പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 8 September 2018

പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.

കൊച്ചി:എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയ പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.ചമ്പക്കരയിലെ സ്ഥാപനത്തിൽ നിന്നായിരുന്നു അറസ്റ്റ്. എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യത്തിനു ഹാനികരമാണെന്നായിരുന്നു പ്രചാരണം. ഡിജിപിയുടെ നിര്‍ദേശമനുസരിച്ചാണു വടക്കാഞ്ചേരിക്കെതിരെ കേസെടുത്തത്.


കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സൈബര്‍സെല്ലിനെ ഡിജിപി ലോക്നാഥ് ബെഹ്റ ചുമതലപ്പെടുത്തി.വടക്കാഞ്ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡിജിപിക്കു കത്ത് നല്‍കിയിരുന്നു. ഐഎംഎയും വടക്കാഞ്ചേരിക്കെതിരെ രംഗത്തെത്തിയിരുന്നു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ പോലുള്ളവ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണെന്നാണ് ജേക്കബ് വടക്കാഞ്ചേരി സമൂഹമാധ്യമങ്ങളിൽ കൂടി പ്രചാരണം നടത്തിയത്.

No comments:

Post a Comment

Post Bottom Ad

Nature