Trending

പാചകവാതക, ഇന്ധന വില കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില കൂടി. സബ്‌സിഡിയുള്ള പാചകവാതകത്തിന് സിലിണ്ടറിന് 1.49 രൂപയാണ് വര്‍ധിച്ചത്. അതിനിടെ, ഡല്‍ഹിയില്‍ ഡീസല്‍ വില ആദ്യമായി ലിറ്ററിന് 70 രൂപ കടന്നു. പാചകവാതകത്തിന്റെ പുതിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 498.02 രൂപയില്‍ നിന്ന് 499.51 രൂപയായി. പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇതോടെ മുംബൈയില്‍ പെട്രോളിന് 85.93 രൂപയും ഡീസലിന് 74.54 രൂപയുമായി.




കഴിഞ്ഞ ഒരാഴ്ചയായി ഇന്ധനവില കുതിച്ചുയരുകയാണ്. റെക്കോഡ് വിലയാണ് ഡീസലിന് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്കു കാരണം. ഇതോടെ കേരളത്തില്‍ ഇന്ധനവില റെക്കോഡിലെത്തി. തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കോഴിക്കോട്ട് 74.29ഉം 80.82ഉം ആണ് വില.
Previous Post Next Post
3/TECH/col-right