Trending

താ​മ​ര​ശേ​രി താ​ലൂ​ക്ക് അ​ദാ​ല​ത്ത്:പകുതിയിലേറെ അപേക്ഷകള്‍ തീര്‍പ്പാക്കി

താ​മ​ര​ശേ​രി: രാ​ജീ​വ് ഗാ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന താ​മ​ര​ശേ​രി താ​ലൂ​ക്ക് അ​ദാ​ല​ത്തി​ല്‍ ആ​കെ ല​ഭി​ച്ച​ത് 91 അ​പേ​ക്ഷ​ക​ള്‍. ഇ​തി​ല്‍ 49 അ​പേ​ക്ഷ​ക​ളി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ച്ച്‌ രേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച 13 അ​പേ​ക്ഷ​ക​ളി​ല്‍ 11 പേ​ര്‍​ക്ക് കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. അ​പേ​ക്ഷ ന​ല്‍​കി​യ 18 പേ​ര്‍​ക്ക് ഇ​ല​ക‌്ഷ​ന്‍ ഐ​ഡി കാ​ര്‍​ഡു​ക​ള്‍, ആ​റ് പേ​ര്‍​ക്ക് ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍, 14 പേ​ര്‍​ക്ക് ജ​ന​ന/​മ​ര​ണ/​വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ക​ണ്ട​ക്ട​ര്‍ പാ​സ്, ആ​ര്‍​സി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ 12 അ​പേ​ക്ഷ​ക​ളും എ​സ്‌എ​സ്‌എ​ല്‍​സി ബു​ക്കു​മാ​യി 15 അ​പേ​ക്ഷ​ക​ളും ആ​ധാ​രം ന​ഷ്ട​പ്പെ​ട്ട എ​ട്ട് അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചു.



പ​ട്ട​യം ന​ഷ്ട​പ്പെ​ട്ട നാ​ല് അ​പേ​ക്ഷ​ക​ളി​ല്‍ മൂ​ന്നെ​ണ്ണം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ലാ​ന്‍​ഡ് ട്രൈ​ബ്യൂ​ണ​ലി​ന് കൈ​മാ​റും. ന​ഷ്ട​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ങ്ങ​നെ തി​രി​കെ ല​ഭി​ക്കു​മെ​ന്ന വേ​വ​ലാ​തി​യോ​ടെ​യാ​ണ് പ​ന്നി​ക്കോ​ട്ടൂ​ര്‍ ജാ​ന​കി​യ​മ്മ​യും അ​നു​രാ​ജും തൊ​ട​രാ​പ്പു​ഴ അ​ലീ​മ​യു​മൊ​ക്കെ ആ​ദാ​ല​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ മി​നു​ട്ടു​ക​ള്‍​ക്ക​കം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​വി​ശ്വ​സ​നീ​യ​ത​യാ​ണ് ഇ​വ​രു​ടെ മു​ഖ​ങ്ങ​ളി​ല്‍ ക​ണ്ട​ത്. 


ഉ​രു​ള്‍​പൊ​ട്ടി ര​ണ്ടു​പേ​ര്‍ മ​രി​ച്ച കൂ​ട​ര​ഞ്ഞി ത​യ്യി​ല്‍​തൊ​ടു​ക​യി​ല്‍ ഗോ​പാ​ല​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ റേ​ഷ​ന്‍​കാ​ര്‍​ഡും അ​ദാ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച പ്ര​കാ​ശ​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​നാ​ണ് റേ​ഷ​ന്‍​കാ​ര്‍​ഡ് കൈ​പ്പ​റ്റി​യ​ത്. ആ​ധാ​ര്‍ കാ​ര്‍​ഡ് ന​ഷ്ട​പ്പെട്ട മ​ട​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഷൗ​ക്ക​ത്തി​നും കൈ​ത​പ്പൊ​യി​ല്‍ വി​ള​ക്കാ​ട്ടു​പൊ​യി​ല്‍ ഷെ​മീ​റി​നു​മെ​ല്ലാം നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് ആ​ധാ​ര്‍ കാ​ര്‍​ഡ് ല​ഭി​ച്ച​ത്. പൊ​യി​ല്‍​താ​ഴ​ത്തെ ക​ട​യി​ല്‍ വെ​ള്ളം ക​യ​റി​യാ​ണ് ഷൗ​ക്ക​ത്ത​ലി​യു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ന​ശി​ച്ച​ത്.


എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍, കു​ട്ടി​ക​ളു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ രേ​ഖ​ക​ള്‍ ന​ഷ്ട​പ്പെ​ട്ട കൈ​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി​നി ഹ​ഫ്സ​ത്തി​നും അ​ദാ​ല​ത്ത് തു​ണ​യാ​യി. ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ളും കു​ട്ടി​ക​ളു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വാ​ങ്ങി​യാ​ണ് ഇ​വ​ര്‍ മ​ട​ങ്ങി​യ​ത്.
മ​ഴ​ക്കെ​ടു​തി​യി​ല്‍ കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത് താ​മ​ര​ശേ​രി താ​ലൂ​ക്കി​ലാ​ണ്. പു​തി​യ രേ​ഖ​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ 23ന് ​ക​ണ്ണ​പ്പ​ന്‍​കു​ണ്ടി​ല്‍ താ​മ​ര​ശേ​രി താ​ലൂ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​രു​ന്നു. അ​ന്ന് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ച്‌ രേ​ഖ​ക​ള്‍ അ​ദാ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു. റ​വ​ന്യൂ, ര​ജി​സ്‌​ട്രേ​ഷ​ന്‍, പ​ഞ്ചാ​യ​ത്ത്, സാ​മൂ​ഹ്യ​നീ​തി, സി​വി​ല്‍ സ​പ്ലൈ​സ്, ആ​രോ​ഗ്യം വ​കു​പ്പു​ക​ള്‍, ഇ​ല​ക്ഷ​ന്‍, ആ​ധാ​ര്‍, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, ബാ​ങ്ക്, ആ​രോ​ഗ്യ വ​കു​പ്പ് , പാ​സ്‌​പോ​ര്‍​ട്ട്, പാ​ന്‍ കാ​ര്‍​ഡ്, യൂ​ണി​വേ​ഴ്‌​സി​റ്റി, എ​ല്‍​ഐ​സി, അ​ക്ഷ​യ, ഇ​ന്‍​കം​ടാ​ക്‌​സ് വ​കു​പ്പ് തു​ട​ങ്ങി​ വി​വി​ധ കൗ​ണ്ട​റു​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. 


ലീ​ഗ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​ എം.​പി. ജ​യ​രാ​ജ്, ജി​ല്ലാ നി​യ​മ ഓ​ഫീ​സ​ര്‍ എ​ന്‍.​വി. സ​ന്തോ​ഷ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​ഹി​മ, താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്ത് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് സി. ​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Previous Post Next Post
3/TECH/col-right