ELETTIL ONLINE NEWS UPDATES 09-10-2018
1194 കന്നി 23
1440 മുഹറം 29
ചൊവ്വ
കേരളീയം
🅾 മലയാള മനോരമയുടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ പി ഡി എഫ് കോപ്പി വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച കേസിൽ കോട്ടയം നെടുംകുന്നം കുന്നേൽ എബിൻ കെ ബിനോയിയെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു . ഗ്രൂപ്പിന്റെ മറ്റ് അഡ്മിൻമാർക്കായി തിരച്ചിൽ തുടരുന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് നൽകിയ പരാതിയിൽ പകർപ്പവകാശ നിയമപ്രകാരം ആണ് അറസ്റ്റ് . മനോരമ പ്രസിദ്ധീകരണങ്ങൾ വിപണിയിൽ എത്തിയാൽ ഉടൻ പി ഡി എഫ് പകർപ്പ് എടുത്ത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു എന്ന് എസ് ഐ , ടി എസ് റനീഷ് പറഞ്ഞു.
🅾 ഡോ: പി പൽപു ഫൗണ്ടേഷൻ പുരസ്കാരം (50,000 രൂപ) ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദന് നവംബർ 2 ന് അവാർഡ് വിതരണം ചെയ്യും.
🅾 66 ക്യാമ്പുകളിലായി 1848 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ ; 10,000 രൂപ വീതം 5.98ലക്ഷം പേര്‍ക്ക് നല്‍കി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 1740 കോടി രൂപ; ക്രൗഡ് ഫണ്ടിങിന് വേണ്ടി പ്രത്യേക പോര്‍ട്ടലുകള്‍; വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു പണിതുകൊടുക്കണം എന്ന പിടിവാശി മാറ്റി നാലു ലക്ഷം രൂപ നല്‍കാം എന്ന തീരുമാനം ആശ്വാസമായി; സര്‍ക്കാരിന്റെ നാല് ലക്ഷത്തിന് പുറമേ നാട്ടുകാരുടെ സഹായവും കടവും സമ്പാദ്യവും എല്ലാം ചേര്‍ത്ത് മെച്ചപ്പെട്ട വീടുണ്ടാക്കാം എന്ന പ്രതീക്ഷയില്‍ അനേകം പേര്‍.
🅾 നാളെയും മറ്റന്നാളും കീഴല്ലൂര്‍ പഞ്ചായത്തിലേയും മട്ടന്നൂര്‍ നഗരസഭയിലേയും ആളുകള്‍ക്ക് മാത്രം പ്രവേശനം; 12ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും: ആള്‍ക്കൂട്ടം തള്ളിക്കയറി നാശനഷ്ടങ്ങള്‍ ഉണ്ടായതോടെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍; പാസില്ലാതെ ആരെയും ഇനി സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
🅾 സാലറി ചലഞ്ചിൽ പങ്കാളികളായ സർക്കാർ ജീവനക്കാരുടെ സർവ്വീസ് ബുക്കിൽ അക്കാര്യം രേഖപ്പെടുത്തിയേക്കും. ചലഞ്ചിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരെ രണ്ട് തട്ടിൽ ആക്കരുത് എന്ന് കോടതി നിർദ്ദേശിച്ചെങ്കിലും മുന്നോട്ട് പോകാനാണ് സർക്കാർ ആലോചന
🅾 ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സി പി എം നേതാവ് കുഞ്ഞ്സ്നന്തന് വീണ്ടും 25 ദിവസത്തെ പരോൾ.ഇതോടെ മൊത്തം പരോൾ ഒരു വർഷം തികഞ്ഞു.
🅾 പാചക വാതക സിലിണ്ടർ ചോർന്ന് ഉണ്ടായ തീ പിടുത്തത്തിൽ പൊള്ളലേറ്റ മുവാറ്റുപുഴ ആയവന ചന്ദനപ്പറമ്പിൽ തങ്കച്ചൻ (67) മകൾ അനീഷയുടെ ഭർത്താവ് ജോൺ ജോസഫ് (38) എന്നിവർ മരണപ്പെട്ടു
🅾 നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസ് നവംബർ 15 ലേക്ക് മാറ്റി.
🅾 കൊച്ചി വിമാനത്താവളത്തിൽ 76 ലക്ഷത്തിന്റെ വിദേശ കറൻസി പിടി കൂടി മുവാറ്റുപുഴ സ്വദേശി ഹാശിം ആണ് പിടിയിൽ ആയത്
🅾 ശമ്പള കുടിശ്ശികയുടെ പേരില്‍ മുന്‍ ജീവനക്കാരും ഹോട്ടലുടമകളും തമ്മില്‍ ഏറ്റുമുട്ടിയ പപ്പടവട റെസ്റ്റോറന്റ് തല്ലി തകര്‍ത്തു; പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചതിന് പിന്നാലെ വീണ്ടും അക്രമം; പൊലീസ് ഒത്താശ ചെയ്തുള്ള ആക്രമമെന്ന് `പപ്പടവട` ഉടമ മിനുവിന്റെ ഭര്‍ത്താവ്.
🅾 പ്രളയത്തില്‍ മുങ്ങിയ കേരളത്തെ വീണ്ടെടുക്കാന്‍ ടെറിറ്റോറിയല്‍ ആര്‍മി നടത്തിയത് സ്തുത്യര്‍ഹമായ സേവനം; മാതൃരാജ്യത്തെ സേവിക്കാന്‍ ടിഎ യുവാക്കള്‍ക്ക് നല്‍കുന്നത് മികച്ച അവസരം; 69 ാം വാര്‍ഷിക ദിനത്തിന് മുന്നോടിയായി ആശംസകള്‍ നേര്‍ന്ന് ലഫ്.കേണല്‍ മോഹന്‍ലാല്‍.
🅾 ബാർ കോഴക്കേസിൽ മാണിക്കെതിരെ തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ച വിജിലന്‍സ് ജഡ്ജി ഡി അജിത് കുമാറിന് ലഭിച്ച ഭീഷണിക്കത്ത്; പരാതിയില്ലെന്ന് ജഡ്ജി; മൊഴിയെടുക്കാനാവാതെ അന്വേഷണ സംഘം മടങ്ങി.
🅾 ഹൃദയം നുറുങ്ങുന്ന വേദനയോടെ ലക്ഷ്മി ആ വിവരം അറിഞ്ഞു; ജീവന്റെ ജീവനായ മകളും ബാലുവും ഈ ലോകത്തില്ലെന്ന വിവരം മകളോട് പറഞ്ഞ് അമ്മ ഓമനകുമാരി; വെന്റിലേറ്ററില്‍ നിന്നും മാറ്റിയ ലക്ഷ്മി ഉടന്‍ സംസാരിച്ച് തുടങ്ങുമെന്നു പ്രതീക്ഷ; വിഷമഘട്ടത്തെ അതിജീവിക്കാന്‍ സുഹൃത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സ്റ്റീഫന്‍ ദേവസ്സിയുടെ ഫേസ്‌ബുക്ക് ലൈവ്; ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് ഡോക്ടര്‍മാരും.
🅾 കാണാത്ത കാര്യം കണ്ടുവെന്നുപറയാമോ? അപകടസ്ഥലത്ത് കാണുമ്പോൾ ബാലഭാസ്‌കറും കുടുംബവും ബോധരഹിതരായിരുന്നുവെന്ന് ഒരാള്‍; ഇതുശരിയല്ലെന്നും ബാലഭാസ്‌കര്‍ നന്നായി സംസാരിച്ചുവെന്നും പേരടക്കം പറഞ്ഞുവെന്നും മറ്റൊരാള്‍; മാതൃഭൂമി ന്യൂസ് ചാനല്‍ ഷോയില്‍ എസ്‌കെഎസ്‌എസ്‌എഫ് ആംബുലന്‍സ് ഡ്രൈവര്‍ തട്ടിവിട്ട അവകാശവാദം വെറും തള്ളെന്ന് 108 ആംബുലന്‍സ് ഡ്രൈവര്‍; രക്ഷാദൗത്യത്തെ കുറിച്ചുള്ള പുതിയ തര്‍ക്കം ഇങ്ങനെ.
🅾 കണ്ണൂരില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ലിഫ്റ്റ് അടിച്ച് 9 സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലൂടെയൊരു ഹിച്ച് ഹൈക്ക് യാത്ര; ഇരിട്ടിയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയില്‍ രണ്ടാഴ്ച കൊണ്ട് പിന്നിട്ടത് ഭൂട്ടാന്‍ വരെയുള്ള ദൂരം; യുവ സഞ്ചാരിയും ട്രാവല്‍ ബ്ലോഗറുമായ ഷാക്കിര്‍ സുബ്ഹാന്റെ സാഹസിക യാത്രയില്‍ ആയിരകണക്കിന് കിലോമീറ്ററുകള്‍ പിന്നിടാന്‍ ആകെ ചെലവായത് ആയിരം രൂപയില്‍ താഴെ മാത്രം; കാഴ്ചക്കാരെ വിസ്മയിപ്പിച്ച് മല്ലു ട്രാവലര്‍.
🅾 ആലപ്പുഴയിൽ ബിഡിജെഎസിന്റെ 7 ഭാരവാഹികള്‍ രാജിവെച്ച് സിപിഎമ്മിലേക്ക്.
🅾 ആവേശത്തോടെ ബിജെപിക്കൊപ്പം ചേര്‍ന്നിട്ട് ഒരു ഗുണവും ഉണ്ടായില്ല; സ്ഥാനമാനങ്ങള്‍ ലഭിച്ചപ്പോള്‍ ഉന്നതര്‍ വീതം വച്ചു; നിവര്‍ത്തികെട്ട് പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി വിടുന്നു; ആലപ്പുഴയില്‍ തുടങ്ങിയ മാറ്റം ബിഡിജെഎസിന്റെ നടുവൊടിക്കുമോ? വെള്ളാപ്പള്ളിക്കും തുഷാറിനും കടുത്ത നിരാശ.
🅾 ബ്രൂവറി ഇടപാടില്‍ എക്‌സൈസ് മന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം തുടരുമെന്ന് ചെന്നിത്തല.
🅾 ബാലഭാസ്‌കറിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ദുബായില്‍ മലയാളികള്‍ ഒത്തു ചേര്‍ന്നപ്പോള്‍ അതിഥിയായി എത്തിയത് അറ്റ്‌ലസ് രാമചന്ദ്രന്‍; ജയില്‍ വാസത്തിന് ശേഷം ആദ്യ പൊതു പരിപാടിയില്‍ പങ്കെടുത്ത അറ്റലസ് ജൂവലറി ഉടമയോട് വിശേഷം തിരക്കാന്‍ അഭ്യുദയകാംക്ഷികള്‍
ശബരിമല
🅾 ശബരിമലയെ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രിക്കു പി.പി.മുകുന്ദന്റെ കത്ത്;തിരുപ്പതി മാതൃകയില്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യം; സ്വത്തും പണവും വരുമാനവും മാത്രം ലക്ഷ്യമിട്ടിരിക്കുന്ന അവിശ്വാസികളുടെ കരങ്ങളില്‍ നിന്ന രക്ഷിക്കണമെന്നും മുകുന്ദന്‍.
🅾 ശബരിമല സ്‌ത്രീ പ്രവേശനം:സെക്രട്ടറിയേറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്താന്‍ ബി.ജെ.പി.ഒക്ടോബർ 10 ന് പന്തളത്ത് ആരംഭിച്ച് ,15 ന് സെക്രട്ടറിയേറ്റിൽ സമാപിക്കും
🅾 ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍.ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
🅾 ശബരിമല; ഇന്ന് മുഖ്യമന്ത്രി ദേവസ്വം അധികൃതരുമായി ചർച്ച നടത്തും. പമ്പയിലെയും സന്നിധാനത്തെയും സുരക്ഷ സംവിധാനം ഡി ജി പി യുമായും ചർച്ച ചെയ്യും.
🅾 ശബരിമലയിൽ സ്ത്രീകൾ എത്തിയാൽ നിലക്കലിൽ വച്ച് തടയുമെന്ന് സമരക്കാർ
🅾 വിശ്വാസികളുമായി ഏറ്റുമുട്ടൽ ഇല്ല . തെറ്റിദ്ധാരണൗണ്ടെങ്കിൽ ചർച്ച ചെയ്യാം എന്ന് മുഖ്യമന്ത്രി.
🅾 ശബരിമല പ്രശ്നത്തിൽ കോൺഗ്രസ് പ്രത്യക്ഷ സമരത്തിന് ഇറങ്ങേണ്ടെന്ന് രാഷ്ട്രീയ കാര്യ സമിതി തീീരുമാനം. എങ്കിലുംവിശ്വാസികൾക്ക് പിന്തുണ നൽകും
ദേശീയം
🅾 രൂപയുടെ മൂല്യം വീണ്ടും താഴേക്ക് തന്നെ. ഇന്നലെ 30 പൈസയുടെ ശോഷണം നേരിട്ട രൂപ ഡോളറിനെതിരെ 74.06 എന്ന ഏറ്റവും താഴ്‌ന്ന നിലയിൽ എത്തി
🅾 കൊച്ചിയിൽ നിന്ന് മംഗളൂരിലേക്കുള്ള എൽ എൻ ജി പൈപ്പ് ലൈൻ ഈ വർഷം തന്നെ പൂർത്തിയാക്കണം എന്ന് ഗെയിലിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്ത്യശാസനം നൽകി.
🅾 ഡി എം ഡി കെ നേതാവ് വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകർ രാഷ്ട്രീയത്തിലേക്ക് കഴിഞ്ഞ ദിവസം വിജയ് ചെന്നൈക്ക് സമീപം അനകപുത്തൂരിൽ കന്നി രാഷ്ട്രീയ പ്രസംഗം നടത്തി വിജയ് പ്രീമിയർ ബാഡ്മിന്റൺ ലീഗിൽ ചെന്നൈ സ്മാഷേഴ്സ് ഉടമ കൂടിയാണ്
🅾 ഏഷ്യയിലെ ഏറ്റവും വലിയ രാജ്യാന്തര ശാസ്ത്ര മേളയായ ഇന്ത്യ ഇന്റർന്നാഷണൽ സയൻസ് ഫെസ്റ്റിവലിന് ലഖ്‌നൗവിൽ സമാപനം ആയി 10 ലക്ഷം പേർ പങ്കെടുത്തു വിദ്യാർത്ഥികൾക്ക് സയൻസ് അവബോധം സൃഷ്ടിക്കാൻ സയൻസ് ഇന്ത്യ പോർട്ടൽ നിലവിൽ വന്നു.
🅾 കാശ്മീരിൽ നടന്ന ആദ്യ ഘട്ട നഗരസഭ പോളിംഗ് . 8.3% വോട്ട് രേഖപ്പെടുത്തി.നാഷണൽ കോൺഫറൻസ്, പി ഡി പി തുടങ്ങിയ പാർട്ടികൾ പങ്കെടുക്കുന്നില്ല
🅾 കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി എംപി; ലോകസഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടാല്‍ രാജ്യം വിട്ട് ഇറ്റലിക്ക് പോണമെന്ന് സാക്ഷിമഹാരാജ്; പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നും രാഹുല്‍ തോറ്റാല്‍ അദ്ദേഹം രാഷ്ട്രീയം വിടണമെന്നും വെല്ലുവിളി.
🅾 ഗുജറാത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുനേരെ വ്യാപക അക്രമം; ഭീതികാരണം ബംഗാള്‍-ബീഹാര്‍ തൊഴിലാളികള്‍ നാടുവിടുന്നു; തിരികെ വരണമെന്ന അഭ്യര്‍ത്ഥനയുമായി ഗുജറാത്ത് സര്‍ക്കാര്‍; അക്രമം പതിന്നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി ബലാത്സംഗം ചെയ്ത സംഭവത്തെ തുടര്‍ന്ന്; മോദിയുടെ നാട്ടില്‍ വീണ്ടും വംശീയവെറി.
🅾 രാഹുല്‍ഗാന്ധിയുടെ യാത്രക്ക് രാജസ്ഥാനില്‍ അനുമതി നിഷേധിച്ചു.ഭരത്‌പൂരിൽ ഇന്ന് ആയിരുന്നു യാത്ര. സ്ഥല ഉടമയുടെ എൻ ഒ സി ഇല്ലെന്ന കാരണം പറഞ്ഞാണ് യാത്ര നിരോധിച്ചത്
അന്താരാഷ്ട്രീയം
🅾 ഭൂകമ്പം ; ഇന്തോനേഷ്യയിൽ മരണസംഖ്യ 2000 കവിഞ്ഞു. 5000 പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്
🅾 ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി തുടരും.
🅾 യു എസ് ഉപരോധത്തിനിടയിലും ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യത തുടരുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര എണ്ണ വില കുറച്ചു .
🅾 എൽ ടി ടി ഇ ക്ക് അനുകൂലമായി സൻസാരിച്ചു എന്ന ആരോപണം നേരിടുന്ന ലങ്കൻ തമിഴ് എം പി വിജയ കല മഹേശ്വരൻ അറസ്റ്റിൽ .
🅾 ബ്രസീൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ തീവ്ര വലതുപക്ഷ നേതാവും മുൻ പട്ടാള ക്യാപ്റ്റനും ആയ ജയ്‌ല് ബോൽസോനാറോക്ക് വൻ നേട്ടം.46.3% വോട്ട് ബോൽസോനാറൊ നേടി.
🅾 ഫ്രങ്കോയ്‌ക്കെതിരെയുള്ള കേസ്; റോമില്‍ ചര്‍ച്ച നടത്തി കര്‍ദ്ദിനാളുമാര്‍.വത്തിക്കാനിൽ നടന്ന കർദ്ദിനാൾമാരുടെ യോഗത്തിൽ ആയിരുന്നു ചർച്ച.
🅾 എണ്ണയുത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ.നവംബർ മുതൽ ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് സൗദി ഊർജ്ജ മന്ത്രി ഖാലിദ് ഫാലിഹ് പറഞ്ഞു
കായികം
🅾 ഫിഫ ലോക ഫുട്ബോളർ പുരസ്കാരം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള അവാർഡ് ആയി കണക്കാക്കുന്ന 'ബാലൊൻ ദ് ഓർ ' പുരസ്കാരത്തിനുള്ള ചുരുക്ക പട്ടികയിൽ യുവന്റസ് താരം ക്രിസ്ത്യാനൊ റൊണാൾഡൊ ഉൾപെടെ 10 കളിക്കാർ. ഡിസംബർ 3 ന് ആണ് അവാർഡ് പ്രഖ്യാപനം. കഴിഞ്ഞ 2 വട്ടവും റൊണാൾഡൊ ആയിരുന്നു ജേതാവ്.
🅾 വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിൽ കേരളത്തിന് സൗരാഷ്ട്രക്കെതിരെ 46 റൺസ് ജയം .ആദ്യം ബാറ്റ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 316 റൺസ് എടുത്തപ്പോൾ സൗരാഷ്ട്ര സ്കോർ 270 ൽ അവസാനിച്ചു
🅾 സ്പാനിഷ് ലീഗിൽ ബാഴ്സക്കും റയലിനും മുന്നിൽ പോയന്റ് പട്ടികയിൽ സെവിയ്യ ഒന്നാമത് . വലൻസിയ ഇന്നലെ ബാഴ്സയെ സമനിലയിൽ കുരുക്കിയതോടെ ആണ് സെവിയ്യ പോയിന്റ് പട്ടികയിൽ ഒന്നാമനായത്
🅾 ഫ്രഞ്ച് ലീഗിൽ എമ്പപ്പെയുടെ തകർപ്പൻ പ്രകടനം . പി എസ് ജി 5-0 ന് ലിയോയെ തോൽപിച്ച മൽസരത്തിൽ 13 മിനിറ്റിന് ഉള്ളിൽ ആണ് എംബപ്പെ 4 ഗോളുകൾ നേടിയത്.ഒരു ഗോൾ നെയ്മർ നേടി
🅾 സർഫിംഗ് വിനോദത്തിനിടെ മുൻ ഓസിസ് ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ഗുരുതര പരിക്ക് കഴുത്ത് എല്ലിനും ലിഗ്മെന്റുകൾക്കും പൊട്ടലുണ്ട്.
🅾 ഇംഗ്ലണ്ട് , ലങ്ക ഏകദിന പരമ്പര നാളെ തുടങ്ങും 5 മൽസരങ്ങൾ ആണ് പരമ്പരയിൽ.
🅾 പുതിയ ഏകദിന റാങ്കിങ്ങിൽ കോഹ്‌ലിയും ബുമ്രയും ഒന്നാമത് ബാറ്റിങ്ങിൽ രോഹിത് ശർമ്മ കോഹ്‌ലിക്ക് തൊട്ട് പിന്നിൽ രണ്ടാമത് ഉണ്ട് അഫ്ഗാൻ ത്സരം റാഷിദ് ഖാൻ ആണ് ബോളിങ്ങിൽ ബുമ്രക്ക് തൊട്ട് താഴെ രണ്ടാമത്
സിനിമാ ഡയറി
🅾 'അയാള്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു! എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു''; തമിഴകത്തെ പിടിച്ചു കുലുക്കി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് യുവതി; ഏഴ് തവണ ദേശീയ പുരസ്‌കാരം നേടിയ കവി ഒരു വേട്ടക്കാരനാണെന്നും പേരു വെളിപ്പെടുത്താത്ത യുവതി.
🅾 വിജയ് സേതുപതി-തൃഷ ടീമിന്റെ ക്ലാസിക്ക് ചിത്രം '96' തെലുങ്കിലേക്ക്; ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് റീമേക്ക് റൈറ്റ്സ് സ്വന്തമാക്കി; ജാനുവിനും റാമിനും പകരം ആരെത്തുമെന്ന ആകാംശയില്‍ ആരാധകര്‍.
🅾 കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട് ട്രെയിലര്‍ പുറത്ത്. ഉദയൻ എടപ്പാൾ ആണ് സാൻഡ് ആർട്ട് ചെയ്തിരിക്കുന്നത്
🅾 ക്രിക്കറ്റ് മൈതാനത്ത് നടന്നത് ബിഗ് ബോസിലും ആവര്‍ത്തിച്ചു ! പൊട്ടിക്കരഞ്ഞ് ചുവന്ന് തുടുത്ത മുഖവുമായി ബിഗ് ബോസില്‍ ശ്രീശാന്ത് ; ശ്രീ വിങ്ങി പൊട്ടിയത് ഭാര്യ ഭുവനേശ്വരി വീഡിയോ സന്ദേശവുമായി എത്തിയപ്പോള്‍; മക്കളെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അസ്വസ്ഥനായി ശ്രീശാന്ത്; സഹമത്സരാര്‍ത്ഥികളെ തല്ലുമെന്ന് പറഞ്ഞതോടെ ടിവി ഷോയിലും ശ്രീയുടെ 'വിവാദച്ചൂട്'.
🅾 'മൂന്ന് നേരം ഭക്ഷണം തരുന്നത് പോലെയാണ് കല്യാണത്തെ കുറിച്ച് മമ്മി പറയുന്നത് '; 'ആലോചനയുമായി വരുന്നവര്‍ അഭിനയവും ഡാന്‍സുമൊക്കെ നിര്‍ത്തണമെന്ന് പറയും, ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തില്‍'; വിവാഹത്തെകുറിച്ച് ചോദിച്ചപ്പോള്‍ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞ് നടി ഷംന കാസിം; കുടുംബം തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും ഷംന.
🅾 ലൂസിഫറിനും മുന്‍പ് സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച ചിത്രം 'സിറ്റി ഓഫ് ഗോഡ്' ആയിരുന്നു; ലിജോ ജോസ് അത് മനോഹരമായി ചെയ്തു; 'ലൂസിഫര്‍ എന്ന പേര് ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല, സുഹൃത്ത് മറ്റൊരു കഥയില്‍ ലാലേട്ടനെ വച്ച് ചെയ്യാനിരുന്നതാണ്'; മോഹന്‍ലാല്‍ നായകനാകുന്ന തന്റെ പുത്തന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്.
ഇന്നത്തെ വില നിലവാരം
______________
💵കറൻസി വിനിമയ നിരക്കുകൾ
______________
1.🇸🇦സൗദി റിയാൽ : 19.72
2.🇦🇪യു.എ.ഇ ദിർഹം : 20.13
3.🇶🇦ഖത്തർ റിയാൽ : 20.31
4.🇴🇲ഒമാൻ റിയാൽ : 192.12
5.🇧🇭ബഹ്‌റൈൻ ദിനാർ : 196.23
6.🇰🇼കുവൈറ്റ് ദിനാർ : 243.60
7.🇲🇾മലേഷ്യൻ റിങ്കറ്റ് : 17.79
8.🇺🇸അമേരിക്കൻ ഡോളർ : 73.96
______________
🥇സ്വർണ്ണം (22K) & 🥈വെള്ളി വില
______________
സ്വർണ്ണം ഒരു പവൻ : 23,200 രൂപ
സ്വർണ്ണം ഒരു ഗ്രാം : 2900 രൂപ
വെള്ളി ഒരു കിലോ :41,300 രൂപ
വെള്ളി ഒരു ഗ്രാം :41.30 രൂപ
______________
⛽പെട്രോൾ & ഡീസൽ വില - HP
______________
1.🌊കോഴിക്കോട്
പെട്രോൾ: 84.58 ഡീസൽ: 78.38
2.🛫മലപ്പുറം
പെട്രോൾ: 84.88 ഡീസൽ: 78.67
3.🌾പാലക്കാട്
പെട്രോൾ: 85.18 ഡീസൽ: 78.92
4.🎇തൃശൂർ
പെട്രോൾ: 84.78 ഡീസൽ: 78.55

Tags:
NEWS ROUND UP