Trending

കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ പെ​ട്ടി​ക്ക​ട​ക​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ അ​ന​ധി​കൃ​ത പെ​ട്ടി​ക്ക​ട​ക​ള്‍ അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​നീ​ക്കി. വൃ​ത്തി​ഹീ​ന​മാ​യ​തും അ​നു​വ​ദി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ലം കൈ​യേ​റി പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന​തു​മാ​യ പെ​ട്ടി​ക്ക​ട​ക​ളാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. 




കോ​ര്‍​പ​റേ​ഷ​ന്‍ അം​ഗീ​ക​രി​ച്ച തെ​രു​വു​ക​ച്ച​വ​ട​ക്കാ​രു​ടെ ലി​സ്റ്റി​ലി​ല്ലാ​ത്ത ക​ട​യും പു​റ​ത്തേ​ക്ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ ക​ട​യു​മാ​ണ് പൊ​ളി​ച്ച​ത്. ഐ​സ്‌​ക്രീം വി​ല്‍​ക്കാ​നു​ള്ള അ​നു​മ​തി​യു​ടെ മ​റ​വി​ല്‍ സ്‌​റ്റേ​ഷ​ന​റി ക​ട​യാ​ണ് ഇ​വി​ടെ ന​ട​ത്തി​യ​ത്. പെ​ട്ടി​ക്ക​ട​ക​ള്‍ പൊ​ളി​ച്ച്‌ മേ​യ​ര്‍ ഭ​വ​ന്‍ വ​ള​പ്പി​ലേ​ക്കു​മാ​റ്റി.നി​വ​ര​ധി പെ​ട്ടി​ക്ക​ട​ക​ള്‍ വൃ​ത്തി​ഹീ​ന​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. 





ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ വെ​ള്ളം നി​റ​ച്ച ക​ന്നാ​സു​ക​ളി​ല്‍ പ​ല​തും പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഫ്രി​ഡ്ജ് വൃ​ത്തി​ഹീ​ന​വും തു​രു​മ്ബെ​ടു​ത്ത​തു​മാ​യി​രു​ന്നു. ഇ​വ​യി​ല്‍ സൂ​ക്ഷി​ച്ച വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​പ്പി​ലി​ട്ട​തും ചാ​യ​യും മ​റ്റും ത​യാ​റാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.




വെ​ള്ള​യി​ല്‍ സ​ര്‍​ക്കി​ള്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ കെ.​ടി.​മു​ര​ളീ​ധ​ര​ന്‍ , ജെ​എ​ച്ച്‌ഐ ഡി.​ജെ​യ്സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു
Previous Post Next Post
3/TECH/col-right