Trending

ELETTIL ONLINE NEWS NIGHT 06-10-2018

ELETTIL ONLINE NEWS NIGHT 06-10-2018
1194 കന്നി 20
1440 മുഹറം 26
ശനി



 
               


🅾 മിനിക്കോയിക്ക് 730 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ന്യൂനമർദം അതിശക്തമായി. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യത. ഇത് ഒമാൻ, യെമൻ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. നാളെയും മറ്റന്നാളും സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 


🅾 സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങി. ദുരന്തനിവാരണ അതോറിറ്റി, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവരും ഇതിൽ പ്രവർത്തിക്കും. അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും സെൽ പ്രവര്‍ത്തിക്കുക.

🅾 ചുഴലിക്കാറ്റ് ഭീതി അകലുമെങ്കിലും ശക്തമായ മഴ പെയ്യും; ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുന്നുവെന്ന് സൂചന; കടല്‍ പ്രക്ഷുബ്ദമാകും; മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുത്; റെഡ് അലര്‍ട്ട് പിന്‍വലിച്ചു; മലപ്പുറത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്; കാലാവസ്ഥ പ്രവചനത്തില്‍ ആശങ്കയൊഴിഞ്ഞ് ജനം; തീരദേശ മേഖലകളില്‍ അതീവ ജാഗ്രത തുടരും; ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത് മുല്ലപ്പെരിയാറിന്റെ ഭീഷണി മുന്നില്‍കണ്ട്.


🅾 ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും തുറന്നു; മധ്യഭാഗത്തെ ഷട്ടറിലൂടെ തുറന്ന് വിടുന്നത് 50 ക്യുമെക്‌സ് വെള്ളം; വൃഷ്ടിപ്രദേശത്ത് മഴ കുറവെങ്കിലും വെള്ളൊഴുക്കുന്നത് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് അതിതീവ്ര മഴക്ക് കാരണമാകുമെന്ന കലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന്; ഇടുക്കി ഡാമില്‍ നിന്ന് വെള്ളമൊഴുക്കുന്നത് ചരിത്രത്തില്‍ ആറാം തവണ; ആശങ്കപ്പെടേണ്ടതില്ലെന്ന് വിശദീകരിച്ച്‌ സര്‍ക്കാര്‍.


🅾 കനത്ത മഴയക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, വയനാട്‌, പാലക്കാട്‌ ,മലപ്പുറം ജില്ലകളിലാണ്‌
ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചത്‌




🅾 സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് വേണം അവധിയെടുത്ത് വീട്ടിലിരിക്കാന്‍ എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പണി കൊടുത്ത് തച്ചങ്കരി; അലങ്കാരത്തിനായി കണ്ടക്ടറായും ഡ്രൈവറായും ജോലിക്ക് കേറി ശമ്പളമില്ലാതെ   അവധിയെടുത്ത് വിദേശത്ത് പോയും സ്വകാര്യ ജോലി ചെയ്തും സുഖിച്ചിരിക്കുന്നവര്‍ക്കിട്ട് മുട്ടന്‍ പണി കൊടുത്ത് തച്ചങ്കരി; ഒറ്റയടിക്ക് പുറത്താക്കിയത് 773 ജീവനക്കാരെ; ഒന്നും മിണ്ടാനില്ലാതെ യൂണിയനുകള്‍.


🅾 മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പത്താക്കി ഉയര്‍ത്തണം; മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയ്ക്കണം; വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ചായി ഉയര്‍ത്തണം; നവംബര്‍ ഒന്ന് മുതല്‍ സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ ഇങ്ങനെ.


🅾 വയനാട്ടില്‍ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കര്‍ഷകനായ വിനോദും കുടുംബവും ആത്മഹത്യ ചെയ്തത് വന്‍ കടബാധ്യതയെ തുടര്‍ന്നെന്ന് സംശയം; നാട്ടുകാര്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് വീട്ടിനടുത്തെ കശുമാവിന്‍ കൊമ്പുകളിൽ തൂങ്ങിയ നിലയില്‍.തലപ്പുഴ തിടങ്ങഴി തോപ്പിൽ വിനോദ്‌ (45) ഭാര്യ മിനി (40). മക്കളായ അനുശ്രീ (17) അഭിനവ്‌ (12) എന്നിവരെയാണ്‌ ഇന്ന് രാവിലെ വീടിനടുത്ത കശുമാവിൻ ചോട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്‌


🅾 ബ്രൂവറി-ഡിസ്റ്റലറിഇടപാടിന്പിന്നില്‍ ബിനാമി  കമ്പനികൾ;  അഴിമതിയില്‍ സിപിഎമ്മിനും പങ്കെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ്; നിയപോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല.


🅾 ആര്‍ എസ് എസ് മാതൃകയില്‍ പ്രചാരകന്മാര്‍; പ്രതിമാസ ശമ്പളം  7500രൂപയും; മുഴുവന്‍ സമയ വോളന്റിയര്‍മാര്‍ക്കായി പുതിയ സംഘടന വരുന്നു;സോഷ്യൽ ഡെവലപ്പ്‌മന്റ്‌ ഓർഗനൈസേഷൻ എന്ന പേരിൽ ആവും സംഘടന. ഓരോ ലോക്കൽ കമ്മറ്റിയിലും 2 പേരെ വച്ച്‌ നിയമിക്കും .സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സിപിഎം നീക്കങ്ങള്‍ ഇങ്ങനെ.


🅾 കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റെ പ്രമാണങ്ങള്‍ തെറ്റിച്ചാല്‍ ഞങ്ങള്‍ വെറുതെ വിടില്ല! ബ്രൂവറി വിവാദത്തെ വിടാതെ പിന്തുടരാന്‍ തുടങ്ങിയതോടെ ചെന്നിത്തലയെ നിശബ്ദനാക്കാന്‍ വിജിലന്‍സ് അന്വേഷണം എന്ന വജ്രായുധം പ്രയോഗിച്ച്‌ സര്‍ക്കാര്‍; നെട്ടുകാല്‍തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് പതിച്ചു കൊടുത്തുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ സമ്മര്‍ദ്ദം ശക്തം; മുന്നോടിയായി എക്‌സ്‌ക്ലൂസീവ് അടിച്ച്‌ കൈരളി.


🅾 ആഡംബരത്തിന് ബസുകളില്‍ സ്ഥാപിക്കുന്ന ലൈറ്റുകളും സൗണ്ട് സിസ്റ്റവും പൊളിച്ച്‌ നീക്കുന്നതില്‍ പരസ്പരം പാര; അന്യ ജില്ലകളില്‍ പ്രവേശിക്കുമ്പോൾ  മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ക്ക് വിവരം ചോര്‍ത്തിക്കൊടുക്കുന്നത് പ്രാദേശിക ഡ്രൈവര്‍മാര്‍; തിരുവനന്തപുരത്തെ കല്യാണ ഓട്ടത്തിന് കൊട്ടാരക്കയിലെത്തിയപ്പോള്‍ താക്കോല്‍ ഊരിമാറ്റിയും കയ്യാങ്കളി നടത്തിയും പ്രതികാരം; കൊട്ടാരക്കര ബ്രദറണ്‍ കല്യാണ മണ്ഡപത്തില്‍ ബസ് ഡ്രൈവര്‍മാര്‍ തമ്മില്‍ തല്ലിയ കഥ.


🅾 ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി; സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തുക അരുവിപ്പുറം മുതല്‍ ശിവഗിരി വരെയുള്ള ഗുരുവിന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങള്‍; സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ അനുവദിച്ചത് 70 കോടി.


🅾 എസ് ബി ടി പണി തന്ന് മടങ്ങിയപ്പോള്‍ കേരളത്തിന് ലഭിച്ച ഏക പ്രതീക്ഷയും അടയുന്നു; കേരളാ ബാങ്ക് എന്ന സ്വപ്‌നത്തിന് മുമ്പ്‌ പാര; കോടതി കേസുകള്‍ ഇല്ലെങ്കിലേ ലൈസന്‍സ് തരൂ എന്ന് റിസര്‍വ്വ് ബാങ്ക് പറഞ്ഞതോടെ ജില്ലാ ബാങ്കുകളുടെ ലയനത്തിനെതിരെ കേസുമായി കെപിസിസി പ്രസിഡന്റ്; മുല്ലപ്പള്ളി കേസ് നല്‍കിയാല്‍ കേരളാ ബാങ്കിന് അനുമതി ലഭിക്കില്ല.


🅾 ഇനി ബിഷപ്പ് ഫ്രാങ്കോയ്ക്ക് 14 ദിവസം കൂടി ജയിലിലെ കൊതുകു കടി കൊള്ളണമെന്ന് ഉറപ്പായി; റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി പാലാ മജിസ്‌ട്രേറ്റ് കോടതി; ഉത്തരവ് കേട്ട് തളര്‍ന്ന് നിരാശനായി മെത്രാന്‍; ബിഷപ്പിന് ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതിക്ക് തന്നെ ആശയക്കുഴപ്പം: റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെ പുറത്തിറങ്ങാമെന്ന് സ്വപ്‌നം കണ്ട ഫ്രാങ്കോയ്ക്ക് വീണ്ടും നിരാശ.


🅾 രണ്ട് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത് ഭാര്യയേയും മൂന്ന് മക്കളേയും അറിയിക്കാതെ; ലോഡ്ജില്‍ കാമുകിയെ വിളിച്ചു വരുത്തി ആഘോഷ പൂര്‍വ്വം ഗൂഢാലോചനയും; അടിച്ചു പൊളിക്ക് ശേഷം സൗജത്തിനെ വീട്ടില്‍ തിരിച്ചാക്കി മടക്കം; അര്‍ദ്ധരാത്രിയില്‍ കൂട്ടുകാരനൊപ്പമെത്തി സവാദിനെ തലയ്ക്കടിച്ചു; സിറ്റൗട്ടില്‍ ഒപ്പം കിടന്ന മകളെ മുറിയിലാക്കി ഭര്‍ത്താവിന്റെ കഴുത്തറുത്ത് സൗജത്തും; താനൂരിനെ നടുക്കിയ കൊലയിലെ മുഖ്യ പ്രതി ബഷീറിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.


🅾 വല്ല്യമ്മ ശോഭിതയും പത്താം ക്ലാസ്‌ വിദ്യാർത്ഥിയായ  പയ്യനും അടുത്തത് മൊബൈലിലൂടെ; അപ്പൂപ്പന്റെ മരണം ബന്ധം ഈട്ടിയുറപ്പിച്ചു;വല്യപ്പന്റെ മരണശേഷം എല്ലാവരും ഒരു മാസത്തോളം ഒരു വീട്ടിൽ കഴിഞ്ഞത്‌ ഇവർ തമ്മിൽ അടുക്കാൻ കാരണമായി. ചേര്‍ത്തലയിലെ പത്താം ക്ലാസുകാരനെയും കൊണ്ട് ഒളിച്ചോടിയത് മരണപ്പെട്ട  വല്ല്യച്ഛന്റെ  ചെറുപ്പക്കാരിയായ  രണ്ടാം ഭാര്യ: സിസിടിവിയില്‍ കുടുങ്ങിയിട്ടും  തുമ്പ്‌  കിട്ടാതെ വലഞ്ഞ് പൊലീസ്: ശോഭിതയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസിന്റെ സഹായം തേടും.



🅾 പത്താംക്ലാസുകാരന്‍ വല്ല്യമ്മയുടെകൂടെ ഒളിച്ചോടിയ സംഭവം; ഇരുവരും കൊച്ചിയില്‍ എത്തിയതായി സൂചന.


🅾 യൂറോപ്പിലേക്ക് പറക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ നാലായിരം മീറ്ററാക്കും; നടപടികള്‍ ഉടന്‍ ആരംഭിക്കും.


🅾 എഞ്ചിനിയറിങ് പഠന ശേഷം ജോലി കിട്ടിയത് സിപിഎം നേതാവിന്റെ ശൂപാര്‍ശയില്‍; സഹപ്രവര്‍ത്തകര്‍ക്ക് അയ്യോ പാവം; പോണ്‍ വീഡിയോയില്‍ ലഹരി കണ്ടപ്പോള്‍ വീട്ടിലുള്ളവരുടെ നഗ്നതയും ഇന്റര്‍നെറ്റില്‍ എത്തിച്ചു; കാശുണ്ടാക്കാന്‍ വെബ്‌സൈറ്റിലും ഇട്ടു; നിയമ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പ്രതിയെ കുടുക്കിയത് തന്ത്രപരമായി; ഡിസ്മിസ് ചെയ്യാതിരിക്കാന്‍ രാജി എഴുതിവാങ്ങി സിഡിറ്റും; മുട്ടത്തറ സ്വദേശി മഹേഷെന്ന രതിവൈകൃതക്കാരനെ ജയിലിലാകാതെ രക്ഷിച്ചെടുത്തത് ഒത്തുകളികള്‍ തന്നെ


🅾 'വിവാഹിതരായ പട്ടക്കാരുടെ ഇടയില്‍ കുടുംബ തകര്‍ച്ചകള്‍  നാമ്പെടുത്ത്‌ വരുന്നുവെന്നത് എത്രയോ സങ്കടകരമായ വസ്തുതയാണ്' ; ' ശാസനകള്‍ നല്‍കിയിട്ടും ഒരേ കുറ്റം ആവര്‍ത്തിക്കുന്ന വൈദികരെ ചുമതലാ സ്ഥാനത്ത് നിന്നും മാറ്റി നിറുത്തിയിട്ടുണ്ട്' ; ക്രിസ്തീയ സഭകളില്‍ ലൈംഗിക പീഡനം അടക്കമുള്ള വാര്‍ത്തകള്‍ പുറത്ത്  വരുമ്പോൾ വൈദികര്‍ക്കെതിരെ നടപടിയെടുത്ത വിവരം തുറന്ന് പറഞ്ഞ് മാര്‍ത്തോമ്മാ സഭ.


🅾 വിമാനത്താവളത്തിന്റെ മനോഹാരിതയെ കുറിച്ച്‌ കേട്ടറിഞ്ഞവര്‍ കൂട്ടത്തോടെ ഒഴുകിയെത്തി; കുറച്ചു സമയത്തേക്ക് ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ പോലും സാധിക്കാതെ അധികൃതര്‍; പൊതുജനങ്ങള്‍ക്ക് കാണാന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ കുടുംബസമേതം എത്തിയവരും തിക്കിലും തിരക്കിലും ബുദ്ധിമുട്ടി; കണ്ണൂര്‍ വിമാനത്താവളത്തെ നാട്ടുകാര്‍ ഇന്നും നെഞ്ചിലേറ്റിയത് ഇങ്ങനെ.


🅾 സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വോളണ്ടിയര്‍ സേനയായ കേരള യൂത്ത് ആക്ഷന്‍ ഫോഴ്‍സില്‍ പൃഥ്വിരാജും.


ശബരിമല

🅾 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മ കുമാറിന്റെ വീട്ടിലേക്ക് നടത്തിയ യുവമോര്‍ച്ചയുടെ മാര്‍ച്ചില്‍ സംഘര്‍ഷം; ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ശരണം വിളികളുമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമം: പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സംഘര്‍ഷാവസ്ഥ.


🅾 'ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണമെന്ന്' യുവമോര്‍ച്ച; ശരണമന്ത്രങ്ങള്‍ ഉച്ചത്തില്‍ വിളിച്ച്‌ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌; ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്ത് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ ലാത്തിവീശി പൊലീസ്.


🅾 പത്തനംതിട്ട ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍; തീരുമാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് അതിക്രമമെന്ന് ആരോപിച്ച്‌.


🅾 കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ സമരം ചെയ്യുന്നത് എന്തിന് വേണ്ടി? ശബരിമലയില്‍ പോകാന്‍ ഇഷ്ടമല്ലാത്തവര്‍ പോകുന്നില്ലെന്ന് കരുതി പോകുന്നവരെ തടയാന്‍ എന്ത് അവകാശം; ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുകയെന്ന് സുബ്രഹ്മണ്യം സ്വാമി.


🅾 ശബരിമലയില്‍ സുപ്രീം കോടതി വിധി യുദ്ധം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിക്കില്ല; കോടതി വിധി നടപ്പിലാക്കുക എല്ലാവരേയും വിശ്വാസത്തിലെടുത്ത് മാത്രം; രമേശ് ചെന്നിത്തല ഹിന്ദു വര്‍ഗീയവാദികളുടെ പിടിയിലെന്നും കോടിയേരി ബാലകൃഷ്ണന്‍; ശബരിമലയിലെ സ്ത്രീ പ്രവേശത്തില്‍ വിശ്വാസികളെയും മുഖവിലയ്‌ക്കെടുത്ത് സമവായത്തിന് സിപിഎം; നിലപാട് മാറ്റം കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്ന ഭയത്തില്‍.


🅾 കാര്യങ്ങളില്‍ വ്യക്തത വരും വരെ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി; തുടര്‍ നടപടികള്‍ ആലോചിക്കാന്‍ നാളെ 30 ഹിന്ദു സംഘടനകളുടെ യോഗം; ആരും ആഹ്വാനം ചെയ്യാതെ തന്നെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച്‌ അനേകം നാമജപ ജാഥകള്‍; ജനവികാരം കണക്കിലെടുത്ത് കളം മാറ്റി ചവിട്ടുന്ന നേതാക്കളുടെ എണ്ണം കൂടുന്നു; ശബരിമല സ്ത്രീ പ്രവേശന വിവാദം ഭക്തമനസ്സില്‍ കോരിയിട്ട അഗ്നി കത്തിപടരുന്നു.


🅾 'വിശ്വാസികളുടെ കാര്യത്തില്‍ വിശ്വാസിയല്ലാത്ത കോടിയേരി ഇടപെടണ്ട'; 'സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറച്ചുവയ്ക്കാന്‍' ; വിധി നടപ്പാക്കുന്നതിലെ പ്രയോഗിക പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്ന കോടിയേരിയുടെ അഭിപ്രായത്തിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ്.


🅾 ശബരിമല സ്ത്രീപ്രവേശനത്തിന് പിന്നില്‍ ഇടതു റിബലറുകളല്ല, തീവ്ര വലതു പക്ഷം!; യുണിഫോം സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് രാഹുല്‍ ഈശ്വര്‍


🅾 ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പിണറായി സർക്കാർ കാണിക്കുന്ന കടുത്ത വാശി ഉപേക്ഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻ പിള്ള. സമരത്തെ അടിച്ചമര്‍ത്താനാണ് തീരുമാനമെങ്കില്‍ വെല്ലുവിളിയായി സ്വീകരിക്കുന്നു; ശ്രീധരന്‍ പിള്ള.


🅾 ശബരിമല സ്ത്രീപ്രവേശനം..! ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ രാജിയിലേക്കെന്ന് സൂചന . സ്വന്തം കുടുംബത്തിൽ നിന്നും ഭക്തജനങ്ങളിൽ നിന്നുമുള്ള സമ്മർദ്ദം രാജിയിലേക്ക്‌ നയിക്കാൻ സാധ്യത


🅾 ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഒരു ഭക്തനും സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസ്സോടെ തീരുമാനം എടുക്കണം; എസ് ശാരദക്കുട്ടി.


🅾 ശബരിമലയിലേക്ക് നിങ്ങളുടെ വനിതാ പോലീസിനെ അയക്കരുതേ.. അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് വിശ്വാസികളുടെ അഭ്യര്‍ത്ഥന പ്രവാഹം.


🅾 കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് പാര്‍ട്ടി നേതാക്കളില്‍ പലരും കൊട്ടാരത്തില്‍ നിന്നും ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുത്;ശബരിമല വിഷയവുമായി ബന്ധപ്പെട്ട്‌  തിരുവിതാംകൂർ രാജകുടുംബത്തെ. അവഹേളിച്ച മന്ത്രി ജി. സുധാകരനെ ചങ്ങലക്കിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ക്ഷത്രിയ ക്ഷേമസഭ.


🅾 മുഖ്യമന്ത്രിയെ കാണുന്നത് ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍; യുവതികളെ സന്നിധാനത്തില്‍ കയറ്റുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനല്ലെന്ന് കണ്ഠര് മോഹനര്.


🅾 ശബരിമല സ്ത്രീ പ്രവേശനം : 'സുപ്രീം കോടതി വിധിക്ക് പിന്നില്‍ ഇടതുപക്ഷമല്ല, തീവ്ര വലത് ഗൂഢാലോചന' ; 'രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലേക്കും കടന്നു കയറാന്‍ വേണ്ടി നടത്തിയ വന്‍ ഗൂഢാലോചനയുടെ ഭാഗമാണ് ശബരിമല കേസും'; ശബരിമല വിധിക്ക് പിന്നില്‍ വലതു പക്ഷമെന്ന് രാഹുല്‍ ഈശ്വര്‍.


🅾 ശബരിമല സ്‌ത്രീ പ്രവേശനം: ബിജെപി ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പ്രതിഷേധം. ആർ എസ്‌ എസും ബി ജെ പി സംസ്ഥാന ഘടകത്തിലെ പ്രബല വിഭാഗവും ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടിനെതിരെയാണ്‌ പ്രതിഷേധം ഉയർന്നത്‌

ദേശീയം


🅾 അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു; ഛത്തീസ്‌ഗഡില്‍ രണ്ട് ഘട്ടമായി നവംബറില്‍ വോട്ടെടുപ്പ്; മധ്യപ്രദേശിനും മിസോറാമിലും നവംബര്‍ 28ന് ഒറ്റ ഘട്ടമായി; രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബറില്‍ വോട്ടെടുപ്പ്; അഞ്ചിടത്തെയും ഫലം പുറത്തുവരുന്നത് ഡിസംബര്‍ 11ന്; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകം


🅾 മോദിക്ക് ജനപ്രിയതയില്‍ ആറു ശതമാനം കുറവ്; രാഹുലിന് പിന്തുണ കൂടുന്നു; ലോക്‌സഭയില്‍ കേരളത്തില്‍ താമര വിരിയുകയുമില്ല; 16 സീറ്റുമായി നേട്ടമുണ്ടാക്കുക കോണ്‍ഗ്രസ് സഖ്യം; ഇടതുപക്ഷം നാലിലേക്ക് ചുരുങ്ങും; 2019ലും കേന്ദ്രത്തില്‍ അധികാരത്തിലെത്തുക എന്‍ഡിഎ തന്നെ; തുടര്‍ഭരണത്തിന് ഭരണ സഖ്യത്തിന് കിട്ടുക 276 സീറ്റെന്ന് എബിപി-സി വോട്ടര്‍ സര്‍വെ; മഹാസഖ്യം വന്നാല്‍ കണക്കുകള്‍ തെറ്റുമെന്നും വിശദീകരണം; ബിജെപിക്ക് കിട്ടുക 38 ശതമാനം വോട്ടെന്നും പ്രവചനം.


🅾 സംസ്ഥാന സഖ്യങ്ങളും ദേശീയ സഖ്യങ്ങളും രണ്ടായി തന്നെ കാണണം; ബിജെപിക്ക് എതിരെ പ്രതിപക്ഷം ഒരുമിച്ച്‌ നിക്കുമെന്ന് പ്രതീക്ഷ; സഖ്യകക്ഷികള്‍ പിന്തുണച്ചാല്‍ പ്രധാനമന്ത്രിയാകുന്നതിന് തയ്യാറെന്ന് രാഹുല്‍ ഗാന്ധി.


🅾 ഫ്‌ളിപ്പ് കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്‌ലില്‍ സ്മാര്‍ട് ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്; ഒക്ടോബർ 10 മുതൽ 14 വരെ ഓണര്‍ സ്മാര്‍ട് ഫോണുകള്‍ക്ക് വിലക്കുറവ് പതിനായിരം രൂപ വരെ; നോ കോസ്റ്റ് ഇഎംഐ ഉള്‍പ്പടെ മികച്ച ഓഫറുകള്‍ വേറെയും.


🅾 എണ്ണ  കമ്പനികളുടെ കള്ളക്കളി തുടരുന്നു; ഇന്നലെ മൂന്ന് രൂപ കുറയേണ്ടിടത്ത് കുറച്ചത് രണ്ടര രൂപ; കേന്ദ്രം പിന്‍വലിച്ച രണ്ടര രൂപയുടെ ഗുണം ലഭിക്കാതിരിക്കാന്‍ ദിവസവും കൂടുന്ന വിലയുടെ വര്‍ധന ഉയര്‍ത്താന്‍ നീക്കം.


🅾 മധ്യപ്രദേശില്‍ മഹാസഖ്യം പരീക്ഷിക്കാനൊരുങ്ങിയ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ബിഎസ്‌പിക്ക് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് വിടുന്നു: വഴിയൊരുങ്ങുന്നത് ബിഎസ്‌പി-സമാജ് വാദി പാര്‍ട്ടി സഖ്യത്തിന്.


🅾 പൂനയിലെ ശിവാജി നഗർ റെയിൽവേ സ്റ്റേഷൻ പരിസരത്ത്‌ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ച സംഭവം; റെയില്‍വേ എന്‍ജിനീയര്‍ അറസ്റ്റില്‍


🅾 ഇന്ധന വില വര്‍ധനവ്; പ്രതിപക്ഷ പ്രതിഷേധം കാപട്യം, വില വര്‍ധനവ് നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക്‌  തന്നെ! പുതിയ വാദവുമായി അരുണ്‍ ജെയ്റ്റ്‌ലി.


🅾 'രാജിവെച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം'; 'കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി താന്‍ അകലുന്നു എന്ന തരത്തിലുള്ള കിംവദന്തികളില്‍ സത്യത്തിന്റെ അംശം ഇല്ല' ; രാജി സംബന്ധിച്ച്‌ പുറത്ത് വരുന്നത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി ദിവ്യ സ്പന്ദന; രാഹുലാണ് തന്നെ ചുമതലകള്‍ ഏല്‍പ്പിച്ചതെന്നും അദ്ദേഹത്തിന് തന്നെ പൂര്‍ണ്ണ വിശ്വാസമാണെന്നും ദിവ്യ.


🅾 ജമ്മു കശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപത് മരണം; അപകട കാരണം അമിതമായി ആളുകളെ കയറ്റിയതെന്ന് പൊലീസ് .


🅾 രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന്‌ 18 ഉം ഡീസലിന്‌ 29 പൈസയും ആണ്‌ ഇന്ന് വർദ്ധിച്ചത്‌.


🅾 പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ പനീര്‍ശെല്‍വം സഹായം തേടിയെന്ന് ടി.ടി.വി. ദിനകരന്‍; തരംതാണ രാഷ്​ട്രീയകളിയെന്ന് പനീര്‍ശെല്‍വം.


അന്താരാഷ്ട്രീയം


🅾 സൗദി സ്വദേശിവത്കരണം; മൽസ്യ ബന്ധന ബോട്ടുകളിൽ പോകാൻ ആവശ്യത്തിന്‌ സ്വദേശികൾ ലഭ്യമല്ലാത്തതിനാൽ മത്സ്യബന്ധനമേഖലയില്‍ ആറുമാസത്തെ സാവകാശം അനുവദിച്ചു..


🅾 ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടമാണ്'; യുഎസ് ഇല്ലെങ്കില്‍ സൗദിയില്ലെന്ന് അവഹേളിച്ച ട്രംപിനെ പ്രശംസിച്ച്‌ സൗദി കിരീടാവകാശി.


🅾 ഇനി ലോകം ദുബായിലേക്ക്; ഇരുപത്തിനാലാമത്‌ ദുബായ്‌ ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു.ഡിസംബർ 26 മുതൽ അടുത്ത വർഷം ജനുവരി 26 വരെയാണ്‌ ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവൽ


🅾 കോംഗോയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 50 മരണം; നിരവധി പേര്‍ക്ക് പരിക്ക്.


കായികം


🅾 വെസ്റ്റ്‌ ഇൻഡീസുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക്‌ വൻ ജയം. ഇന്നിംഗ്സിനും 272 റൺസിനും ആണ്‌ ഇന്ത്യൻ ജയം. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ്‌ സ്കോർ ആയ 649/9 ന്‌ എതിരെ ആദ്യ ഇന്നിംഗ്സിൽ വിൻഡീസ്‌ 181 ന്‌ പുറത്തായിരുന്നു. ഫോളോ ഓൺ ചെയ്യേണ്ടി വന്ന വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സും 196 ന്‌ അവസാനിച്ചു.കുൽദീപ്‌ യാദവ്‌ 5 വിക്കറ്റ്‌ വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ 3 വിക്കറ്റ്‌ പിഴുതു . ആദ്യ ഇന്നിംഗ്സിൽ അശ്വിൻ 4 വിക്കറ്റ്‌ നേടിയിരുന്നു


🅾 വെസ്റ്റ്‌ ഇൻഡീസുമായുള്ള രണ്ടാം ടെസ്റ്റ്‌ 12 ന്‌ ഹൈദരാബാദിൽ നടക്കും . രണ്ട്‌ ടെസ്റ്റുകൾ ആണ്‌ പരമ്പരയിൽ ഉള്ളത്‌ . അതിന്‌ ശേഷം 5 ഏകദിന മൽസരങ്ങൾ അരങ്ങേറും അഞ്ചാമത്തെ ഏകദിനം നവംബർ 1 ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിൽ നടക്കും . ഏകദിനത്തിന്‌ ശേഷം മൂന്ന് ട്വന്റി 20 മൽസരങ്ങളും നടക്കും


🅾 ഐ എസ്‌ എല്ലിൽ ഇന്ന് നടക്കുന്ന ചെന്നൈ എഫ്‌ സി , ഗോവ മൽസരം കളി പകുതി സമയം പിന്നിടുമ്പോൾ ഗോവ 1-0 ഗോളിന്‌ മുന്നിട്ട്‌ നിൽക്കുന്നു


 സിനിമാ ഡയറി

🅾 ശബരിമലയെ കുറിച്ച്‌ ചോദിച്ചാല്‍ ലാലേട്ടന്‍ തല്ലും; ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ തമാശ രൂപേണ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയോങ്ങി മോഹന്‍ലാല്‍.കൊച്ചിയിൽ വിശ്വശാന്തി ഫൗണ്ടേശൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത്‌ മടങ്ങുമ്പോഴാണ്‌ സംഭവം .. പ്രളയത്തിൽ ദുരിതം അനുഭവിച്ച കാലടി സംസ്കൃത സർവ്വകലാശാലയിലെ 200 വിദ്യാർത്ഥികൾക്ക്‌ ശീമാട്ടിയുമായി സഹകരിച്ച്‌ മോഹൻലാൽ 5000 രൂപയുടെ വസ്ത്രങ്ങൾ നൽകും. .  കേരള സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായത്തിനായി അമ്മ സംഘടന സ്റ്റേജ്‌ ഷോ ഒരുക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു.


🅾 നടിമാരുടെ കത്ത് ഗൗരവത്തോടെ എടുത്ത് മോഹന്‍ലാല്‍; പേരുദോഷം ഒഴിവാക്കാന്‍ അടിയന്തിര എക്‌സിക്യൂട്ടീവ് വിളിച്ച്‌ അമ്മ പ്രസിഡന്റ്; ദിലീപിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാട് താരസംഘടന പരസ്യമായി പ്രഖ്യാപിച്ചേക്കും; നടിമാരുടെ കലാപം നുള്ളിയെടുക്കാന്‍ കരുതലോടെ നീങ്ങി സൂപ്പര്‍ സ്റ്റാര്‍.


🅾 മകനെപ്പോലെ കരുതുന്ന ദിലീപിനോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം.എനിക്ക്‌ ഒരു ആപത്ത്‌ വന്നപ്പോൾ ദിലീപ്‌ അല്ലാതെ വേറെ ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ല. ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു; കെപിഎസ്‌സി ലളിത.


🅾 അയാള്‍ എന്നെ പ്രണയിച്ചത് കൂട്ടുകാരോടുള്ള പന്തയം ജയിക്കാന്‍; ആ ബന്ധം തകര്‍ന്നപ്പോള്‍ താന്‍ വിഷാദത്തിനടിമയായി:രാജ്‌ കുന്ദ്രയുമായുള്ള വിവാഹത്തിന്‌ മുമ്പുള്ള  പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ശില്‍പാ ഷെട്ടി.


🅾 തമിഴകത്ത് താരയുദ്ധത്തിനൊരുങ്ങി സറ്റൈല്‍ മന്നനും തലയും; രജനി നായകനാകുന്ന പേട്ടയും അജിത്തിന്റെ വിശ്വാസവും പൊങ്കലിന് തിയേറ്ററുകളില്‍ നേര്‍ക്കു നേര്‍.


🅾 എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക്; വെങ്കടേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി സിംഹ വേലുപ്പിള്ളയാകും.


🅾 'സ്വര്‍ഗവുമില്ല, നരകവുമില്ല ഒറ്റജീവിതം'; മോഹന്‍ലാലിന്റെ ക്ലാസ് ഡയലോഗുമായി കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍.


🅾 ഞാനും സാന്ദ്രയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല'; 'ചെറിയ പ്രശ്‌നം എല്ലാവരും ചേര്‍ന്ന് വലുതാക്കി' ; തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും നിര്‍മ്മാണ രംഗത്ത് ഇനി പങ്കാളികളെ കൂട്ടില്ലെന്നും തുറന്ന് പറഞ്ഞ് വിജയ് ബാബു.


Previous Post Next Post
3/TECH/col-right