Trending

യുപിയിലെ വാട്സ്ആപ് നിയന്ത്രണം:സോഷ്യൽ മീഡിയ കേരളത്തിലാക്കി പ്രചരിപ്പിക്കുന്നു

യുപിയിലെ വാട്സ്ആപ് നിയന്ത്രണം സോഷ്യൽ മീഡിയ വഴി അത് കേരളത്തിലാക്കി പ്രചരിപ്പിക്കുന്നു.മീഡിയ വണ് ടിവിയിൽ വന്ന വാർത്ത സ്ക്രീൻ ഷോട്ട് അയച്ചാണ് പ്രചരണം.

മാധ്യമപ്രവര്‍ത്തകരുടെ വാട്സ് ആപ് ഗ്രൂപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തര്‍‍ പ്രദേശിലെ ലളിത്പൂര്‍ ജില്ലാഭരണകൂടം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ വകുപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ വാട്സ് ആപ് ഗ്രൂപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറേണ്ടത്. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ഐടി വകുപ്പ് പ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉത്തരവില്‍ പറയുന്നു.
 


വാട്സ്ആപ് ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളവരോ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരോ ആയ മാധ്യമപ്രവര്‍ത്തര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കണ്ട് അക്കാര്യം അറിയിക്കണം. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കണം. അഡ്മിന്‍ന്മാര്‍ ആധാറിന്റെ പകര്‍പ്പും ഫോട്ടോയും സമര്‍പ്പിക്കണം. ജില്ലാ മജിസ്ട്രേറ്റ് മാനവേന്ദ്ര സിങും ലളിത്പൂര്‍ എസ്.പി ഒ പി സിങും സംയുക്തമായാണ് ഉത്തരവ് പുറത്തിറക്കിയത്.

സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഉത്തരവ് പ്രാദേശികം മാത്രമാണെന്നും ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അവനീഷ് അവസ്തി പ്രതികരിച്ചു. ഉത്തരവിനെതിരെ സംസ്ഥാന തലത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ തടയാനാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് മാനവേന്ദ്ര സിങ് പറഞ്ഞു.


 എന്നാല്‍ വ്യാജ വാര്‍ത്തയെക്കുറിച്ചാണ് ആശങ്കയെങ്കില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും മാധ്യമസ്വാതന്ത്ര്യം തടയുകയല്ല വേണ്ടതെന്നും യുപിയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐഎഫ്ഡബ്ല്യുജെ ആവശ്യപ്പെട്ടു.



Previous Post Next Post
3/TECH/col-right