Trending

കനത്ത മഴ:അണക്കെട്ടുകൾ തുറക്കുന്നു.

തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു. കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാം തുറന്നു. ഡാമിന്റെ മൂന്നു ഷട്ടറുകളും ഇന്നു രാവിലെ ഒൻപതു മണിക്കു 5 സെന്റീമീറ്റർ വീതം ഉയർത്തി. ഡാമിൽ 380.98 അടിയായിരുന്നു ഇന്നലെ വൈകിട്ടത്തെ ഇന്നലത്തെ ജലനിരപ്പ്. 



കഴിഞ്ഞ ഓഗസ്റ്റ് 16നു ജലനിരപ്പ് സംഭരണശേഷി കടന്നു 390.38 അടി എത്തിയിരുന്നു. 390.31 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. ഡാം തുറന്ന സാഹചര്യത്തിൽ, കല്ലടയാറിന്റെ കരകളിൽ താമസിക്കുന്നവർക്കു ജില്ലാ കലക്ടർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കക്കയം, ആനത്തോട് അണക്കെട്ടുകൾ ഉച്ചയ്ക്കുശേഷം തുറക്കും. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടുതലുയർത്തും. കുറ്റ്യാടിപ്പുഴ, തൊടുപുഴയാർ, മുതിരപ്പുഴയാർ തീരങ്ങളില്‍ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. 

അതിനിടെ, ഇടുക്കി ജില്ലയിൽ രാത്രി 7നും രാവിലെ 7നും ഇടയിൽ മലയോര മേഖലയിൽ ഇന്നു മുതൽ യാത്രാ നിയന്ത്രണം ഉറപ്പുവരുത്തുമെന്ന് ഇടുക്കി കലക്ടർ കെ. ജീവൻബാബു പറഞ്ഞു. ജില്ലയിൽ വിനോദസഞ്ചാരം (നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ), അഡ്വഞ്ചർ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ പൂർണമായി നിരോധിച്ചു.
Previous Post Next Post
3/TECH/col-right