Trending

കരിപ്പൂരില്‍ കസ്റ്റംസ് കൊള്ളസംഘം:പണവും സമയവും നഷ്ടമാകുന്നു.

കരിപ്പൂര്‍:കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നുണ്ട്. ചില പ്രവാസികളുടെ നിയമത്തിന്റെ അജ്ഞതയും പ്രതികരിക്കാതിരിക്കുന്നതുമാണ് കരിപ്പൂരിലെ കസ്റ്റംസ് കൊള്ള സംഘത്തിന് വളമാവുന്നത്. സന്തോഷത്തോടെ നാട്ടിലേക്ക് വരുന്നവരെ മാനസികമായി തളര്‍ത്തുന്നതാണ് ഇവരുടെ നടപടി. നിരവധി പേരുടെ പണവും സമയവും ഇവര്‍ നഷ്ടപ്പെടുത്തുന്നു.



 ഇന്നലെ കരിപ്പൂരില്‍ എത്തിയ  ഒരു യാത്രക്കാരനെ  മണിക്കൂറോളം അവിടെ തടഞ്ഞു വെച്ചു. ചൂഷണത്തിന് സമ്മതിക്കാതെ പ്രതികരിച്ച ഇയാൾ  നിയമപരമായി പോരാടും എന്ന് കൂടി പറഞ്ഞപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് പോകാന്‍ പറഞ്ഞു.



അനാവശ്യമായി പണം അടപ്പിക്കല്‍, കസ്റ്റംസ് സ്‌ക്രീനിങ്ങിനായി ദീര്‍ഘനേരം യാത്രക്കാരെ കാത്തു നിര്‍ത്തല്‍, എല്ലാ പരിശോധനയും കഴിഞ്ഞ ശേഷവും ലഗേജ് ബോക്‌സ് പൊട്ടിക്കല്‍ തുടങ്ങിയവ ഇവരുടെ വിനോദമാണ്. ഇവരില്‍ ചിലരുടെ അസുഖം വര്‍ഗീയമാണ്.

അന്യായമായ നടപടികളോട് പ്രവാസികള്‍ സന്ധി ചെയ്യരുത്. പ്രതികരിക്കണം. ഇക്കാര്യങ്ങള്‍ ഇന്നലെത്തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ കൂട്ടായ്മ എന്ന നിലയില്‍ കെഎംസിസിയും വിഷയത്തില്‍ ഇടപെടും. ലീവിന് വരുന്ന പ്രവാസി എന്തും സഹിച്ചോളും എന്ന ധാരണയില്‍ ചൂഷണം ചെയ്യരുത്. കൊണ്ടോട്ടിയുടെ സമീപത്താണ് ഈ ചൂഷക സംഘവും താമസിക്കുന്നത്.
Previous Post Next Post
3/TECH/col-right