Trending

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

കട്ടിപ്പാറ:ഇരു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബത്തിലെ യുവാവ് ചികിത്സാ സഹായം തേടുന്നു. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ വടക്കുംമുറി ചെറുവാട് കുന്നുമ്മല്‍ കെ.സി മുഹമ്മദ് ഹനീഫ(40) ആണ് ചികിത്സാ സഹായം തേടുന്നത്.



മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍ കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന ഹനീഫ രോഗിയായതോടെ ഈ കുടുംബത്തിന്റെ ജീവിതം ചോദ്യചിഹ്നമായിരിക്കുകയാണ്. ഓട്ടോ ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതോടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിന് നാട്ടുകാര്‍ രംഗത്തിറങ്ങി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. 

ദിനേന നാലു ഡയാലിസിസുകള്‍ നടത്തിക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തി വരുന്നത്. വൃക്ക മാറ്റി വെക്കണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് മാത്രമായി 25 ലക്ഷം രൂപ ചിലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.



പാവപ്പെട്ട കുടുംബത്തിലെ ഈ യുവാവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി ആര്‍ദ്രഹൃദയരുടെ സഹായം പ്രതീക്ഷിക്കുകയാണ് നാട്ടുകാരും ചികിത്സാ സഹായ കമ്മിറ്റിയും. പരമാവധി സാമ്പത്തിക സഹായം അനുവദിച്ച് ഈ സദുദ്യമം വിജയിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുകയാണ്. 

ധനശേഖരണത്തിനായി ഫെഡറൽ ബാങ്ക് താമരശ്ശേരി ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.



KC MUHAMMED HANEEFA CHIKITSA SAHAYA COMMITTE VADAKKUMMURI 
A/C No: 14140100211117 
The Federal Bank Ltd.
Branch Thamarassery.
IFS Code : FDRL0001414.
SWIFT Code : FDRLINBBIBD.

                            

എന്ന്,

 നജീബ് കാന്തപുരം
 ജില്ലാ പഞ്ചായത്ത് മെമ്പര്‍
 (ചെയര്‍മാന്‍)
Mob:9846881772

മുഹമ്മദ് മോയത്ത്
(കണ്‍വീനര്‍)
Mob:9846224373

കെ.കെ.എം. ഹനീഫ
(ട്രഷറര്‍)
Mob:9895668288
Previous Post Next Post
3/TECH/col-right