അനാഥരായ വിദ്യാര്‍ഥികളെ ദത്തെടുക്കും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 8 September 2018

അനാഥരായ വിദ്യാര്‍ഥികളെ ദത്തെടുക്കും

തേഞ്ഞിപ്പലം: പ്രളയദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കാലിക്കറ്റ് സര്‍വകലാശാല പരിധിയില്‍പ്പെട്ട ജില്ലകളിലെ വിദ്യാര്‍ഥികളെ ദത്തെടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. സുവര്‍ണ ജൂബിലിയുടെ ഭാഗമായി പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ നിര്‍മിച്ചുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.വയനാട്, ചാലക്കുടി, നിലമ്പൂര്‍ പ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. സിന്‍ഡിക്കേറ്റംഗങ്ങളുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുകയും എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും. 


യുജിസി അംഗീകാരം ലഭിക്കാത്ത ആറ് പിജി കോഴ്‌സുകളും ഒരു ഡിഗ്രി കോഴ്‌സും പ്രൈവറ്റായി നടത്തുകയും അംഗീകാരം ലഭിക്കുന്ന മുറക്ക് വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്കു മാറ്റുകയും ചെയ്യുന്നതിനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

No comments:

Post a Comment

Post Bottom Ad

Nature