കാന്തപുരം:നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടിന്റെ സഹകരണത്തോടെ യംഗ് മെൻസ് കാന്തപുരം നടത്തുന്ന  ഫാഷൻ ഡിസൈനിംങ് കോഴ്സ് ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ കെ കെ രവീന്ദ്രർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ പി സക്കീന, ഫസൽ വാരിസ്, സി.കെ. സതീഷ് കുമാർ, പ്രസീത പി.കെ, ജാസ്മിൻ ഇ പി, ഫജുല കെ എന്നിവർ സംസാരിച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സ് തികച്ചും സൗജന്യമാണ്.