Trending

പ്രതിഷേധ പ്രകടനവുമായി യൂത്ത് ലീഗ് ; മാപ്പു പറയണമെന്ന് ഡി.വൈ.എഫ്.ഐ

താമരശ്ശേരി/കൊടുവള്ളി:കരിഞ്ചോല ഉരുൾപൊട്ടലിനെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും, ദുരന്ത സമയത്ത് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ മന്ത്രി ടി.പി. രാമകൃഷ്ണനെ കണ്ട് നിവേദനം നൽകാൻ അനുമതി നൽകാത്തതിനെ തുടർന്ന് പ്രതിഷേധിച്ച മുസ്ലിം യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊടുവള്ളിയിൽ മുസ്ലിം യൂത്ത് ലീഗ്, MSF പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.





അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളെ സ്റ്റേഷനിൽ നിന്ന് വിട്ടയച്ചപ്പോൾ സ്വീകരിച്ചാനയിച്ച് താമരശ്ശേരി ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ സി. മോയിൻകുട്ടി സാഹിബ്, എം.എ.റസ്സാഖ് മാസ്റ്റർ, അഡ്വ. ടി. സിദ്ധീഖ്, വി.എം. ഉമ്മർ മാസ്റ്റർ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു .


 

എന്നാൽ  മന്ത്രി ടി പി രാമകൃഷ്ണനെ തടയുമെന്ന് നേരത്തെ മാധ്യമപ്രവര്‍ത്തകരെ വിളിച്ചറിയിച്ച് നിവേദനം കൊടുക്കാനെന്ന പേരില്‍ പരിപാടിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ലീഗ് പ്രവർത്തകരെന്നും പ്രളയബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം തടസ്സപ്പെടുത്തിയ യൂത്ത് ലീഗ് പൊതുസമൂഹത്തിന് മുന്നില്‍ മാപ്പു പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.



കരിഞ്ചോല ഉരുള്‍ പൊട്ടലില്‍ മരണമടഞ്ഞ കുടുംബങ്ങളുടെ ആശ്രിതരുടെ അക്കൗണ്ടുകളില്‍ ജൂലെെ മാസത്തില്‍ താമരശ്ശേരി ട്രഷറി വഴി മരണപ്പെട്ട ഓരോരുത്തർക്കും 4 ലക്ഷം രൂപ വീതവും, വീടും ഭൂമിയും നഷ്ടപെട്ടവർക്കായി പ്രഖ്യാപിച്ച തുകയുടെ ആദ്യ ഘട്ട തുക 1.5 ലക്ഷവും നല്‍കി കഴിഞ്ഞുവെന്നും,പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി യൂത്ത് ലീഗ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് നേതൃത്വം വിമർശിച്ചു.
Previous Post Next Post
3/TECH/col-right