മലയാളിയെയും തമിഴനെയും തമ്മില്‍ തല്ലിക്കരുത്:കേരള പൊലീസ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 1 September 2018

മലയാളിയെയും തമിഴനെയും തമ്മില്‍ തല്ലിക്കരുത്:കേരള പൊലീസ്

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. ഇത് പിന്നീട് പലരും തമിഴ്നാട്- കേരള തര്‍ക്കമായി ഏറ്റുപിടിച്ചു. പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചും കൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് പലരും ഇപ്പോള്‍. മ്യൂസിക്കലി ആപ്പിന്റെ പുതിയ രൂപമായ ടിക് ടോക്കിലാണ് ഈ പോര് ആരംഭിച്ചത്.സംഭവം ഗൌരവമായതോടെ ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പെരുമാറണമെന്ന് അറിയിച്ചിരിക്കുകയാണ് കേരള പൊലീസ്. സോഷ്യല്‍മീഡിയ ഭിന്നിക്കാനുള്ളതല്ല, ഒന്നിക്കാനുള്ളതാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്കാരസമ്പന്നവുമായ യുവജനങ്ങൾ പരസ്പരബഹുമാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു. വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലും കാമ്പയിന്‍ നടന്നുവരികയാണ്.


കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിൻ്റെയും തമിഴ് നാടിൻ്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചുംകൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ അപരിഷ്കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്കാരസമ്പന്നവുമായ യുവജനങ്ങൾ പരസ്പരബഹുമാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യർത്ഥിക്കുന്നു. ദയവായി ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കരുത്.


No comments:

Post a Comment

Post Bottom Ad

Nature