തിരുവനന്തപുരം:മാവേലി എക്സ്‌പ്രസ് (16604), കേരള എക്സപ്രസ് (12625) വണ്ടികൾ ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. തിങ്കളാഴ്ചവരെ കൊച്ചുവേളിയിൽനിന്നാണ് പുറപ്പെടുക. തിരുവനന്തപുരം സെൻട്രലിലെ രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിൽ കോൺക്രീറ്റ് ഏപ്രണിന്റെ പണിനടക്കുന്നതിനാൽ സെപ്റ്റംബർ 17 മുതൽ ഈമാസം 15 വരെ ക്രമീകരണം നടത്തിയിരുന്നു.
 

മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മാവേലി (16603) ചൊവ്വാഴ്ച മുതൽ തിരുവനന്തപുരത്തെത്തും. ന്യൂഡൽഹിയിൽനിന്നുള്ള കേരള എക്സ്‌പ്രസും തിരുവനന്തപുരം സെൻട്രലിൽ പോകും.