പ്രളയാനന്തരം കിണറും ജലാശയങ്ങളും വറ്റുന്നു:മുന്നറിയിപ്പുകളുമായി വിദഗ്ധര്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 8 September 2018

പ്രളയാനന്തരം കിണറും ജലാശയങ്ങളും വറ്റുന്നു:മുന്നറിയിപ്പുകളുമായി വിദഗ്ധര്‍

തിരുവനന്തപുരം: മഹാപ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതാണ് പ്രളയാനന്തരം കിണറുകളും പുഴകളും വറ്റാന്‍ കാരണമെന്ന് വിധഗ്ധര്‍. ജലവിതാനത്തിലുണ്ടാകുന്ന കുറവ് വരള്‍ച്ചയിലേക്ക് നയിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


പ്രളയക്കെടുതിയില്‍ നിന്നും കേരളം ഇതുവരെ കരകയറിയിട്ടില്ല. ദുരിതാശ്വാ ക്യാംപുകളില്‍ നിന്ന് ദുരിതബാധിതര്‍ പൂര്‍ണമായും മടങ്ങിയിട്ടുമില്ല. പക്ഷേ സര്‍വനാശം വിതച്ച പ്രളയജലം പോയിക്കഴിഞ്ഞു. പുഴകളും കിണറുകളും വേനല്‍ക്കാലത്തെന്നപോലെ വറ്റി വരളുകയാണ്. പ്രളയ സമയത്തുണ്ടായ ശ്കതമായ ഒഴുക്കാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വെളളത്തെ ഭൂമിയില്‍ തങ്ങി നിര്‍ത്തുന്ന മേല്‍മണ്ണിന്‍റെ ഭാഗം ഒലിച്ചുപോയതോടെ വെളളം പൊടുന്നനെ ചോര്‍ന്ന് പോയതാണ് ഒരു കാരണം. പുഴകളുടെ തീരമിടിഞ്ഞ് താഴ്ന്നതും ഈ പ്രതിഭാസത്തിന് ശക്തി പകര്‍ന്നു.

വർഷങ്ങള്‍ക്കൊണ്ട് രൂപപ്പെട്ടതാണ് ഭൂമിക്കടിയിലെ ജലവിദാനം. അതിനാല്‍ തന്നെ ഈ അസാധാരണ പ്രതിഭാസത്തെപ്പറ്റി കേന്ദ്ര ഭൂഗർഭ ജല ബോർഡ് പഠനം തുടങ്ങിയിട്ടുണ്ട്. കൂടാതെ മേല്‍മണ്ണ് ഒഴുക്കിപ്പോയത് കാര്‍ഷികക്രമത്തെയും സാരമായി ബാധിക്കും. മണ്ണിന്‍റെ പോഷകാംശം നഷ്ടപ്പെട്ടത് ഉല്‍പ്പാദനക്ഷമതയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക കാര്‍ഷിക രംഗത്തുളളവരും പങ്കു വയ്ക്കുന്നു

No comments:

Post a Comment

Post Bottom Ad

Nature