Trending

പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍:പോ ആര്‍ട്ടറി എക്‌സിബിഷന്‍

പൂനൂര്‍: പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കലാപരിപാടിയുടെ ഭാഗമായി ബി പൊളിറ്റിക്കല്‍ ബി പോയറ്റിക്കല്‍ എന്ന വിഷയത്തില്‍ അവതരിപ്പിക്കുന്ന പോ ആര്‍ട്ടറി എക്‌സിബിഷന്‍ യുവ കവി ജിത്തു തമ്പുരാന്‍ ഉദ്ഘാടനം ചെയ്തു.


 അമേരിക്കന്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ അതിജീവനത്തിന് വേണ്ടി പോരാടിയ മാല്‍കം എക്‌സിന്റെ സ്മരണയില്‍ 40 മീറ്റര്‍ വരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് വാളിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സിബിഷന്‍ വാളില്‍ കവിത എഴുതിയാണ് ജിത്തു തമ്പുരാന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. താന്‍ എഴുതിയ കവിതാ സമാഹരണങ്ങളുടെ രണ്ട് പുസ്തകങ്ങള്‍ അദ്ദേഹം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. 


മുന്നൂറോളം സ്ലൈഡുകളിലായി കവിത, കഥ, ആര്‍ട്ട്, കാലിഗ്രഫി എന്നിവയുടെ പ്രാദര്‍ശനമാണ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. വരയും വാക്കും ചിന്തകളും അതിര്‍വരമ്പുകളെ കൊണ്ട് ചങ്ങലയിടപ്പെടുന്ന നവ സാഹചര്യത്തില്‍ അനീതിക്കും അക്രമണങ്ങള്‍ക്കുമെതിരെയുള്ള സര്‍ഗ്ഗ യുവത്വത്തിന്റെ നിശബ്ദ പ്രതിക്ഷേധത്തിന്റെ പ്രതിരൂപമാണ് എക്‌സിബിഷന്‍.
Previous Post Next Post
3/TECH/col-right