ഇന്ധന വില വർദ്ധന:ഡീസലിന് ചരിത്ര വില - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 1 October 2018

ഇന്ധന വില വർദ്ധന:ഡീസലിന് ചരിത്ര വില

കോഴിക്കോട്:സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധന - പാചകവാതക വില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഡീസലിന് ചരിത്രത്തിലാദ്യമായി 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 87.19 രൂപയും ഡീസലിന് 80.43 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 86.11 രൂപയും ഡീസലിന് 79.44 രൂപമാണ് ഇന്ന് വില.


സബ്സിഡിയുള്ള പാചകവാതകത്തിന് 2.89 രൂപയും സബ്സിഡിയില്ലാത്തതിന് 59 രൂപയും കൂട്ടി.

ഡീസൽ വില താങ്ങാനാകാതെ സ്വകാര്യ ബസുകൾ ഇന്നു മുതൽ സർവീസുകൾ നിർത്തും.മൂവായിരത്തോളം ബസുകൾ പെർമിറ്റ് റദ്ദാക്കാൻ അപേക്ഷ നൽകി.കോഴിക്കോട് വടകര മേഖലയിലെ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നിർത്തും. 

സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. പ്രശ്നം മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തും.

ഇന്ധന വിലവര്‍ദ്ധനവില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ ഗതാഗതവും കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ഇന്ധനവില വര്‍ധനവിന് ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്. എണ്ണക്കമ്പനികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്ധനവില കുറഞ്ഞാലും കേരളം വാറ്റ് കുറക്കില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.


No comments:

Post a Comment

Post Bottom Ad

Nature