Trending

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

മാതാവോ , പിതാവോ ഇവർ രണ്ട്‌ പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ വർഷത്തെ (2018-19) അപേക്ഷ ക്ഷണിച്ചു .
അവസാന തീയതി :
2018 ഒക്ടോബർ 31



അഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികൾ നേരിട്ടും,ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ – ഗവൺമന്റ്‌ /എയ്ഡഡ്‌ – സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമേധാവി വഴിയുമാണ് അപേക്ഷിക്കേണ്ടത്.

പരമാവധി സ്‌കോളർഷിപ്പ് തുക പ്രതിവർഷം:

5 വയസ് വരെ : 3000/-
Std 1-5 : 3000/-
Std 6-10 : 5000/-
പ്ലസ് ടു /ഡിപ്ലോമ : 7500/-
ബിരുദതലം : 10,000/-
താഴെ പറയുന്ന രേഖകൾ സ്ഥാപന മേധാവിക്ക്‌ സമർപ്പിക്കണം
(1) അപേക്ഷ
(2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത 
ബാങ്കിൽ എടുത്ത ജോയിന്റ്‌ അക്കൗണ്ട്‌
(3) കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്‌
(4) ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്‌/ കാർഡ്‌ എ.പി.എൽ ആണെങ്കിൽ വില്ലേജ്‌ ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം
( ഗ്രാമപ്രദേശങ്ങളിൽ 20,000/- രൂപ വരെയും നഗരപ്രദേശങ്ങളിൽ 22,375/- രൂപ വരെയും ആണ് വരുമാന പരിധി)
(5) മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്‌
സ്ഥാപനങ്ങൾ സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട്‌ യൂസർ ഐ.ഡിയും പാസ്സ്‌ വേഡും വാങ്ങേണ്ടതാണ്‌ അതിലാണ്‌ കുട്ടികളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കേണ്ടത്‌.
 

ശ്രദ്ധിക്കുക
അഞ്ച് വയസിൽ താഴെ ഉള്ള ഇത്തരം കുട്ടികൾക്കും ഈ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. അവർ മാത്രം സാമൂഹിക സുരക്ഷ മിഷൻ നൽകുന്ന മാർഗ്ഗ നിർദ്ദേശമനുസരിച്ച് നേരിട്ട് അപേക്ഷ നൽകേണ്ടതാണ്. ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശയോട്‌ കൂടി വെബ് സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്തു അതിൽ നേരിട്ട് അപേക്ഷിക്കണം.
ഈ തന്നിരിക്കുന്ന വിവരങ്ങൾ പ്രാഥമിക കാര്യങ്ങൾ മാത്രമാണ്. 


കൂടുതൽ വിവരങ്ങൾക്ക്
Phone-18001201001 ( Toll free )
0471 2341200

www.kssm.ikm.in
snehapoorvamonline@gmail.com
Previous Post Next Post
3/TECH/col-right