Trending

H1N1:മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണമെന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും എ​ച്ച്‌ വ​ണ്‍ എ​ന്‍ വ​ണ്‍ പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ഇ​ന്‍​ഫ്ലു​വ​ന്‍​സ ടൈ​പ്പ് എ ​വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് എ​ച്ച്‌ വ​ണ്‍ എ​ന്‍ വ​ണ്‍. വാ​യു​വി​ലൂ​ടെ എ​ളു​പ്പ​ത്തി​ല്‍ പ​ക​രു​ന്ന ഒ​രു സാം​ക്ര​മി​ക രോ​ഗ​മാ​ണി​ത്. 



ചു​മ​ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും സൂ​ക്ഷ്മ ക​ണ​ങ്ങ​ള്‍ വാ​യു​വി​ലൂ​ടെ മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്നു. . ജ​ല​ദോ​ഷ​പ്പ​നി​യാ​യ​തി​നാ​ല്‍ ആ​രെ​യും ബാ​ധി​ക്കാ​മെ​ങ്കി​ലും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ക​റ​വു​ള്ള​വ​ര്‍​ക്ക് രോ​ഗം വ​ള​രെ പെ​ട്ടെ​ന്ന് ബാ​ധി​ക്കാ​നും മൂ​ര്‍​ച്ചി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. വൈ​റ​സ് ബാ​ധി​ച്ച പ്ര​ത​ല​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ച്ച​ശേ​ഷം ക​ണ്ണി​ലോ, മൂ​ക്കി​ലോ, വാ​യി​ലോ സ്പ​ര്‍​ശി​ക്കു​ന്ന​ത് അ​ണു​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​കും. 


സാ​ധാ​ര​ണ അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​ല്‍ വൈ​റ​സ് മി​ക്ക​പ്പോ​ഴും ന​ശി​ച്ചു​പോ​കും. എ​ന്നാ​ല്‍ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ മു​റി​ക​ളി​ല്‍ വൈ​റ​സ് കൂ​ടു​ത​ല്‍ നേ​രം നി​ല​നി​ല്‍​ക്കും. ജി​ല്ല​യി​ല്‍ കഴിഞ്ഞ മാ​സ​ം 32 കേ​സു​ക​ളും മൂ​ന്ന് മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലിക്കണമെന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 

രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്:
 ദി​ശ ഹെ​ല്‍​പ്പ് ലൈ​ന്‍ ടോ​ള്‍​ഫ്രീ ന​ന്പ​റാ​യ 1056 ലോ,
0471-2552056 ​എ​ന്നീ ന​ന്പ​റു​ക​ളി​ലോ ജി​ല്ലാ ഐ​ഡി​എ​സ്പി സെ​ല്ലി​ലെ
 0495 2376063 എ​ന്നീ നമ്പറിലോ ലഭിക്കും.


 

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍.

പ​നി, ചു​മ, ശ്വാ​സം മു​ട്ട​ല്‍, ശ​രീ​ര വേ​ദ​ന, തൊ​ണ്ട​വേ​ദ​ന, ജ​ല​ദോ​ഷം വി​റ​യ​ല്‍, ക്ഷീ​ണം, പേ​ശീ​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. ചി​ല​രി​ല്‍ ഛര്‍​ദ്ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​കും. .


പ​നി​ക്കൊ​പ്പം സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ ഹൃ​ദ​യ​മി​ടി​ക്കു​ക, നാ​ഡീ​ച​ല​നം ധ്യ​തി​യി​ലാ​വു​ക, ര​ക്ത​സ​മ്മ​ര്‍​ദ്ദം ക്ര​മാ​തീ​ത​മാ​യി കു​റ​യു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളു​മു​ണ്ടാ​കാം. രോ​ഗ​ബാ​ധ​യു​ടെ കാ​ഠി​ന്യം അ​നു​സ​രി​ച്ച്‌ രോ​ഗ​ത്തെ മൂ​ന്നാ​യി ത​രം തി​ര​ച്ചാ​ണ് ചി​കി​ത്സ നി​ര്‍​ണയി​ക്കു​ന്ന​ത്. .




പ്ര​ത്യേ​ക സ്വാ​ബ് ഉ​പ​യോ​ഗി​ച്ച്‌ തൊ​ണ്ട​യി​ല്‍ നി​ന്നും മൂ​ക്കി​ല്‍ നി​ന്നും എ​ടു​ക്കു​ന്ന സ്രാ​വ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ്ഗാ​ന്ധി ബ​യോ​ടെ​ക്നോ​ള​ജി കേ​ന്ദ്രം, ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, മ​ണി​പ്പാ​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ന്ന​ത്. .


വൈ​റ​സി​നെ ന​ശി​പ്പി​ക്കു​ന്ന "ഒ​സാ​ള്‍​ട്ട​മി​വി​ര്‍" മ​രു​ന്നാ​ണ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ എ​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭിക്കും. .
 

ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, പ്ര​മേ​ഹ​രോ​ഗി​ക​ള്‍, വൃ​ക്ക, ക​ര​ള്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍, ഹൃ​ദ്രോ​ഗി​ക​ള്‍, ര​ക്ത​സ​മ്മ​ര്‍​ദ്ദം, കാ​ന്‍​സ​ര്‍, എ​ച്ച്‌ഐ​വി ബാ​ധി​ത​ര്‍, അ​വ​യ​വം മാ​റ്റി​വച്ച​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. .
 

മു​ന്‍​ക​രു​ത​ലു​ക​ള്‍.

=കൈ​കാ​ലു​ക​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. 


=സോ​പ്പും, വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്‌ ഇ​ട​യ്ക്കി​ട​ക്ക് ക​ഴു​കു​ക, .


=യാ​ത്രയ്​ക്ക് ശേ​ഷം ഉ​ട​ന്‍ കു​ളി​ക്കു​ക. .


=രോ​ഗി​ക​ളു​മാ​യു​ള​ള സ​ന്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​ക. .


=രോ​ഗ​ല​ക്ഷ​ണ​മു​ള​ള​വ​ര്‍ വീ​ടു​ക​ളി​ല്‍ പൂ​ര്‍​ണ്ണ വി​ശ്ര​മം എ​ടു​ക്കു​ക. .


=കേ​സു​ക​ള്‍ കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കാ​തി​രി​ക്കു​ക​യും യാ​ത്ര ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക. .


=തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യ​യും തൂ​വാ​ല ഉ​പ​യോ​ഗി​ച്ച്‌ പൊ​ത്തി​പ്പി​ടി​ക്കു​ക. ഉ​ട​ന്‍ ത​ന്നെ കൈ ​ന​ന്നാ​യി ക​ഴു​കു​ക. .


= വി​ദ്യാ​ര്‍​ഥിക​ളി​ല്‍ രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ സ്കൂ​ളി​ല്‍ വി​ടാ​തി​രി​ക്കു​ക. സ്കൂ​ളു​ക​ളി​ല്‍ കൂ​ടു​ത​ലാ​യി രോ​ഗം റി​പ്പോ​ര്‍​ട്ടു ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ സ്കൂ​ള്‍ അ​സം​ബ്ലി അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ മാ​ത്രം ചേ​രു​ക. .


=ധാ​രാ​ളം വെ​ള്ള കു​ടി​ക്കു​ക/ ന​ന്നാ​യി ഉ​റ​ങ്ങു​ക. .


= പോ​ഷ​കാ​ഹാ​രം ക​ഴി​ക്കു​ക. .


= ഇ​ളം ചൂ​ടു​ള​ള പാ​നീ​യ​ങ്ങ​ള്‍ ഇ​ട​യ്ക്കി​ടെ കു​ടി​ക്കു​ക. .


= എ​ത്ര​ വി​ശ്ര​മം എ​ടു​ക്കു​ന്നു​വോ രോ​ഗം ഭേ​ദ​മാ​കു​വാ​നു​ള​ള സാ​ധ്യ​ത അ​ത്ര​യും വ​ര്‍​ദ്ധി​ക്കും.
Previous Post Next Post
3/TECH/col-right