Trending

ജോലി സമയത്ത് വാട്‌സ്‌ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റിടുന്നവരാണോ:സൂക്ഷിച്ചോളൂ

തിരുവനന്തപുരം: ഒരു അഞ്ച് മിനിട്ട് പോലും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ പറ്റാത്തവരാണ് നമ്മളില്‍ ഭൂരിഭാഗവും. ഇനി മുതല്‍ ജോലിസമയത്ത് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും സജീവമാകുന്ന വിജിലന്‍സ് ഉദ്യാഗസ്ഥര്‍ക്ക് പൂട്ട് വീഴാന്‍ പോകുന്നു. ജോലി സമയത്ത് വാട്‌സ് അപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് സസ്പെന്‍ഷന്‍.



വാട്‌സ്‌ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റിടുന്ന സമയം നോക്കിയാവും വിജിലന്‍സ് ഉദ്യോഗസ്ഥരെ കുടുക്കുക. ജോലി സമയത്ത് വാട്സ് അപ്പില്‍ സെല്‍ഫി പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് കേസെടുത്തു. പരാതിക്കാരന്‍ ‘ സ്‌ക്രീന്‍ ഷോട്ടെടുത്ത് തെളിവായി ഹാജരാക്കുകയായിരുന്നു’.

പൊതുജനങ്ങള്‍ക്കും ഇത്തരം പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
dir.vacb@ kerala.gov.in എന്ന മെയിലിലും, ‘ദ ഡയറക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, പിഎംജി, വികാസ് ഭവന്‍, തിരുവനന്തപുരം (പി ഒ) എന്ന വിലാസത്തിലോ താഴെ കാണുന്ന ഫോണ്‍ നമ്ബരുകളിലോ പരാതിയും തെളിവുകളും ( ഏത് അഴിമതിയെ സംബന്ധിച്ചും ) നല്‍കാവുന്നതാണ്.


പരാതിപ്പെടാനുള്ള നമ്ബറുകള്‍:

ഡയറക്ടര്‍: 9497999966 

Toll free 8592 900 900 

തിരുവനന്തപുരം: 9447582421 
കൊല്ലം 9447582422 
പത്തനംതിട്ട 94475824 23 
കോട്ടയം9447582426 
ആലപ്പുഴ9447582427 
ഇടുക്കി9447582428 
എറണാകുളം 9447582431 
തൃശൂര്‍ 9447582434 
പാലക്കാട്9447582435 
കോഴിക്കോട് 9447582438 
വയനാട്9447582441 
കണ്ണൂര്‍9447582440 
കാസര്‍കോട് 9447582442. 

കൂടുതല്‍ വിവരങ്ങള്‍ Vigilance kerala.gov.in ലഭ്യമാണ്.
Previous Post Next Post
3/TECH/col-right