Trending

ELETTIL ONLINE NEWS NIGHT 08-10-2018

ELETTIL ONLINE NEWS NIGHT 08-10-2018
1194 കന്നി 22
1440 മുഹറം 28
തിങ്കൾ

 

കേരളീയം

🅾 വിവാദ ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും അനുമതി റദ്ദാക്കി സര്‍ക്കാര്‍; കൂടുതല്‍ അനുമതികള്‍ നല്‍കുന്നത് പരിശോധനകള്‍ക്ക് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി; എക്സൈസ് മന്ത്രിയും സര്‍ക്കാറും പ്രതിക്കൂട്ടിലായ ബ്രൂവറി വിഷയത്തില്‍ ശ്രമം തടി രക്ഷിക്കാന്‍; യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയതും ലൈസന്‍സ് അനുവദിച്ചതിലെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവരികയും ചെയ്തതോടെ മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടെടുത്ത് സര്‍ക്കാര്‍.


🅾 സര്‍ക്കാരിനെതിരെ കാനത്തിന്റെ ഒളിയമ്പ്‌ ; ബ്രൂവറികളുടെ അനുമതി റദ്ദാക്കിയ വിഷയം സര്‍ക്കാരിന് പാഠമായിരിക്കണം; ശബരിമല വിഷയത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളെ ഇടതുപക്ഷം ഭയക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി.


🅾 ബ്രൂവറി അനുമതി റദ്ദാക്കിയത് സ്വാഗതാര്‍ഹം; അഴിമതി നടത്തിയ എക്‌സൈസ് മന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല; രാജിക്കു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ സമ്മര്‍ദവും പ്രക്ഷോഭവും തുടരും; നിയമം കാറ്റില്‍ പറത്തിക്കൊണ്ട് ഇഷ്ടക്കാരെയും ബന്ധക്കാരെയും രഹസ്യമായി വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ അപേക്ഷ വാങ്ങി ലൈസന്‍സ് കൊടുക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തല്‍.


🅾 അവസരങ്ങള്‍ എല്ലാം തുലയ്ക്കുന്ന നേതാവെന്ന പേരുദോഷം മാറ്റി; ഒന്നിനുപിറകേ ഒന്നായി പുതിയ രേഖകളുമായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി; മുല്ലപ്പള്ളി കളത്തില്‍ ഇറങ്ങും മുമ്ബ് കോണ്‍ഗ്രസിന്റെ ഒന്നാം നമ്ബര്‍ നേതാവായി ചെന്നിത്തലയുടെ പിടിമുറുക്കല്‍; ബ്രൂവറി ചലഞ്ച് ഏറ്റെടുത്ത് സര്‍ക്കാരിനെ തിരുത്തിച്ച പ്രതിപക്ഷ നേതാവായി മുന്നണിയിലും പാര്‍ട്ടിയിലും കരുത്തനായി: ഉമ്മന്‍ ചാണ്ടി നാടുവിട്ടതോടെ രമേശ് ചെന്നിത്തലയുടെ നല്ല കാലം


🅾 മോഷണമുതല്‍ തിരിച്ചേല്‍പ്പിച്ചാലും കുറ്റം നിലനില്‍ക്കും; ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനോട് കെ ബാബു.


🅾 'അറ്റകൈക്ക് ഉപ്പു തേക്കാത്ത'സാമൂഹ്യ പ്രതിബദ്ധത തൊട്ടുതീണ്ടാത്ത അറുപിന്തിരിപ്പന്‍മാരെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു'; സാലറി ചലഞ്ചിനോട് മുഖംതിരിച്ച എയ്ഡഡ് കോളേജ് അധ്യാപകര്‍ക്കെതിരെ കെടി ജലീല്‍.


🅾 ഐഎസ്‌ആര്‍ഒ ചാരക്കേസ്; സുപ്രീം കോടതി വിധി പ്രകാരം നമ്പി നാരായണന് നല്‍കേണ്ട 50 ലക്ഷം രൂപ മുഖ്യമന്ത്രി ചൊവ്വാഴ്ച കൈമാറും.


🅾 എട്ടു കോടി വിലമതിക്കുന്ന രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി 21കാരി പാലക്കാട്‌ ഒലവക്കോട്‌  പിടിയില്‍; തോള്‍ബാഗില്‍ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ ഒളിപ്പിച്ച ഹാഷിഷ് ഒമാനിലേക്ക് കടത്താന്‍ കൊണ്ടു വന്നതെന്നും മൊഴി; യുവതി മയക്ക് മരുന്ന് കടത്തിയത് 17ാം തവണ; എറണാകുളത്ത് നടക്കുന്ന ഡിജെ പാര്‍ട്ടികളിലും ഹാഷിഷ് ഉപയോഗം വ്യാപകമാകുന്നുവെന്നും സൂചന.കന്യാകുമാരി അൽവാർകോയിൽ സ്വദേശിനിസിന്ധുജ (21) ആണ്‌ പിടിയിൽ ആയത്‌


🅾 സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ്‌ ആദിവാസികളും കന്യാസ്ത്രീകളും; മഠങ്ങള്‍ കാമാത്തിപ്പുരകളല്ല; മെത്രാന്മാരും ബിഷപ്പുമാരും അച്ചന്മാരും ബാവമാരും ആത്മീയതയിലേക്കാണെങ്കില്‍ ഞങ്ങള്‍ മാറി നില്‍ക്കാം;  സാമ്പത്തിക  ചൂഷണവും ശരീര ചൂഷണവും ഇനിയും കണ്ട് നില്‍ക്കാനാവില്ല;നിലമ്പൂർ കാട്ടിലെ    ചോരയ്ക്ക് പകരം അരമനകളില്‍ നിന്നാകരുത്; മെത്രാന്മാരുടെ സംഘടനയ്ക്ക് മാവോയിസ്റ്റ് ഭീഷണി.പാലാരിവട്ടം പി ഒ സി യിലേക്ക്‌ ആണ്‌ മാവോയിസ്റ്റുകളുടെ പേരിൽ കത്ത്‌ വന്നത്‌


🅾 തലശേരി സെയ്ദാർപ്പള്ളിയിൽ മൽസ്യവ്യാപാരി മജീദിന്റെ വീട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ്‌ എത്തി 25000 രൂപ കവർന്ന സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തൃശൂർ കൊടകര സ്വദേശികളായ ദീപു, (33) മാങ്ങുളങ്ങര ബിനു (36) മലപ്പുറം അരീക്കോട്‌ പി ലത്തീഫ്‌  (42) കവർച്ചക്ക്‌ ഇരയായ മജീദിന്റെ സുഹൃത്ത്‌ പാലയാട്‌ ചിറക്കുനി പി എ നൗഫൽ (34) എന്നിവരാണ്‌ പിടിയിൽ ആയത്‌. വിദേശത്തും മറ്റും കച്ചവടമുള്ളതിനാല്‍ വീട്ടില്‍ നിറയെ പണം സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടി; ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടില്‍ കടന്ന് കവര്‍ന്നത് കാല്‍ലക്ഷത്തിലേറെ; കവര്‍ച്ചയ്ക്ക് രണ്ടാഴ്ച മുമ്പ്‌  തലശേരിയിലെത്തി സിസി ടിവി ദൃശ്യങ്ങളില്‍ പെടാതിരിക്കാനും മറ്റും റിഹേഴ്‌സല്‍; മത്സ്യവ്യാപാരിയുടെ വീട്ടിലെ കവര്‍ച്ചയില്‍ നാല്‍വര്‍ സംഘത്തെ പൊലീസ് വലയിലാക്കിയത് രഹസ്യവിവരത്തെ തുടര്‍ന്ന്.






🅾 പുന്നപ്രയിൽ വി.എസ് അച്യുതാനന്ദന്‍റെ അനിയന്‍റെ ഭാര്യ സരോജിനിയ്ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസമായ പതിനായിരം രൂപ ധനസഹായം വൈകിയതിന് പിന്നിൽ ബൂത്ത് ലെവൽ ഓഫീസര്‍മാരുടെ വീഴ്ച്ച. അപ്പീല്‍ പരിഗണിച്ച് സരോജിനിയ്ക്ക് പതിനായിരം രൂപ കൈമാറി. ഇത്തരത്തിൽ 4500ലേറെ കുടുംബങ്ങളാണ് അമ്പലപ്പുഴ താലൂക്കിൽ മാത്രം ധനസഹായം കാത്ത് കഴിയുന്നത്.

🅾 സുജാത (42) എന്ന യുവതിയുടെ നാല്‌ ദിവസം പഴക്കമുള്ള മൃതദേഹം ബാലരാമപുരം വെടിവെച്ചാൻകോവിൽ ശാസ്താംകോണം റോഡിൽ ചാനൽ കരയിലെ വാടക വീട്ടിൽ കണ്ടെത്തിയ സംഭവം. ഒപ്പം ഉണ്ടായിരുന്ന യുവാവ്‌ കണിയാപുരം മുക്കാറപുത്തൻ വീട്ടിൽ കണ്ണൻ എന്നും ഷംനാദ്‌ എന്നും വിളിക്കുന്ന സുജിതിനെ (32) പോലീസ്‌ ആന്ധ്രയിൽ നിന്ന് പിടി കൂടി. രാത്രികാലങ്ങളില്‍ ജോലിക്ക് പോകുന്നത് പരപുരുഷബന്ധത്തിനെന്ന് പറഞ്ഞ് മര്‍ദ്ദനം പതിവാക്കി; വഴക്കിനിടയിലും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ച്‌ ബാലരാമപുരത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത് ഒരുമാസം മുന്‍പ്; മര്‍ദ്ദനം ഭയന്ന് റോഡില്‍ നിന്നപ്പോള്‍ പെട്രോളിങിന് വന്ന പൊലീസ് വിരട്ടിയതും നിര്‍ണായകമായി; റെയില്‍വേ ജീവനക്കാരിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി ആന്ധ്രയിലേക്ക് കടന്ന യുവാവിനെ പിടികൂടാനായത് പൊലീസ് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രത്തിലൂടെ


🅾 കാമുകിയുമായി ഒരുമിച്ച്‌ ജീവിക്കാന്‍ സവാദിനെ കൊലപ്പെടുത്തി; രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഷാര്‍ജയില്‍ മടങ്ങിയെത്തിയപ്പോള്‍ കൊലപാതകത്തിലെ രഹസ്യം പുറത്തായി; പ്രവാസി സംഘടനകളുടെ എതിര്‍പ്പ് തിരിച്ചറിഞ്ഞ് പുറത്തിറങ്ങാന്‍ പറ്റാതെ കുടുങ്ങിയ പ്രതി ഒടുവില്‍ വിമാനം കയറി ചെന്നൈയിലെത്തി; മത്സ്യത്തൊഴിലാളിയെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊന്ന കേസില്‍ ബഷീറും പൊലീസിന് കീഴടങ്ങി; താനൂരിലെ ക്രൂരതയില്‍ പ്രധാന പ്രതിയെ നാട്ടിലെത്തിച്ച്‌ ബന്ധുക്കളുടെ സമ്മര്‍ദ്ദവും.


🅾 ഷാര്‍ജയിലെ ഫയര്‍ സ്റ്റേഷനില്‍ പാചകക്കാരന്‍ അവധിയെടുത്ത് നാട്ടിലെത്തിയതും കൊല നടത്തിയതും കാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി; എല്ലാം വിചാരിച്ച പോലെ നടത്തി മടങ്ങിയിട്ടും പൊലീസിന്റെ കരുതല്‍ കുരുക്കായി; പാസ്പോര്‍ട്ടും ഫോട്ടോയും പ്രവാസികള്‍ക്ക് കൈമാറി ഒളിത്താവളം കണ്ടെത്തി; ഇന്റര്‍പോള്‍ പിടിക്കാതിരിക്കാന്‍ കീഴടങ്ങല്‍; സവാദിനെ കൊന്ന് ഗള്‍ഫിലേക്ക് കടന്ന ബഷീറിനെ കുടുക്കിയത് ചടുലമായ അന്വേഷണം.


🅾 കിളിമാനൂരില്‍ ബസും കാറും കുട്ടിയിടിച്ചു; കാര്‍ യാത്രികനായ അഞ്ചല്‍ സ്വദേശി മുരളീധരൻ (48) മരിച്ചു.


🅾 കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം; തീരദേശത്ത് അതീവജാഗ്രത.


🅾 ഷുഹൈബ് വധം;  സിപിഎം എടയന്നൂർ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തൻ കസ്റ്റഡിയില്‍.



🅾 സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ. ടി ജലീല്‍. പ്രവേശനം അനുവദിച്ചാലേ ആരാധനാസ്വാതന്ത്ര്യം കിട്ടുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയിട്ടില്ലെന്നും കെ. ടി ജലീല്‍ കോഴിക്കോട് പറഞ്ഞു.


ശബരിമല


🅾 ഇപ്പോള്‍ നടക്കുന്നത് കേരളത്തിന്റെ മതേതരമുഖം ഇല്ലാതാക്കാനുള്ള ശ്രമം; നാടിനെ ഉഴുതുമറിച്ച നവോത്ഥാന പ്രസ്ഥാനങ്ങള്‍ നല്‍കിയ സംഭാവനകളെ ഇല്ലാതാക്കാനും നീക്കം; ജന്മിത്വ   ആചാര ക്രമങ്ങളെ വെല്ലുവിളിച്ച മുന്നേറ്റങ്ങളെ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി; ശബരിമല വിവാദത്തില്‍ പ്രതികരിക്കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ നിന്ന് കേട്ടത്‌


🅾 ശബരിമല സ്ത്രീപ്രവേശനത്തിന് എതിരല്ല എന്നാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം; പ്രതിമാസ പൂജകള്‍ക്ക് മുന്‍പ് യുവതികള്‍ ശബരിമലയില്‍ എത്തിയിരുന്നു; സുപ്രീകോടതിയുടെ അനുകൂല വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കുകയുമില്ല; എന്നാൽ മറ്റാരെങ്കിലും റിവ്യു ഹർജി നൽകുന്നതിനോട്‌ വുരോധവും ഇല്ല.  നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമം; നവോത്ഥാന ചരിത്രം മറക്കരുത്; കോണ്‍ഗ്രസിന്റെ നിലപാട് മാറ്റം സംഘപരിവാറിന് വളമാകും: ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.


🅾 ശ്രീനാരായണ ഗുരുവിനെയും  ചട്ടമ്പി സ്വാമികളെയും ചൂണ്ടി നവോത്ഥാന കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു; മാറ്റം കാലാനുശ്രുതമാണെന്ന് വ്യക്തമാക്കാന്‍ ക്ഷേത്രപ്രവേശന വിളംബരത്തെ ഉദാഹരിച്ചു; കുമ്മനത്തിന്റെ കത്തും ആര്‍എസ്‌എസ് നിലപാടും ചൂണ്ടി ബിജെപിയെ കൊട്ടിയപ്പോള്‍ കോണ്‍ഗ്രസ് സംഘപരിവാറിനെ പഠിക്കുന്നെന്നും വിമര്‍ശനം;  മുമ്പും സ്ത്രീകള്‍ കയറിയിരുന്നുവെന്ന നിലപാടെടുത്തു; തുല്യ നീതി സര്‍ക്കാര്‍ നയമെന്ന് വ്യക്തമാക്കി: ശബരിമല സ്ത്രീപ്രവേശനത്തില്‍ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ചുരുക്കം ഇങ്ങനെ


🅾 ഒന്നിലേറെ പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ മുതലയുള്ള തോട്ടിലോ കുളത്തിലെ ഒഴുക്കി വിടും; 18ാം നൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന പ്രാകൃതമായ സമ്പ്രദായം  ഉത്തരവ് മൂലം നിര്‍ത്തലാക്കിയിട്ടും തുടര്‍ന്നു; ഒടുവില്‍ ബ്രിട്ടീഷ് റസിഡന്റ് മുതലകളെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവിട്ടു; ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തവര്‍ക്ക് മറുപടിയായി പിണറായി പറഞ്ഞ ആ 'മുതല'ക്കഥ ഇങ്ങനെ!.


🅾 ശബരിമല വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ യുഡിഎഫ് തീരുമാനം; വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് രമേശ് ചെന്നിത്തല; ബിജെപി  നടത്തുന്ന മുതലെടുപ്പ് ശ്രമങ്ങളെ എതിര്‍ക്കും; ശബരിമലയുടെ പേരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ അതിനെ യുഡിഎഫ് എതിര്‍ക്കും; ഇപ്പോഴുള്ള അവസ്ഥക്ക് കാരണം ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് കൈക്കൊണ്ട നിലപാടെന്നും പ്രതിപക്ഷ നേതാവ്.


🅾 ശബരിമലയിലെ സ്ത്രീപ്രവേശനം; ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ്‌ കൂടിക്കാഴ്ച്ച. വനിത പോലീസിനെ പമ്പ വരെ നിയോഗിച്ചാൽ മതി എന്ന് കൂടിക്കാഴ്ച്ചയിൽ തീരുമാനം ആയി


🅾 ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതിയില്‍ രണ്ടു പുനഃപരിശോധനാ ഹര്‍ജികള്‍; ഹര്‍ജി നല്‍കിയത് എന്‍എസ്‌എസും ദേശീയ അയ്യപ്പ ഭക്തസംഘവും; പൂജ അവധിക്ക് ശേഷം ഹര്‍ജികള്‍ പരിഗണിക്കുമെന്ന് സൂചന


🅾 ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് കര്‍ക്കശമാക്കി ബിജെപി; എന്‍ഡിഎയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ്മാര്‍ച്ച്‌ നടത്തും; ശബരിമല സംരക്ഷണ യാത്രയെന്ന പേരില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ച്‌ തുടങ്ങുക അയ്യപ്പന്റെ ജന്മസ്ഥാനത്തു നിന്ന്; മുഖ്യമന്ത്രി പയറ്റുന്നത് ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമര്‍ത്തല്‍ രാഷ്ട്രീയമെന്ന് ശ്രീധരന്‍ പിള്ള.


🅾 ചെന്നിത്തലയുടെ വീട്ടില്‍ ഇപ്പോഴും  നമ്പൂതിരി കട്ടിലുണ്ടോ? സന്ധ്യക്ക് ഏതെങ്കിലും  നമ്പൂതിരി എത്തിയാല്‍ നായര്‍ തന്റെ പായും കൊണ്ട് പുറത്തിറങ്ങുന്ന സംസ്‌ക്കാരത്തിന്റെ തുടര്‍ച്ച ഇപ്പോഴും ഉണ്ടോ? പാരമ്പര്യത്തെ   പിന്തുടര്‍ന്ന് താങ്കളുടെ അമ്മയും ഭാര്യയും മകളുമൊക്കെ ബ്ലൗസ് ധരിക്കാതെയാണോ നടക്കുന്നത്; മന്ത്രിയും പ്രതിപക്ഷനേതാവും ആവുക എന്നതു പോലും ആചാരലംഘനമാണ്; ശബരിമല വിഷയത്തില്‍ ചെന്നിത്തലയെ വിമര്‍ശിച്ച്‌ യുക്തിവാദി നേതാവ് രാജഗോപാല്‍ വാകത്താനം.


🅾 '41 ദിവസത്തെ വ്രതം എന്നത് ആര്‍ത്തവം കാരണം സാധ്യമല്ല എന്നു പറയുന്നതില്‍ ഒരു ന്യായവുമില്ല'; 'പഴയ കാലത്ത് സ്ത്രീകളും പോയിരുന്ന ഒരു സ്ഥലം പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് അപ്രാപ്യം ആകേണ്ട ആവശ്യമില്ല, ഇതിലൊരു ആചാര ലംഘനവുമില്ല' ; ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരി തനൂജ ഭട്ടതിരി


🅾 സര്‍ക്കാരിനെ വെട്ടിലാക്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കുടുംബം സമരത്തിനിറങ്ങുന്നു; സ്ത്രീ പ്രവേശനത്തിനെതിരായി സമരത്തിലിറങ്ങുന്നത് പത്മകുമാര്‍ സെക്രട്ടറിയായ ഹരിവരാസനം ട്രസ്റ്റ്; നിലപാടില്‍ മലക്കം മറിഞ്ഞ പ്രസിഡന്റിനും തിരിച്ചടി; ട്രസ്റ്റില്‍ ഭൂരിഭാഗവും കുടുംബാംഗങ്ങള്‍;  പത്മകുമാര്‍ രാജി വച്ചേക്കുമെന്ന് സൂചന


🅾 ശബരിമല സ്ത്രീപ്രവേശനം;പാലക്കാട് കടകംപള്ളിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി.പാലക്കാട്‌ നഗരത്തിലും എലപ്പുള്ളിയിലും ആണ്‌ കരിങ്കോടി കാണിച്ചത്‌


🅾 ശബരിമല സ്ത്രീപ്രവേശം ; ബുധനാഴ്‌ച്ച 200 ഇടങ്ങളില്‍ റോഡുപരോധം; വ്യാഴാഴ്‌ച്ച കോട്ടയത്തെ മഹാസമ്മേളനം; വെള്ളിയാഴ്‌ച്ച സെക്രട്ടറിയേറ്റിന് മുമ്ബില്‍ പന്തളം രാജാവിന്റെ നേതൃത്വത്തില്‍ ഉപവാസം; നട തുറക്കുന്ന ദിവസം ആയിരക്കണക്കിന് അമ്മമാര്‍ പമ്ബയിലേക്ക്; മുഖ്യമന്ത്രി പിന്നോട്ടില്ലെന്ന് പറഞ്ഞതോടെ നിലപാട് കര്‍ക്കശമാക്കി പ്രക്ഷോഭകാരികള്‍; ആ ഉരുണ്ടുകളി അവസാനിപ്പിച്ചു ഭക്തരുടെ നേതൃത്വം സ്വയം ഏറ്റെടുത്തു സംഘപരിവാര്‍ സംഘടനകളും: സര്‍ക്കാര്‍ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.


🅾 ശബരിമല തീര്‍ത്ഥാടകര്‍ക്ക് എന്തൊക്കെ സൗകര്യമാണ് കെഎസ്‌ആര്‍ടിസി ഒരുക്കിയിരിക്കുന്നതെന്ന് ഹൈക്കോടതി; അടിസ്ഥാന സൗകര്യം ഉണ്ടോയെന്ന് സര്‍ക്കാരും കെഎസ്‌ആര്‍ടിസിയും വിശദീകരണം നല്‍കണമെന്നും കോടതി.


🅾 നിങ്ങള്‍ നാമജപ ഘോഷയാത്ര നടത്തിയാല്‍ ഞങ്ങള്‍ വനിതാ സംഗമം നടത്തും; ശബരിമല പ്രതിഷേധം ശമിപ്പിക്കാന്‍ സിപിഎം അരയും തലയും മുറുക്കി രംഗത്ത്; ആദ്യ വനിതാ സംഗമം നാളെ പത്തനംതിട്ടയില്‍.


🅾 ശബരിമലയുടെ പേരില്‍ കോഴിക്കോട്ടും പ്രതിഷേധ സംഗമം; സംഗമത്തിന് നേതൃത്വം നല്‍കിയത് പ്രാദേശിക സിപിഐ നേതാവ് സി സുധീഷ്; പ്രോഗ്രസീവ് ഹിന്ദു ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയുമായി സഹകരിക്കരുതെന്ന് ഹിന്ദു ഐക്യവേദി നിര്‍ദ്ദേശം നല്‍കിയിട്ടും പങ്കെടുത്തത് ആയിരങ്ങള്‍; പലയിടത്തു നിന്നും ആളുകള്‍ ഒഴുകിയെത്തിയതോടെ കാര്യങ്ങള്‍ സംഘാടകരുടെ കൈവിട്ടു: രണ്ടു മണിക്കൂറിലധികം ഗതാഗതം തടസ്സമുണ്ടാക്കി പ്രതിഷേധ സംഗമം.


🅾 നിയമം എല്ലാവര്‍ക്കും ബാധകം: ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണം; സികെ ജാനു.


 ദേശീയം


🅾 ചാരവൃത്തി ബ്രഹ്മോസിലെ ജീവനക്കാരന്‍ പിടിയില്‍;നിഷാന്ത്‌ അഗർവാൾ എന്ന ഉദ്യോഗസ്ഥൻ ആണ്‌ പിടിയിൽ ആയത്‌.  ഉദ്യോഗസ്ഥന്‍ ശത്രുരാജ്യത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തല്‍; ഇയാള്‍ ഐഎസ്‌ഐ ഏജന്റാണോയെന്നും സംശയം ; ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് എടിഎസ്.


🅾 കൊടും ചൂടില്‍ രാജ്യത്ത് 2015ല്‍ മാത്രമായി 2500 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന കണക്കുകള്‍ക്ക് പിന്നാലെ സമാനമായ ഉഷ്ണകാലം വരുന്നുവെന്ന് റിപ്പോര്‍ട്ട് ; 2030നും 2052നും ഇടയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ആഗോള താപനം എത്തുമെന്നും സൂചന; ഇന്ത്യന്‍ ഉപദ്വീപില്‍ അത്യുഷ്ണത്തിന് ഇരയാകേണ്ടി വരിക കൊല്‍ക്കത്തയ്ക്കും പാക്കിസ്ഥാനിലെ കറാച്ചിക്കും. കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള ഇന്റർ ഗവണ്മെന്റൽ പാനൽ ആണ്‌ (ഐ പി സി സി) ആണ്‌ ഇന്ത്യയെ ആശങ്കയിൽ ആക്കുന്ന റിപ്പോർട്ട്‌ പുറത്ത്‌ വിട്ടത്‌


🅾 രാജസ്ഥാനില്‍ സിക്ക വൈറസ് പടര്‍ന്ന് പിടിക്കുന്നു; ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.


🅾 ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ഒഡീഷയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.


🅾 സോണിയാ ഗാന്ധി എഴുതികൊടുക്കുന്ന പ്രസംഗങ്ങളുമായാണ് മന്‍മോഹന്‍ സിങ് വിദേശ സന്ദര്‍ശനം നടത്തിയിരുന്നത്; മുന്‍പ്രധാനമന്ത്രിയെ അധിക്ഷേപിച്ച്‌ അമിത് ഷാ.


🅾 സ്വച്ഛ് ഭാരതിനെ കാറ്റില്‍ പറത്തി വസുന്ധരയുടെ ചിത്രത്തിന് സമീപം 'മൂത്രശങ്ക' തീര്‍ത്ത് മന്ത്രി; ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രിയുടെ ചിത്രത്തിന് സമീപം മന്ത്രി മൂത്രമൊഴിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ് ; എല്ലാവരും ചെയ്യുന്നതല്ലേ എന്നും ശൗചാലയങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് വഴിയില്‍ 'സാധിച്ചതെന്നും' പറഞ്ഞ് തടിതപ്പി മന്ത്രി ഷാബനു സിംഗ്‌ ഖത്തേസർ


🅾 എബിപി ന്യൂസ്‌  -സി വോട്ടർ സർവേ; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍വിജയം ഉറപ്പ്; മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും മുന്‍തൂക്കം കോണ്‍ഗ്രസിന് തന്നെ; സെമി ഫൈനലില്‍ വന്‍ വിജയ പ്രതീക്ഷയോടെ കോണ്‍ഗ്രസ്; സഖ്യശ്രമം പാളിയെങ്കിലും പ്ലാന്‍ ബിയുമായി പ്രതിപക്ഷ പാര്‍ട്ടികളെ കൈവിടാതെ രാഹുല്‍.


അന്താരാഷ്ട്രീയം


🅾 സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ അമേരിക്കൻ സാമ്പത്തിക ശാസ്ത്രഞ്ജർ ആയ  വില്യം ഡി. നോര്‍ധൗസിനും പോള്‍ എം. റോമര്‍ക്കും; പുരസ്‌കാരം ആഗോള സമ്പദ്‌  വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്ക്


🅾 കാണാതായ ഇന്റര്‍പോള്‍ തലവന്‍ തങ്ങളുടെ കസ്റ്റഡിയിലെന്ന് ചൈന; രാജ്യത്തെ നിയമം തെറ്റിച്ച മെങ് കഴിയുന്നത് അഴിമതി വിരുദ്ധവിഭാഗത്തിന്റെ തടവില്‍; മെങിന്റെ ജീവന്‍ അപകടത്തിലെന്ന് ഭാര്യ; മെങ്, ചൈനയുടെ കടുവാ വേട്ടയില്‍ അപ്രത്യക്ഷമാകുന്ന രണ്ടാമത്തെ പ്രശസ്ത വ്യക്തി.


🅾 ഇന്റര്‍പോളിന്റെ തലവനെ ചൈന 'പൂട്ടിയതിന്' പിന്നാലെ താല്‍കാലിക പ്രസിഡന്റിനെ നിയമിച്ച്‌ അധികൃതര്‍; മെങ് ഹോങ്‌വേ ചൈനയില്‍ കാലു കുത്തിയതിന് പിന്നാലെ അച്ചടക്ക സമിതി കസ്റ്റഡിയില്‍ എടുത്തുവെന്ന് ചൈനീസ് പത്രം ; മെങ്ങിനെ കസ്റ്റഡിയില്‍ എടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും കുറ്റം എന്തെന്ന് വെളിപ്പെടുത്താതെ ചൈനീസ് ഉദ്യോഗസ്ഥര്‍.


🅾 സൗദിയിലെ ദമ്മാമില്‍ വാഹനാപകടം: മലയാളി യുവാവും ചെന്നൈ സ്വദേശിയും കൊല്ലപ്പെട്ടു.പാലക്കാട്‌ തൃത്താല സ്വദേശി ബഷീർ ആണ്‌ മരിച്ചത്‌.


🅾 ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ പതിനാലാമത്തെ ശാഖ ബുധനാഴ്ച ; രാജകുടുംബാംഗങ്ങളുള്‍പ്പെടേയുളള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.


🅾 യുഎഇയില്‍ പൊതുമാപ്പ് തീരാന്‍ ഇനി വെറും 20 ദിവസം മാത്രം; അവസരം ഉപയോഗിക്കാതെ പകുതിയിൽ ഏറെ  പ്രവാസികള്‍


🅾 സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് എച്ച്‌1ബി വിസ നിഷേധിക്കുമെന്ന പുതിയ നിബന്ധനയില്‍ ഒളിഞ്ഞിരിക്കുന്നത് അനേകം അപകടങ്ങള്‍; പുതിയ പരിഷ്‌കാരം ഏതുനിമിഷവും ആരുടെയും വിസ റദ്ദാക്കാനുള്ള പഴുത്; സ്റ്റുഡന്റ് വിസക്കാരുടെ വിസാമാറ്റം തടയാന്‍ സെല്‍ഫ് സഫിഷ്യന്‍സി സ്റ്റേറ്റ്‌മെന്റും; ഇന്ത്യക്കാരുടെ ഏറ്റവും വലിയ കുടിയേറ്റ രീതിക്ക് അമേരിക്ക കത്തിവെക്കുന്നത് ഇങ്ങനെ.


🅾 മാധ്യമ ശ്രദ്ധയ്ക്കുവേണ്ടി മേഘനെ കാണാനെത്തിയ അർദ്ധ സഹോദരിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍; ക്ഷണമില്ലാതെ ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ  സാമന്തയ്ക്ക് നിരാശയോടെ മടക്കം.


കായികം


🅾 ദുബായിൽ നടക്കുന്ന പാകിസ്ഥാൻ, ഓസ്ട്രേലിയ ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ 482 ന്‌ പുറത്ത്‌. മറുപടി ബാറ്റിംഗിന്‌ ഇറങ്ങിയ ഓസിസ്‌  വിക്കറ്റ്‌ പോവാതെ 30 റൺസ്‌ എടുത്തു.


🅾 ഏകദിനത്തിന്റെ ആവേശം `ചോര്‍ത്തി` വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്; ഗെയ്‌ലും പോളാര്‍ഡും ബ്രാവോയും നവംബർ 1 ന്‌ തിരുവനന്തപുരത്തേക്കില്ല; കരീബിയന്‍ ത്രില്ലര്‍ പ്രതീക്ഷിച്ച തിരുവനന്തപുരത്തെ ആരാധകര്‍ക്ക് കനത്ത തിരിച്ചടി; ഓസ്‌ട്രേലിയന്‍ പര്യടനത്തെ മുന്നില്‍ കണ്ട് ഇന്ത്യയും പ്രമുഖര്‍ക്ക് വിശ്രമം നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന; ടിക്കറ്റ് വില്‍പ്പനയെ ബാധിക്കുമോയെന്ന ആശങ്കയില്‍ കെസിഎ.


സിനിമാ ഡയറി


🅾 കേസില്‍ നിന്നും വേഗത്തില്‍ രക്ഷപ്പെടാനും നിരപരാധിയാണെന്നു തെളിയിക്കാനും കോടികളാണ് ചെലവിട്ടുകൊണ്ടിരിക്കുന്നത്; സ്വാധീനിക്കാന്‍ പറ്റുന്ന മിക്കതിനേയും സ്വാധീനിച്ചു; പലരുടെയും കൈകളിലേക്ക് കോടികള്‍ എത്തിച്ചു; ജാമ്യലംഘനം തുടര്‍ച്ചയാക്കിയ ദിലീപിന് ഒന്നിലും പേടിയില്ല; ഉണ്ണികൃഷ്ണന്റെ സിനിമയില്‍ നായകനായതോടെ കേസ് കൂടുതല്‍ അട്ടിമറിക്കപ്പെടും എന്നുറപ്പായി! സിനിമാ മംഗളത്തില്‍ നിന്ന് പുറത്തായ പല്ലിശ്ശേരി ജനയുഗത്തില്‍ ദിലീപിനെതിരെ പുതിയ പോര്‍മുഖം തുറക്കുന്നു


🅾 കുഞ്ചാക്കോ ബോബന് നേരെ തെറിവിളിയുമായി പാഞ്ഞടുത്തത് ആരോഗ്യവാനായ 76കാരന്‍; ശബ്ദം കേട്ട് യാത്രക്കാര്‍ എത്തിയപ്പോള്‍ കത്തി പുറത്തെടുത്തും തെറിവിളി തുടര്‍ന്നു; മാവേലി എക്സ്‌പ്രസ് കാത്തു നിന്ന താരത്തെ ഭീഷണിപ്പെടുത്തിയ സ്റ്റാന്‍ലി ജോസഫിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്രശ്‌നമുണ്ടാക്കിയത് മാനസിക രോഗി.


🅾 സിനിമാ സീരിയൽ താരം റാംമോഹൻ  (68)  ഹൃദയസ്തംഭനം മൂലം അന്തരിച്ചു. സിനിമയില്‍ തുടങ്ങിയെങ്കിലും അവസാനകാലത്ത് ശോഭിച്ചത് സീരിയല്‍ രംഗത്ത്; അയലത്തെ സുന്ദരിയിലും ശിവകാമിയിലും കഥയിലെ രാജകുമാരിയിലും അവതരിപ്പിച്ചത് ശ്രദ്ധേയ വേഷം; റാം മോഹന്റെ വിയോഗത്തില്‍ തേങ്ങി സീരിയല്‍ ലോകം; വിടവാങ്ങല്‍ വിശ്വസിക്കാനാകുന്നില്ലെന്ന് നടന്‍ കിഷോര്‍ സത്യ.


🅾 പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു; രണ്ടു കൂട്ടരും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചു; ഇനി വിവാഹ തിയ്യതി തീരുമാനിക്കണം; വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച്‌ ബിഗ് ബോസ് താരം ശ്രീനിഷ്p അരവിന്ദ്.


🅾 എപ്പോള്‍ കണ്ടാലും കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക; എന്നെ ബലമായി കെട്ടിപ്പിടിച്ച്‌ കഴുത്തിലേക്ക് മുഖം പൂഴ്‌ത്തും; മുടിയില്‍ അദ്ദേഹം മൂക്ക് ചേര്‍ത്ത് മണപ്പിക്കും; ക്വീന്‍ ഡയറക്ടര്‍ വികാസ് ബാലിനെതിരെ ആരോപണങ്ങളുയര്‍ത്തി കങ്കണ റണൗട്ടും; സംവിധായകനെതിരെ പീഡനാരോപണങ്ങള്‍ ഉയര്‍ന്നതോടെ ഫാന്റം ഫിലിസ് കമ്ബനി പിരിച്ചുവിട്ടതായി അറിയിച്ച്‌ അനുരാഗ് കശ്യപ്.


🅾 വാട്‌സാപ്പുമില്ല ഫേസ്‌ബുക്ക് മില്ല; അജിത്തിന്റെ പോക്കറ്റില്‍ ഇപ്പോഴും ആ പഴയ നോക്കിയ തന്നെ; സാധാരണക്കാര്‍ പോലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോൾ  തമിഴിലെ സൂപ്പര്‍താരത്തിന്റെ കൈയിലെ സാധാരണ ഫോണ്‍ കണ്ട് ഞെട്ടി ആരാധകര്‍; തല അജിത്തിന്റെ ലാളിത്യത്തില്‍ വിഷമത്തിലായത് സഹപ്രവര്‍ത്തകര്‍.


🅾 സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന സോനം കപൂര്‍ ട്വിറ്റര്‍ വിടുന്നു; ട്വിറ്റര്‍ നെഗറ്റീവാകുന്നു എന്ന പോസ്‌റ്റോടെ തത്കാലം മാറി നില്ക്കുന്നതായി അറിയിച്ച്‌ നടിയുടെ പോസ്റ്റ്; നടി മാറിനില്ക്കുന്നത് ട്രോളുകള്‍ അസഹനീയമായിട്ടെന്ന് സൂചന.


🅾 ഭിന്നലിംഗക്കാരനായി വിജയ് സേതുപതി ; സൂപ്പര്‍ ഡീലക്‌സ് ഫസ്റ്റ്‌ലുക്ക് പുറത്ത്‌ വിട്ടു


🅾 പുരുഷരെല്ലാം മോശക്കാരല്ല, സ്ത്രീകള്‍ പ്രശസ്തിക്കായി ലൈംഗികതയെ ഉപയോഗിക്കുന്നു: പൂജാ ഭട്ട്.


🅾 ബാലഭാസ്‌കറിന്റെ മാന്ത്രിക സംഗീതത്തെ ചലച്ചിത്ര അക്കാദമി സംരക്ഷിക്കും; കമല്‍.
Previous Post Next Post
3/TECH/col-right