തമ്പി കണ്ണന്താനം അന്തരിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 2 October 2018

തമ്പി കണ്ണന്താനം അന്തരിച്ചു.

പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായിരുന്ന തമ്പി കണ്ണന്താനം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ വഴിത്തിരിവായ രാജാവിന്റെ മകൻ ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിർവ്വഹിക്കുകയും ഒരു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 80-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004-നു ശേഷം ചലച്ചിത്രരംഗത്ത് നിന്നും വിട പറഞ്ഞു.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കണ്ണന്താനത്തു കുടുംബത്തിൽ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബർ 11നാണ് തമ്പിയുടെ ജനനം. കോട്ടയം എം. സി സെമിനാരി ഹയർ സെക്കന്ററി സ്ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ കുഞ്ഞുമോൾ, മക്കൾ ഐശ്വര്യ, ഐഞ്ചൽ. ജോഷിയുടെ സഹായി ആയി മദ്രാസിലെ മോൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനസഹായി ആവുകയും ചെയ്തു.

1983ൽ താവളം എന്ന ചിത്രത്തിലൂടെ സംവിധായകനായി. എന്നാൽ രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ആണ് പ്രശസ്തനാകുന്നത്.
2004ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ രചനയും തമ്പിയായിരുന്നു നിര്‍വ്വഹിച്ചത്. മാന്ത്രികം, ഇന്ദ്രജാലം,ജന്‍മാന്തരം, വഴിയോരക്കാഴ്ചകള്‍, രാജാവിന്റെ മകന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും തമ്പി കണ്ണന്താനമായിരുന്നു.

No comments:

Post a Comment

Post Bottom Ad

Nature