കേരള മുസ്‌ലിം ജമാഅത്തിന്റെ ദുരിതാശ്വാസ നിധി:മുഖ്യമന്ത്രിക്ക് കൈമാറി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 2 October 2018

കേരള മുസ്‌ലിം ജമാഅത്തിന്റെ ദുരിതാശ്വാസ നിധി:മുഖ്യമന്ത്രിക്ക് കൈമാറി

കോഴിക്കോട്:പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിക്കായി സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിലേക്ക്  കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകൾ ശേഖരിച്ച  ദുരിതാശ്വാസ നിധി നാൽപ്പത്തിയഞ്ച് ലക്ഷം രൂപ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി ബഹു. പിണറായി വിജയനെ ഏൽപ്പിച്ചു.ആദ്യഘട്ടത്തിൽ കൈമാറിയ തുകയടക്കം ഇപ്പോൾ അരക്കോടി രൂപ മുഖ്യമന്ത്രിയെ നേരിട്ടും വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവ അല്ലാതെയുമായി സംസ്ഥാന സർക്കാറിനു എത്തിച്ചിട്ടുണ്ട്. ഐ.സി.എഫ് ഗൾഫ് കമ്മറ്റി ശേഖരിച്ച തുക സയ്യിദ് ആറ്റക്കോയ തങ്ങളും മുഖ്യമന്ത്രിയെ ഏൽപ്പിച്ചു. എസ്.വൈ.എസിന്റെ സാന്ത്വനം പദ്ധതിക്ക് കീഴിൽ സംഘടന നടത്തുന്ന  മില്യണുകളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുകയും വിവിധ മന്ത്രിമാർ വിദേശത്ത് പോയി കേരളത്തിനായി നടത്തുന്ന യാത്രകൾക്ക് പിന്തുണ ഉറപ്പു നൽകുകയും ചെയ്‌തു.

സുന്നി സംഘടനകളെ പ്രതിനിധീകരിച്ചു വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി , മജീദ് കക്കാട്, എ.സൈഫുദ്ധീൻ ഹാജി,  ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സിദ്ധീഖ് സഖാഫി നേമം എന്നിവർ പങ്കെടുത്തു.

"നമുക്കൊന്നിച്ചു നിന്ന് യത്‌നിക്കാം, നമ്മുടെ നാടിന്റെ വീണ്ടെടുപ്പിന്."

No comments:

Post a Comment

Post Bottom Ad

Nature