തിരുവനന്തപുരം: കേരളതീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ
അറബിക്കടലിൽ ലക്ഷദ്വീപിനും മാലദ്വീപിനുമിടയിൽ രൂപംകൊണ്ട ന്യൂനമർദം കൂടുതൽ
ശക്തി പ്രാപിക്കുന്നു. നിലവിൽ വടക്കുപടിഞ്ഞാറൻ ദിശയിലാണ് ന്യൂനമർദത്തിന്റെ
സഞ്ചാരം.
വൈകിട്ടോടെ അതിതീവ്രവുമാകുന്ന ന്യൂനമർദം രാത്രി ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ‘ലുബാൻ’ ചുഴലിക്കാറ്റ് ലക്ഷദ്വീപിനു പടിഞ്ഞാറു വഴി ഒമാൻ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. കേരളത്തിൽ ഇന്നു മുതൽ 9 വരെ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത.
അതേസമയം, അതിതീവ്രമഴയ്ക്കു സാധ്യത പ്രഖ്യാപിച്ചതോടെ പുറപ്പെടുവിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലെ അതിജാഗ്രതാ നിർദേശമാണു പിൻവലിച്ചത്. ഈ ജില്ലകളിൽ അതീവജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) തുടരുകയാണ്.
അതിനിടെ, തുടർച്ചയായി രണ്ടാം തവണ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മധ്യഭാഗത്തുള്ള മൂന്നാം ഷട്ടർ 70 സെന്റി മീറ്റർ ഉയർത്തി. സെക്കൻഡിൽ 50,000 ലീറ്റർ വെള്ളമാണു പുറത്തേക്കൊഴുകുന്നത്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി ഉയര്‍ന്നു. 3474 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

Tags:
KERALA