Trending

ELETTIL ONLINE NEWS UPDATES 12-10-2018

ELETTIL ONLINE NEWS UPDATES 12-10-2018
1194 കന്നി 26
1440 സഫർ 02
വെള്ളി


 
            


കേരളീയം

🅾 സോഷ്യല്‍ മീഡയയില്‍ ഹര്‍ത്താല്‍ ആഹ്വാനം; മണ്ണാര്‍ക്കാട് സ്വദേശിക്ക് 20,200 രൂപ പിഴ ശിക്ഷ നല്‍കി കോടതി; സംഭവത്തില്‍ സംസ്ഥാനത്ത് ഒരു പ്രതിക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത് ആദ്യം. കത്വയിൽ ബാലിക കൊല്ലപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 16 ന്‌ സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താൽനടന്നിരുന്നു. ആ കേസിലാണ്‌ വിധി. മണ്ണാർക്കാട്‌ സ്വദേശി നൗഫലിന്‌ എതിരെ ആണ്‌ 20,200 രൂപ പിഴ വിധിച്ചത്‌.  കേസിൽ മണ്ണാർക്കാട്‌ സ്വദേശികളായ 47 പേർക്ക്‌ എതിരെ കൂടി കേസ്‌ എടുത്തിട്ടുണ്ട്‌


🅾 അഞ്ചുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ; സ്ഥാനക്കയറ്റം നല്‍കുന്നത് രണ്ടുജില്ല ജഡ്ജിമാര്‍ക്കും മൂന്നുഅഭിഭാഷകര്‍ക്കും; മൂന്നുഅഭിഭാഷകരുടെ കാര്യത്തില്‍ തീരുമാനം നീട്ടി. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്ജൻ ഗൊഗോയി, ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌ , ജസ്റ്റിസ്‌ മഥൻ ബി ലോക്കുർ എന്നിവർ അറങ്ങിയ കൊളീജിയത്തിന്റെ ആണ്‌ ശുപാർശകൾ


🅾 പതിനാറ്കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; അടിമാലിയില്‍ ഒളിവില്‍ പോയ ഇതരസംസ്ഥാന യുവാവിനായി വല വിരിച്ച്‌ പൊലീസ്.പെൺകുട്ടിയും യുവാവും ജാർഖണ്ഡ്‌ സ്വദേശികൾ ആണ്‌


🅾 മക്കളോട് അനുവാദം ചോദിച്ചപ്പോള്‍ പൂര്‍ണമനസോടെ സമ്മതം; പ്രവാസ ജീവിതം കൊണ്ട് കഷ്ടപ്പെട്ട് സമ്ബാദിച്ച ഒരുകോടിയിലധികം വരുന്ന ഭൂമി സൗജന്യമായി പഞ്ചായത്തിന്; ആഗ്രഹം വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റുകള്‍ പണിത് കൈമാറാന്‍; ലൈഫ് പദ്ധതി പ്രകാരം ഒരേക്കര്‍ സ്ഥലം നല്‍കിയപ്പോള്‍ പോത്താനിക്കാട്ടെ ദമ്പതികൾക്ക്‌   ബിഗ് സല്യൂട്ട് നല്‍കി നാട്ടുകാര്‍.കോതമംഗലത്തിനടുത്ത്‌ പോത്താനിക്കാട്‌ പുളിന്താനം മടത്തി കുടിയിൽ ബേബി ജോസഫും ,ഭാര്യ ഗ്രേസി ബേബിയും ആണ്‌ ഭൂമി ദാനം നൽകിയത്‌


🅾 'എനിക്കറിയാം..എന്നെക്കാള്‍ വലിയ കളിക്കാരാണ് എന്റെ ടീമിലുള്ളതെന്ന്; ബട്ട് ഐ.ആം ദി ക്യാപ്റ്റന്‍; കെ സുധാകരനെ വേദിയിരുത്തി ട്രോളി മുല്ലപ്പള്ളി; ആരവങ്ങളില്ല മുദ്രാവാക്യങ്ങളില്ല; ലക്ഷ്യമിടുന്നത് ഒരു കേഡര്‍ പാര്‍ട്ടിയിലേത് പോലെ പുതിയ ശൈലി; പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി ഭാരവാഹിത്വം; കെപിസിസി. പ്രസിഡന്റായ ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യമായി കണ്ണൂരിലെത്തിയപ്പോള്‍ സംഭവിച്ചത്


🅾 ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി! ചില കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ബിജെപി.യുടെ ആശയം നടപ്പിലാക്കാന്‍ നിയോഗിച്ചവരെപോലെ; കോണ്‍ഗ്രസ്സുകാരെയെല്ലാം ഇങ്ങനെ അഴിച്ചുവിട്ടാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ത്തന്നെ തിരിച്ചെത്തുമെന്നതില്‍ ഉറപ്പില്ല; ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ച്‌ എംഎം മണി


🅾 ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് ..അയ്യപ്പനെ ഓര്‍ത്താണ് പറഞ്ഞത്.. ഈ അമ്മയോട് ക്ഷമിക്കണം'; ഈഴവ സമുദായത്തില്‍ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല; ഈഴവ സമുദായത്തിലുള്ളവര്‍ ഈ അമ്മയോട് ക്ഷമിക്കണം; 'ആ ചോ **  *മോന്റെ മോന്തയടിച്ചു പറിക്കണമെന്ന് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതില്‍ ഖേദവുമായി മണിയമ്മ.നേരത്തെ ഈ സംഭവത്തിൽ  പോലീസ്‌ കേസ്‌ എടുത്തിരുന്നു


🅾 അനുമതി റദ്ദാക്കിയിട്ടും സര്‍ക്കാരിനെ പിടിച്ച ദുര്‍ഭൂതമോ ബ്രൂവറി; വീണ്ടും കള്ളക്കളി പുറത്ത്; 2016-ല്‍ തള്ളിയ  കമ്പനിക്ക്‌ 2018-ല്‍ അനുമതി നല്‍കി; 2018ല്‍ മുഖ്യമന്ത്രിക്ക് നേരിട്ട അപേക്ഷ നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തെളിയുന്നു; ആരോപണത്തിന്റെ മൂര്‍ച്ചകൂട്ടി കോണ്‍ഗ്രസ്.


🅾 പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പ്രിയതമന്‍ വിഷ്ണു ലോകം വെടിഞ്ഞതോടെ ഏകാന്തതയുടെ തുരുത്തിലായി സുറുമി ;  പ്രാരാബ്ധങ്ങള്‍ക്കിടെ കൈത്താങ്ങായ ഭര്‍ത്താവിന്റെ ഉറ്റസുഹൃത്തുമായി പ്രണയത്തിലായി; ഒടുവില്‍ ഒന്നാകാന്‍ തീരുമാനിച്ചപ്പോള്‍ രണ്ടാക്കാന്‍ മതത്തിന്റെ കെട്ടുപാടുമായി ബന്ധുക്കള്‍; ഇത്തിക്കരയാറ്റില്‍ ചാടി മനുവും സുറുമിയും ജീവനൊടുക്കിയത് വിവാഹത്തിനായി എല്ലാ ഒരുക്കവും നടത്തിയ ശേഷം.സുറുമി മുസ്ലിം സമുദായത്തിൽ പെട്ടവർ ആയതിനാൽ മനുവിന്റെ വീട്ടുകാർക്ക്‌ എതിർപ്പ്‌ ഉണ്ടായിരുന്നു എന്ന് പറയുന്നു


🅾 ഫ്രാങ്കോ അനുകൂല ലേഖനത്തിന് തലക്കെട്ട് 'സഭാ വിരുദ്ധ ഗൂഢാലോചന' ! കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ അനുകൂലിച്ച്‌ ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രം; 20 പേജുള്ള പ്രസിദ്ധീകരണത്തിലുടനീളം ഫ്രാങ്കോയെ അനുകൂലിച്ചും എതിര്‍ത്തവരെ അധിക്ഷേപിച്ചും ലേഖനങ്ങള്‍; അന്വേഷണത്തെ മറയാക്കി മാധ്യമങ്ങള്‍ സഭയെ അധിക്ഷേപിക്കുന്നുവെന്നും ആരോപണം.


🅾 കൂളിങ് ഗ്ലാസിട്ട് നല്ല സ്‌റ്റൈലനായി ആദ്യം ലോഡ്ജില്‍ വ്യാജപേരില്‍ മുറിയെടുക്കും; ടി.വിയുള്ള മുറി തന്നെ ചോദിച്ചു വാങ്ങും; അവസരം ഒത്താല്‍ റൂമിലുള്ള ടി.വി പാക്ക് ചെയ്ത് കടന്നു കളയും; പൊലീസിനെ കബളിപ്പിച്ച്‌ നടന്ന ടിവി കള്ളന്‍ ഒടുവില്‍  കോയമ്പത്തൂരിലെ  ആഡംബര ഹോട്ടലില്‍ പിടിയില്‍; പാലക്കാട്‌ ചെനക്കത്തൂർ സ്വദേശി. ശിവകുമാർ ആണ്‌ പിടിയിൽ ആയത്‌.  ടിവി മോഷ്ടിക്കുന്നതിന് പിന്നിലെ ക്രേസ് എന്തെന്ന് അറിയാന്‍ ആകാംക്ഷയോടെ പാലക്കാട്ടുകാരും പൊലീസും


🅾 കൊ​ച്ചു​വേ​ളി-​ബം​ഗ​ളു​രു ഹം​സ​ഫ​ര്‍ എ​ക്സ്പ്ര​സ് സ​ര്‍​വീ​സ്‌ ശ​നി​യാ​ഴ്ച മു​ത​ല്‍; കേ​ന്ദ്ര സ​ഹ​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം ഉ​ദ്ഘാ​ട​നം ചെയ്യും.


🅾 സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 79 ശതമാനം പോളിങ്. ഫലം ഇന്ന് അറിയാം


🅾 കെ ആര്‍ ശശിധരന്‍ കുസാറ്റ് വൈസ് ചാന്‍സലര്‍. താൽക്കാലികം ആയാണ്‌ ചുമതല നൽകിയിരിക്കുന്നത്‌


🅾 ട്രാഫിക്ക് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ ജീവിതത്തിലും..! കാസർകോട്ടുകാരൻ ആയ  ഡ്രൈവര്‍ ഹനീഫ വളയം പിടിച്ചപ്പോള്‍ പതിനാറുകാരിക്ക് തിരികെ ലഭിച്ചത് പുതു ജീവന്‍; തടസങ്ങള്‍ തരണം ചെയ്ത് നാലര മണിക്കൂറില്‍ ബാംഗ്ലൂരില്‍ നിന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടെത്തിച്ച്‌ ആംബുലന്‍സ് ഡ്രൈവര്‍; എല്ലാം ഒരുക്കി ഡോക്ടര്‍മാര്‍ കാത്തിരുന്നതോടെ വിഷ്ണുവിന്റെ ഹൃദയം ഇനി മടവൂർ ചക്കാലക്കൽ സിദ്ധീഖിന്റെ മകൾ ഫിനുവില്‍ തുടിക്കും


🅾 പഴയ അള്‍ട്രാ ഡീലക്‌സിന് പകരം എറണാകുളം ചെന്നൈ യാത്രയ്ക്ക് ഇനി മുതല്‍ എസി സ്ലീപ്പര്‍; കേരളത്തിലേക്ക് പുതിയ ബസുകളുമായി തമിഴ്‌നാട് യാത്ര തുടങ്ങി; ബസിലുള്ളത് 30 ബെര്‍ത്തുകള്‍; സ്ലീപ്പര്‍ ബസില്ലാത്ത ദക്ഷിണേന്ത്യയിലെ ഏക കോര്‍പറേഷന്‍ കെഎസ്‌ആര്‍ടിസി മാത്രം.


🅾 ഒഡീഷ ,ആന്ധ്ര സംസ്ഥാനങ്ങളിലെ കൊടുങ്കാറ്റിനെ തുടർന്ന് പുറത്ത്‌ നിന്ന് വൈദ്യുതി എത്തുന്നത്‌ തടസപ്പെട്ടതിനാൽ ഇന്നലെ വൈകിട്ട്‌ 6 മുതൽ 10 വരെ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും


🅾 പെരുമ്പാവൂരിൽ നഗരസഭ നിർമ്മിച്ച ടൗൺ ഹാൾ ഇന്ന് മന്ത്രി എ സി മൊയ്തീൻ ഉൽഘാടനം ചെയ്തു.  ഹാളിന്‌ ഇ എം എസിന്റെ പേരിട്ടതിനെ തുടർന്ന് ചടങ്ങുകൾ പ്രതിപക്ഷം ബഹിഷ്കരിക്കും.


🅾 സംസ്ഥാനത്തെ സി ബി എസ്‌ ഇ സ്കൂളുകളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 2.63 കോടി രൂപ നൽകി.


🅾 നവംബർ 10 ന്‌ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിക്ക്‌ സച്ചിൻ എത്തില്ല


🅾 കൊല്ലം അടൂർ ചന്ദനപ്പള്ളി ഗവ : എൽ പി സ്കൂൾ അധ്യാപിക അനിത സ്റ്റീഫൻ (39)  തലക്ക്‌ അടിയേറ്റ്‌ മരിച്ച സംഭവത്തിൽ ഭർത്താവ്‌ ആഷ്‌ലി സോളമനെ (45) പോലീസ്‌ പിടി കൂടി . അനിതക്ക്‌ മറ്റൊരു യുവാവും ആയി ഉണ്ടായിരുന്ന ബന്ധമാണ്‌ കൊലയിൽ കലാശിച്ചത്‌.


🅾 പെരുമ്പാവൂർ ഐമുറി സ്വദേശി പള്ളിപ്പാടൻ ബൈജു (41) ബോയ്സ്‌ സ്കൂളിന്‌ സമീപം ബൈക്ക്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ മരണപ്പെട്ടു


🅾 കാക്കനാട്‌ സീപോർട്ട്‌- എയർപോർട്ട്‌ റോഡിൽ വള്ളത്തോൾ ജംഗ്ഷനിൽ സ്കൂട്ടറിൽ കണ്ടെയ്നർ ലോറു ഇടുച്ച്‌ യാത്രക്കാരി വാഴക്കാല കാട്ടിപ്പറമ്പിൽ അനിൽകുമാറിന്റെ ഭാര്യ ടി സി ജിൻഷ (31) മരണപ്പെട്ടു


🅾 കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച വിമാനത്താവള ജീവനക്കാരൻ കോഴിക്കോട്‌ സ്വദേശി അഷറഫ്‌ (47) പിടിയിൽ ആയി.


🅾 സംസ്ഥാനത്ത്‌ ആരംഭിച്ച 440 ജൻ ഔഷധി സ്റ്റോറുകളിൽ 60 എണ്ണം പ്രവർത്തനം അവസാനിപ്പിച്ചു.മരുന്നുകൾ ലഭിക്കാത്തതിനെ തുടർന്നാണ്‌ അടച്ച്‌ പൂട്ടൽ.


🅾 മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌ സ്ഥാനം ഗീത ഗോപിനാഥ്‌ ഒഴിഞ്ഞു.ഐ എം എഫ്‌ ചീഫ്‌ ഇക്കണോമിസ്റ്റ്‌ പദവി ഏറ്റെടുക്കുന്നതിന്‌ മുന്നോടിയാണ്‌ നടപടി..


🅾 സംസ്ഥാനത്തെ റോഡുകളുടെ നിർമ്മാണത്തിനായി കേന്ദ്രം 351 കോടി രൂപ അനുവദിച്ചു


🅾 എസ്‌ വൈ എസ്‌ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സമസ്ത ശരീഅത്ത്‌ സമ്മേളനം നാളെ വൈകിട്ട്‌ കോഴിക്കോട്‌ മുതലക്കുളം മൈതാനിയിൽ നടക്കും. ഹൈദരലി ശിഹാബ്‌ തങ്ങൾ ഉൽഘാടനം ചെയ്യും


 ശബരിമല

🅾 ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാർ നിലപാട്‌ കേരളം ആകെ വിശദീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത്‌ നേതാക്കളും കൂട്ടത്തോടെ ഇറങ്ങും. മുഖ്യമന്ത്രി 16 ന്‌ തിരുവനന്താൂരത്തും 23 ന്‌ പത്തനംതിട്ടയിലും 24 ന്‌ കൊല്ലത്തും സംസാരിക്കും


🅾 തുലാമാസ പൂജക്കായി ശബരിമല നറ 17 ന്‌ തുറക്കും


🅾 ശബരിമല, സമരത്തിനിടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ മുന്നിലെ കോട്ടവാതിലിന്‌ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി സമരക്കാർ.


🅾 ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്‌ എതിരായ എൻ ഡി എ ലോംഗ്‌ മാർച്ചിനെ സഹായിക്കാൻ ബി ജെ പി കേന്ദ്ര നേതൃത്വവും. ബി ജെ പി കർണ്ണാടക എം പി മാർ യോഗങ്ങളിൽ സംസാരിക്കും.നട തുറക്കുന്ന 17 ന്‌ എന്ത്‌ ചെയ്യണം എന്നതിനെ കുറിച്ച്‌ കേന്ദ്ര നേതൃത്വത്തിന്റെ വിശദീകരണം തേടും.


🅾 ശബരിമല സമരവുമായി ബന്ധപ്പെട്ട എല്ലാ സമരങ്ങളിലും പങ്കെടുക്കുമന്ന് 64 ഹിന്ദു സമുദായ സംഘടനകളുടെ യോഗം തീരുമാനിച്ചു.


🅾 വെള്ളാപ്പള്ളിയുടെ നിലപാട്‌ മാറ്റത്തിൽ ഒന്നും പറയാൻ ഇല്ലെന്ന് മന്ത്രി എ കെ ബാലൻ.


🅾 ശ്രീമതി ടീച്ചറെപോലുള്ളവര്‍ വിചാരിക്കുന്നിടത്ത് കെട്ടാനുള്ളതല്ല കേരളത്തിലെ സ്ത്രീകളെ; പെണ്ണായി പിറന്ന ഒരു സ്ത്രീയും പത്തിനും  അമ്പതിനും വയസ്സിനിടയ്ക്കുള്ളവര്‍ ശബരിമലയില്‍ പോകാന്‍ തയ്യാറാവില്ലെന്നും കെ സുരേന്ദ്രന്‍.


🅾 'പണമെടുക്കുകയല്ല പണം ദേവസ്വം ബോര്‍ഡുകള്‍ക്ക് കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്; ഇക്കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മാത്രം ക്ഷേത്രങ്ങള്‍ക്ക് നല്‍കിയത് 70 കോടി രൂപ; സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്ന് പണമെടുക്കുന്നുവെന്ന എൻ എസ്‌ എസ്‌ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ  പ്രചരണത്തെ തച്ചുടച്ച്‌ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്


🅾 ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി! ചില കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ബിജെപി.യുടെ ആശയം നടപ്പിലാക്കാന്‍ നിയോഗിച്ചവരെപോലെ; കോണ്‍ഗ്രസ്സുകാരെയെല്ലാം ഇങ്ങനെ അഴിച്ചുവിട്ടാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ത്തന്നെ തിരിച്ചെത്തുമെന്നതില്‍ ഉറപ്പില്ല; ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ച്‌ എംഎം മണി


🅾 ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് ..അയ്യപ്പനെ ഓര്‍ത്താണ് പറഞ്ഞത്.. ഈ അമ്മയോട് ക്ഷമിക്കണം'; ഈഴവ സമുദായത്തില്‍ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല; ഈഴവ സമുദായത്തിലുള്ളവര്‍ ഈ അമ്മയോട് ക്ഷമിക്കണം; 'ആ ചോ **  *മോന്റെ മോന്തയടിച്ചു പറിക്കണമെന്ന് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതില്‍ ഖേദവുമായി മണിയമ്മ.നേരത്തെ ഈ സംഭവത്തിൽ  പോലീസ്‌ കേസ്‌ എടുത്തിരുന്നു


ദേശീയം


🅾 2019 ലെ പത്മ അവാർഡിനായി അര ലക്ഷത്തോളം നാമനിർദ്ദേശം ലൻഹിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു


🅾 മീ റ്റു ; കൂടുതൽ പരാതികൾ ; ഗായകൻ അനു മാലിക്കിനെതിരെ ഗായിക സോന മൊഹാപത്ര രംഗത്ത്‌, അനു മാലിക്‌ സ്ഥിരം വേട്ടക്കാരൻ ആണെന്ന് സോന. . എന്നാൽ സോനയെ ഇത്‌ വരെ കണ്ടിട്ടില്ലെന്ന് അനു മാലിക്‌.


🅾 മല്യയുടെ ബാംഗളൂരിലെ  സ്വത്തുക്കൾ കണ്ടു കെട്ടാൻ കോടതി ഉത്തരവ്‌.


🅾 തിത്‌ലി ചുഴലിക്കാറ്റിൽ ആന്ധ്രയിൽ 8 മരണം ഒഡീഷയിലും കനത്ത നാശം.


🅾 ലൈംഗിക ആരോപണം: വിദേശത്തുള്ള എം.ജെ അക്ബറിനെ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുവിളിച്ചു.


🅾 മീടൂ  ക്യാമ്പെയിനിൽ   നിലപാട് വ്യക്തമാക്കി സ്മൃതി ഇറാനി; വിവാദത്തില്‍ എം.ജെ അക്‌ബര്‍ മറുപടി പറയണം; ലൈംഗിക ചൂഷണം തുറന്നു പറഞ്ഞ സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി; രാജിക്കാര്യം അക്‌ബര്‍ തന്നെ തീരുമാനിക്കട്ടെയെന്ന് കേന്ദ്രം.


🅾 ഒന്‍പത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമേ സിനിമ-രാഷ്ട്രീയ മേഖലകളിലെയും പലരും പരാതിയുമായി രംഗത്ത്; പെണ്ണുപിടി അലങ്കാരമാക്കി മാറ്റിയ ആള്‍ ഇനി നേതാവായി തുടരരുതെന്ന് വിശ്വസിക്കുന്നവര്‍ ഏറെ; മന്ത്രിമാരായ മനേക ഗാന്ധിയും സ്മൃതി ഇറാനിയും ഉറച്ച നിലപാട് എടുത്തതും പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ ഇടയാക്കി; ഞായറാഴ്‌ച്ച തിരിച്ചു വന്നാല്‍ ഉടന്‍ എം ജെ അക്‌ബര്‍ രാജിവെച്ചേക്കും.


🅾 കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി; മന്ത്രിസഭയിലെ ബിഎസ്‌പി മന്ത്രി എൻ മഹേഷ്‌  രാജിവച്ചു; രാജി കോണ്‍ഗ്രസും ജെഡിഎസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നെന്ന് വിവരം; പ്രതികരണം നടത്താതെ മായാവതി; വിദ്യാഭ്യാസ മന്ത്രിയുടെ രാജി കോണ്‍ഗ്രസുമായി സഖ്യമില്ലെന്നു മായാവതി പ്രഖ്യാപിച്ചതിനു പിന്നാലെ.


🅾 ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് മനന്‍ വാണി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു.


അന്താരാഷ്ട്രീയം


🅾 പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ ഫ്രാൻസിൽ എത്തി.റാഫേൽ ഇടപാട്‌ ചർച്ചയാകും


🅾 ശ്രീലങ്കയെ ഹമ്പന്തോഡ ചൈന സേനാ താവളം ആക്കില്ലെന്ന് പ്രധാന മന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു.


🅾 ലുലുവിന്റെ 154-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെ തബുക്ക്കിൽ  തുറന്നു


🅾 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും സൗദിയും തമ്മിലുള്ള ബന്ധം അറിഞ്ഞു; കൊട്ടാരത്തിന്റെ ഇഷ്ടക്കാരന്റെ പദവി നഷ്ടമായി; പരിഷ്‌കാരങ്ങളെ എതിര്‍ത്തു; എന്തുകൊണ്ട് ജമാല്‍ ഖഷോഗിയെ സൗദി ഭരണകൂടം ഭയപ്പെട്ടെന്ന് ലേഖനമെഴുതി സഹപ്രവര്‍ത്തകന്‍; വിമതനായ പത്രപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ ഒരുബന്ധവുമില്ലെന്നാവര്‍ത്തിച്ച്‌ സൗദി.


കായികം

🅾 ഇന്ത്യ  , വെസ്റ്റ്‌ ഇൻഡീസ്‌ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ ഇന്ന് ഹൈദരാബാദിൽ തുടങ്ങും
കളി രാവിലെ 9.30 മുതൽ സ്റ്റാർ സ്പോർട്ട്സ്‌ ചാനലുകളിൽ.


🅾 ഇന്ത്യ, ചൈന സൗഹൃത ഫുട്ബോൾ ടൂർണ്ണമന്റ്‌ നാളെ ചൈനയിലെ ഷൂസോയിൽ നടക്കും.വൈകിട്ട്‌ 4.30 ന്‌ ആബ്ബ്‌ മൽസരം.


🅾 വെസ്റ്റ്‌ ഇൻഡീസിനെതിരായ ഏകദിനങ്ങൾക്കുള്ള ആദ്യ രണ്ട്‌ ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ  ടീമിനെ പ്രഖ്യാപിച്ചു. വിരാട്‌ കോഹ്‌ലി ക്യാപ്റ്റൻ ആകുന്ന ടീമിൽ രോഹിത്‌ ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റായിഡു, മനിഷ്‌ പാണ്ഡെ, എം എസ്‌ ധോണി, ഋഷഭ്‌ പന്ത്‌, രവീന്ദ്ര ജഡേജ, ചാഹൽ, കുൽദീപ്‌ യാദവ്‌, മുഹമ്മദ്‌ ഷാമി, ഖലീൽ അഹമ്മദ്‌, ഷാർദ്ധൂൽ ഠാക്കൂർ, കെ എൽ രാഹുൽ  എന്നിവരാണ്‌ ഉള്ളത്‌.


🅾 ഐ ലീഗ്‌ ഫുട്ബോളിന്‌ 26 മുതൽ തുടക്കം ആവും . കേരളത്തിൽ നിന്ന് ഒരേ ഒരു ടീം മാത്രം, ഗോകുലം എഫ്‌ സി, .ഗോകുലത്തിന്റെ ആദ്യ കളി 27 ന്‌ കോഴിക്കോട്‌ നടക്കും. മോഹൻ ബഗാൻ ആണ്‌ എതിരാളികൾ. കഴിഞ്ഞ വർഷം തരം താഴത്തിയ ചർച്ചിൽ ബ്രദേഴ്സ്‌ ഈ വർഷം തിരിച്ച്‌ വന്നിട്ടുണ്ട്‌ 11 ടീമുകൾ ആണ്‌ ഈ വർഷം ഉണ്ടാവുക


🅾 തോല്‍വിയുടെ വക്കില്‍ നിന്ന് ഓസ്‌ട്രേലിയക്ക് വീരോചിത സമനില; പാക് സ്പിന്‍ ആക്രമണത്തിന്   മുന്നില്‍ അവസാന് ദിനം നഷ്ടമാക്കിയത് വെറും അഞ്ച് വിക്കറ്റ് മാത്രം; കങ്കാരുക്കളുടെ രക്ഷക്കെത്തിയത് പാക് വംശജനായ ഉസ്മാന്‍ ഖവാജയുടെ സെഞ്ച്വറി; ടിം പെയ്‌നും ട്രാവിസ് ഹെഡിനും അര്‍ധ സെഞ്ച്വറി; സ്പിന്നിനെ നേരിടാന്‍ ഓസ്‌ട്രേലിയക്ക് സഹായമായത് ഒരു കോഴിക്കോടുകാരൻ ജിയാസിന്റെ  മികവും


🅾 മലയാളികള്‍ കാണാതെപോയ വജ്രായുധം ഓസ്‌ട്രേലിയക്കാര്‍ കണ്ടു; കോഴിക്കോടുകാരന്‍ ജിയാസ് ലോകകപ്പ് വരെ കങ്കാരുപ്പടയ്‌ക്കൊപ്പം; രഞ്ജി ടീം സ്വപ്‌നത്തില്‍ മാത്രമൊതുങ്ങിയപ്പോള്‍ തേടിയെത്തിയത് ഓസ്‌ട്രേലിയന്‍ ടീമിനൊപ്പമുള്ള അവസരം; ലോകോത്തര സ്പിന്നര്‍മാരെ നേരിടാന്‍ പഠിപ്പിച്ച ജിയാസിനെ ജസ്റ്റിന്‍ ലാങ്കര്‍ക്ക് പെരുത്തിഷ്ടം; ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ലഭിച്ച സന്തോഷം തുറന്ന് പറഞ്ഞ് ജിയാസ്


🅾 ഗോൾ ഓഫ്‌ ദി വീക്ക്‌ പുരസ്കാരം ബ്ലാസ്റ്റേഴ്സിന്റെ സ്ലാവിസ്ല സ്റ്റൊയാനോവിച്ചിന്‌.  സ്റ്റൊയാനൊവിച്ചിന്റെ മഴവില്‍ ഗോളിന് പുരസ്‌കാരം.എ ടി കെ ക്ക്‌ എതിരെ കൊൽക്കത്തയിൽ നേടിയ ഗോളിനാണ്‌ പുരസ്കാരം


സിനിമാ ഡയറി


🅾 ജോണി സാഗരിക അവതരിപ്പിക്കുന്ന ' നോൺസെൻസ്‌, നരേൻ ,ഭൂമിക, സാമന്ത, ആദി എന്നിവർ അഭിനയിച്ച ' യു ടേൺ' എന്നിവ ഇന്ന് പ്രദർശനത്തിന്‌ എത്തും


🅾 45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളില്‍ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളല്‍ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താല്‍ പൊന്താത്ത കഥാപാത്രം


🅾 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.


🅾 ആ സമയത്ത് ഞാനും ശ്രീശാന്തും തമ്മില്‍ ലിവിങ് റിലേഷനിലായിരുന്നു; പിന്നെങ്ങനെയാണ് ഭുവനേശ്വരിയെ ഏഴു വര്‍ഷം പ്രണയിച്ചു എന്നു പറയുന്നത്? അങ്ങനെയെങ്കില്‍ തന്നോടു ചെയ്തത് എന്താണ്? അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു; മുന്‍ കാമുകി നികേഷ പട്ടേലിന്റെ  വെളിപ്പെടുത്തലോടെ വീണ്ടും വിവാദത്തില്‍ ചാടി ശ്രീശാന്ത്


🅾 ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ?നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മയാള സിനിമ മേഖലയോട് ചോദ്യങ്ങള്‍ ഉന്നയിച്ച്‌ അഞ്ജലി മേനോന്‍; സംഘടനകളുടെ നിലപാടുകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതെന്നും സംവിധായിക


🅾 ബാലഭാസ്‌ക്കറിന്റെ ഭാര്യയുടെ നില ഒരുപാട് മെച്ചപ്പെട്ടു; മകളുടെയും ഭര്‍ത്താവിന്റെയും വിയോഗ വാര്‍ത്തയില്‍ കരഞ്ഞു തളര്‍ന്നു ലക്ഷ്മി; രണ്ടാഴ്‌ച്ചക്കകം ആശുപത്രി വിടും; സന്ദര്‍ശകരെ ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചു വീട്ടുകാര്‍; വാഹനാപകടത്തില്‍ മരിച്ച അപൂര്‍വ കലാകാരന്റെ ഭാര്യ ജീവിതത്തിലേക്ക് മടങ്ങുമ്ബോള്‍ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആശങ് മാത്രം ബാക്കി.





Previous Post Next Post
3/TECH/col-right