തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17/10/2018 ന് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ. എ. ഷാജഹാൻ ഐ. എ. എസ്. അറിയിച്ചു. പകരം ക്ലാസ്സ്‌ എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.


പൂജവയ്പ് ഒക്ടോബർ 16 ചൊവ്വാഴ്ച

ഈ വർഷത്തെ പൂജവയ്പ് തീയതിയെക്കുറിച്ച്  ധാരാളം അന്വേഷണങ്ങൾ വരുന്നതിനാൽ അതിനുത്തരമായുള്ള വിശദീകരണം........

ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യക്ക്‌ വരുന്ന ദിവസമാണ് കേരളത്തില് പൂജ വയ്ക്കുന്നത് എന്നതുകൊണ്ട്‌ ഈ വർഷം ഒക്ടോബർ 16 ചൊവ്വാഴ്ച വൈകിട്ടാണ്  പൂജ വയ്ക്കേണ്ടത്. ഒക്ടോബർ 16 ചൊവ്വാഴ്ച സന്ധ്യയ്ക്കു പൂജവച്ച് ബുധൻ, വ്യാഴം ദിവസങ്ങളിലെ അടച്ചു പൂജയ്ക്കുശേഷം ഒക്ടോബർ 19 വെള്ളിയാഴ്ചയാണ് വിജയദശമി പൂജയെടുപ്പ്. വിദ്യാരംഭവും അന്നുതന്നെ. രണ്ടുദിവസം അടച്ചുപൂജ വരുന്നു എന്നതാണ് ഇക്കൊല്ലത്തെ പ്രത്യേകത. പൂജവയ്പു കഴിഞ്ഞ് വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തി പൂജയെടുക്കുന്നതുവരെ അദ്ധ്യയനം പാടുള്ളതല്ല.