Trending

2019 ജൂലൈ മുതല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ ഡ്രൈവിങ് ലൈസന്‍സ്

ന്യൂഡല്‍ഹി: നിലവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വ്യത്യസ്തമായ ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കി വരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം ജൂലൈ മുതല്‍ ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി ഏകീകരണം വരുത്താനാണ് മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇത് പ്രകാരം അടുത്ത ജൂലൈ മുതല്‍ എല്ലാ ഇന്ത്യക്കാര്‍ക്ക ഒരേ ഡ്രൈവിങ് ലൈസന്‍സായിരിക്കും ഇഷ്യൂ ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇഷ്യൂ ചെയ്യുന്നവയെല്ലാം ഒരേ നിറത്തിലുള്ളതും ഒരേ മാതൃകയിലുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമുള്ളതാവും. 



കൂടാതെ ലോകത്തെവിടെ നിന്നും ഡ്രൈവിങ് ലൈസന്‍സ് പരിശോധിച്ചാല്‍ ഉടമയുടെ വിവരങ്ങള്‍ അറിയാനും സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സിനെ അന്താരാഷ്ട്ര വല്‍ക്കരിക്കുകയാണ് മോദി സര്‍ക്കാര്‍. ഗവണ്‍മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്‌ അടുത്ത വര്‍ഷം മുതല്‍ പുതിയ ഡ്രൈവിങ് ലൈസന്‍സുകളും (ഡിഎല്‍), വെഹിക്കിള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും (ആര്‍സി) ആയിരിക്കും ഇഷ്യൂ ചെയ്യുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഒരേ രീതിയിലുള്ളയവയായിരിക്കും ഇഷ്യൂ ചെയ്യുന്നത്.

അടുത്ത വര്‍ഷം മുതല്‍ വിതരണം ചെയ്യുന്ന ഡിഎല്‍,ആര്‍സി എന്നിവ മൈക്രോചിപ്പുകള്‍, ക്യൂ ആര്‍ കോഡുകള്‍ എന്നിവയാല്‍ എംബഡെഡ് ചെയ്യപ്പെട്ട് സ്മാര്‍ട്ടാക്കിയവയായിരിക്കും. ഇതിന് പുറമെ ഇവയില്‍ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (എന്‍എഫ്സി) ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നതായിരിക്കും. അതായത് മെട്രോ, എടിഎം കാര്‍ഡുകള്‍ എന്നിവയിലുള്ളത് പോലുള്ള സംവിധാനമായിരിക്കും ഡ്രൈവിങ് ലൈസന്‍സിലും കൊണ്ടു വരുന്നത്. ഇതിലൂടെ ട്രാഫിക്ക് ഉദ്യോഗസ്ഥന്മാര്‍ക്ക് തങ്ങളുടെ കൈയിലുള്ള ഡിവൈസിലൂടെ ലൈസന്‍സുകള്‍ പരിശോധിച്ച്‌ കാര്‍ഡില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന മോട്ടോറിസ്റ്റുകളുടെ വിവരങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കും.

പുതിയ ഡ്രൈവിങ് ലൈസന്‍സുകളില്‍ ഡ്രൈവര്‍മാര്‍ അവയവങ്ങള്‍ ദാനം ചെയ്യാനും നല്‍കിയ സത്യപ്രസ്താവനകളുടെ വിവരങ്ങളും അവര്‍ ഓടിക്കുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത വാഹനമാണ് ഓടിക്കുന്നതെങ്കില്‍ അതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിരിക്കും. പുതിയ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. ദേശീയ ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ലോഗോകളും ഇവയിലുണ്ടാകും. ഇത് ഇഷ്യൂ ചെയ്യുന്ന തിയതിയും അത് അവസാനിക്കുന്ന തിയതിയും ഇതിന് മേലുണ്ടാകും.

മോട്ടോറിസ്റ്റിന്റെ ബ്ലഡ് ഗ്രൂപ്പും ഇതിലുണ്ടാകും. കൂടാതെ ഡ്രൈവര്‍മാരുടെ എമര്‍ജന്‍സി ഫോണ്‍ നമ്ബര്‍, ക്യൂ ആര്‍ കോടി, വെഹിക്കിള്‍ കാറ്റഗറി തുടങ്ങിയവ വിവരങ്ങളും ഉള്‍പ്പെടുത്തും. പുതിയ ലൈസന്‍സുകള്‍ മാസം തോറും 9.6 ലക്ഷം എണ്ണം ഇഷ്യൂ ചെയ്യുകയോ പുതുക്കിക്കൊടുക്കുകയോ ചെയ്യും. വെഹിക്കിള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ യൂണിയന്‍ വെഹിക്കിള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നായിരിക്കും അറിയപ്പെടുന്നത്.ഇവ മാസത്തില്‍ 9.6 ലക്ഷം എണ്ണം ഇഷ്യൂ ചെയ്യുകയോ പുതുക്കിക്കൊടുക്കുകയോ ചെയ്യും.

പുതുക്കിയ നിരവധി സെക്യൂരിറ്റി ഫീച്ചറുകള്‍ ഇവയിലുണ്ടാകും. ഗ്യുല്ലോച്ചെ പ്രിന്റിങ്, മൈക്രോ പ്രിന്റഡ് ടെക്സ്ററ്, മൈക്രോ ലൈന്‍, അള്‍ട്രാ വയലറ്റ് ഫ്ലൂറസന്റ് കളര്‍, ഹോളോ ഗ്രാം, വാട്ടര്‍മാര്‍ക്ക് തുടങ്ങിയവ ഇവയിലുണ്ടാകും.
Previous Post Next Post
3/TECH/col-right