Trending

ELETTIL ONLINE NEWS NIGHT 07-10-2018

ELETTIL ONLINE NEWS NIGHT 07-10-2018
1194 കന്നി 21
1440 മുഹറം 27
ഞായർ





കേരളീയം

🅾 ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെ കേരളത്തില്‍ മഴ കുറഞ്ഞു; അഞ്ചു ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് യെല്ലോ അലര്‍ട്ടാക്കി; മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും; ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു; മഴ മാറിയെങ്കിലും ഇന്നും നാളെയും മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പ്.


🅾 സംസ്ഥാനത്ത് മഴ കുറയുന്നു; തുറന്ന 13 അണക്കെട്ടുകളുടെ ഷട്ടറുകളും അടച്ചു.


🅾 സംസ്ഥാനത്ത് മഴ കുറഞ്ഞു; അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.


🅾 രണ്ട് കോടി കമന്റ്: ജിഎന്‍പിസിക്ക് ഗിന്നസ് റെക്കോര്‍ഡ്.ഫേസ്ബുക്കിലെ ഒരു പോസ്റ്റിന്‌ കിട്ടുന്ന കമന്റുകളുടെ എണ്ണത്തിലാണ്‌ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ്‌ റെക്കോർഡ്‌ ഇട്ടത്‌ . രണ്ട്‌ കോടിയിൽ പരം കമന്റുകൾ ആണ്‌ ഈ പോസ്റ്റിന്‌ ലഭിച്ചത്‌


🅾 കണ്ണൂർ വിമാനത്താവളം എ ക്ലാസെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്കെല്ലാം ഒരേ അഭിപ്രായം; എന്നാല്‍ റോഡുകളെല്ലാം ദുര്‍ഘടം; വിമാനത്താവളം കാണാന്‍ ആളുകള്‍ ഒഴുകി എത്തിയതോടെ റോഡുകളെല്ലാം സ്തംഭിച്ചു; എല്ലാം അടിപൊളി ആയപ്പോഴും റോഡു വികസന കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്‌ച്ച വരുത്തിയെന്ന് ആക്ഷേപം; ഉദ്ഘാടനത്തിന് രണ്ട് മാസം ബാക്കി നില്‍ക്കവേ റോഡ് വികസനം വേഗത്തില്‍ വേണമെന്ന് ആവശ്യം.


🅾 കണ്ണൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; കാറ് കത്തുമ്പോഴും  വിമാനത്താവളം കാണാന്‍ വന്‍ ജനതിരക്ക്, മണിക്കൂറില്‍ എത്തുന്നത് പതിനായിരങ്ങള്‍!.


🅾 പറക്കും  മുമ്പേ കേരളത്തിലെ  നമ്പർ  വണ്‍ വിമാനത്താവളം കാണാന്‍ ആവേശം അണപൊട്ടി; അവധി നാളില്‍ ഇരച്ചെത്തിയ സന്ദര്‍ശകരുടെ തിരക്കില്‍ പെട്ട് വീണുടഞ്ഞത് വിലപിടിച്ച ചില്ലുവാതിലും പുറത്തെ പൂച്ചെട്ടികളും; തിക്കിലും തിരക്കിലും വികൃതമായത് പൂര്‍ത്തിയായ അലങ്കാരപ്പണികള്‍; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താല്‍ക്കാലികമായി സന്ദര്‍ശനം നിര്‍ത്തിവച്ചു.


🅾 ജിദ്ദയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു; കൊല്ലം കുഴത്തുപ്പുഴ സ്വദേശി ഷിജാര്‍ (41) മരിച്ചത് കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ച്‌.


🅾 പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച പണം സിപിഎം അടിച്ചുമാറ്റിയെന്ന് അനില്‍ അക്കര; പിരിച്ചെടുത്ത തുകയില്‍ ആറ് കോടി രൂപ പാര്‍ട്ടി ലെവിയായി വകമാറ്റിയെന്ന് ആരോപണം; രേഖകളും തെളിവുകളും സഹിതം എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി; പോക്കറ്റിലിട്ട് ശാപ്പാടടിക്കുന്നത് കോണ്‍ഗ്രസിന്റെ ശീലമെന്ന് തിരിച്ചടിച്ച്‌ സിപിഎം


🅾 ടിപ്പര്‍ 'കൊലവിളി' വീണ്ടും ! അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ബൈക്കിലിടിച്ച്‌ കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം; സംഭവം ഞായറാഴ്‌ച്ച പുലര്‍ച്ചെ കുറവിലങ്ങാട് വെച്ച്‌ ; അപകടം നടന്നതു കൊല്ലത്ത് നഴ്‌സിങ് പഠിക്കുന്ന ബന്ധുവിനെ കാണാന്‍ പുറപ്പെടാനിരിക്കേ.കാട്ടാമ്പാക്ക്‌ കാവുമ്പുറത്ത്‌ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ സാവിയോ (60) ആണ്‌ മരിച്ചത്‌. പാറ്റ്‌നയിൽ മിഷനറി പ്രവർത്തനം നടത്തുന്ന സിസ്റ്റർ സാവിയൊ നാട്ടിൽ എത്തിയിട്ട്‌ 2 ആഴ്ച്ച മാത്രമേ ആയിട്ടുള്ളു.ബുധനാഴ്ക്ച്ച തിരികെ പോകാൻ ഇരുന്നതാണ്‌. ബൈക്ക്‌ ഓടിച്ചിരുന്ന ബന്ധു സെബാസ്ത്യന്‌ പരിക്കുണ്ട്‌


🅾 വൈകുന്നേരമായാല്‍ പതിവ് ബ്രാന്‍ഡ് വാങ്ങി അമ്മയും മകനും രണ്ടാനച്ഛനും കൂടി അടിക്കും; പതിവ് വെള്ളമടിക്ക് ശേഷം രണ്ടാനച്ഛന്‍ ഉറങ്ങാന്‍ പോയതോടെ കുപ്പിയിലുണ്ടായിരുന്നത് മുഴുവന്‍ അമ്മ അടിച്ചു തീര്‍ത്തു; കുപ്പി കാലി ആയതോടെ അമ്മയും മകനും തമ്മില്‍ വാക്കേറ്റമായി; കലിപൂണ്ട മകന്‍ അമ്മയെ തൊഴിച്ച്‌ താഴെയിട്ട ശേഷം നെഞ്ചില്‍ കേറി നിന്നും ചവിട്ടി കൊന്നു; വീട്ടുകാര്‍ ഹാര്‍ട്ട് അറ്റാക്കെന്നു പറഞ്ഞ് ഒഴിഞ്ഞ കൊലപാതകത്തില്‍  തുമ്പുണ്ടാക്കി/നെയ്യാറ്റിന്‍കര പൊലീസ്. നെയ്യാറ്റിങ്കര തൊഴുക്കലിൽ ശ്രീലത (43) എന്ന സ്ത്രീയാണ്‌ മകൻ മണികണ്ഡന്റെ  (23) "മർദ്ധനത്തിൽ മരിച്ചത്‌.


🅾 കൊറിയര്‍ വഴി 200 കോടി വിലവരുന്ന മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍; പിടിയിലായത് ചെന്നൈയില്‍ സ്ഥിര താമസമാക്കിയ കണ്ണൂര്‍ സ്വദേശി പ്രശാന്ത് കുമാര്‍; സാരികള്‍ എന്ന വ്യാജേന എട്ടു കെട്ടുകളാക്കി മയക്കു മരുന്ന് കൊച്ചിയിലെത്തിച്ചത് ചെന്നൈയിലെ പ്രവീണ്‍ ട്രാവല്‍സ് മുഖേന; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ട നടത്തിയ എക്‌സൈസ് സംഘത്തിന് പാരിതോഷികം പ്രഖ്യാപിച്ച്‌ ഋഷിരാജ് സിങ്.രാജ്യാന്തര വിപണിയിൽ ഗ്രാമിന്‌ 65000 രൂപ വിലയുള്ള 30 കിലോ എക്റ്റസി എന്ന് അറിയപ്പെടുന്ന എം ഡി എം എ എന്ന മയക്കുമരുന്ന് ആണ്‌ എക്സൈസ്‌ പിടി കൂടിയത്‌. ഇത്‌ കൊച്ചി വഴി മലേഷ്യക്ക്‌ അയക്കാനായിരുന്നു പദ്ധതി


🅾 ബിജെപി വടകര മണ്ഡലം ജോ. സെക്രട്ടറിക്കും ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പർ പി ശ്യാംരാജിനും നേരെ സിപിഎം ആക്രമണം; വടകരയില്‍ തിങ്കളാഴ്ച (നാളെ) ബിജെപി ഹര്‍ത്താല്‍


🅾 ആറ് മാസം മുന്‍പ് വര്‍ധിപ്പിച്ച ബസ് ചാര്‍ജ്ജ് വീണ്ടും വര്‍ധിപ്പിക്കാനാവില്ലെന്ന് എകെ ശശീന്ദ്രന്‍; സമരം പ്രഖ്യാപനം ബസുടമകളുടെ വിഭാഗീയതയുടെ ഉദാഹരണം; ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി.


🅾 യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും കോര്‍പ്പറേഷന് കൂടുതല്‍ വരുമാനവും; കെഎസ്‌ആര്‍ടിസിയുടെ 24 ബസ് സ്റ്റേഷനുകളില്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിക്കാന്‍ ധാരണ; ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കുടുംബശ്രീക്ക് സംവിധാനം നല്‍കുന്നത് ടോപ്പ് അപ്പ് റീചാര്‍ജ് മോഡലില്‍; കൗണ്ടറുകള്‍ തുടങ്ങുക ഒക്ടോബര്‍ 16 ന്.


🅾 പത്തും പന്ത്രണ്ടും വര്‍ഷമായി ജോലിയ്ക്ക് എത്താതിരുന്നവരുടെ പേരുകളാണ് നീക്കം ചെയ്തത്; കെഎസ്‌ആര്‍ടിസിയിലെ കൂട്ടപിരിച്ചു വിടലിനെ കുറിച്ച്‌ മന്ത്രി ശശീന്ദ്രന്‍


🅾 ടിപി ചന്ദ്രശേഖരന്റെ ആര്‍എംപി വി ബി ചെറിയാന്റെ  എംസിപിഐയുവില്‍ ലയിക്കുന്നു; ലയന സമ്മേളനം അടുത്ത വര്‍ഷം


🅾 തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 150 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു. മതിലകത്ത്‌ മംഗലമ്പള്ളി അബ്ദുൽ അസീസിന്റെ വീട്ടിൽ ആണ്‌ കവർച്ച നടന്നത്‌.വീട്ടുകാർ സഹോദരന്റെ വീട്ടിൽ ആയിരുന്നു. ആന്തമാനിൽ ജോലി ചെയ്യുന്ന അസീസ്‌ രണ്ട്‌ ആഴ്ച്ച മുമ്പ്‌ ആണ്‌ നാട്ടിൽ എത്തിയത്‌


🅾 മോട്ടോര്‍ വാഹനവകുപ്പിലെ 64 സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചു.


 ശബരിമല


🅾 ശബരിമലയിൽ തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിന് രണ്ട് ദിനം  മുമ്പേ പൊലീസുകാരികളെ എത്തിക്കുന്നത് ഭക്തരുടെ പ്രതിഷേധം ഭയന്ന്; സന്നിധാനത്ത് ഈ മാസം 17ന് 12നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ എത്തും; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മുന്‍കൈയെടുക്കുന്നത് കേരളാ പൊലീസ്; സുരക്ഷയ്ക്കായി 30 പൊലീസുകാരികളെ അതീവ രഹസ്യമായി പമ്പയിലെത്തിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം; സന്നിധാനം ഡ്യൂട്ടിക്കുള്ള 30 പേരുടെ പട്ടിക തയ്യാര്‍: സ്വകാര്യ ടെമ്പൊ   ട്രാവലറില്‍ പൊലീസുകാരെ കൊണ്ടു പോകാനും നിര്‍ദ്ദേശം.


🅾 അയ്യപ്പ ഭക്തജനങ്ങളുടെ പ്രതിഷേധം വ്യാപിക്കുമ്പോൾ  സര്‍ക്കാറിന് തിരിച്ചടി നല്‍കി തന്ത്രി കുടുംബവും; ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചകളില്‍ നിന്നും തന്ത്രി കുടുംബം പിന്മാറി; പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനമെന്ന് കണ്ഠര് മോഹനര്; തുലാമാസ പൂജാസമയത്ത് വനിതാ പൊലീസിനെ മലകയറ്റുന്നത് ആചാരലംഘനമെന്നും തന്ത്രി; രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമെന്ന് വിലയിരുത്തി സിപിഎം.


🅾 ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധ ജ്വാല ഡല്‍ഹിയിലും ; കേരള ഹൗസിന് മുന്‍പില്‍ മന്ത്രി ഇ.പി ജയരാജന്റെ വാഹനം തടഞ്ഞ് ഹിന്ദു സംഘടനകള്‍; പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്‍പില്‍ കിടന്നപ്പോള്‍ പൊലീസെത്തി നീക്കം ചെയ്തു; എരുമേലി ദേവസ്വം ബോര്‍ഡ് ഓഫീസില്‍ വന്‍ അക്രമം. ദേവസ്വം ഓഫീസ്‌ പ്രതിഷേധക്കാർ തായിട്ട്‌ പൂട്ടി. ബോർഡുകളും  മറ്റും അടുത്ത തോട്ടിലേക്ക്‌ എറിഞ്ഞ്‌ നശിപ്പിച്ചു. നിലയ്ക്കലിലും പര്‍ണശാല സമരം ശക്തമായി തുടരുന്നു.


🅾 ശബരിമല സ്ത്രീപ്രവേശനം;സുപ്രീംകോടതി വിധിയെ മാനിക്കുന്നു; കെപിസിസിക്ക് സ്വന്തമായി നിലപാട് എടുക്കാം; കോണ്‍ഗ്രസ് ദേശീയ നേതൃത്വം.


🅾 കോണ്‍ഗ്രസിന് വലുത് ഭരണഘടനയോ അതോ ഒരു വിഭാഗം വിശ്വാസികളുടെ വികാരമോ? ഈ പിന്തിരിപ്പന്‍ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ വോട്ടു കിട്ടിയേക്കാം; എങ്കിലും അത് ചരിത്രത്തിലെ തീരാക്കളങ്കമായി മാറും; ഇനി കോണ്‍ഗ്രസിന് എങ്ങനെ മതേതരത്വം സംസാരിക്കാന്‍ കഴിയും: സ്ത്രീപ്രവേശന വിഷയത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ച്‌ പ്രതിപക്ഷത്തെ അടിമുടി വിമര്‍ശിച്ച്‌ മനോരമ ന്യൂസ്‌  'പറയാതെ വയ്യ'യില്‍ ഷാനി പ്രഭാകര്‍.


🅾 ശബരിമലയ്ക്ക് എന്റെ ആദരാഞ്ജലികള്‍ പരിഹസിച്ച്‌ അര്‍ണബ് ഗോസ്വാമി..! ചിരി നിര്‍ത്തൂ സാര്‍.. കളി കാണാന്‍ പോകുന്നേ ഉള്ളൂ, കിടിലന്‍ മറുപടി നല്‍കി രാഹുല്‍ ഈശ്വര്‍.


🅾 കഴിഞ്ഞ 50 വര്‍ഷമായി ശബരിമലയെ തകര്‍ക്കാന്‍ നിരീശ്വര വാദികള്‍ ശ്രമിക്കുന്നു; ശ്രീധരന്‍പിള്ള.


🅾 ശബരിമല സ്ത്രീപ്രവേശനത്തിന്‌ എതിരെ കൈതപ്രവും; പഴമയില്‍ വെള്ളം ചേര്‍ത്താല്‍ പുതുമയാവില്ല; ശബരിമലയില്‍ പഴയ ചിട്ടകള്‍ തുടരുന്നതാണ് നല്ലത്; കൈതപ്രം.ഋതുമതികളായ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കലാണ്‌ വിശുദ്ധി. അതിന്റെ യുക്തി അളക്കുന്നതിൽ അർത്ഥം ഇല്ല. മതകാര്യങ്ങളിൽ പലതിനും യുക്തിയില്ല.; കൈതപ്രം പറഞ്ഞു


🅾 ശബരിമല പ്രക്ഷോഭത്തിനിടെ വ്യാജപ്രചരണങ്ങളും ശക്തമാകുന്നു; പ്രതിഷേധ സമരവുമായി തെരുവിലിറങ്ങിയ വൃദ്ധനെ പൊലീസ് തല്ലിച്ചതച്ചതായും ഭക്തജനങ്ങളെ മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ നേരിടുന്നതായും പ്രചരണം; വ്യാജ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച്‌ പ്രതിഷേധം ആളിക്കത്തിക്കാന്‍ കുതന്ത്രവുമായി സംഘപരിവാര്‍.


🅾 ശബരിമലയില്‍ പോകണോ പോകണ്ടായോ എന്ന് ഏത് സ്ത്രിക്കും തീരുമാനിക്കാം; സ്വന്തം വീട്ടിലെ സ്ത്രികളോട് ശബരിമലയില്‍ പോകണമോ വേണ്ടായോ എന്ന് പറയാന്‍ ആ വീട്ടിലെ പുരുഷന് പോലും അധികാരമില്ല; റിവ്യു ഹര്‍ജ്ജി കൊടുക്കുന്നവര്‍ ഡല്‍ഹിയിലേക്ക് പോകുക; ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയിലേക്കും: ജി സുധാകരന്‍ പറയുന്നു.


🅾 ശബരിമലയില്‍ കയറിയാലേ സ്ത്രീ വിമോചനമാകുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് തന്ത്രി കണ്ഠരര് രാജീവര്; കോടതി വിധി ക്ഷേത്രത്തിന്റെ നാശത്തിനും ചൈതന്യം നഷ്ടപ്പെടുത്തുമെന്നും തന്ത്രി.


🅾 സര്‍വ നാവുകളിലും ശരണം വിളികള്‍ മാത്രം...ആചാരം തെറ്റിക്കരുതെന്നും സ്ത്രീകളെ കയറ്റരുതെന്നും മുദ്രാവാക്യം;  ശരണം വിളിച്ച്‌ കൊട്ടിപ്പാടി തൃപ്പൂണിത്തുറയിലും കോട്ടയത്തും ആയിരങ്ങള്‍ പങ്കെടുത്ത മഹാശരണ ജപയാത്ര; ജനസഞ്ചയത്തിന് മുകളില്‍ ശ്രീകൃഷ്ണ പരുന്ത് എത്തിയതോടെ ആവേശത്തോടെ ഭക്തര്‍; സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം തുടരുന്നു.


🅾 ശബരിമല സ്ത്രീ പ്രവേശനത്തെ ചൊല്ലി ദേവസ്വം ബോര്‍ഡില്‍ തര്‍ക്കം; ദേവസ്വം കമ്മീഷണര്‍ എൻ വാസുവിനെതിരെ പ്രസിഡന്റ് എം പത്മകുമാര്‍ മന്ത്രിക്ക് പരാതി നല്‍കി സ്ത്രീ പ്രവേശന പ്രശ്നത്തിൽ പുന: പരിശോധന ഹർജി നൽകില്ലെന്ന കമ്മീഷണറുടെ പ്രസ്താവനക്കെതിരെ ആണ്‌ പ്രസിഡണ്ട്‌ മന്ത്രിയെ സമീപിച്ചത്‌.അനാവശ്യ വിവാദം വേണ്ടെന്ന്  മന്ത്രി.


🅾 ശബരിമലയില്‍ ഒന്ന് പോകണം അയ്യപ്പബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവര്‍ ഭക്തരാണോ? കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൂജ ചെയ്യുന്നത് സ്ത്രീകളല്ല മറിച്ച്‌ പുരുഷന്മാരാണ്, അത് വിവേചനം അല്ലേ? ഒരു ഈശ്വര വിശ്വാസി എന്ന നിലയില്‍ എന്റെ തീരുമാനം ശബരിമലയില്‍ പോകേണ്ട എന്നു തന്നെയാണ്: സ്ത്രീപ്രവേശന വിഷയത്തില്‍ നടി ശ്രീയ രമേശിന്റെ അഭിപ്രായം ഇങ്ങനെ.


ദേശീയം


🅾 അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്‌ബുക്കിന്റെ 'മോണിട്ടറിങ്' ! പ്രചരണത്തിനായി അനുമതി വാങ്ങുന്നതിന് പുറമേ വരുമാന  സ്രോതസ്സും പാര്‍ട്ടികള്‍ ഇനി വ്യക്തമാക്കണം ; യുഎസില്‍ നടപ്പിലാക്കി വിജയം കണ്ട ശേഷം ഇന്ത്യയിലും രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് സുതാര്യത വരുത്താന്‍ ഫേസ്‌ബുക്ക്


🅾 ഗുജറാത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞിന് നേരെ ബിഹാർ സ്വദേശിയുടെ ക്രൂര ബലാത്സംഗം ! ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ഗുജറാത്തിനോട് വിട പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികള്‍; ഇവരെ ആക്രമിക്കാന്‍ പദ്ധതിയിട്ട 150ല്‍ അധികം ആളുകളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്; ജനങ്ങളോട് ശാന്തരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രംഗത്ത്


🅾 മോദി പങ്കെടുത്ത റാലിയില്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപനം മൂന്നു മണിക്കൂര്‍ വൈകിപ്പിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍; രാജസ്ഥാനില്‍ പിടിച്ച്‌ നില്‍ക്കാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത് ആവനാഴിയിലെ അവസാനത്തെ ആയുധം; ഇലക്ഷന്‍ കമ്മിഷനും മേലുള്ള 'സൂപ്പര്‍ ഇസി' ആണോ ബിജെപിയെന്നും കോണ്‍ഗ്രസ്.


🅾 രണ്ടാം തവണയും രാഹുല്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് ! കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അപകട ഭീഷണി ഉണ്ടായതിന് പിന്നാലെ മധ്യപ്രദേശിലും 'തനിയാവര്‍ത്തനം' ! വാതക ബലൂണിന് തീപിടിച്ചുണ്ടായ അപകടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം ; സംഭവം ജബല്‍പൂരിലെ റാലിക്കിടെ.റോഡ്‌ ഷോയിൽ പങ്കെടുക്കുന്നതിനിടെ പ്രവർത്തകരുടെ കയ്യിൽ ഇരുന്ന വാതക ബലൂൺ തീ പിടിച്ച്‌ അതി ശക്തമായി സ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു


🅾 'സൗഹൃദത്തെ തെറ്റായി കണ്ട് വിവാഹാഭ്യര്‍ത്ഥന നടത്തി'; 'മീ റ്റൂ' വിവാദകുരുക്കില്‍ ചേതന്‍ ഭഗത്തും, ഒടുവില്‍ ഖേദപ്രകടനം.


🅾 എഴുത്തുകാരൻ ചേതൻ ഭഗത്‌ ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു യുവതിയോട്‌ വാട്ട്സ്‌ആപ്പിൽ പ്രണയ അഭ്യർത്ഥന നടത്തിയതിന്റെ  സ്ക്രീൻ ഷോട്ടുകൾ പുറത്ത്‌.വിവാഹിതനാണെങ്കിലും ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു സ്ത്രീ തന്നെ ആകര്‍ഷിക്കുന്നത്' ചേതന്‍ ഭഗത് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വാട്‌സാപ്പ് ചാറ്റ് പുറത്ത് വന്നതിന് പിന്നാലെ വിവാദ ചൂട് ശക്തം; ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ വൈറലായതിന് പിന്നാലെ സംഗതി സത്യമാണെന്നും ഭാര്യയോട് ഇക്കാര്യം തുറന്ന് പറഞ്ഞ് മാപ്പ് ചോദിക്കുന്നുവെന്നും ചേതന്‍.

അന്താരാഷ്ട്രീയം


🅾 ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ ഇന്തോനേഷ്യയില്‍ ഞെട്ടിക്കുന്ന പ്രതിഭാസം; മണ്ണു കുഴഞ്ഞ് ചെളി രൂപത്തിലായപ്പോള്‍ നിന്ന നില്‍പ്പില്‍ ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കപ്പെട്ടത് 1700 ഓളം വീടുകള്‍! 'ചെളിച്ചതുപ്പ്' ഉണങ്ങി കട്ടപിടിച്ചതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ആളുകളുടെ ചിതറിയ ശരീര ഭാഗങ്ങള്‍ മാത്രം; കരളലിയിക്കുന്ന കാഴ്‌ച്ചകളുമായി ഇന്തോനേഷ്യ.


🅾 റഷ്യയില്‍ നിന്നും ഇന്ത്യ എസ്-400 മിസൈല്‍ വാങ്ങുന്നത് അമേരിക്കയെ തന്ത്രപരമായി പറഞ്ഞൊതുക്കിയ ശേഷം; ആയുധം വാങ്ങുമ്ബോഴുള്ള വ്യവഹാര രഹസ്യം മൂന്നാമതൊരു രാജ്യവുമായി പങ്കുവയ്ക്കില്ലെന്നും അമേരിക്കയ്ക്ക് ഇന്ത്യയുടെ ഉറപ്പ്: ഇന്ത്യന്‍ തീരുമാനത്തോട് കരുതലോടെ പ്രതികരിച്ച്‌ യുഎസ്.


🅾 അമേരിക്കയ്ക്ക് മുമ്പേ  സൗദി അറേബ്യയുണ്ട്; സൗദി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി മധ്യപൂര്‍വ്വേഷ്യയില്‍ ഒബാമ ഇടപെട്ടപ്പോഴും സൗദിയെ ഞങ്ങള്‍ കാത്തു; അതിന്റെ ദുരന്തമാണ് ഞങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്; പണം കൊടുത്താണ് യുഎസിന്റെ സൈനിക സഹായം ഞങ്ങള്‍ സ്വീകരിക്കുന്നത്; അതിനെ ഔദാര്യമായി വ്യാഖ്യാനിക്കരുത്: അമേരിക്ക പിന്മാറിയാല്‍ രണ്ടാഴ്ച പോലും സൗദി രാജാവ് ഭരിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നല്‍കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.


🅾 കൃഷ്ണനെ ലേലം ചെയ്തപ്പോള്‍ ലണ്ടനില്‍ ഓടിയെത്തിയത് അതിസമ്പന്നരായ   അനേകം ഇന്ത്യക്കാര്‍; KR15 HNA എന്ന നമ്പർ പ്ലേറ്റ്‌ ആണ്‌ രണ്ടേകാൽ കോടി രൂപക്ക്‌ ലേലത്തിൽ പോയത്‌.സ്വന്തമാക്കിയത് സ്വന്തമായി കാറു പോലുമില്ലാത്ത ഇന്ത്യന്‍ വംശജയായ ബിസിനസുകാരി


🅾 സൗദി അറേബ്യ ദിവസവും ശരാശരി 12,000 ഉംറ വിസകള്‍ വിതരണം ചെയ്യുന്നു: സൗദി ഹജ്ജ് ഉംറ മന്ത്രാലയം


🅾 ഹെയ്തിയില്‍ ഭൂചലനം; പതിന്നൊന്ന് മരണം, നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.


🅾 ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനിലയില്‍ ആശങ്ക.


കായികം


🅾 ഐ എസ്‌ എല്ലിൽ ഇന്ന് നടക്കുന്ന ബാംഗളൂർ, ജംഷഡ്പൂർ മൽസരത്തിൽ കളി പകുതി സമയം പിന്നിടുമ്പോൾ ബാംഗളൂർ ഒരു ഗോളിന്‌ മുന്നിട്ട്‌ നിൽക്കുന്നു


🅾 ദ്രാവിഡിന് പിന്നാലെ ലക്ഷങ്ങളുടെ പണം തട്ടിപ്പിന് ഇരയായി യുവരാജ് സിങ്ങിനെ മാതാവും ! ഷബ്‌നം കൗറില്‍ നിന്നും സ്വകാര്യ  കമ്പനി 50 ലക്ഷം തട്ടിയെന്ന് പരാതി ; സാധന എന്റര്‍പ്രൈസസ് പണം കൈക്കലാക്കിയത് 84 ശതമാനം പ്രതിവര്‍ഷം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി ; അന്വേഷണം ഊര്‍ജിതമാക്കി മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.


🅾 അനുഷ്‌ക്ക ഗ്യാലറിയില്‍ ഉണ്ടെങ്കില്‍ വിരാട് കോലിക്ക് ആവേശം കൂടുമോ? വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട ഇന്ത്യന്‍ നായകന്‍.എന്നാൽ ഇത്‌ സംബന്ധിച്ച്‌ ഉടൻ തീരുമാനം ഉണ്ടാകില്ല


സിനിമാ ഡയറി


🅾 തമ്പി ദയവായി ക്യാമറ ഓഫ് ചെയ്യൂ, ഇത് സ്‌കൂള്‍ താനെ, ഇനൊരു നാളിലെ അവസരമാ എടുക്കലാം'; സിനിമാ ഷൂട്ടിങ്ങിനായി സ്‌കൂളില്‍ എത്തിയ അജിത് ക്യാമറ ഓഫ് ചെയ്യാന്‍ ആരാധകനോട് പറയുന്ന വീഡിയോ വൈറല്‍; ആരാധന മൂത്ത് എന്തും ചെയ്യാന്‍ തയാറായി നില്‍ക്കുന്നവരോട് ആക്രോശിക്കുന്ന താരങ്ങള്‍ക്ക് മാതൃകയായി അജിത്തിന്റെ സൗമ്യമായ പെരുമാറ്റം.


🅾 'കായംകുളം കൊച്ചുണ്ണി'ക്കുള്ള ദയ പോലും പിണറായി സര്‍ക്കാരിനില്ലേ? മോഹന്‍ലാലിന്റെയും നിവിന്‍ പോളിയുടെയും ബിഗ്ബജറ്റ് പടം വന്നപ്പോള്‍ ചെറിയ പടമായ 'ശബ്ദം' ഔട്ട്; കായംകുളം കൊച്ചുണ്ണിക്കുവേണ്ടി ബധിരരുടെ കഥ പറയുന്ന കൊച്ചുചിത്രത്തിന് സര്‍ക്കാര്‍ തിയേറ്റര്‍ നല്‍കാനാവില്ലെന്ന് കെഎസ്‌എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍; സര്‍ക്കാര്‍ തിയേറ്ററുകള്‍ കച്ചവടസിനിമയ്ക്കായി തീറെഴുതിയതോയെന്ന് സോഷ്യല്‍ മീഡിയ.


🅾 വിവാഹ മോചനം എന്റെ ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നുവെന്ന് ഗായിക മഞ്ജരി; വളരെ നേരത്തേ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം അത് ഡിവോഴ്സ് ആയി; ഇന്നത്തെ കാലത്ത് അതിനെയൊരു ബ്ലാക് മാര്‍ക്കായൊന്നും ഞാന്‍ കാണുന്നില്ലെന്നും ഗായിക.


🅾 എന്‍.ടി.രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരില്‍ ഒരാള്‍ എന്ന ലേബലില്‍ വാണി വിശ്വനാഥ് തെലങ്കാന രാഷ്ട്രീയത്തിലേക്കോ?; തെലുങ്കുദേശം പാര്‍ട്ടി നേതൃത്വം വാണിയുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും മനസു തുറക്കാതെ നടി; നടി റോജയുടെ വൈ എസ്‌ ആർ കോൺഗ്രസിലേക്കുള്ള കൂടുമാറ്റവും വാണിയുടെ സാധ്യതകള്‍ക്ക് കരുത്തു പകരുന്നു.


🅾 'അവന്‍ ഇല്ല എന്ന തിരിച്ചറിവോടെ ഒരു വേദി അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല...' ബാലഭാസ്‌കറിനെ കുറിച്ച്‌ വികാരനിര്‍ഭരമായി മെന്റലിസ്റ്റ് ആദി.


🅾 കഴുത്തില്‍ തലചേര്‍ത്ത് മുടിയുടെ സുഗന്ധത്തെ കുറിച്ച്‌ സംസാരിക്കും; ക്വീന്‍ സിനിമയുടെ സംവിധായകന്‍ ലൈംഗികമായി സമീപിച്ചെന്ന് കങ്കണ റണാവത്ത്.


🅾 സിനിമ സൈറ്റിലെ ലൈംഗിക പീഡനം;നാനാപടേക്കറിനെതിരെ തനുശ്രീദത്ത കേസ് നല്‍കി; കേസ് നാന പടേക്കറും സംവിധായകന്‍ വിവേകും വക്കീല്‍ നോട്ടീസയച്ചതിന് പിന്നാലെ.


🅾 ആയിരം വട്ടം പറഞ്ഞാലും അസത്യം സത്യം ആവില്ല, എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ഒക്ടോബര്‍ എട്ടിന് നല്‍കും' തനുശ്രീയുടെ ആരോപണങ്ങളോട് പ്രതികരിച്ച്‌ നാനപടേക്കര്‍.


               
Previous Post Next Post
3/TECH/col-right