Trending

ELETTIL ONLINE NEWS NIGHT 03-10-2018

ELETTIL ONLINE NEWS NIGHT 03-10-2018
1194 കന്നി 17
1440 മുഹറം 23
ബുധൻ

            



🅾 ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കി പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം; മൂന്നാറില്‍ നീലക്കുറിഞ്ഞികാണാന്‍ ഉള്‍പ്പടെ പോകുന്നതിനും വിലക്ക്; പരിഭ്രാന്തി വേണ്ടെന്നും ജാഗ്രത പാലിക്കാനും മുഖ്യമന്ത്രി.


🅾 ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ചത് സര്‍ക്കാര്‍ നയത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി; അനുമതി നല്‍കിയത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും നികുതി വരുമാന വര്‍ധനവും ലക്ഷ്യമിട്ട്; ഇവിടെ ഉല്‍പാദിപ്പിക്കുന്ന മദ്യം ബിവറേജ് കോര്‍പറേഷന് നല്‍കും; നിലവിൽ മദ്യത്തിന്റെ 8 ശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്ത്‌ നിന്നാണ്‌ വരുന്നത്‌. ചെന്നിത്തലയുട ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്നും പിണറായി വിജയന്‍.


🅾 കേരള പുനര്‍നിര്‍മ്മാണത്തിന് വലിയ തുക വേണ്ടിവരുമെന്ന് മുഖ്യമന്ത്രി; ലോകബാങ്കും എഡിബിയും കണക്കാക്കിയ 25050 കോടിയേക്കാള്‍ അധിക നഷ്ടം; കുട്ടനാട് പ്രദേശത്ത് പ്രത്യേക പദ്ധതി പ്രവര്‍ത്തനത്തിന് നെതര്‍ലന്‍ഡ്‌സ് സഹായം തേടും; പണം പിരിക്കാന്‍ മന്ത്രിമാര്‍ 17 രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും പിണറായി വിജയന്‍.


🅾 ആടിനെ പട്ടിയാക്കാന്‍ മുഖ്യമന്ത്രിക്ക് അസാമാന്യ പ്രാവീണ്യം; കേരളത്തിനകത്തും പുറത്തുമുള്ള മദ്യരാജാക്കന്മാര്‍ക്ക് കൊടുത്ത അനുമതിയാണ് മുഖ്യമന്ത്രി വെള്ളപൂശാന്‍ ശ്രമിക്കുന്നത്; ശ്രീചക്ര ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയത് എക്‌സൈസ് ഉദ്യോഗസ്ഥരെയും മറികടന്ന്; ഡിസ്റ്റിലറികള്‍ അനുവദിക്കാനാകില്ലെന്ന് എഴുതിയ ഫയല്‍ ഏഴു മാസത്തിലധികം മന്ത്രിയുടെ ഓഫീസില്‍ കിടന്നു; ഒടുവില്‍ പ്രളയത്തെ മറയാക്കി ഉത്തരവിറക്കി: മുഖ്യമന്ത്രിക്ക് എണ്ണിപ്പറഞ്ഞ് മറുപടിയുമായി ചെന്നിത്തല.


🅾 ഇന്ധന വില താങ്ങാനാകുന്നില്ല; സംസ്ഥാനത്ത് കഴിഞ്ഞ നാലു മാസത്തിനിടെ സര്‍വീസ് നിര്‍ത്തിയത് 794 ബസുകള്‍!


🅾 നീലക്കുറിഞ്ഞി കാണാന്‍ ആളേറെ; പ്രവേശന പാസില്ലാതെ ബുദ്ധിമുട്ടി വിനോദസഞ്ചാരികള്‍.രാജമലയിൽ ഒരു ദിവസം 3500 പേർക്ക്‌ ആണ്‌ പ്രവേശനം . ഇതിൽ 25% ടിക്കറ്റുകൾ മാത്രമാണ്‌ കൗണ്ടർ വഴി വിൽക്കുന്നത്‌. ബാക്കി ഓൺലൈൻ വഴി ഉള്ള വിൽപനയാണ്‌


🅾 സ്വര്‍ണ പ്രേമികള്‍ക്ക് ഇരുട്ടടി..!സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന.ഇന്ന് പവന്‌ ഒറ്റയടിക്ക്‌ 320 രൂപ വർദ്ധിച്ച്‌ പവൻ വില 23,200 ൽ എത്തി. ഈ വർഷത്തെ മൂന്നാമത്തെ ഏറ്റവും വലിയ വിലയാണിത്‌


🅾 ഐവി ശശിയുടെ സഹോദരനും സിപിഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ ഐവി ശശാങ്കന്‍ (68) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു


🅾 ഫ്രാങ്കോ മുളക്കലിന്‌ അഴിയെണ്ണി കഴിയേണ്ടി വരും; ജലന്ധര്‍ ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; അംഗീകരിക്കപ്പെട്ടത് മെത്രാന്‍ പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം; വൈരാഗ്യം മൂലം കുടുക്കിയതെന്ന ഫ്രാങ്കോയുടെ അഭിഭാഷകന്റെ നിലപാട് അംഗീകരിക്കാതെ കോടതി; ഇനി പുറത്തിറങ്ങാന്‍ ബിഷപ്പിന്  മുമ്പിലുള്ളത്‌ ഹൈക്കോടതിയില്‍ റിവ്യൂഹര്‍ജി നല്‍കുകയെന്ന മാര്‍ഗം; ബലാത്സംഗക്കേസില്‍ സഭ പരസ്യപിന്തുണ കൊടുത്തിട്ടും ഫ്രാങ്കോയ്ക്ക് ജയില്‍ വാസം തന്നെ വിധി


🅾 ഹൈക്കോടതി ജാമ്യാപേക്ഷ  തള്ളിയതോടെ ആത്മവിശ്വാസം ചോര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ; വിധി അറിഞ്ഞപ്പോള്‍ സെല്ലില്‍ തളര്‍ന്നു കിടന്നു; അവിയലും സാമ്പാറും  കൂട്ടിയുള്ള ഉച്ചയൂണ്‍ വാങ്ങാന്‍ പ്ലേറ്റുമായി സെല്ലിന് പുറത്തിറങ്ങിയില്ല; ഊണു വാങ്ങി നല്‍കിയത് സഹതടവുകാരന്‍; അഴിക്കുള്ളിലെ ജീവിതം ഒരാഴ്‌ച്ച പിന്നിടുമ്പോൾ  പുറത്തിറങ്ങല്‍ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു ബലാത്സംഗ കേസ് പ്രതി; പി സി ജോര്‍ജ്ജിന്റെയും സഭാനേതാക്കളുടെ പിന്തുണ തിരിച്ചടിച്ചെന്നും തിരിച്ചറിവ്.


🅾 കോഴിക്കോട് വീണ്ടും വന്‍ ലഹരി വേട്ട; പിടിയിലായത് എഞ്ചിനീയറിങ് ബിരുദധാരി; പ്രതിയില്‍ നിന്ന് കണ്ടെത്തിയത് ഹാഷിഷ് അടക്കമുള്ള ലഹരി മരുന്നുകള്‍; വില്‍പനക്കെത്തിച്ചത് ഗോവയില്‍ നിന്ന്.കോഴിക്കോട്‌ വെള്ളിമാട്‌കുന്ന് ഖാൻസ്‌ ഹൗസിൽ മുഹമ്മദ്‌ സാക്കിബ്‌ എന്ന 20 വയസുകാരൻ ആണ്‌ പിടിയിൽ ആയത്‌.സൗത്ത്‌ ബീച്ച്‌ പരിസരത്ത്‌ ലഹരി മരുന്ന് വിൽക്കാനുള്ള ശ്രമത്തിനിടെയാണ്‌ പിടിയിൽ ആയത്‌. പഠനത്തിനിടെ ലഹരി ഉപയോഗിച്ച്‌ തുടങ്ങിയ സാക്കിബ്‌  പിന്നീട്‌ അത്‌ വാങ്ങാനുള്ള പൈസക്ക്‌ വേണ്ടിയാണ്‌ വിൽപനയിലേക്ക്‌ തിരിഞ്ഞത്‌


🅾 കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമുള്ള സൗദി എയര്‍ സര്‍വീസുകള്‍ വൈകാന്‍ സാധ്യത; സെപ്റ്റംബര്‍ അവസാന വാരം തുടങ്ങുമെന്ന് പ്രഖ്യാപിച്ച സര്‍വീസുകള്‍ ഇനിയും നീളുമെന്ന് ആശങ്ക


🅾 തൊഴിലിലേക്ക് ചുവട് വയ്ക്കുന്നവര്‍ക്ക് കിടിലന്‍ പാക്കേജ് നല്‍കാന്‍ ടിസിഎസ് ; ആറര ലക്ഷം രൂപ വരെ തുടക്കത്തില്‍ വാര്‍ഷിക  ശമ്പളം ! ക്യാമ്പസ്‌ റിക്രൂട്ട്‌മെന്റിന് പകരം ഓണ്‍ലൈന്‍ പരീക്ഷ വഴി ഇനി മുതല്‍ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തില്‍ ഭാഗ്യം ലഭിച്ചത് 1000 ഉദ്യോഗാര്‍ത്ഥികള്‍ക്ക്.


🅾 വടകരയില്‍ അഭിജിത്തിന് വേണ്ടി വാദിക്കാന്‍ കെ എസ് യു; ആലത്തൂരില്‍ കണ്ണ് വച്ച്‌ വിദ്യാര്‍ത്ഥി നേതാവ് ശ്രീലാല്‍ ശ്രീധറും; സുധാകരന്റെ പിന്തണയോടെ കണ്ണൂരില്‍ ഒരു കൈ നോക്കാന്‍ റഷീദും; വയനാടില്‍ കണ്ണു വച്ച്‌ സിദ്ദിഖും ഷാനിമോള്‍ ഉസ്മാനും ഹസനും; ഇടുക്കിയില്‍ കുഴല്‍നാടനും സാധ്യത; തൃശൂരിലും ആറ്റിങ്ങലിലും ചാലക്കുടിയിലും ചര്‍ച്ചകള്‍ സജീവം; ലോക്‌സഭയില്‍ മത്സരിക്കാന്‍ യുവമുഖങ്ങളെ പരീക്ഷിക്കാന്‍ രാഹുല്‍; പ്രതീക്ഷയോടെ യുവനേതാക്കള്‍.


🅾 ഇടുക്കി ജില്ലയിലെ മറയൂരിൽ 13കാരിയായ മകളെ നോട്ടമിട്ട് അമ്മയെ വളച്ചു വീഴ്‌ത്തി; ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയുടേയും പെണ്‍മക്കളുടേയും സംരക്ഷണം ഏറ്റെടുത്തത് തരികിടകള്‍ കണക്കുകൂട്ടി; ഹോസ്റ്റലില്‍ പഠിച്ച എട്ടാം ക്ലാസുകാരിയെ ആരോരുമില്ലാത്തപ്പോള്‍ വീട്ടില്‍ കൊണ്ടു വന്ന് ക്രൂരപീഡനം; നേരില്‍ കണ്ട ഏഴുവയസ്സുള്ള സഹോദരിയേയും വെറുതെ വിട്ടില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ അപാകത കണ്ട സ്കൂൾ ടീച്ചർ കാര്യം അന്വേഷിച്ചപ്പോൾ ആണ്‌ ക്രൂരത പുറത്ത്‌ വന്നത്‌ ഉത്തരകുമാറിന്റെ (32)  ക്രൂരതയില്‍ ഞെട്ടി മറയൂര്‍; നരാധമനെ കുടുങ്ങിയത് ഇങ്ങനെ


🅾 നഗ്ന ചിത്രം കാട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കാസർകോട്‌ സ്വദേശിനിയായ സുഹറാബി  എന്ന 38കാരി കീഴടങ്ങി; വിദേശത്തുള്ള ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം


🅾 പ്രതികൂല കാവസ്ഥയിലും ചരിത്ര പ്രസിദ്ധമായ കോതമംഗലം കന്നി 20 പെരുന്നാളില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ ഒഴുകിയെത്തി; യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ കോതമംഗലം ആഘോഷമാക്കിയത് ഇങ്ങനെ


🅾 3.74 കോടി രൂപയുടെ വായ്പാ തട്ടിപ്പില്‍ കേരള ട്രാൻസ്പോർട്ട്‌ ഡവലപ്‌മന്റ്‌ ഫിനാൻസ്‌ കോർപ്പറേഷൻ മുൻ എം ഡി ഡോ രാജശ്രീ അജിത് അടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം; തട്ടിപ്പ് നടത്തിയത് ഐശ്വര്യ ഗൃഹ നിര്‍മ്മാണ ധനസഹായ പദ്ധതിയുടെ മറവില്‍.


🅾 അവിടെ പത്രം പൂട്ടിക്കല്‍.. ഇവിടെ ഒന്നാം പേജില്‍ പരസ്യം!  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ദേശാഭിമാനിയില്‍ ഒന്നാം പേജില്‍ പരസ്യ വന്നത് ത്രിപുരയില്‍ ഇടതുപത്രം പൂട്ടിച്ച ദിവസം; ഇരട്ടത്താപ്പ് ചര്‍ച്ചയാക്കി സൈബര്‍ ലോകം.


🅾 ചാനല്‍ ചര്‍ച്ചയില്‍ വായില്‍ തോന്നിയത് ആഞ്ഞ് തള്ളി പണി വാങ്ങി ബിജെപി നേതാവ് ജെ ആർ പത്മകുമാർ; ചർച്ചയിൽ പങ്കെടുക്കുന്ന സി പി എം നേതാവ്‌ സതീ ദേവിക്ക്‌  സതീദേവി എന്ന് പേരിട്ടിരിക്കുന്നത് സതി സമ്പ്രദായത്തെ   ഓര്‍മ്മിപ്പിക്കാനെന്ന് പത്മകുമാര്‍; ഒടുവില്‍ വീണിടത്തു കിടന്ന് ഉരുള്‍ച്ചയും; സോഷ്യല്‍ മീഡിയയില്‍ തലങ്ങും വിലങ്ങും പൊങ്കാല.


🅾 സി പി എം നേതാവ്‌ സതീദേവിക്ക്‌ സതീദേവി എന്നു പേരിട്ടിരിക്കുന്നത് സതി  സമ്പ്രദായത്തെ  ഓര്‍മ്മിപ്പിക്കാനാണെന്ന് പത്മകുമാര്‍; അങ്ങനെയാണെന്നാണോ താങ്കള്‍ ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തിരിച്ചു ചോദിച്ച്‌ അവതാരകന്‍ സനീഷ്; ചിരിയടക്കാന്‍ പാടുപെട്ട് സന്ദീപാന്ദഗിരിയും സതീദേവിയും; ന്യൂസ് 18 ചാനല്‍ ചര്‍ച്ചയില്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ചര്‍ച്ചയില്‍ മണ്ടത്തരം വിളമ്പിയ   ബിജെപി നേതാവിനെ ട്രോളി സോഷ്യല്‍ മീഡിയ.


🅾 സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല; ക്ഷേത്രത്തിലേക്ക് എത്തുന്ന സ്ത്രീകള്‍ക്ക് കേരളാ പൊലീസിനെയും ഇതരസംസ്ഥാന പൊലീസിനെയും ഉപയോഗിച്ച്‌ സംരക്ഷണം ഒരുക്കി നല്‍കും; വിശ്വാസികള്‍ക്കിടയില്‍ രണ്ടഭിപ്രായം ഇക്കാര്യത്തില്‍ ഉണ്ടെങ്കിലും എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതെന്നും വിധിയില്‍ പറയുന്നുണ്ട്; സര്‍ക്കാര്‍ ചെയ്തത് വിധി അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുക മാത്രം: ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.


🅾 ശബരിമലയിൽ വൈരുദ്ധ്യാത്മകവാദം നടപ്പിലാക്കാനാവില്ലെന്ന് പറഞ്ഞത് തല്‍ക്കാലം മറക്കാം! വാക്കുകള്‍ക്ക് നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി ശാസിച്ചതോടെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരേ നിലപാടായി; ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കില്ല; കോടതി ഉത്തരവ് നടപ്പാക്കാന്‍ മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍.


🅾 ശബരിമല സ്ത്രീ പ്രവേശന വിവാദം കേരളം പിടിക്കാന്‍ അമിത്ഷായുടെ കുബുദ്ധിയില്‍ തെളിഞ്ഞതാണോ? ആര്‍എസ്‌എസിനെയും ബിജെപിയെയും പിന്നോട്ട് വലിപ്പിച്ചത് ബോധപൂര്‍വമെന്ന് ആരോപണം; സംഘപരിവാര്‍ ലേബല്‍ ഇല്ലാതെ ഹിന്ദുക്കളെ ഒരുമിപ്പിച്ച ശേഷം മാസ് എന്‍ട്രി നടത്താന്‍ തിരക്കഥ ഒരുക്കുന്നതായി സൂചന; ജന്മഭൂമി പോലും പിന്നോട്ടു വലിഞ്ഞു നില്‍ക്കുന്നത് കൃത്യമായ സമയത്ത് മുന്നേറാന്‍ തന്നെയെന്ന് സൂചന; ഇപ്പോഴത്തെ പ്രക്ഷോഭത്തിന് പിന്നില്‍ ചരടുവലിക്കുന്ന സംഘബന്ധുക്കള്‍ തന്നെ.


🅾 ശബരിമലയില്‍ തൊഗാഡിയ വിഭാഗം ഇടപെടല്‍ ആശങ്കയാകുന്നു; പ്രതിഷേധം ഏറ്റെടുക്കാനുറച്ച്‌ സംഘ പരിവാറും; സ്ത്രീ പ്രവേശനത്തെ തള്ളി പ്രക്ഷോഭം നയിക്കാന്‍ സാക്ഷാല്‍ കുമ്മനം എത്തിയേക്കും; മിസോറാം ഗവര്‍ണ്ണറെ രാജിവയ്‌പ്പിച്ച്‌ കേരളത്തില്‍ സജീവമാക്കാന്‍ വീണ്ടും ചരട് വലികള്‍ സജീവം; മോദി അനുവദിച്ചാല്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധനായി കുമ്മനവും; നിലയ്ക്കല്‍ മോഡല്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ പിപി മുകുന്ദനും സജീവമാകും.


🅾 കോടതി വിധി വന്നപ്പോള്‍ കൈക്കൊണ്ട നിലപാട് അയ്യപ്പനെ ദുഷ്ടതയില്‍ നിന്നു രക്ഷിക്കാന്‍ ബാധ്യസ്ഥമെന്ന്; പിന്നാലെ രാഷ്ട്രീയ, മത സംഘടനാ ഭേദമന്യേ എല്ലാവരുടെയും പിന്തുണ തേടി പതിനായിരങ്ങളെ അണിനിരത്തിയുള്ള ശക്തിപ്രകടനം; അടുത്തനീക്കം യുവതീപ്രവേശന വിധി തിരുത്താനുള്ള നിയമപോരാട്ടം; ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ അയ്യപ്പന്‍ കളിച്ചുവളര്‍ന്ന പന്തളം കൊട്ടാരം തന്നെ നേരിട്ട് രംഗത്ത്‌ ഇറങ്ങുമ്പോൾ  ആശങ്കയിലാകുന്നത് ഭരണപാര്‍ട്ടികള്‍.


🅾 ആര്‍ത്തവം അശുദ്ധി തന്നെയാണ്.. ഇത് ഞാനുണ്ടാക്കിയതല്ല.. ഭരണഘടന ഉണ്ടാക്കുന്നതിനുള്ള മുമ്പേയുള്ള  വിശ്വാസമാണത്.. ആ വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടത്; സര്‍ക്കാര്‍ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ കേരളത്തില്‍ ജെല്ലിക്കെട്ട് മോഡല്‍ സമരം ഉണ്ടാകും; വിശ്വാസികളുടെ മനസ്സിനേറ്റ പോറല്‍ മാറ്റണം: ശബരിമല യുവതി പ്രവേശനത്തില്‍ ആചാരങ്ങള്‍ക്ക് ഒപ്പമെന്ന് ആവര്‍ത്തിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ കെ സുധാകരന്‍. നേരത്തെ സുപ്രീം കോടതിയുടെ വിവാഹ ഇതര ലൈംഗിക ബന്ധം കുറ്റകരം അല്ലെന്ന വിധിക്കെതിരെയും സുധാകരൻ രംഗത്ത്‌ വന്നിരുന്നു


🅾 ലിംഗനീതി ഹിന്ദു സമൂഹത്തിനും ശബരിമലക്കും മാത്രം ബാധകമായ കാര്യമല്ല; മുസ്ലിം പള്ളികളില്‍ മുസ്ലിം സ്ത്രീകള്‍ക്കും കയറാന്‍ പറ്റേണ്ടതല്ലേ? മുത്തലാഖ് വിധിക്കെതിരെ മുഖം തിരിഞ്ഞ് നിന്ന സിപിഎം നിലപാട് ഇരട്ടത്താപ്പ്; ശബരിമല വിഷയത്തില്‍ മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്‍; ബ്രൂവറി അനുമതിക്കു വേണ്ടി ഒരു കുത്തക മുതലാളി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയെന്നും ആരോപണം.


🅾 എന്തൊരാള്‍ക്കൂട്ടം! എന്തൊരാവേശം ക്രിസ്ത്യാനിക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദുയുവതികള്‍ കയറാതെ നോക്കാന്‍! മാസത്തിലൊരുദിവസം പോലും അനുവദിക്കാതിരിക്കാന്‍ സ്വാമിയേ ശരണമയ്യപ്പാ; ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധത്തിനിറങ്ങിയവരെ പരിഹസിച്ച്‌ ടി.ജി.മോഹന്‍ദാസ്; അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്ന് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച പരിവാര്‍ താത്വികാചാര്യന്റെ പുതിയ ട്വീറ്റിന് പൊങ്കാലയിട്ട് ഒരുവിഭാഗം വിശ്വാസികള്‍.


🅾 കോടതി വിധി പെട്ടെന്നുതന്നെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കേണ്ടതില്ല; ശബരിമല വിഷയത്തില്‍ റിവ്യു ഹര്‍ജി നല്‍കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.


🅾 ശബരിമല സ്ത്രീപ്രവേശനവിഷയം; സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് കെപിസിസി പ്രസിഡന്റ്; സംസ്ഥാനം പുനപരിശോധന ഹര്‍ജി നല്‍കണം; ചന്തമുള്ള സ്ത്രീകളെ കണ്ടാല്‍ മനോനില തെറ്റുന്നവരാണ് സിപിഎം എംഎല്‍എമാരെന്നും മുല്ലപ്പള്ളിയുടെ പരിഹാസം.പിണറായി വിജയനും നരേന്ദ്ര മോഡിയും ഒരേ തൂവൽ പക്ഷികളാണ്‌  . അധികാരം തങ്ങളിലേക്ക്‌ കേന്ദ്രീകരിക്കാനാണ്‌ ഇരുവരും ശ്രമിക്കുന്നത്‌. മോഡിയുടെ മാതൃക ഹിറ്റ്‌ലറും പിണറായിയുടെ മാതൃക സ്റ്റാലിനും ആണെന്നും കെ പി സി സി പ്രസിഡണ്ട്‌


🅾 'ഓരോ മിനിറ്റും വിലപ്പെട്ടതാണ് കുമ്മനം ചേട്ടാ... ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച്‌ തിരിച്ചുവാ, കേരളം നിങ്ങളെ തേടുന്നു' മുറവിളി കൂട്ടി രാഹുല്‍ ഈശ്വര്‍.


🅾 ബാലഭാസ്‌കറിന് കണ്ണീരോടെ വിട നല്‍കി കലാകേരളം; പ്രിയതമന്റെയും, പിഞ്ചോമനയുടെയും അവസാന യാത്ര അറിയാതെ ലക്ഷ്മി വെന്റിലേറ്ററില്‍.


🅾 വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാന്‍ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനല്‍കാന്‍ ശിവമണി എത്തി; വര്‍ഷങ്ങള്‍ നീണ്ട കൂട്ടുകെട്ട് തകര്‍ത്ത് ബാല പോയപ്പോള്‍ അന്ത്യ ചുംബനം നല്‍കാന്‍ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫന്‍ ദേവസിയുടെ തോളില്‍ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച്‌ ശിവമണി.


🅾 ബാലഭാസ്കറിന്റെ മരണം ലോകസംഗീതത്തിന് തന്നെ തീരാനഷ്ടമെന്ന് ശിവമണി; ബാലഭാസ്‌ക്കറിന് വിട നല്‍കാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അനുസ്മരണ യോഗം; വയലിന്‍ വിസ്മയത്തെ അനുസ്മരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ തടിച്ചു കൂടിയവരില്‍ മന്ത്രിമാരും സംഗീതജ്ഞരും അടക്കം നിരവധി പേര്‍


🅾 മരണത്തിന്റെ തലേ ദിവസം ഐ സി യു വിൽ വച്ച്‌ അവന്റെ നെറ്റിയില്‍ ഞാന്‍ ഒരുമ്മ കൊടുത്തു, പ്രോഗ്രാമിനു പോകണ്ടേ..? പോകണം എന്ന് അവന്‍ പറഞ്ഞു; നീ തിരിച്ചു വരുമോ.? അവന്‍ വരുമെന്ന് പറഞ്ഞു; അനുസ്മരണ യോഗത്തിൽ വിതുമ്പി  വാക്കുകള്‍ പതറി,  സ്റ്റീഫന്‍ ദേവസ്സി


🅾 ആ 'വെണ്ണിലവേ' ഒന്ന് കേട്ട് നോക്കൂ! അങ്ങനെയൊരാള്‍ കാണാമറയത്തേക്ക് ഒരു യാത്ര പോകുമ്പോൾ  ആര്‍ഐപി എന്ന് ചുരുക്കി പറയാന്‍ നാണമില്ലേ..! ബാലൂ ക്ഷമിക്കൂ.. ഹൃദയം തകരുന്ന വേദനയിലും അല്‍പം രോഷത്തോടെ ഷഹബാസ് അമന്‍.


🅾 സുരക്ഷിതമായ വാഹനങ്ങളാണ് എനിക്ക് പ്രിയം..! എന്റെ വാഹനത്തില്‍ ഞാന്‍ എപ്പോഴും സംതൃപ്തനാണ്; വാഹന പ്രിയനായ ബാലു അന്ന് മനോരമ ഫാസ്റ്റ്‌ ട്രാക്ക്‌ അഭിമുഖത്തിൽ പറഞ്ഞത്‌ വൈറൽ


🅾 വിട പ്രിയപ്പെട്ട ചങ്ങാതി; എവിടെ വച്ച്‌ കണ്ടാലും ഓടി വന്ന് തോളില്‍ കൈയിട്ട് സംസാരിക്കുന്ന ബാലുവിന്റെ ചുണ്ടില്‍ പുഞ്ചിരി പാതി മാഞ്ഞുപോയ പോലെ; ഓര്‍ത്തെടുക്കാന്‍ എത്രയെത്ര സംഭവങ്ങള്‍; അവന്‍ നല്ലവനായിരുന്നുവെന്ന് ശിവമണി; ബാലഭാസ്‌കറിന്റെ ബാന്‍ഡ് ഏറ്റെടുക്കുമെന്ന് സ്റ്റീഫന്‍ ദേവസ്യ; അത്ഭുതം കേള്‍പ്പിക്കുന്ന വയലിനും നെഞ്ചത്ത് വച്ച്‌   വിട വാങ്ങുമ്പോൾ സംഗീത മാന്ത്രികന് അന്ത്യയാത്രാമൊഴി ചൊല്ലി തലസ്ഥാനനഗരി.


ദേശീയം


🅾 റിട്ടയര്‍ ചെയ്ത ചീഫ് ജസ്റ്റിസിനും പുതിയ ചീഫ് ജസ്റ്റിസിനും  സമ്പാദ്യം വട്ടപ്പൂജ്യം; നല്ലൊരു സ്വര്‍ണമാലയോ സ്വന്തം വാഹനമോ ഇല്ലാതെ പരമോന്നത ജഡ്ജിമാര്‍; വക്കീലന്മാര്‍ 50 ലക്ഷവും അതിലധികവും ദിവസത്തേക്ക്  വാങ്ങുമ്പോൾ അവരെക്കാള്‍ മിടുക്കരായ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെന്തേ ഒന്നുമില്ലാത്തത്? സുപ്രീം കകോടതിയി ജഡ്ജിമാരുടെ  ശമ്പളം   മൂന്നിരട്ടിയാക്കാന്‍ ശുപാര്‍ശ.


🅾 എയര്‍ഹോസ്റ്റസുമാര്‍ക്കും പൈലറ്റുമാര്‍ക്കും ഇനി പഞ്ചനക്ഷത്ര ഹോട്ടലിന് പകരം ത്രീ സ്റ്റാര്‍ ഹോട്ടല്‍ മാത്രം; വൈകിയെത്തിയാല്‍ ഡൊമസ്റ്റിക് ഫ്‌ളൈറ്റില്‍ മാത്രം ജോലി; ഷിഫ്റ്റിന് എത്താത്തവരുടെ കൈയില്‍നിന്നും ടാക്‌സിക്കാശ് ഈടാക്കും; നടത്തിപ്പ് ചെലവ് മാത്രം മാസം 65 കോടി അധികമായതോടെ പൂട്ടിപ്പോവാതിരിക്കാന്‍ ജീവനക്കാരുടെ ധൂര്‍ത്തിന് വിലങ്ങിട്ട് എയര്‍ ഇന്ത്യ.


🅾 വോള്‍ട്ടേജ് വ്യതിയാനത്തിന് പിന്നാലെ എസിയുടെ സിലിണ്ടറില്‍ നിന്നും വിഷവാതകം ചോര്‍ന്നു ! ദമ്പതികൾക്കും   എട്ടു വയസുകാരന്‍ മകനും ദാരുണാന്ത്യം; രാത്രിയില്‍ ഓണ്‍ ചെയ്ത ഡീസല്‍ ജനറേറ്റര്‍ ഓഫ് ചെയ്യാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ്. ചെന്നൈ കോയമ്പേട്‌ തിരുവള്ളുർ നഗറിൽ ശരവണൻ (35) ഭാര്യ കലൈയരശി ( 30) മകൻ കാർത്തികേയൻ (8) എന്നിവർ ആണ്‌ മരിച്ചത്‌


🅾 ഗാന്ധി ദര്‍ശനത്തിന്റെയും ഗാന്ധി ജ്ഞാനത്തിന്റെയും പാത പിന്തുടരാന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് യുഎന്‍ സെക്രട്ടറി ജനറല്‍; മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം; രാജ്ഘട്ടില്‍ പ്രണാമമര്‍ച്ചിച്ച്‌ മോദിയും സോണിയയും രാഹുലും; 2019 വരെ നീളുന്ന ഗാന്ധിജയന്തി ആഘോഷങ്ങളില്‍ വൈവിധ്യമാര്‍ന്ന കര്‍മ്മപരിപാടികള്‍.


🅾 നോബല്‍ സമ്മാനത്തോട് കിടപിടിക്കാന്‍ ഒരു കോടി രൂപ ഏര്‍പ്പെടുത്തി; പ്രധാനമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും ചീഫ് ജസ്റ്റിസിനെയും ജഡ്ജിങ് കമ്മറ്റി അംഗങ്ങളാക്കി; എന്നിട്ടും ഗാന്ധി വിരോധം മൂലം മോദി സര്‍ക്കാര്‍ അവാര്‍ഡ് മുടക്കി; ഇന്ത്യയുടെ അന്തസ് ലോക രാജ്യങ്ങളില്‍ എത്തിക്കാന്‍ തുടങ്ങിയ ഗാന്ധി സമാധാന പുരസ്‌ക്കാരം മോദി അധികാരത്തില്‍ എത്തിയ ശേഷം നാലുവര്‍ഷവും മുടങ്ങി.


🅾 ഞങ്ങളുടെ പണം തന്നു തീര്‍ക്കാതെ അനില്‍ അംബാനി നാടുവിടുമോ എന്നു ഭയം! അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി; കോടതി സെറ്റില്‍മെന്റ് തുകയായ 550 കോടി റിലയന്‍സ് ഇനിയും തന്നില്ലെന്ന് പരാതി പറഞ്ഞ് സ്വീഡിഷ് ടെലികോം  കമ്പനി എറിക്‌സണ്‍; എച്ച്‌എഎല്ലിനെ ഒഴിവാക്കി റഫേല്‍ കരാര്‍ നേടിയ അംബാനി മുതലാളിയെ ഓര്‍ത്ത് മൂക്കത്ത് വിരല്‍വെച്ച്‌ നാട്ടുകാര്‍!.


🅾 ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡന കൊലപാതകം; പീഡനം ശ്രമം എതിര്‍ത്ത പതിനഞ്ചുകാരിയെ നാലുപേര്‍ ചേര്‍ന്ന് അടിച്ചുകൊന്ന് മരത്തില്‍ കെട്ടിതൂക്കി; ആക്രണം ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ നിന്ന് മടങ്ങവെ.പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ആണ്‌ സംഭവം.


🅾 സേവ് ശബരിമല പ്രക്ഷോഭം അതിര്‍ത്തി കടക്കുന്നു..! വിശ്വാസ സംരക്ഷണത്തിനായി ഡല്‍ഹിയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും പ്രക്ഷോഭം ശക്തമാകുന്നു . സ്വാമിയപ്പാ.. ശരണമപ്പാ.. ശരണം വിളികളുമായി സംഘടിച്ച്‌ തെരുവില്‍ ഇറങ്ങി ഭക്തര്‍; റിവ്യൂഹര്‍ജി നല്‍കിയോ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചോ വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യം; ഇതര സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കുമ്പോൾ  ദേശീയതലത്തില്‍ രാഷ്ട്രീയ വിഷയമാക്കി മാറ്റാനുള്ള ശ്രമങ്ങളും സജീവം.


🅾 ഉത്തര്‍ പ്രദേശില്‍ പോലും പാര്‍ട്ടിയെ നശിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു; ബിജെപിയെ പോലെ കോണ്‍ഗ്രസും ദ്രോഹിച്ചിട്ടുണ്ട്; ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നം; മൂന്നാം ബദല്‍ രൂപീകരണം പ്രതിസന്ധിയിൽ .കോണ്‍ഗ്രസിനെ കൈവിട്ട് മായാവതി


🅾 രൂപയുടെ വില ഇന്ന് റെക്കോർഡ്‌ തകർച്ചയിലേക്ക്‌.  73.34 രൂപക്കാണ്‌ ഇന്ന് വ്യാപാരം നടന്നത്‌.


🅾 കർണ്ണാടക  കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന മോദിയെ കള്ളൻ എന്ന് പറഞ്ഞ്‌ വിമര്‍ശിച്ചിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു; ട്വിറ്ററിലും ഫേസ്‌ബുക്കിലും സ്റ്റാറ്റസ് അപ്‌ഡേറ്റുമില്ല; മോദിക്കെതിരെ പോസ്റ്റിട്ടതിന് രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസ്; കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന രാജിവെച്ചു. എന്നാൽ സ്ഥിരീകരണം ആയില്ല. പാർട്ടിയിൽ പുതിയ പദവി ഏറ്റെടുക്കുമെന്നും റിപ്പോർട്ട്‌


🅾 കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ വിഭാഗം മേധാവി സ്ഥാനം രാജിവെച്ചിട്ടില്ല; വാര്‍ത്ത നിഷേധിച്ച്‌ ദിവ്യ സ്പന്ദന.


🅾 റാഫേല്‍ ഇടപാട് ഒരു മികച്ച പാക്കേജ്! ഓഫ്‌സെറ്റ് പങ്കാളിയായി റിലയന്‍സിനെ തിരഞ്ഞെടുത്തതില്‍ കേന്ദ്ര സര്‍ക്കാരിനോ വ്യോമസേനക്കോ പങ്കില്ല; റാഫേല്‍ ഇടപാടിനെ പുകഴ്ത്തി വ്യോമസേന മേധാവി.


🅾 ലെനിന്റെയും സ്റ്റാലിന്റെയും വീരകഥകള്‍ അല്ല കുട്ടികള്‍ പഠിക്കണ്ടത്; ഇന്ത്യന്‍ ചരിത്രം ഉള്‍പ്പെടുത്തി സിലബസ് പൂര്‍ണ്ണമായും തിരുത്തുമെന്ന് ത്രിപുര ബി ജെ പി മുഖ്യമന്ത്രി മുഖ്യമന്ത്രി ബിപ്ലബ്.


🅾 സര്‍ക്കാരിനെതിരെ പൊതുയോഗം നടത്താന്‍ ഡിഎംകെയ്ക്ക് അനുമതി; മദ്രാസ് ഹൈക്കോടതിയുടെ അനുമതി ഒക്ടോബര്‍ മൂന്ന് നാല് തീയതികളില്‍ യോഗം നടത്താന്‍. നേരത്തെ തമിഴ്‌നാട്‌ പോലീസ്‌ അനുമതി നിഷേധിച്ചിരുന്നു


🅾 ഓഹരി സൂചികകള്‍ വീണ്ടും നഷ്ടത്തില്‍;സെന്‍സെക്‌സ് 550.51 പോയിന്റ് താഴ്ന്നു 35975.63 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 150.50 പോയന്റ്‌ നഷ്ടത്തിൽ 10858.25 ൽ വ്യാപാരം അവസാനിപ്പിച്ചു


അന്താരാഷ്ട്രീയം


🅾 രസതന്ത്രത്തിനുള്ള  നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  പുതിയ മരുന്നുകള്‍ക്കും രാസപദാര്‍ഥങ്ങള്‍ക്കുമായി എന്‍സൈമുകളും പ്രോട്ടീനുകളും വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ലോകത്തിന് പരിചയപ്പെടുത്തി; രസതന്ത്രത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനയ്ക്ക് നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്; പുരസ്‌കാരത്തിന് അര്‍ഹരായത് ഫ്രാന്‍സെസ് ആര്‍ണോള്‍ഡും ജോര്‍ജ് സ്മിത്തും ഗ്രിഗറി വിന്ററും.


🅾 അര്‍ബുദ ചികിത്സാ രംഗത്തും നേത്ര ശസ്ത്രക്രിയയിലും ഈ പ്രതിഭകള്‍ സൃഷ്ടിച്ചത് വിപ്ലവകരമായ നേട്ടം; ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടെത്തിയ ശാസ്ത്ര രംഗത്തെ പ്രതിഭാശാലികള്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍; ലോകത്തിന് തന്നെ അഭിമാനമായി ആര്‍തര്‍ ആഷ്‌കിന്‍, ഷെറാദ് മൊറു, ഡോണ സ്ട്രക്‌ലന്‍ഡ് എന്നീ ശാസ്ത്രജ്ഞര്‍


🅾 മൂന്നാം വയസ്സില്‍ ട്രംപിന്റെ ഒരുവര്‍ഷത്തെ വരുമാനം രണ്ടുലക്ഷം ഡോളര്‍; മരിക്കുംമുമ്ബ് ശതകോടികളുടെ സ്വത്ത് പിതാവ് കൈമാറിയത് നികുതി വെട്ടിച്ച്‌; സത്യസന്ധതയ്ക്ക് പേരുകേട്ട അമേരിക്കയെ നയിക്കുന്നത് നികുതി വെട്ടിച്ച്‌ ജീവിക്കുന്ന ട്രംപോ? ട്രംപിനെതിരേ തെളിവുകളുമായി ന്യുയോര്‍ക്ക് ടൈംസ്.


🅾 നിറയെ യാത്രക്കാരുമായി പോയ ബസ് നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ മൈക്ക്‌ ഫരിസ്‌ (53)  ടോയ്ലറ്റില്‍ പോയി  മടങ്ങുമ്പോൾ 27ാം നിലയുടെ മുകളിലെ ജനാല തകര്‍ന്ന് തലയില്‍ വീണ തല്‍ക്ഷണം മരിച്ചു; ലണ്ടനില്‍ ഇന്നലെ നടന്നത് അതിദാരുണമായ ഒരു ദുരന്തം.


🅾 യുഎഇയില്‍ ചെന്ന് വേറൊരാളുടെ ഫോണ്‍ എടുത്ത് പരിശോധിക്കാന്‍ നില്‍ക്കേണ്ട; സ്വകാര്യതാ ലംഘനത്തിന്റെ പേരില്‍ ഉറപ്പായും അകത്താകും; ഭര്‍ത്താവിന്റെ ഫോണിലെ വിവരങ്ങള്‍ ശേഖരിച്ചതിന്റെ പേരില്‍ ദുബായില്‍ ഭാര്യക്ക് മൂന്ന് മാസം തടവ്.


🅾 ഐഎംഎഫിന്റെ മുഖ്യ  സാമ്പത്തിക  ഉപദേഷ്ടാവിന് ഇനി എന്ത് കേരളം! ഗീതാ ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക  ഉപദേഷ്ടാവ് എന്ന പദവി ഒഴിയുമെന്ന് റിപ്പോര്‍ട്ട്; മുന്‍പേ ഉപദേശം നിര്‍ത്തിയ ഗീത ഔദ്യോഗികമായി ഉടന്‍ പദവി ഉപേക്ഷിച്ചേക്കും.


🅾 ബുര്‍ജ് ഖലീഫ ഇന്നലെ നിറം മാറിയത് നമ്മുടെ സ്വന്തം ഗാന്ധിജിക്ക് വേണ്ടി ; മഹാത്മാവിന്റെ 150ാം ജന്മദിനം അനുസ്മരിപ്പിക്കാന്‍ ത്രിവര്‍ണ്ണ പതാകയുടെ പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ ചിത്രങ്ങളുമായി ലോകത്തെ ഏറ്റവും വലിയ ടവര്‍ ബ്ലോക്ക് ; മനം നിറഞ്ഞ് ഇന്ത്യക്കാര്‍.


🅾 ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ഇമോജിയുമായി ട്വിറ്റര്‍; ഗാന്ധി ജയന്തി ദിനം മുതല്‍ ഒരാഴ്‌ച്ചത്തേക്ക് ലഭ്യമാകുമെന്ന് അധികൃതര്‍; ഇമോജി ഡിസൈന്‍ ചെയ്തിരിക്കുന്നത് ട്വിറ്റര്‍ ലോഗോയുടെ നിറങ്ങളായ വെള്ളയ്ക്കും നീലയ്ക്കും പ്രാധാന്യം നല്‍കി.


🅾 അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതി ഗാന്ധിജിക്ക് നല്‍കണമെന്ന് പ്രമേയം; യുഎസ് കോണ്‍ഗ്രസില്‍ കരോളിന്‍ മലോണി അവതരിപ്പിച്ച പ്രമേയത്തിനെ പിന്തുണച്ചത് ഇന്ത്യന്‍ വംശജര്‍ അടക്കം ആറ് പേര്‍; അമേരിക്കന്‍ പൗരനല്ലാത്ത ആളെ ബഹുമതിക്കായി പരിഗണിക്കുന്നത് അപൂര്‍വ്വം


🅾 ക്രൂഡ് ഓയില്‍ വില പോലെ ഗള്‍ഫ് കറന്‍സികള്‍ മുന്നേറുമ്പോൾ  ഒപ്പമോടിയെത്താനാകാതെ 'രൂപയ്ക്ക് വീണ്ടും ഇടിവ്' ! ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരെ 73.34 എന്ന നിലയില്‍; യുഎഇ ദിര്‍ഹത്തിന്റെ നിരക്ക് 20 കടന്നപ്പോള്‍ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച്‌ ഗള്‍ഫ് കറന്‍സികള്‍; ഇറാനില്‍ നിന്നുള്ള 'എണ്ണയൊഴുക്ക്' നിലച്ചതോടെ ക്രൂഡ് ഓയില്‍ വിലയില്‍ 'കൈപൊള്ളി' ആഗോള വിപണി.


🅾 ഭാഗ്യ ദേവത കനിഞ്ഞു; അബുദാബിയില്‍ ഇന്ത്യക്കാരന് 13 കോടി സമ്മാനം. മുഹമ്മദ്‌ കുഞ്ഞി , മയ്യല എന്ന വ്യക്തിക്ക്‌ ആണ്‌ സമ്മാനം


🅾 അമേരിക്കയും ചൈനയും തമ്മിലുള്ള  വ്യാപാരയുദ്ധം എല്ലാവരെയും ദോഷകരമായി ബാധിക്കും; ആലിബാബ സ്ഥാപകൻ ജാക് മാ


കായികം

🅾 ഐ എസ്‌ എല്ലിൽ ഇപ്പോൾ നടക്കുന്ന പൂന സിറ്റി എഫ്‌ സി, ഡൽഹി ഡൈനാമോസ്‌ മൽസരം കളി പകുതി പിന്നിടുമ്പോൾ ഡൽഹി ഒരു ഗോളിന്‌ മുന്നിട്ട്‌ നിൽക്കുന്നു


🅾 നിര്‍ണായക മാറ്റങ്ങളുമായി മത്സരത്തിന് ഒരു ദിവസം ശേഷിക്കെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച്‌ ഇന്ത്യ; പൃഥ്വി ഷാ അരങ്ങേറും; മായങ്ക് അഗര്‍വാളും മുഹമ്മദ് സിറാജും കാത്തിരിക്കണം; പന്ത് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഹനുമ വിഹാരി പുറത്ത്; വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരം നാളെ രാജ്‌കോട്ടില്‍.


സിനിമാ ഡയറി


🅾 ഷറഫൂദ്ദീന്‍ വരത്തനിലെ വില്ലൻ  കഥാപാത്രം ചെയ്യാന്‍ സമ്മതം മൂളിയത് മൂന്ന് നാല് ദിവസം സമയം എടുത്ത് ആലോചിച്ച ശേഷം; അമല്‍ നീരദ് സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രം ചെയ്യാനായതിന്റെ സന്തോഷത്തില്‍ പ്രേമത്തിലെ ഗിരിരാജന്‍ കോഴി


🅾 ഖാലിദ് റഹ്മാന്‍ - മമ്മൂട്ടി ചിത്രം ഉണ്ടയില്‍ അണിനിരക്കുന്നത് വമ്പൻ  താരനിര.പീപ്പിലി ലൈവ്‌, ന്യൂട്ടൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരിയും,  മാസാനിലൂടെ  ശ്രദ്ധേയനായ  ഭഗ്വാന്‍ തിവാരിയുമടക്കം മമ്മൂട്ടിക്കൊപ്പം അണിനിരക്കാനെത്തുക ബോളിവുഡിലെ സൂപ്പര്‍ താരങ്ങളും


🅾 അത്ഭുതങ്ങള്‍ വിരിയിക്കുന്ന വിഷ്വല്‍ എഫക്ടുകളും അണിയറ വിശേഷങ്ങളുമായി വീണ്ടും മേക്കിങ് വീഡിയോ പുറത്ത് വിട്ട് 2.0 യുടെ അണിയറപ്രവര്‍ത്തകര്‍


🅾 മണിച്ചേട്ടന് കൊടുക്കാന്‍ പറ്റിയ നിധിയാണ്' ചാലക്കുടിക്കാരന്‍ ചങ്ങാതി ; ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട് വികാരധീനയായി ഹനാന്‍


🅾 വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ഫസ്റ്റ് ലുക്ക് ടീസര്‍ ഇന്ന്. വിനോദയാത്ര എന്ന ചിത്രത്തിൽ ബാലതാരമായി രംഗത്ത്‌ വന്ന ഗണപതി ആദ്യമായി നായകൻ ആയി അഭിനയിക്കുന്ന ചിത്രം ആണ്‌ വള്ളിക്കുടിലിലെ വെള്ളക്കാരൻ . ലാൽ, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു


🅾 കലാഭവന്‍ മണിക്ക് പിന്നാലെ തിലകന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്. വിനയൻ തന്നെയാണ്‌ ചിത്രം സംവിധാനം ചെയ്യുക


🅾 രാജ് താക്കറെ ഒരു ഗുണ്ടയാണ്; പുതിയ ആരോപണവുമായി തനുശ്രീ ദത്ത. അദ്ദേഹത്തിന്റെ അനുയായികൾ ആണ്‌ എന്നെ ഉപദ്രവിച്ചത്‌. സ്ത്രീകളെ അക്രമിക്കുന്നവരെ അനുകൂലിക്കുന്ന ഒരാളെ ഒരിക്കലും നേതാവ്‌ എന്ന് വിളിക്കാൻ കഴിയില്ല. തനുശ്രീ ദത്ത പറഞ്ഞു


🅾 ബിഗ് ബോസ് പ്രണയം വിവാഹത്തിലെക്കോ..?; പ്രണയം എനിക്ക് ഗെയിമില്ല അത് യഥാര്‍ഥമാണെന്ന് പേളി; പ്രണയ കാര്യം വീട്ടില്‍ സംസാരിക്കാനാണ് തീരുമാനമെന്ന് ശ്രീനിഷ്; പ്രണയം വിവാഹത്തിലെത്തിക്കാന്‍ ഉറപ്പിച്ച്‌ പേളിഷ്.
Previous Post Next Post
3/TECH/col-right