Trending

നിർത്തിയിട്ട കെഎസ്ആർടിസി ബസ്സിനു പിന്നിൽ ട്രാവലർ വാൻ ഇടിച്ച് അപകടം:രണ്ടു പേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ്സിനു പിന്നിൽ ട്രാവലർ വാൻ ഇടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. 

തിരുവനന്തപുരത്തു നിന്നും കൽപ്പറ്റക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സിനു പിന്നിൽ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലർ വാൻ ഇടിച്ചാണ് അപകടം.

അപകടത്തിൽ കർണാടക സ്വദേശികളായ സച്ചിൻ, കീർത്തി എന്നിവർക്കാണ് പരിക്കേറ്റത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post
3/TECH/col-right