മടവൂർ : മുക്കടങ്ങാട്ട് ടൗൺ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം പൊയിൽതാഴം  പി. അസൈനാർ മാസ്റ്റർ നഗറിൽ ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ നിർവഹിച്ചു. പി. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.


കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ മുഖ്യാതിഥി ആയിരുന്നു. വി.കെ. അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി. മുഹമ്മദൻസ്, എം.എ. ഗഫൂർ മാസ്റ്റർ,ടി. അലിയ്യി മാസ്റ്റർ, കെ. കുഞ്ഞാമു, ചോലക്കര മുഹമ്മദ്‌ മാസ്റ്റർ, ജാഫർ സാദിഖ്, സി.കെ.ഗിരീഷ് കുമാർ, എ.പി. നാസർ മാസ്റ്റർ, ഒ.കെ.ഇസ്മായിൽ, റാഫി ചെരച്ചോറ, എ.പി. യൂസുഫലി, സി.പി. മുഹമ്മദ്‌ സംസാരിച്ചു.

പി.കെ. യൂസുഫ് സ്വാഗതവും മുഹമ്മദ്‌ ഷരീഫ് പി.കെ നന്ദി യും പറഞ്ഞു.