Trending

ദ്രു​ത​ഗ​തി​യി​ല്‍ ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ന്‍ "ദ്രു​തം" ടീം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ ടീം '​ദ്രു​തം' കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഒ​രു​ങ്ങു​ന്നു. ഓ​രോ പ്ര​ദേ​ശ​ത്തും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം നേ​ടി​യ​വ​രു​ടെ സം​ഘ​മാ​ണ് രൂ​പീ​ക​രി​ക്കു​ന്ന​ത്. 



ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യു​ടെ പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ക​ള​ക്ട​ര്‍ യു.​വി. ജോ​സ് നി​ര്‍​വ​ഹി​ച്ചു. നി​പ്പാ വൈ​റ​സും ക​രി​ഞ്ചോ​ല ഉ​രു​ള്‍​പൊ​ട്ട​ലു​മെ​ല്ലാം പ​ഠി​പ്പി​ച്ച പാ​ഠ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ച​ത്.

മ​നു​ഷ്യ​സ്നേ​ഹം കൊ​ണ്ടാ​ണ് ദു​ര​ന്ത​ങ്ങ​ളെ കോ​ഴി​ക്കോ​ട് നേ​രി​ട്ട​ത്. നി​പ്പാ വൈ​റ​സ് ജി​ല്ല​യി​ല്‍ ബാ​ധി​ച്ച​പ്പോ​ള്‍ ഏ​ഞ്ച​ല്‍​സു​മാ​യി സ​ഹ​ക​രി​ച്ച്‌ ദു​ര​ന്ത​നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് പ്ര​ള​യ​വും ഉ​രു​ള്‍​പൊ​ട്ട​ലും ഉ​ണ്ടാ​യ​തോ​ടെ പ​ദ്ധ​തി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ല്‍ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ സ​മാ​പ​ന ച​ട​ങ്ങി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ജി​ല്‍ അ​ബ്ദു​ള്ള പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. 


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്‌. ബാ​ല​കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ്, പി​ആ​ര്‍​ഡി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഇ.​വി. സു​ഗ​ത​ന്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഒ. ​മീ​നാ​കു​മാ​രി അ​മ്മ, ജി​ല്ലാ ഫ​യ​ര്‍ ഫോ​ഴ്സ് ഓ​ഫീ​സ​ര്‍ ടി. ​ര​ജീ​ഷ്, ഡോ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം, മാ​ത്യു സി ​കു​ള​ങ്ങ​ര, മു​സ്ത​ഫ കെ.​പി, ജ​സ്‌​ലി റ​ഹ്മാ​ന്‍, പി.​പി. രാ​ജ​ന്‍, ഡോ. ​മ​നോ​ജ് കാ​ളൂ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ന്‍. റം​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
 

ഡോ. ​എം.​കെ. ച​ന്ദ്ര​മോ​ഹ​നാ​ണ് ലോ​ഗോ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്. റ​വ​ന്യൂ, പോ​ലീ​സ്, ആ​രോ​ഗ്യം, ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ, ഏ​ഞ്ച​ല്‍​സ് എ​ന്നി​വ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ദ്രു​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.

ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും. 30 മു​ത​ല്‍ 50 വ​രെ അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന 10 സേ​ന​ക​ളാ​ണ് പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ രൂ​പീ​ക​രി​ക്കു​ന്ന​ത്. ജി​ല്ലാ ത​ല​ത്തി​ല്‍ ക​ള​ക്ട​റും പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​രും സേ​ന​യെ നി​യ​ന്ത്രി​ക്കും.
Previous Post Next Post
3/TECH/col-right