിഎം രംഗത്തിറക്കിയ കണ്ണൂരിലെ ഭക്തരെ തള്ളിപ്പറഞ്ഞത് പോലും ഒത്തുതീര്‍പ്പിന് കളമൊരുക്കാന്‍; പിണറായി ശാസിച്ച്‌ മാറ്റി നിര്‍ത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തെന്നെ ഒടുവില്‍ സിപിഎമ്മിന്റെ മുഖം രക്ഷിക്കാന്‍ രംഗത്ത്; ജനരോഷം രൂക്ഷമായതോടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇങ്ങനെ


🅾 ശബരിമല വിധി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട്‌ സ്ത്രീ അവകാശ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട്‌ എറണാകുളം ടൗൺ ഹാളിൽ വനിതാ സംഗമം നടത്തും.പ്രൊ : എം ലീലാവതി ഉൽഘാടനം ചെയ്യും . കെ ആർ മീര, തനൂജ ഭട്ടതിരി, പ്രൊ, ആർ ബിന്ദു തുടങ്ങിയവർ സംബന്ധിക്കും.


ദേശീയം

🅾 അരുണാചൽ പ്രദേശ്‌ അതിർത്തി കടന്ന് ക്ഷ്ംചൈന, എന്നാൽ സംഭവം അബദ്ധത്തിൽ ആവാം എന്ന് നിസാരവൽകരിച്ച്‌ ഇന്ത്യൻ അധികൃതർ.


🅾 മീ ടു വിന്‌ പിന്നാലെ പുരുഷന്മാരുടെ 'വീ ടു' . സ്ത്രീകളുടെ പീഡനത്തിനിരയാകുന്ന പുരുഷന്മാരാരാണ്‌ പ്രചാരണത്തിന്‌ തുടക്കമിട്ടത്‌. ചെന്നൈയിലെ മാധ്യമപ്രവർത്തകൻ വരാഹിയാണ്‌ ക്യാമ്പയിന്‌ തുടക്കം ഇട്ടത്‌. . ഈ ഹാഷ്ടാഗിൽ ഇത്‌ വരെ 1600 പുരുഷന്മാർ സ്വന്തം അനുഭവം പങ്കു വച്ചുവെന്ന് വരാഹി പറയുന്നു


🅾 5 വർഷം മുമ്പ്‌ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടത്‌ എന്ന് കരുതുന്ന 21 അസ്ഥികൂടങ്ങൾ. കേദാർനാഥിൽ നിന്ന് കണ്ടെടുത്തു


🅾 ഗോവയിൽ ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രി മനോഹർ പാരിക്കർ തിരിച്ചെത്തി🅾 എഐഎസ്‌എഫ് നേതാവ് കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്; ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കേസെടുത്തത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. പാട്നയിലെ ആശുപത്രിയിൽ കഴിയുന്ന എ ഐ വൈ എഫ്‌ നേതാവിനെ സന്ദർശിക്കാൻ എത്തിയ കനയ്യയും കൂട്ടരും ഡോക്ടർമാരെ ഭീഷണിപ്പെടുത്തി എന്നാണ്‌ കേസ്‌


🅾 ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ 31 ബംഗ്ലാദേശികള്‍ പിടിയില്‍.


🅾 അലഹബാദിന്റെ പേര് മാറ്റാനുള്ള യോഗി സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്. സ്വാതന്ത്ര സമരകാലഘട്ടം മുതൽ ചരിത്രത്തിൽ ഇടം നേടിയ സ്ഥലം ആണ്‌ അലഹബാദ്‌.പേര്‌ മാറ്റം ചരിത്രത്തെ തന്നെ ബാധിക്കും എന്ന് കോൺഗ്രസ്‌


🅾 ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്‍റെ തിരോധാനം; സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു.


🅾 മുംബൈ വിമാനത്താവളത്തിൽ വിമാനത്തിന്റെ ലോബോ വാതില്‍ അടയ്ക്കുന്നതിനിടെ 20 അടി താഴ്‌ച്ചയിലേക്ക് വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരുക്ക്; 53കാരിയുടെ നട്ടെല്ലും വാരിയെല്ലുകളും രണ്ട് ഉപ്പൂറ്റിയും സാരമായി തകര്‍ന്നു; അപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് ഒന്നര മണിക്കൂര്‍ വൈകി


🅾 ശത്രുനിഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പീതാംബര പീഠില്‍ ദര്‍ശനത്തിനു ശേഷം പ്രചരണത്തിനിറങ്ങി ഹിന്ദു വികാരം ഒരുമിപ്പിക്കാന്‍ രാഹുല്‍ ശ്രമിക്കുമ്ബോള്‍ ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ് ശശി തരൂര്‍; മറ്റുള്ളവരുടെ ആരാധനാലയം പൊളിച്ച്‌ അവിടെ രാമക്ഷേത്രം പണിയാന്‍ 'നല്ല ഹിന്ദുക്കള്‍' ആഗ്രഹിക്കുന്നില്ലെന്ന തരൂരിന്റെ പ്രസ്താവന വിവാദമാക്കി ബിജെപി നേതൃത്വം: മധ്യപ്രദേശിലും രാജസ്ഥാനിലും പ്രധാന ചര്‍ച്ച ഹിന്ദുത്വം തന്നെ.


അന്താരാഷ്ട്രീയം


🅾 ബില്‍ ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് തുടങ്ങിയ പോള്‍ അലന്‍ ഇനി ഓര്‍മ്മ; മരണം ദീര്‍ഘനാളായി ക്യാന്‍സറിനോടുള്ള പോരാട്ടത്തിന് പിന്നാലെ ; പോള്‍ അലന്റെ വിയോഗം ഹൃദയഭേദകമാണെന്നും തനിക്ക് പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായതെന്നും ബില്‍ ഗേറ്റ്‌സ്.


🅾 സൗദിയിൽ 12 മേഘലകളിൽ നടപ്പാക്കുന്ന രണ്ടാം ഘട്ട സൗദിവൽകരണം നവംബർ 10 മുതൽ ആരംഭിക്കും നിശ്ചിത തീയതിക്കകം 70 ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയം അറിയിച്ചു


🅾 പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ ജയിച്ച 5 സീറ്റിൽ 4 ഒഴിഞ്ഞു. അവിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 2 ഉം പ്രതിപക്ഷം നേടി 342 അംഗ അസംബ്ലിയിൽ 174 സീറ്റോടെ വെറും 3 അംഗങ്ങളുടെ ഭൂരിപക്ഷം മാത്രം ആണ്‌ ഭരണ കക്ഷിക്ക്‌ ഉള്ളത്‌


🅾 ആദ്യ കുഞ്ഞിന് ഉദരത്തില്‍ ജന്മം നല്‍കിയ വിവരം ലോകത്തോട് പ്രഖ്യാപിച്ച്‌ മേഗനും ഹാരിയും; ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ  രാജദമ്പതികൾക്ക്‌ ഉജ്വല സ്വീകരണം.


🅾 ചോദ്യം ചെയ്യലിനിടയില്‍ കൊല്ലപ്പെട്ടുവെന്ന് തുറന്ന് പറയാന്‍ സൗദി ഒരുങ്ങുന്നുവെന്ന് ചില മാധ്യമങ്ങള്‍; കടുത്ത നടപടിയെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ എണ്ണ വിതരണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച്‌ സൗദിയും; ജമാല്‍ ഖഷോഗിയുടെ തിരോധാനം സൗദി-അമേരിക്കന്‍ ബന്ധത്തെ ഉലക്കുമോ...?.


കായികം


🅾 ഐ എസ്‌ എൽ മൽസരങ്ങൾ നാളെ മുതൽ പുനരാരംഭിക്കും . 20 ന്‌ കൊച്ചിയിൽ ബ്ലസ്റ്റേഴ്സ്‌  ഡൽഹി ഡൈനാമോസിനെ നേരിടും.


🅾 ഐ സി സി ബാറ്റിംഗ്‌ റാങ്കിങ്ങിൽ പൃഥ്വി ഷാ 13  സ്ഥാനം പിന്നിട്ട്‌ 60 ആം റാങ്കിങ്ങിൽ എത്തി .


🅾 യുവേഫ നേഷൻസ്‌ ലീഗിൽ ഇന്ന് ഫ്രാൻസ്‌ , ജർമ്മനിയെ നേരിടും. രാത്രി 12.15 ന്‌ ആണ്‌ മൽസരം. മറ്റൊരു മൽസരത്തിൽ  അയർലാൻഡ്‌ - വെയിൽസിനെ നേരിടും  (12.15 രാത്രി)


🅾 സൗഹൃദ മൽസരത്തിൽ ഇന്ന് ബെൽജിയം നെതർലാൻഡ്സിനെ നേരിടും .


🅾 ഓസ്ട്രേലിയ ,പാകിസ്ഥാൻ രണ്ടാം ടെസ്റ്റ്‌ ഇന്ന് യു എ ഇ യിൽ നടക്കും. ആദ്യ ടെസ്റ്റ്‌ സമനിലയിൽ അവസാനിച്ചിരുന്നു


🅾 യുവേഫ നഷൻസ്‌ ലീഗിൽ ഇറ്റലി പോളണ്ടിനെ (1-0) ന്‌ തോൽപ്പിച്ചു.


🅾 സൗഹൃദ മൽസരത്തിൽ പോർച്ചുഗൽ സ്കോട്ട്‌ലാൻഡിനെ (3-1) ന്‌ പരാജയപ്പെടുത്തി


 സിനിമാ ഡയറി


🅾 പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു! അവന്റെ കെട്ട് കാഴ്ചകള്‍ നിര്‍ഭയമായി പെണ്‍കുട്ടികള്‍ വിളിച്ചു പറയുന്ന ഒരു കാലത്താണ് ശ്രീമതി കെപിഎസി ലളിത, നിങ്ങള്‍ ഇന്നു ജീവിക്കുന്നത്;പഴയ അടൂര്‍ ഭാസിയുടെ പിന്തുടര്‍ച്ചക്കാരെ  കാണുമ്പോൾ നിങ്ങള്‍ക്കിപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ?';കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച്‌ ശാരദക്കുട്ടി.


🅾 ആരോപണങ്ങളെല്ലാം ഒടുവില്‍ തന്റെ നേരെ വരുന്നതില്‍ മോഹന്‍ലാലിന് കടുത്ത നിരാശ; ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ ഒരു വര്‍ക്കിങ് പ്രസിഡന്റോ സ്ഥിരം വക്താവോ വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചു; പരസ്യമായി അംഗങ്ങള്‍ ഏറ്റുമുട്ടുന്നത് കാര്യങ്ങള്‍ കൈവിട്ടുവെന്ന പ്രതീതിയുണ്ടാക്കുമെന്നും വിലയിരുത്തല്‍; നടിമാര്‍ മനസ്സ് തുറന്നാല്‍ സിനിമാ ലോകം തകര്‍ന്നടിയുമെന്ന് ലിബര്‍ട്ടി ബഷീര്‍; കലഹം പലവിധമായതോടെ മോഹന്‍ലാല്‍ രാജി സന്നദ്ധതയറിയിച്ചുവെന്ന് സൂചന.


🅾 മീടൂ: ഗായകൻ  കൈലാഷ് ഖേറിനെതിരേ ആരോപണവുമായി ഗായിക വര്‍ഷ സിങ്.


🅾 മാപ്പ് പറഞ്ഞ് അമ്മയിലേക്ക് തിരിച്ചുവരാന്‍ തയ്യാറല്ലെന്ന് നടി രമ്യ നമ്പീശൻ. പുറത്ത്‌ നിന്ന് പ്രതികരിക്കാൻ ആണ്‌ തീരുമാനം


🅾 അര്‍ച്ചന പത്മനിയുടെ വെളിപ്പെടുത്തല്‍; പ്രൊഡക്‌ഷന്‍ എക്സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക അനിശ്ചിത കാലത്തേക്ക്‌ സസ്‌പെന്റ് ചെയ്തു


🅾 ബിജു മേനോന്റെ ആനക്കള്ളന്‍ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലേക്ക്


🅾 ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ 'നിത്യഹരിത നായകന്‍' നവംബറില്‍ എത്തും. വിഷ്ണു ഉണ്ണികൃഷ്ണൻ ആണ്‌ നായകൻ


🅾 എന്നെ എടീയെന്ന് വിളിച്ചയാളോട് മമ്മൂക്ക പറഞ്ഞു, ഒന്നുകില്‍ പേരു വിളിക്ക് അല്ലെങ്കില്‍ മോളേ എന്ന് വിളിക്കണം ; ഷൂട്ടിനിടെ വര്‍ക്ക് ചെയ്യാനുള്ള സ്പിരിറ്റ് എപ്പോഴും ഉണ്ടാകണമെന്ന് പറഞ്ഞ് ലാലേട്ടന്‍ പ്രോത്സാഹിപ്പിച്ചു; സിനിമാ രംഗത്ത് ചൂഷണമുണ്ടെന്ന് പറയുന്നവര്‍ക്കിടയില്‍ നിന്നും കഴിഞ്ഞ പത്തു വര്‍ഷമായി ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ലക്ഷദ്വീപിൽ നിന്നുള്ള സഹസംവുധായക ഐഷ സുൽത്താന.