ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു:വിവിധ ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 7 October 2018

ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു:വിവിധ ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ സാഹചനു ര്യത്തിലാണു ഷട്ടര്‍ അടച്ചത്. 
കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വെള്ളിയാഴ്ചയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.
അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2387.08 അടിയാണ്. ശനിയാഴ്ച രാവിലെ ഷട്ടര്‍ തുറക്കുമ്ബോള്‍ 2987.50 അടിയായിരുന്നു ജലനിരപ്പ്. 50000 ലീറ്റര്‍ വെള്ളമാണു പുറത്തേക്കൊഴുക്കിയത്. 

ചുഴലിക്കാറ്റ് സാധ്യതയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.
ചുഴലിക്കാറ്റും ന്യൂനമര്‍ദവും വട്ടംചുറ്റുന്നതിനിടെ നാളെ തുലാവര്‍ഷത്തിനു തുടക്കമായേക്കും. അടുത്ത വെള്ളി വരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് ഇതു കാരണമാകും. 
സാധാരണ ഒക്ടോബര്‍ പകുതിക്കു ശേഷമാണ് എത്തുന്നതെങ്കിലും കേരള തമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമാണ് വടക്കു കിഴക്കന്‍ മഴയ്ക്ക് നേരത്തേ കളമൊരുക്കുന്നത്. അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയില്‍ ക്രമീകരിക്കാനാണ് ആലോചന.

No comments:

Post a Comment

Post Bottom Ad

Nature