നവീകരിച്ച പ്രസ്സ് ക്ലബ് ഉദ്ഘാടനവും,അനുസ്മരണ സമ്മേളനവും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 1 October 2018

നവീകരിച്ച പ്രസ്സ് ക്ലബ് ഉദ്ഘാടനവും,അനുസ്മരണ സമ്മേളനവും

കൊടുവള്ളി: കൊടുവള്ളി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപക പ്രസിഡന്റും എഴുത്തുകാരനുമായ എ കെ അസ്സയിന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പരിപാടി കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. നവീകരിച്ച പ്രസ് ക്ലബ് ഉദ്ഘാടനം അഡ്വ. പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. ഗാനരചയിതാവ് പക്കര്‍ പന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ ആരാമ്പ്രം, സംസ്ഥാന ഇന്റര്‍ ക്ലബ് ഹൈജംപ് സ്വര്‍ണമെഡല്‍ ജേതാവ് മുഹമ്മദ് ഹിഷാം, പ്ലസ് ടു ഉന്നത വിജയി കെ നാഫിയ ഫൈറൂസ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് കെ കെ എ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എ പി മജീദ്, സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബാബു, കൗണ്‍സിലര്‍മാരായ കെ ശിവദാസന്‍, ഒ പി റസാഖ്, ടി പി നാസര്‍, ഇ സി മുഹമ്മദ്, കൊടുവള്ളി എക്‌സൈസ് ഓഫീസര്‍ ഷാജു, മുന്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി വേലായുധന്‍, സി പി അബ്ദു റസാഖ്, കെ കെ ആലി, ടി കെ മുഹമ്മദ്, കെ വി അരവിന്ദാക്ഷന്‍, പി ടി മൊയ്തീന്‍കുട്ടി, പി ടി മുഹമ്മദ്, പ്രൊഫ. ഒ കെ മുഹമ്മദലി, റിട്ട. ഡെപ്യൂട്ടി കളക്ടര്‍ കെ കെ വിജയന്‍, ടി പി സി മുഹമ്മദ്, എം സി പ്രഭാകരന്‍, കെടയന്‍ മുഹമ്മദ്, സലീം നെച്ചൂളി, ടി എം മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി അഷ്‌റഫ് വാവാട് സ്വാഗതവും ട്രഷറര്‍ ബഷീര്‍ ആരാമ്പ്രം നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature