Trending

ഹൈ സെക് : ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം പൂനൂരില്‍

പൂനൂർ:വിസ്ഡം ഇസ്ലാമിക്ക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ ജില്ല സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഹൈസെക്ക്' - ജില്ല ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം 2018 ഒക്ടോബർ  7 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ പൂനൂർ ഗാഥ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.




അന്ധവിശ്വാസങ്ങളെക്കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥി സമൂഹത്തെ ബോധവല്‍ക്കരിക്കുക, അവരെ വിദ്യാര്‍ത്ഥി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക, കരിയര്‍ രംഗത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, സോഷ്യല്‍ മീഡിയ ദുരുപയോഗവും ഗെയിമുകളുടെ അതിപ്രസരവും വരുത്തി വെക്കുന്ന വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, സമ്മര്‍ദ്ദങ്ങളെ അതിജയിക്കാനുള്ള മാനസിക ശക്തി വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക, ലഹരി മുക്ത കലാലയ പദ്ധതി സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹൈസെക്ക് സംഘടിപ്പിക്കുന്നത്.

ബഹു: പാറക്കൽ അബ്ദുല്ല MLAഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്‌ലാമിക്ക് ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡണ്ട് സി.പി.അബ്ദുല്ല അധ്യക്ഷത വഹിക്കും.വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സജജാദ്,്ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. ബിനോയ്,വിസ്ഡം ജില്ല സെക്രട്ടറി കെ.ജമാൽ മദനി, വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി നൗഫൽ അഴിയൂർ, ഗാഥ കോളജ് മാനേജർ യു.കെ. ബാവ മാസ്റ്റർഎന്നിവര്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിക്കും.,

 പ്രമുഖ ഇസ്‌ലാഹീ പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി, ഷരീഫ് കാര, ഷഫീഖ് സ്വലാഹി, ഹാഫിദ് സിറാജുൽ ഇസ്ലാം, അസ്കർ സലഫി, നിസാർ സ്വലാഹി, ഉനൈസ് സ്വലാഹി എന്നിവര്‍ പഠനസെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സി പി സലീം, ഇർഫാൻ സ്വലാഹി, വലീദ് വേങ്ങര എന്നിവര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

 സമാപന സമ്മേളനം വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന അസി. സെക്രട്ടറി നൂറുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്യും.വിസ്ഡം സ്റ്റുഡന്‍സ് ജില്ല സമിതി അംഗങ്ങളായ മൂനിസ് അൻസാരി., വസീം കൊയിലാണ്ടി, സി.പി.മുബ ശിർ, ആശിഖ് വടകര, ഷഹ ജാസ് പയ്യോളി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു
Previous Post Next Post
3/TECH/col-right