Trending

ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ സ്വകാര്യബസ് സമരം

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സ് സ​മ​രം. ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. വാ​ഹ​ന നി​കു​തി​യി​ല്‍ ഇ​ള​വ് വ​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

ബ​സു​ട​മാ സം​ഘ​ട​ന​ക​ളു​ടെ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​ യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. മി​നി​മം ചാ​ര്‍​ജ് എ​ട്ട് രൂ​പ​യി​ല്‍ നി​ന്ന് പ​ത്ത് രൂ​പ​യാ​ക്ക​ണം. മി​നി​മം ചാ​ര്‍​ജി​ല്‍ സ​ഞ്ച​രി​ക്കാ​വു​ന്ന ദൂ​രം അ​ഞ്ചി​ല്‍ നി​ന്ന് 2.5 കി​ലോ​മീ​റ്റ​റാ​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചാ​ര്‍​ജ് മി​നി​മം അ​ഞ്ച് രൂ​പ​യാ​ക്ക​ണം എ​ന്നി​വ​യാ​ണ് സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍. 


ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ പ​റ്റി​യി​ല്ലെ​ങ്കി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കു​ള്ള ഡീ​സ​ല്‍ വി​ല​യി​ല്‍ ഇ​ള​വ് ന​ല്‍​ക​ണം. സ്വ​കാ​ര്യ ബ​സു​ക​ളെ പൂ​ര്‍​ണ​മാ​യി വാ​ഹ​ന നി​കു​തി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.
Previous Post Next Post
3/TECH/col-right