Trending

ELETTIL ONLINE NEWS UPDATES 05-10-2018

ELETTIL ONLINE NEWS UPDATES 05-10-2018
1194 കന്നി 19
1440 മുഹറം 25
വെള്ളി

                 




🅾 അറബിക്കടലില്‍ ശക്തമായ ന്യൂന മര്‍ദം രൂപപ്പെടുന്നു; മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത്  ഇന്ന്  മുതല്‍ വ്യാപക മഴയ്ക്കും മറ്റന്നാള്‍ മുതല്‍ തീവ്രമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്‍കരുതലെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം; മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കാനും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനം; പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്‌ച്ച വരെ യെല്ലോ അലര്‍ട്ട്.


🅾 കാസര്‍കോട് ചുഴലിക്കാറ്റ് നാശം വിതച്ചത് 15 മിനിറ്റോളം; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ തുടരുന്നു; തലസ്ഥാനത്ത് മഴി എത്തി നോക്കി മടങ്ങി; 11 അണക്കെട്ടുകള്‍ തുറന്നതോടെ മിക്ക നദികളിലും ജലനിരപ്പുയര്‍ന്നു; കുട്ടനാട്ടില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളപ്പൊക്കം; ഹൈറേഞ്ചുകളില്‍ കനത്ത മഴ; വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം; നിലക്കുറിഞ്ഞി വസന്തം കാണാനും വിലക്ക്; കേരളം വീണ്ടും മഴക്കെടുതിയിലേക്ക്.


🅾 കേരള പോലീസ്‌ , ജി ടെക്‌ ഐടി മിഷൻ, എന്നുവരുടെ പിന്തുണയോടെ സൊസൈറ്റി ഫോർ ദ പോലിസിംഗ്‌ ഓഫ്‌ സൈബർ സ്പേസും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച്‌ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കൊക്കൂണിന്റെ പതിനൊന്നാമത്‌ എഡിഷന്‌ ഇന്ന് കൊച്ചി ഗ്രാൻഡ്‌ ഹയാത്ത്‌ ഹോട്ടലിൽ തുടക്കമാകും. കോൺഫറൻസ്‌ ഇൻകർ സാർബോട്ട്‌ എന്ന റോബോട്ട്‌ ഉൽഘാടനം ചെയ്യും


🅾 നിഷ ജോസ് കെ.മാണിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ കേസിലെ പ്രതി മജീഷ് കൊച്ചുമലയെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. .വ്യാഴാഴ്ച്ച രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയായ മജീഷ് കഴിഞ്ഞ 6 മാസത്തോളമായി ഒളിവിലായിരുന്നു. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല പ്രചരണം നടത്തുക എന്ന ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി നടത്തിയിട്ടുള്ളത്.


🅾 ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധി നടപ്പായാല്‍ താന്ത്രിക കര്‍മങ്ങള്‍ മുടങ്ങും; ക്ഷേത്ര ചൈതന്യത്തിന് ലോപവും ക്ഷേത്ര നടത്തിപ്പിന് ഭംഗവും വരും; മുന്നറിയിപ്പുമായി തന്ത്രിമാര്‍.പന്തളം കൊട്ടാരം പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ച്‌ ചേർത്ത വാർത്താ സമ്മേളനത്തിൽ തന്ത്രിമാരായ കണ്ഠരര്‌ മോഹനര്‌, മഹേഷർ, രാജീവർ എന്നിവരാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌


🅾 ശബരിമല കോടതിവിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്; മതശക്തിക്ക് കീഴടങ്ങാതിരിക്കാന്‍ തക്ക പിന്തുണ സര്‍ക്കാരിനു നല്‍കുകയാണ് ഈ വിഷയത്തില്‍ നാസ്തികരുടെയും മതേതരരുടെയും കടമ; ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് പിന്തുണയുമായി സ്വതന്ത്ര ചിന്താ പ്രസ്ഥാനം ആയ  'എസ്സൻസ്‌' പ്രസിഡണ്ട്‌ സജീവൻ അന്തിക്കാട്ട്‌


🅾 മാവോവാദികള്‍ക്കായി പോസ്റ്റര്‍ പതിച്ച്‌ എന്‍ഐഎ; സംഭവം മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച വിലങ്ങാട് മലയോരത്ത്; ഇവരെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് എന്‍ഐഎ കോടതി രണ്ട് ലക്ഷം പാരിതോഷികം നല്‍കുമെന്നും പോസ്റ്ററില്‍ കുറിപ്പ്.ഗീത , ജയണ്ണ എന്നിവരുടെ പടം പതിച്ചാണ്‌ നോട്ടീസ്‌


🅾 രാവിലെ കൊല്ലം നായേഴ്സ് ഹോസ്പിറ്റലില്‍ ഉച്ചയ്ക്ക് മാതാ പോസ്പിറ്റലിലും അനസ്ത്യേഷ്യാ ഡോക്ടര്‍; സമയം  കിട്ടുമ്പോൾ എത്തുന്നത് ഒപ്പു വയ്ക്കാന്‍ വേണ്ടിയും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുവാനും മാത്രം; ദിവസം ഒരു രോഗിക്ക് 4500 രൂപ നിരക്കില്‍  ശമ്പളം കിട്ടിയിട്ടും പണത്തോടുള്ള ആര്‍ത്തി മാറുന്നില്ല; കൊല്ലം ഇ.എസ്‌ഐ ആശുപത്രിയിലെ ഡോക്ടര്‍ ജഗദീഷിനെതിരെ പരാതി; നിരവധി രോഗികള്‍ മെഡിക്കല്‍ ഐസിയുവില്‍ മരിക്കുമ്പോഴും  എല്ലാ ഒത്താശയും ചെയ്തുകൊല്ലം ഇ.എസ്‌ഐ ആശുപത്രി ഉദ്യോഗസ്ഥരും.


🅾 ഭൂമി കൈയേറ്റം: വിജിലന്‍സ് കേസ് റദ്ദാക്കുവാനായി ദിലീപ് കേസ് തുടര്‍ച്ചയായി മാറ്റി വയ്ക്കുന്നതില്‍ അതൃപ്തി അറിയിച്ച്‌ ഹൈക്കോടതി; പരാതിക്കാരന് ദിലീപ് 1000 രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കണം; ദിലീപ് കേസ് മാറ്റിക്കൊണ്ട് പോയത് അഞ്ചു തവണ.


🅾 മതപ്രാസംഗികര്‍ക്കും സിനിമാ നടന്മാര്‍ക്കും മാത്രമല്ല ശാസ്ത്ര പ്രചാരകര്‍ക്കും വലിയ വേദികള്‍ നിറയ്ക്കാന്‍ കഴിയും; കാലം ആവശ്യപ്പെടുന്ന സ്വതന്ത്ര ചിന്തകള്‍ക്കായി ഇതുപോലെ കൂടുതല്‍ വേദികള്‍ ഉണ്ടാകണമെന്ന് വി ടി ബല്‍റാം; പരിണാമവും കൃഷിയും ഓട്ടിസവും ആള്‍ക്കൂട്ടകൊലയും തൊട്ട് ആനകളെ കുറിച്ചുവരെ പുതിയ അറിവുകള്‍ തന്ന 20 പ്രഭാഷകര്‍; മൂവായിരത്തോളംപേര്‍ പങ്കെടുത്ത ലിറ്റ്മസ് 18 കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം; 'തെളിവുകള്‍ നയിക്കട്ടെ' എന്ന മുദ്രാവാക്യം പുറത്തേക്ക് ഒഴുകുന്നു.


🅾 മകള്‍ക്ക് ചരടുകെട്ടി പൂജ നടത്താന്‍ മന്ത്രവാദിക്ക് അടുത്ത് എത്തി; ഗാന്ധി ജയന്തി ദിനത്തില്‍ ബിവറേജസ് ഇല്ലാത്തതിനാല്‍ മദ്യം തേടി യാത്ര; പൂജയ്ക്കിടെ മന്ത്രവാദിയും ഭാര്യയും മക്കളും മദ്യം കഴിക്കണമെന്ന അന്ധവിശ്വാസം ദുരന്തമായി; തികിനായിയും മകനും മരുമകനും കഴിച്ചത് സൈനയ്ഡ് കലര്‍ത്തിയ ലഹരി; വാരാമ്പറ്റ   പുഴയുടെ തീരത്തെ കണ്ണീരിലണിയിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ദുരൂഹതയ്ക്ക് ഉത്തരം തേടി പൊലീസും.


🅾 എറണാകുളത്ത് നിന്നും തീവണ്ടിയില്‍ തിരുവനന്തപുരത്ത് എത്തി; മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയത് പുന്നപ്രയില്‍ വച്ചും; മധുരയിലേക്ക് ട്രെയിന്‍ കയറിയതിന്റെ ദൃശ്യങ്ങളും കിട്ടി; പത്താം ക്ലാസുകാരനേയും കുഞ്ഞമ്മയേയും തേടി പൊലീസ് മധുരയിലേക്ക്; കടവന്ത്രയില്‍ നിന്ന് ഭര്‍തൃസഹോദരന്റെ മകനുമായി യുവതി നാടുവിട്ടത് തന്നെന്ന് ഉറപ്പിച്ച്‌ അന്വേഷണം; ചേര്‍ത്തലയില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന് പിന്നാലെ പൊലീസ്.


🅾 മന്ത്രിമാരെ കൈകാര്യം ചെയ്യും; ചെങ്കൊടി റോഡിലിട്ട് കത്തിക്കും; ശബരിമല പ്രശ്‌നത്തില്‍ രോഷാകുലനായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍; ആര്‍ എസ് എസും ജന്മഭൂമിയും സ്വാഗതം ചെയ്യുമ്ബോഴും ഒന്നിന് പിറകെ ഒന്നായി ബിജെപി നേതാക്കള്‍ സമരക്കാര്‍ക്കൊപ്പം ചേരുന്നു; ശബരിമല പ്രക്ഷോഭം സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറുന്നത് ഇങ്ങനെ.


🅾 പ്രളയത്തിലായ കേരളത്തെ വീണ്ടെടുക്കാന്‍ അവന്‍ ബൈക്കില്‍ ഒറ്റയ്ക്ക് കാശ്മീരിലേക്ക് തിരിച്ചു; മധ്യപ്രദേശില്‍ വെച്ച്‌ പിക്ക് അപ്പുമായി കൂട്ടിയിടിച്ച്‌ ഗുരുതരമായി പരുക്കേറ്റു; കണ്ണു പോലും തുറക്കാതെ തിരുവനന്തപുരം സ്വദേശിയായ യുവാവ് സ്വാതി ഷാ  ഗ്വാളിയാറില്‍ മരണത്തോട് മല്ലിടുന്നു.


🅾 പെൻഷൻ പ്രായം കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പ്‌ തള്ളി. മുഖ്യമന്ത്രിയും യോജിച്ചു 58 ആക്കി ഉയർത്താൻ ആയിരുന്നു നിർദ്ദേശം


🅾 പ്രസവത്തെ തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞ തിരുപ്പൂർ സ്വദേശി തങ്കമുത്തുവിന്റെ ഭാര്യ നന്നമ്പ്ര സ്വദേശിനി സുനിത (37) തിരൂരങ്ങാടിയിൽ അന്തരിച്ചു


🅾 നെഹ്രു ട്രോഫി വള്ളം കളി ആർഭാടങ്ങളില്ലാതെ നവംബറിൽ നടത്തും


🅾 ശബരിമലയിൽ തിരക്ക്‌ നിയന്ത്രിക്കാൻ ദർശന ദിവസങ്ങൾ കൂട്ടാൻ സർക്കാർ ആലോചന. തന്ത്രിയുമായി സർക്കാർ പ്രതിനിധികൾ ഇക്കാര്യം ചർച്ച ചെയ്യും.


🅾 അടുത്ത വർഷം മുതൽ ഭൂമിക്ക്‌ പുതുക്കിയ ന്യായ വില നിലവിൽ വരും ഇതിന്‌ മുന്നോടിയായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് തുടങ്ങും.


🅾 കൊച്ചി പോർട്ട്‌ ട്രസ്റ്റ്‌ ചെയർപേഴ്സൺ ആയി ഡോ കെ എം ബീനമോൾ ചുമതലയേറ്റു


🅾 ഐ എസ്‌ എൽ മൽസരങ്ങൾ കാണാൻ എത്തുന്നവരുടെ സൗകര്യാർത്ഥം ഇന്ന് മുതൽ ഡിസംബർ 7 വരെ മെട്രൊ സർവ്വീസുകൾ രാത്രി 10.30 വരെ നീട്ടി


🅾 തിരുവനന്തപുരം പോത്തങ്കോട്‌ ആണ്ടൂർ കോണം വെള്ളാക്കൊള്ളി വീട്ടിൽ പ്രിയ  എന്ന മുപ്പതുകാരി തട്ടിപ്പിന്‌ പിടിയിൽ. ആരെയും മയക്കുന്ന വാക്ചാതുര്യം! സംശയമില്ലാത്ത പെരുമാറ്റം തെറ്റില്ലാത്ത സൗന്ദര്യവും; യുവതി വാചകമടിച്ച്‌ തട്ടിച്ചത് 75 ലക്ഷം രൂപ; പറ്റിക്കല്‍ പരമ്പരയിൽ   ഇരയായത് പ്രവാസി അടക്കം 15 യുവാക്കള്‍; ജൂവലറിയും ധനകാര്യ ബിസിനസും മുതല്‍ വിവാഹം വരെ തട്ടിപ്പിന്റെ നമ്പറുകൾ ;ഭർത്താവ്‌ ഉപേക്ഷിച്ച യുവതി സ്വന്തം മൂന്ന് മക്കളെ കാട്ടി ദത്ത്‌ എടുത്തതാണെന്ന് പറഞ്ഞ്‌ തട്ടിപ്പ്‌.  തട്ടിപ്പില്‍ പിഎച്ച്‌ഡിയെടുത്ത വിരുതയെന്ന് പൊലീസ്


🅾 ശബരിമല പ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടിയും വിശ്വാസികള്‍ക്ക് ഒപ്പം; ശബരിമല ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണം; വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഗണിച്ച്‌ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയ്യാറാവണം; സ്വവര്‍ഗരതിക്കും ഭാര്യാ ഭര്‍ത്താക്കന്മാരുടെ പരലൈംഗികതയ്ക്കും അനുമതി നല്‍കുന്ന കോടതി വിധികള്‍ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിപ്പിക്കുന്നതാണെന്നും മുസ്ലീലീഗ് നേതാവ്.


🅾 തടിക്കച്ചവടം സംബന്ധിച്ച തര്‍ക്കത്തിനിടെ 'പ്രശ്‌നം' പരിഹരിക്കാനെത്തിയത് 20 അംഗ ക്വട്ടേഷന്‍ സംഘം ! മാരകായുധങ്ങളുമായി മൂവാറ്റുപുഴയിലെത്തിയ സംഘത്തെ 'ഞൊടിയിടയില്‍ പൊക്കി' പൊലീസ് ; പിടിയിലായവര്‍ പോക്‌സോ ഉള്‍പ്പടെയുള്ള കേസുകളില്‍ നേരത്തെ പ്രതികള്‍ !.തടിക്കച്ചവടത്തിന്റെ മധ്യ കേരളത്തിലെ പ്രധാന മാർക്കറ്റ്‌ ആയ പെരുമ്പാവൂരിൽ തടി എത്തുന്നത്‌ മുവാറ്റുപുഴ വഴിയാണ്‌.  അസോസിയേഷന്‌ പുറത്തുള്ളവർ ഈ തടി പെരുമ്പാവൂർക്ക്‌ വിടാതെ മുവാറ്റുപുഴ വച്ച്‌ തന്നെ കച്ചവടം ചെയ്യുന്നതാണ്‌ ഇരു വിഭാഗങ്ങളും തമ്മിൽ പോര്‌ ഉണ്ടാവാൻ കാരണം


🅾 'മോദിയുടെ ദൃഷ്ടിയിലുള്ളത് അംബാനിയെപ്പോലെ വന്‍കിടക്കാര്‍ മാത്രം' ; 'രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എന്തു പറഞ്ഞാലും മോദി കുലുങ്ങില്ല,  വമ്പൻ വ്യവസായികളുടെ കൈയിലെ ചരടിന് അനുസരിച്ചാണ് ചലനം' ; നോട്ടു നിരോധനം കൊണ്ട് ഗുണമുണ്ടായത് വിരലിലെണ്ണാവുന്നവര്‍ക്കാണെന്നും കുഞ്ഞാലിക്കുട്ടി.


🅾 കള്ളന്മാരും കൊള്ളക്കാരും പീഡകരും വിലസുമ്പോൾ  കള്ളുകുടിയന്മാരുടെയും ഭക്ഷണപ്രിയരുടെയും ഇഷ്ടങ്ങള്‍ ഫേസ്‌ബുക്കില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ വേട്ടയാടാന്‍ ഇറങ്ങിയ പൊലീസിന് ഒടുവില്‍ കനത്ത തിരിച്ചടി; ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും അഡ്‌മിന്‍ അജിത്കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ കോടതി; നിലനില്‍ക്കാത്ത വകുപ്പു ചേര്‍ത്ത് കേസെടുത്ത പൊലീസിന് കോടതിയുടെ കടുത്ത വിമര്‍ശനം; ഒടുവില്‍ ജിഎന്‍പിസി അഡ്‌മിന് പൊലീസിനെ പേടിക്കാതെ വീട്ടില്‍ കിടന്നുറങ്ങാം.


🅾 'കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള എല്ലാ അനുമതിയും ലഭ്യമായി'; സാങ്കേതികവും അല്ലാത്തതുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും ഉത്തരവ് വൈകാതെ ഇറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി.


🅾 ഇവിടെ ഒന്നും നടക്കില്ലെന്ന് കരുതി നിരാശപ്പെടുന്നത് നിര്‍ത്താം! മലബാറിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി പറക്കാം; കേരളത്തിലെ നമ്ബര്‍ വണ്ണും രാജ്യത്തെ എട്ടാമനുമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പച്ചക്കൊടി; പരീക്ഷണ പറക്കല്‍ വിജയമായതോടെ വിമാനത്താവളത്തിന് ഡിജിസിഎ ലൈസന്‍സ്; ക്രിസ്മസിന് വിമാനം പറന്നുയരുന്നത് കാണാനൊരുങ്ങി നാട്ടുകാര്‍.


🅾 'ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിക്കുന്ന കാര്യത്തില്‍ ഗുരുതരമായ ക്രമക്കേടും ഗൂഢാലോചനയും നടത്തിയ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും നേരെ അന്വേഷണം നടത്താനുള്ള ഉത്തരവ് നല്‍കണം' ; മധ്യപ്രദേശിലെ കേസില്‍ സുപ്രീം കോടതി വിധി അപ്രകാരമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്ത് സമര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല.


🅾 35,000 കോടിയുടെ ആസ്തികളുമായി എംഎ യൂസഫലി വീണ്ടും ഏറ്റവും  സമ്പന്നനായ മലയാളിയുടെ കിരീടം നിലനിര്‍ത്തി; 28,700 കോടിയുമായി തൊട്ടു പിന്നാലെ രവി പിള്ള; ജെംസ് അക്കാദമി ഉടമ സണ്ണി വര്‍ക്കി മൂന്നാമത്തെ സമ്പന്നനായത്‌  18,800 കോടിയുടെ ആസ്തികളോടെ; മൂന്നരലക്ഷം കോടി സ്വത്തുക്കളോടെ മുകേഷ് അംബാനി   ഇന്ത്യയിലെ അതി സമ്പന്നൻ ആയപ്പോൾ  ഒന്നരലക്ഷം കോടിയുടെ അസിം പ്രേംജിക്ക് രണ്ടാം സ്ഥാനം. ഫോബ്‌സ്‌ മാസികയുടെ പുതിയ ലക്കത്തിൽ ആണ്‌ വിവരങ്ങൾ


 ദേശീയം


🅾 വരുന്നു മൊബൈൽ ഓംഡുസ്‌മാൻ; മൊബെയിൽ ഫോൺ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ആണ്‌ ഇത്‌. ട്രായ്‌ ചട്ടം ഭേദഗതി ചെയ്ത്‌ അതോറിറ്റിക്ക്‌ കീഴിൽ ആകും സംവിധാനം പ്രവർത്തിക്കുക.


🅾 മുംബൈ , ഡൽഹി വിമാനത്താവളങ്ങളിൽ റൺവേകൾ ഈ മാസം അവസാനം മുതൽ അടുത്ത മാർച്ച്‌ വരെ വിവിധ ദിവസങ്ങളിൽ അറ്റകുറ്റ പണിക്കായി അടച്ചിടും


🅾 ദക്ഷിണ കാശ്മീരിലെ ഷോപ്പിയാൻ നഗരസഭ ഭരണം ബി ജെ പി ക്ക്‌ ലഭിച്ചു . നാഷണൽ കോൺഫറൻസും ,പി ഡി പി യും തിരഞ്ഞെടുപ്പ്‌ ബഹിഷ്കരിച്ചിരുന്നു


🅾 ഐ സി ഐ സി ഐ ചെയർമാൻ ചന്ദ കൊച്ചാർ ആരോപണങ്ങൾക്കിടെ രാജി വച്ചു.സന്ദ്ര്പ്പ്‌ ബക്ഷി പുതിയ ചെയർമാൻ ആകും..


🅾 റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിക്ക്‌   ജമ്മു ഗവര്‍ണര്‍ വക കൈതാങ്ങ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് റിലയന്‍സിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി ഗവര്‍ണറുടെ ഉത്തരവ്; എല്‍ഐസിയെ തഴഞ്ഞ് സ്വകാര്യ കമ്പനിക്ക്‌  അനുമതി നല്‍കിയ ഉത്തരവ് വിവാദമാകുന്നു; ഭരണകൂട ഉത്തരവിനെതിരെ എംപ്ലോയീസ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയും കോണ്‍ഗ്രസും രംഗത്ത്.


🅾 പ്രണയക്കൊലപാതകത്തിന്' തങ്ങളും ഇരയാകുമോ എന്ന് ഭയന്ന് കമിതാക്കളുടെ ആത്മഹത്യാ ശ്രമം ! മൂന്ന് വര്‍ഷത്തെ പ്രണയം തകരുമെന്നായപ്പോള്‍ കൈകള്‍ ചേര്‍ത്തു പിടിച്ച്‌ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി; ഗുരുതരമായി പരുക്കേറ്റ കമിതാക്കള്‍ മരണത്തോട് മല്ലടിച്ച്‌ ആശുപത്രിയില്‍.ഹൈദരാബാദ്‌ അൽവാർ സ്വദേശികളായ യുവതിയും യുവാവുമാണ്‌ കെട്ടിടത്തിന്‌ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക്‌ ശ്രമിച്ചത്‌


അന്താരാഷ്ട്രീയം

🅾 സൗദിയിൽ സ്കൂളുകളിൽ നാല്‌ തസ്തികകളിൽ സ്വദേശിവൽകരണം ; പ്രിൻസിപ്പൽ, വൈസ്‌ പ്രിൻസിപ്പൽ, സ്റ്റുഡൻസ്‌ കൗൺസിലർ, ആക്റ്റിവിറ്റി കോ ഓർഡിനേറ്റർ എന്നീ തസ്തികകൾ ആണ്‌ സ്വദേശിവൽകരിക്കുന്നത്‌. അടുത്ത അധ്യയന വർഷം മുതൽ ഇത്‌ നിലവിൽ വരും.


🅾 സൗദിയിൽ നിന്ന് മൃതദേഹം നാട്ടിൽ എത്തിക്കാൻ  ചിലവ്‌ ഏറി. കാർഗൊ വിഭാഗത്തിൽ ഹാൻഡ്ലിംഗ്‌ ചാർജ്ജ്‌ 10,000 രൂപ ആക്കിയതോടെ ചിലവ്‌ 2 ലക്ഷം ആയി ഉയർന്നു . 6000 റിയാൽ എംബാമിങ്ങിന്‌ വേണ്ടി മാത്രം ആണ്‌


🅾 8 മാസം മുമ്പ്‌ സൗദിയിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. വരാപ്പുഴ ചിറക്കകം കല്ലൂർ വീട്ടിൽ പിഫിൻ ജോണിന്റെ (24) മൃതദേഹം ആണ്‌ ഇന്ന് കൊച്ചിയിൽ എത്തുക. മരണത്തിൽ ദുരൂഹത ഉണ്ടായിരുന്നതിനാൽ സൗദി അധികൃതർ മൃതദേഹം വിട്ടു കൊടുത്തിരുന്നില്ല.


🅾 ഇറാനുമായുള്ള 1955 ലെ സൗഹാർദ്ദ കരാർ യു എസ്‌ റദ്ദാക്കി.


🅾 റഷ്യൻ പ്രസിഡണ്ട്‌ പുട്ടിൻ ഇന്ന് ദില്ലിയിൽ മോഡിയുമായി കൂടിക്കാഴ്ച്ച നടത്തും.മിസൈൽ പ്രതിരോധ സംവിധാനം റഷ്യയിൽ നിന്ന് വാങ്ങുന്നതിനുള്ള കോറിൽ ഇന്ന് ഒപ്പ്‌ വക്കും


🅾 യു എസ്‌ ആണവ വിഭാഗം മേധാവിയായി ഇന്ത്യൻ വംശജ റീറ്റ ബാൻവാളിനെ ട്രമ്പ്‌ നിയമിച്ചു സെനറ്റിന്റെ അനുമതി കൂടി വേണം.


കായികം


 
🅾 ഐ എസ്‌ എല്ല്, ഇന്നലെ നടന്ന മൽസരത്തിൽ എ ടി കെ  യെ 1-0 ന്‌ പരാജയപ്പെടുത്തി നോർത്ത്‌ ഈസ്റ്റ്‌. കോപ്പലാശാനും പിള്ളേര്‍ക്കും സ്വന്തം നാട്ടില്‍ വീണ്ടും അടിതെറ്റി; 89ാം മിനിറ്റില്‍ നേടിയ ഗോളില്‍ സീസണിലെ ആദ്യം ജയം സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ്; പരുക്കന്‍ അടവുകള്‍ നിറഞ്ഞ മത്സരത്തില്‍ ആകെ പിറന്നത് 24 ഫൗളുകള്‍; ചുവപ്പ് കാര്‍ഡ് വാങ്ങി കൊല്‍ക്കത്തയുടെ റാള്‍ട്ടെ പുറത്തായി.


🅾 ഐ എസ്‌ എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്‌ രണ്ടാം മൽസരം. ഈ സീസണിലെ സ്വന്തം നാട്ടിലെ ആദ്യ മൽസരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ്‌  ഇന്ന് വൈകിട്ട്‌ 7.30 ന്‌ കൊച്ചിയിൽ മുംബൈ സിറ്റി എഫ്‌ സി യെ നേരിടും


🅾 ബ്ലാസ്റ്റേഴ്സ്‌   ഇന്ന് കൊച്ചിയിൽ കളിക്കാൻ ഇറങ്ങുക സ്പെഷ്യൽ ജഴ്സികൾ അണിഞ്ഞ്‌. പ്രളയകാലത്ത്‌ രക്ഷകരായ മൽസ്യ തൊഴിലാളികൾക്ക്‌ ആദരമായി ജഴ്സിയിൽ വള്ളവും മൽസ്യ തൊഴിലാളികളും ഹെലികോപ്റ്ററും എല്ലാം ചിത്രങ്ങളായി എത്തും.300 മൽസ്യ തൊഴിലാളികൾ ഇന്ന് കളി കാണാൻ എത്തും . അവരെ പ്രത്യേകം ആദരിക്കും


🅾 പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ യുഗം അവസാനിക്കുന്നു..?; ടീമില്‍ നിന്ന് സൂപ്പര്‍ താരത്തെ തഴഞ്ഞ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്; ഒഴിവാക്കിയത് പോളണ്ടിനും സ്‌കോട്‌ലന്‍ഡിനും എതിരായ യുവേഫ നേഷന്‍സ് ലീഗിനുള്ള ടീമില്‍ നിന്ന്; തീരുമാനം മാനഭംഗക്കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്


🅾 അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പൃഥ്വി ഷായെ അഭിനന്ദിച്ച്‌ സച്ചിൻ അടക്കമുള്ള പ്രമുഖ താരങ്ങള്‍


🅾 കൊച്ചിയിൽ നടക്കുന്ന മൽസരത്തിനുള്ള ടിക്കറ്റുകൾ ഇന്നും സ്റ്റേഡിയത്തിൽ ലഭ്യമാകും.


🅾 ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്ബോളിൽ ഇന്നലെ മെസിയുടെ 2 ഗോളുകളുടെ പിന്തുണയോടെ ബാഴ്സ ടോട്ടൻസ്ത്തെ 4-2 ന്‌ തോൽപിച്ചു.


🅾 ചാമ്പ്യൻസ്‌ ലീഗിൽ മറ്റൊരു മൽസരത്തിൽ നെയ്മർ നേടിയ ഹാട്രിക്‌ മികവിൽ പി എസ്‌ ജി റെഡ്‌ സ്റ്റാർ ബെൽഗ്രേഡിനെ 6-1 ന്‌ പരാജയപ്പെടുത്തി

 

സിനിമാ ഡയറി

🅾 ആസിഫ്‌ അലി നായകൻ ആയ പ്രണയ ചിത്രം ' മന്ദാരം'  സോഹൻ റീയ്‌ നിർമ്മിച്ച 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' ,  ഹോളിവുഡ്‌ ചിത്രം ' വെനം'  അർജ്ജുൻ റെഡിയിലൂടെ പ്രശസ്തനായ വിജയ്‌ ദേവരകൊണ്ട നായകൻ ആയ 'നോട്ട' എന്നിവ ഇന്ന് പ്രദർശനത്തിന്‌ എത്തും.



🅾 അമ്മ സമ്മതിച്ചിരിക്കുന്നു! പേളി ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്; ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിവരം പുറത്തുവിട്ട് പേളി; എന്‍ഗേജ് മെന്റ് ഉടനെന്നും സൂചന; ആശംസകള്‍ നിറച്ച്‌ ആരാധകരും.


🅾 തന്റെ അദ്യ സിനിമയുടെ പ്രതിഫലം മുഴുവന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ നല്‍കി യുവനായകന്‍; ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരെന്ന ചിത്രത്തിലെ നായകന്‍ വിപിന്‍ പ്രതിഫലം നല്‍കിയത് വയനാട്ടില്‍ ഉള്‍പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്; സിനിമ 21 തീയേറ്ററുകളിലെത്തും.


🅾 സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷന്‍സിന് വരത്തന്റെ ഇമോഷന്‍സുമായി യാതൊരു ബന്ധവുമില്ലെന്ന് ഫഹദ് ഫാസില്‍; ഒരു കഥ ആയിരം രീതിയില്‍ പറയാന്‍ കഴിയും; സ്‌ട്രോ ഡോഗ്‌സ് സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തെങ്കിലും കോപ്പിയല്ലെന്ന് അമല്‍ നീരദ്; ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ സാം പെര്‍ക്കിന്‍സ് ഓര്‍ക്കപ്പെടുന്നതില്‍ സന്തോഷം; വരത്തന്‍ കോപ്പിയടിയാണെന്ന ആരോപണം നിഷേധിച്ച്‌ ഫഹദും അമല്‍ നീരദും.


🅾 സിനിമാ മേഖലയില്‍ ലൈംഗിക പീഡനം ഉണ്ടെന്നുള്ളത് സത്യമാണ്; തനുശ്രീയെ പിന്തുണച്ച്‌ കാജോള്‍.


🅾 രജനീകാന്തിന്റെ പേട്ടയില്‍ ശശികുമാറും പ്രധാന വേഷത്തിലെത്തുന്നു.


🅾 റൊമാന്റിക് ചിത്രം '96'ലെ റിലീസിനായി 4 കോടി രൂപ നല്‍കി വിജയ് സേതുപതി.





കറൻസി വിനിമയ നിരക്കുകൾ
______________
1.🇸🇦സൗദി റിയാൽ               : 19.62
2.🇦🇪യു.എ.ഇ ദിർഹം            : 20.03
3.🇶🇦ഖത്തർ റിയാൽ            : 20.20
4.🇴🇲ഒമാൻ റിയാൽ              : 191.09
5.🇧🇭ബഹ്‌റൈൻ ദിനാർ      : 195.16
6.🇰🇼കുവൈറ്റ് ദിനാർ           : 242.30
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.74
8.🇺🇸അമേരിക്കൻ ഡോളർ : 73.59  
______________
🥇സ്വർണ്ണം (22K) & 🥈വെള്ളി വില
______________
സ്വർണ്ണം ഒരു പവൻ    : 23,120 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2890 രൂപ

വെള്ളി ഒരു കിലോ     :41,500 രൂപ
വെള്ളി ഒരു ഗ്രാം          :41.50 രൂപ
______________
⛽പെട്രോൾ & ഡീസൽ വില - HP
______________
1.🌊കോഴിക്കോട്
പെട്രോൾ: 83.80       ഡീസൽ: 77.16

2.🛫മലപ്പുറം
പെട്രോൾ: 84.10       ഡീസൽ: 77.45

3.🌾പാലക്കാട്
പെട്രോൾ: 84.40       ഡീസൽ: 77.70

4.🎇തൃശൂർ
പെട്രോൾ: 84.00      ഡീസൽ: 77.33
Previous Post Next Post
3/TECH/col-right