Trending

ELETTIL ONLINE NEWS UPDATES 11-10-2018

ELETTIL ONLINE NEWS UPDATES 11-10-2018
1194 കന്നി 25
1440 സഫർ 01
വ്യാഴം

 

 

കേരളീയം


🅾 സ്വരലയ ' അഴിമതി ആരോപണം: ക്രൈം വാരിക എഡിറ്റര്‍ക്കെതിരെ എം. എ.ബേബി ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ വിധി ഇന്ന് പ്രഖ്യാപിക്കും; വി.എസിനെ വിസ്തരിക്കണമെന്ന ഹര്‍ജി നേരത്തേ കോടതി തള്ളി; പ്രമാദമായ കേസിലെ വിധി ഉറ്റുനോക്കി കേരളം.


🅾 കോതമംഗലത്തിന് സമീപം ചെമ്പർ കുഴിയിലും , മുള്ളരിങ്ങാടും വെള്ളക്കയം ഭാഗത്തും ഉരുള്‍പൊട്ടല്‍; പ്രദേശത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു; ഓട്ടോറിക്ഷയും പശുക്കളും ഒഴുകിപ്പോയി.


🅾 ബാംഗ്ലൂര്‍ സ്‌പോടന കേസ് പ്രതി പിടിയില്‍; 2008 ൽ ആയിരുന്നു സ്ഫോടനം, പിടിയിലായത് കണ്ണൂര്‍ പിണറായില്‍ നിന്ന്; സലീമിനെ തലശ്ശേരിയില്‍ ചോദ്യംചെയ്യുന്നു


🅾 ഇനി ആരും എറ്റിയോസ് കാര്‍ വാങ്ങരുതേ! സാധാരണയില്‍ കൂടുതല്‍ ഓയില്‍ ഒഴിക്കുന്നത് കാരണം നേരിടേണ്ടി വരുന്നത് അമിത ചെലവ്; എത്ര പറഞ്ഞാലും ടൊയോട്ടയില്‍ നിന്ന് ഒരു പരിഹാരവുമില്ല; സഹികെട്ട് ഷോറൂമിലെത്തി വാഹനങ്ങള്‍ക്ക് റീത്ത് വെച്ച്‌ ഉപഭോക്താക്കള്‍.


🅾 ഇനി ആ നമ്പർ വിലപ്പോവില്ല; കാമറ കണ്ണില്‍  നമ്പർ പ്ലേറ്റ് കുടുങ്ങില്ലെന്ന് കരുതി ഗതാഗതനിയമം ലംഘിക്കാമെന്ന വ്യാമോഹം ഇനി ആര്‍ക്കും വേണ്ട; നിരത്തുകളില്‍ വാഹനങ്ങളുടെ  നമ്പർ  പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക്  നമ്പർ പ്ലേറ്റ് റെക്കഗ്നീഷന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍.


🅾 12 രൂപ മതിയെന്ന് നിര്‍മ്മാതാക്കള്‍; അല്ല 13 തരാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഓര്‍ഡര്‍; എന്നിട്ടും കുപ്പിവെള്ളത്തിന്റെ വില ഇപ്പോഴും 20 തന്നെ; വിദേശ കുത്തക  കമ്പനികളുടെ പിടിവാശിക്ക് മുന്‍പില്‍ സര്‍ക്കാരിന്റെ നട്ടെല്ല് വളഞ്ഞപ്പോള്‍ കുപ്പിവെള്ള വില്‍പന പിന്നെയും കഴുത്തറുപ്പന്‍ വിലയില്‍ മുന്‍പോട്ട്


🅾 കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങാന്‍ സന്നദ്ധത അറിയിച്ച്‌ എയര്‍ ഇന്ത്യ.


🅾 കേരളബാങ്ക് രൂപീകരണം; സഹകരിക്കില്ലെന്ന് യുഡിഎഫ്. യു ഡി എഫിന്‌ ഭൂരിപക്ഷം ഉള്ള 5 ജില്ലാ സഹകരണ ബാങ്കുകൾ ഇത്‌ സംബന്ധിച്ച്‌ പ്രമേയം പാസാക്കില്ലെന്നും ചെന്നിത്തല


🅾 പ്രളയക്കെടുതി: പി ഡി പി ചെയർമാൻ അബദുന്നാസിര്‍ മഅ്ദനി സമാഹരിച്ച 15 ലക്ഷം വ്യാഴാഴ്ച  മുഖ്യമന്ത്രിക്ക്‌ കൈമാറും


🅾 സാലറി ചലഞ്ച് ജീവനക്കാരുടെ ശമ്പളവും  പെന്‍ഷനും നിയന്ത്രിക്കാനുള്ള നീക്കങ്ങളുടെ തുടക്കം; പിണറായി സര്‍ക്കാരും സിപിഎമ്മും ഐഎംഎഫിന്റെ കുഴലൂത്തുകാരായി മാറുകയാണെന്ന് ഇടതുസാമ്ബത്തിക വിദഗ്ധന്‍ ഡോ.പി.ജെ.ജയിംസ്.


🅾 മാഞ്ഞാലി വ്യാകുല മാതാ പള്ളി തൊട്ട്‌ വഴിയിൽ പണിതുയർത്തിയ. സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്ന നീതി രഹിത നിയമ വിരുദ്ധ മതിൽ 48 മണിക്കൂറിനുള്ളില്‍ പൊളിച്ചുമാറ്റണമെന്ന് ജനകീയ കണ്‍വെന്‍ഷന്‍; ജനകീയ ഐക്യ പ്രഖ്യാപനത്തിനു ആം ആദ്മി പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യം; ആള്‍ക്കാരെ ദ്രോഹിക്കുന്ന മതില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും നീതിക്കും എതിരാണെന്നും ആപ്പ്.


🅾 ഗോവയില്‍ നിന്ന് മദ്യം കടത്തിയ കേസിലെ പ്രതിയായ രണ്ട് ഉന്നത സിപിഎം നേതാക്കളുമായി ബന്ധമുള്ള തൃശൂരുകാരനായ ആ നടന്‍ ആര്? ശ്രീചക്രയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗോവയിലെ സ്പിരിറ്റ് ലോബിയുടെ മുഖം ഒരു സിനിമാ സീരിയല്‍ നടനെന്ന് മനോരമ; ബിവറേജസ് കോര്‍പ്പറേഷന്റെ മുന്‍ ഉദ്യോഗസ്ഥരെ തലപ്പത്ത് വച്ച്‌ വിദേശമദ്യ കയറ്റുമതിയുടെ പേരില്‍ ഒരുക്കിയത് കോടികളുടെ തട്ടിപ്പെന്നും മനോരമ; ബ്രൂവറി ചലഞ്ചില്‍ പുതിയ ട്വിസ്റ്റ്.


🅾 പാസ്പോർട്ട്‌ പുതുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ നടൻ ജയസുര്യ നൽകിയ ഹർജി മുവാറ്റുപുഴ വിജിലൻസ്‌ കോടതി തീർപ്പാക്കി.പാസ്പോർട്ട്‌ പുതുക്കാൻ പാസ്പോർട്ട്‌ ഓഫീസറെ കണ്ടാൽ മതിയെന്ന് കോടതി.


🅾 കൊള്ളപ്പലിശക്കാരൻ തമിഴ്‌നാട്‌ സ്വദേശി മഹാരാജ ജാമ്യത്തിൽ ഇറങ്ങി. പോലീസ്‌ വീണ്ടും മറ്റൊരു കേസിൽ അറസ്റ്റ്‌ ചെയ്തു


🅾 കൊച്ചി സർവ്വകലാശാലയിൽ  (കുസാറ്റ്‌) എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥി കോഴിക്കോട്‌ പുല്ലങ്ങാട്‌ സ്വദേശി വലിയകത്ത്‌ ഉമ്മർ കോയ മകൻ അഖിൽ ക്ലാസിൽ കുഴഞ്ഞ്‌ വീണ്‌ മരിച്ചു.


🅾 യാത്രാ വേളയിൽ തടവുകാർക്കുള്ള യാത്രാ ബത്ത 100 ൽ നിന്ന് 150 ആയി ഉയർത്തി


🅾 ഫിഷറീസ്‌ വകുപ്പിന്റെ നേതൃത്വത്തിൽ ബ്രാൻഡ്‌ ചെയ്ത ഉണക്ക മീൻ വിപണിയിൽ എത്തിക്കും.തീരമൈത്രി എന്ന പേരിൽ ആവും ഇത്‌.


🅾 പ്രളയ കാലത്ത്‌ ഉണ്ടായ മഴയുടെ തോത്‌ 1924 ന്‌ സമാനം എന്ന് സർക്കാർ.


🅾 ക്രൈംബ്രാഞ്ചിന് ഇനി ജില്ലാ എസ്‌പിമാര്‍; കുറ്റകൃത്യം ഏതു തരത്തിലുള്ളതായാലും ഇനി ചുമതല അതതു ജില്ലകളിലെ എസ്‌പിമാര്‍ക്ക്.


 ശബരിമല

🅾 ശബരിമല വിഷയത്തിൽ സർക്കാറിന്റെ തിടുക്കത്തിന്‌ വൻ വില കൊടുക്കേണ്ടി വരുമെന്ന് എൻ എസ്‌ എസ്‌ പ്രസിഡണ്ട്‌  പി എൻ നരേന്ദ്രനാഥൻ നായർ


🅾 ശബരിമല സമരം; മുവാറ്റുപുഴയിലും , പെരുമ്പാവൂരും, ആലുവയിലും സംഘർഷം.


🅾 ശബരിമല; കോട്ടയത്ത്‌ ഇന്ന് ഹിന്ദു നേതൃസംഗമം നടക്കും . നാളെ പന്തളം രാജകുടുംബത്തോടൊപ്പം സെക്രട്ടറിയേറ്റ്‌ പടിക്കൽ നാമ ജപ യഞ്ജം നടക്കും.


🅾 സ്ത്രീകൾ ഈറൻ ഉടുത്ത്‌ ക്ഷേത്രത്തിൽ പോകുന്നത്‌ ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ആണെന്ന് പ്രസംഗിച്ച പി കെ ശ്രീമതിക്കെതിരെ നടപടി എടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്‌ ആവശ്യപ്പെട്ടു.


🅾 ശബരിമല; കോടതിയിൽ പോയത്‌ ആർ എസ്‌ എസുമായി അടുപ്പം ഉള്ളവർ ആണെന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ


🅾 സ്വാമിയേ ശരണമയ്യപ്പാ...ശരണ മന്ത്രങ്ങള്‍ മുഴക്കി തമിഴ് മക്കള്‍ തെരുവില്‍; വ്രതം നോറ്റ് അയ്യനെ മനസ്സില്‍ ധ്യാനിച്ചുവരുന്ന തങ്ങളുടെ വിശ്വാസം കാക്കണേയെന്ന് മുറവിളി;കന്യാകുമാരി ജില്ലയിലെ  സമരത്തില്‍ ഗതാഗതം സ്തംഭിച്ചതോടെ പൊലീസ് ഇടപെടല്‍; ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ മലയാള മക്കള്‍ക്ക് തുണയായി തമിഴ്‌നാട്ടില്‍ പ്രതിഷേധം.


🅾 വനിതാ പൊലീസുകാര്‍ ആരുടെയും അടിമകളല്ല! അവര്‍ക്ക് അവരുടേതായ വിശ്വാസമുണ്ടെന്ന് ഭരണകൂടം ഓര്‍ക്കണം; ജനങ്ങള്‍ക്ക് ആവശ്യം  വരുമ്പോഴാണ്‌  സമരവും ചര്‍ച്ചയും നടക്കുന്നത്; ഹൈന്ദവ വിശ്വാസത്തെ പല കോണുകളില്‍നിന്ന് ആക്രമിക്കാനാണു ഇപ്പോഴുള്ള ശ്രമങ്ങളെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല.


🅾 ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതിവിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല; ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയിലേക്ക് പോയാല്‍ മതി; പോകുന്നവരെ എതിര്‍ക്കുന്നത് എന്തിനെന്നും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ


🅾 പ്രക്ഷോഭം സവര്‍ണ ബ്രാഹ്മണിക്കല്‍ അജന്‍ഡ അടിച്ചേല്‍പിക്കാനുള്ള ശ്രമം; വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കട്ടെ; സുപ്രീം കോടതി വിധിക്കെതിരായ പ്രക്ഷോഭം പൊളിഞ്ഞുവെന്നും തോമസ് ഐസക്; സാലറി ചാലഞ്ചിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം പഠിച്ചിട്ട് തീരുമാനിക്കാമെന്നും മന്ത്രി.


🅾 ശബരിമല വനഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ?; പരിശോധിക്കാന്‍ കേന്ദ്ര തീരുമാനം; മാസ്റ്റര്‍പ്ലാന്‍ ലംഘിച്ചു നിര്‍മ്മാണങ്ങള്‍ നടത്തിയതായി സംസ്ഥാന ചീഫ് കണ്‍സര്‍വേറ്റര്‍; ഉന്നതാധികാര സമിതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി.


🅾 ഭക്തജനങ്ങളുടെ പ്രക്ഷോഭം മഹാഭാരത യുദ്ധമാകാതെ നോക്കേണ്ടത് സര്‍ക്കാര്‍; ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്ന തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്; കഴിയില്ലെങ്കില്‍ സ്റ്റേ വാങ്ങി തല്‍ക്കാലത്തേക്ക് യുവതി പ്രവേശനം തടയണം; അയ്യപ്പന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മനസ്സില്ലെങ്കില്‍ ദേവസ്വം പ്രസിഡന്റ് പദവിയൊഴിയണം; ജയിപ്പിച്ചുവിട്ട ഭക്തജനങ്ങളോടാണോ സര്‍ക്കാരിന് ശത്രുത? ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുന്നറിയിപ്പുമായി പന്തളം രാജകുടുംബം പ്രതിനിധി രാജ രാജ വര്‍മ.


🅾 ശബരിമല സ്ത്രീപ്രവേശനം: ആചാരസംരക്ഷണ സമിതി ശബരിമല നട തുറക്കുന്ന  17 ന് ഹര്‍ത്താല്‍ നടത്തിയേക്കുമെന്ന് സൂചന


🅾 ആ.  **  *മോന്റെ മോന്തയടിച്ചു പറിക്കണം'; മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച്‌ അപമാനിച്ചും പച്ചത്തെറിവിളിച്ചും ശബരിമല സമരക്കാരായ സ്ത്രീകള്‍; വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം; ഈഴവ മുഖ്യനെ സവര്‍ണ കാഷ്ഠങ്ങള്‍ അംഗീകരിക്കില്ലെന്ന പറഞ്ഞ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി; ശബരിമല സമരക്കാര്‍ ലക്ഷ്യമിടുന്നത് സര്‍ക്കാറിനെയും പിണറായി വിജയനെയുമെന്ന് സൈബര്‍ സഖാക്കള്‍; അയ്യപ്പനെ മുന്‍നിര്‍ത്തി പുതിയ വിമോചന സമരത്തിനുള്ള ഒരുക്കമോയെന്നും ചോദ്യം.


🅾 ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാറിനും കോണ്‍ഗ്രസിനുമുള്ള തിരിച്ചടിയാണ് കേരള സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പ് ഫലം: മന്ത്രി എം എം മണി.


🅾 ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എസ്‌ എൻ ഡി പി യോഗം കൗൺസിലിന്റെ അടിയന്തിര യോഗം ഇന്ന് ചേർത്തലയിൽ നടക്കും.


🅾 സാഗരം പോലെ ഓരോ ദിവസവും തെരുവിലേക്ക് ഇറങ്ങുന്നത് ലക്ഷക്കണക്കിന് ഭക്തര്‍; ജോലിയും പഠനവും വരെ വേണ്ടെന്ന് വച്ച്‌ ഭഗവാനെ കാക്കാന്‍ സ്ത്രീകള്‍ വരെ രംഗത്ത്; നിമിഷ നേരം കൊണ്ട് ഓരോ മുക്കിനും മൂലയിലും രൂപപ്പെടുന്നത് വിരട്ടാനോ തടയാനോ കഴിയാത്ത വിധം വന്‍ ജനക്കൂട്ടം; ശബരിമല സമരത്തിന്റെ മുഖം മാറുകയും ശക്തികൂടുകയും ചെയ്തതോടെ എന്ത് ചെയ്യണമെന്ന് എത്തും പിടിയുമില്ലാതെ സര്‍ക്കാര്‍; എതിര്‍ പ്രചരണങ്ങള്‍ ഒന്നും ഏശാതെ പോകുന്നതിലും ആശങ്ക.


🅾 വീണ്ടും മലക്കം മറിഞ്ഞത് രക്തസാക്ഷി പരിവേഷം ഉറപ്പിക്കാന്‍; അയ്യപ്പന് അനുകൂലമായി ആദ്യം നിലപാടെടുക്കുകയും പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്നീട് മാറ്റുകയും ചെയ്ത പത്മകുമാര്‍ ഇപ്പോള്‍ പറയുന്നത് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്നും വനിതാ പൊലീസിനെ അനുവദിക്കില്ലെന്നും; വെള്ളാപ്പള്ളിയെ ഇറക്കി രൂക്ഷവിമര്‍ശനം നടത്തിയ പിണറായി വിജയന്‍ പത്മകുമാറിന്റെ പദവി തിരിച്ചെടുക്കും; പുറത്താക്കും മുമ്ബ് വിശ്വാസ സംരക്ഷകനായി പടിയിറങ്ങാന്‍ ഉറച്ച്‌ സിപിഎം നേതാവ്; ദേവസ്വം ബോര്‍ഡില്‍ നേതൃമാറ്റം ഉടന്‍.


 ദേശീയം


🅾 ജമ്മു കാശ്മീർ  മുനിസിപ്പൽ തിരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിൽ പോളിംഗ്‌ 31.3% . ജമ്മുവിൽ 78.6 % പോളിംഗ്‌ നടന്നപ്പോൾ കാശ്മീർ താഴ്‌വരയിൽ 3.4% പോളിംഗ്‌ മാത്രം ആണ്‌ നടന്നത്‌


🅾 എ എ പി മന്ത്രി കൈലാഷ്‌ ഗെലോട്ടിന്റെ വസതികളിൽ ആദായ നികുതി വകുപ്പ്‌ റെയ്ഡ്‌ നടത്തി.


🅾 കോണ്‍ഗ്രസിനെ ഉണര്‍ത്തിയും കേന്ദ്രത്തെ തളര്‍ത്തിയും റഫാലില്‍ വീണ്ടും വെളിപ്പെടുത്തല്‍; റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് കരാറില്‍ നിര്‍ബന്ധിത വ്യവസ്ഥ; വെളിപ്പെടുത്തല്‍ നടത്തിയത് ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട്; ദ സോള്‍ട്ട് ഏവിയേഷന്റെ രേഖകള്‍ ഇത് വ്യക്തമാക്കുന്നെന്നും മാധ്യമം; ഇടപാടില്‍ അന്വേഷണം വേണമെന്ന പരാതിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി; ഇടപാടിലേക്ക് നയിച്ച നടപടികള്‍ ഈമാസം മുപ്പത്തിയൊന്നിന് മുന്‍പ് മുദ്രവച്ച കവറില്‍ കൈമാറണമെന്ന് സുപ്രീം കോടതി.


🅾 ഇനി ഒരു റെയ്ഡ് നടത്തി ഗവണ്‍മെന്റിനെ ബുദ്ധിമുട്ടിക്കരുത്; റെയിഡ് നടത്തുന്നതിന് മുന്‍പ് മോദി ഡെല്‍ഹി ജനതയോട് മാപ്പ് പറയണമെന്ന് കെജ്രിവാള്‍; കാരണം അവരാണ് തങ്ങളെ തിരഞ്ഞെടുത്തത്; നിരന്തരമായ റെയിഡ് ഗവണ്‍മെന്റിനെ താറടിച്ച്‌ കാണിക്കാനെന്നും മുഖ്യമന്ത്രി.


🅾 ജലന്ധറില്‍ ആയുധങ്ങളുമായി പിടിയിലായത് കാശ്മീർ സ്വദേശികൾ ആയ മൂന്ന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍; തീവ്രവാദബന്ധമുണ്ടെന്ന് പൊലീസ്; പിടികൂടിയത് കോളേജ് ഹോസ്റ്റലില്‍ നിന്ന്


🅾 ഫോണ്‍കോളിനോ ഇമെയിലിനോ വാട്‌സാപ്പ് സന്ദേശത്തിനോ മറുപടി നല്‍കാതെ എം.ജെ.അക്‌ബര്‍ മൗനത്തില്‍; ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ഏഷ്യന്‍ ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയും; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ കേന്ദ്ര വിദേശകാര്യസഹമന്ത്രിയുടെ നില പരുങ്ങലില്‍; അക്‌ബര്‍ കാര്യം വിശദീകരിക്കുകയോ രാജി വച്ചൊഴിയുകയോ വേണമെന്ന് കോണ്‍ഗ്രസ്; മോദി സര്‍ക്കാരിനെ പിടിച്ചുലച്ച്‌ മീ ടൂ വിവാദം ചൂടുപിടിക്കുമ്ബോള്‍ ആകെ പ്രതികരിച്ചത് മേനക ഗാന്ധി മാത്രം


🅾 ത്രിപുരയില്‍സിപിഎം മുഖപത്രത്തിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ; പത്രം നാളെ മുതല്‍ വീണ്ടും പ്രസിദ്ധീകരിക്കും.


🅾 തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക്; ആയിരങ്ങളെ ഒഴിപ്പിക്കുന്നു.


🅾 തുഷാര്‍ മെഹ്തയെ പുതിയ സോളിസിറ്റര്‍ ജനറലായി നിയമിച്ചു.


🅾 ഇന്ധനവില വര്‍ധനവ്: ഡല്‍ഹിയില്‍ ഈ മാസം 22ന് പെട്രോള്‍  പമ്പുകൾ അടച്ചിടും


🅾 തെലുങ്കാനയിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദം ചെലുത്തി പ്രതിപക്ഷ കക്ഷികള്‍; രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാക്കണമെന്ന മുന്നറിയിപ്പുമായി ടിജെഎസ്: തര്‍ക്കം മൂത്തതോടെ വിശാല സഖ്യത്തില്‍ വിള്ളല്‍ വീഴാന്‍ സാധ്യത.


 അന്താരാഷ്ട്രീയം

🅾 ഒമാനിൽ നിന്ന് വിസ റദ്ദ്‌ ആക്കാതെ മടങ്ങുന്നവർക്ക്‌ വീണ്ടും രാജ്യത്ത്‌ പ്രവേശനം അനുവദിക്കില്ല .


🅾 2004 ൽ ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീനയെ ഗ്രനേഡ്‌ ആക്രമണത്തിൽ വധിക്കാൻ ശ്രമിച്ച കേസിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ്‌ റഹ്മാന്‌ ജീവപര്യന്തം വിധിച്ചു.. മറ്റ്‌ 19 പേർക്ക്‌ വധശിക്ഷ വിധിച്ചിട്ടുണ്ട്‌ താരിഖ്‌ റഹ്മാൻ ഇപ്പോൾ ലണ്ടനിൽ ആണ്‌.


🅾 കെനിയയില്‍ ബസ് അപകടത്തില്‍ 50 മരണം; അപകടത്തില്‍ മരിച്ചത് 12 സ്ത്രീകളും ഏഴ് കുട്ടികളും.


🅾 നവംബര്‍ മുതല്‍ ഇന്ത്യക്ക് കൂടുതല്‍ അസംസ്‌കൃത എണ്ണ നല്‍കാന്‍ സൗദി അറേബ്യ; ഇറാന്‍ ഉപരോധം നേരിടുന്നതിനാല്‍ സൗദിയോട് കൂടുതല്‍ എണ്ണ ഉത്പാദിക്കാനും അമേരിക്കയുടെ ആവശ്യം; അധികമായി നല്‍കുക 40 ലക്ഷം ബാരല്‍.


🅾 റോയല്‍ കോടതി ഉത്തരവുമായി സ്വകാര്യ ജെറ്റില്‍ 15 അംഗ കൊലയാളിസംഘം തുര്‍ക്കിയിലേക്ക് പറന്നു; എംബസ്സിയിലേക്ക് വിളിച്ചുവരുത്തി കൊന്ന് കഷ്ണങ്ങളാക്കി അവര്‍ ഉടന്‍ മടങ്ങി; സൗദി വിമര്‍ശകരായ ജമാല്‍ ഖഷോഗിയെ കൊന്നത് സൗദി എംബസിയില്‍ വെച്ചെന്ന തുര്‍ക്കിയുടെ നിഗമനം ശരിയെന്ന് അമേരിക്കയും; വ്യാജമെന്ന് ആരോപിച്ച്‌ സൗദി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മരണം സൗദിയുടെ ഉറക്കം കെടുത്തുന്നു.


🅾 പാകിസ്ഥാൻ ചാര സംഘടന ഐഎസ്‌ഐയുടെ പുതിയ മേധാവിയായി ലഫ്. ജനറല്‍ അസിം മുനീറിനെ നിയമിച്ചു.


കായികം


🅾 യൂത്ത് ഒളിമ്പിക്സിൽ   ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; ഷൂട്ടിംഗില്‍ മെഡല്‍ കൊയ്ത് 16കാരന്‍ സൗരഭ് ചൗധരി; കൊറിയന്‍ താരത്തെ പിന്നിലാക്കിയത് എട്ട് പോയിന്റോളം വ്യത്യാസത്തില്‍; ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു.


🅾 ജോഹർ കപ്പ്‌ ഹോക്കി ; നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ 5-4 ന്‌ തകർത്ത്‌ ഇന്ത്യ സെമിയിൽ കടന്നു.


🅾 ചൈനയുമായുള്ള സൗഹൃദ ഫുട്ബോൾ മൽസരത്തിനായി ഇന്ത്യൻ ടീം ഇന്നലെ ചൈനയിൽ എത്തി.റാങ്കിങ്ങിൽ ചൈന 76 ഉം ഇന്ത്യ 97 ഉം സ്ഥാനത്ത്‌ ആണ്‌ നിലവിൽ.


🅾 വിൻഡീസിന്‌ എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും5 ഏകദിനങ്ങളും 3 ടവന്റി 20 യും ഉൾപെടുന്ന പരമ്പര 21 ന്‌ ആരംഭിക്കും.


🅾 16 ന്‌ നടക്കുന്ന ബ്രസീൽ- അർജ്ജൻറ്റിന സൗഹൃദ ഫുട്ബോളിന്‌ മുന്നോടിയായി ഇന്ന് അർജ്ജൻറ്റിന ഇറാഖിനെയും നാളെ ബ്രസീൽ സൗദിയെയും നേരിടും.


🅾 പാകിസ്ഥാൻ, ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ്‌ ; ഇന്ന് അവേശകരമായ അന്ത്യത്തിലേക്ക്‌. അവസാന ദിനമായ ഇന്ന് ഓസ്ട്രേലിയക്ക്‌ ജയിക്കാൻ വേണ്ടത്‌ 326 റൺസ്‌  7 വിക്കറ്റുകൾ കൈവശം ഉണ്ട്‌



🎥 സിനിമാ ഡയറി 🎥
--------------------------->>>>>>>>

🅾 നിവിൻ പോളി നായകൻ ആയ റോഷൻ ആൻഡ്രൂസ്‌ ചിത്രം ' കായംകുളം കൊച്ചുണ്ണി' ഇന്ന് മുതൽ തീയറ്ററുകളിൽ


🅾 മീ ടു ക്യാമ്പയിനിനെ  പിന്തുണയ്ക്കുന്നു; സ്ത്രീകള്‍ക്ക് തുറന്നുസംസാരിക്കാന്‍ അതൊരു അവസരമാണ്; മുകേഷേട്ടന്‍ എന്നോട് തീര്‍ത്തും പറഞ്ഞത് തനിക്ക് ഓര്‍മയില്ലായെന്നാണ്..എന്നാടങ്ങനെ നുണ പറയാറില്ല എന്നാണ് വിശ്വാസം; ആരോപണത്തില്‍ ഭാര്യ എന്ന നിലയില്‍ ആശങ്കയില്ല; പുരുഷന്മാര്‍ക്ക് പ്രലോഭന സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്ക് നേരേയും ഇത്തരം ക്യാമ്ബെയിന്‍ വേണ്ടതല്ലെയെന്നും മേതില്‍ ദേവിക.


🅾 ഡാകിനിയിലെ 'എന്‍ മിഴിപൂവില്‍'.. വീഡിയോ ഗാനം പുറത്തുവിട്ടു.


🅾 ധനുഷിന്റെ  'വടാ ചെന്നൈക്ക'് എ സര്‍ട്ടിഫിക്കറ്റ്; ചിത്രം ഒക്ടോബര്‍ 17ന് തിയേറ്ററുകളിലേക്ക്


🅾 വിജയ്‌യുടെ സര്‍ക്കാരിന്റെ ടീസര്‍ എത്തുന്നു; ഒക്ടോബര്‍ 19ന്.


🅾 ഇതിഹാസ രണ്ടാം ഭാഗത്തില്‍ നായകനായി ഇന്ദ്രജിത്ത് സുകുമാരന്‍.
Previous Post Next Post
3/TECH/col-right