ഉണ്ണികുളം: എകരൂലിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എം എം പറമ്പ് കോട്ടക്കുന്ന് താമസിക്കും മഞ്ഞപ്പള്ളി രാജേഷ് (42)നെയാണ് ഇന്നു രാവിലെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
എകരൂൽ പാലംതലയ്ക്കൽ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു രാജേഷ്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ഷജില. സഞ്ജീവ് രാജ്, സഞ്ജയ് രാജ് എന്നിവരാണ് മക്കൾ.
Tags:
OBITUARY