News NIght:28.09.2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 28 September 2018

News NIght:28.09.2018


2018 സെപ്റ്റംബർ 28 വെള്ളി
1194 കന്നി 12
 1440 മുഹറം 18

🅾➖🅾➖🅾➖🅾➖🅾➖🅾

🌴 കേരളീയം 🌴
🅾 അയ്യനെ കണ്ടു തൊഴാന്‍ ഇനി സ്ത്രീകള്‍ക്കും മലചവിട്ടാം; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച്‌ സുപ്രീംകോടതിയുടെ ചരിത്ര പ്രധാന വിധി; ജീവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് ഭരണാഘടനാ ലംഘനമെന്ന് ഭരണാഘടനാ ബഞ്ച്; വിധിയെത്തുന്നത് വനിതാ ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ എതിര്‍പ്പോടെ; സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയ മതാചാരമല്ലെന്ന് സുപ്രീംകോടതി; സ്വാഗതാര്‍ഹമെന്ന് കേരളാ സര്‍ക്കാര്‍; നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ്; നിരാശ മറയ്ക്കാതെ വിധി അംഗീകരിച്ച്‌ തന്ത്രി കുടുംബം.

🅾 തുലാവര്‍ഷത്തിന് മുന്‍പേ ശക്തിപ്രാപിച്ച്‌ മഴ; ഇടുക്കിയില്‍ ഇടിവെട്ടോടു കൂടി മഴ കനക്കുന്നു. എറണാകുളം ജില്ലയിലും വൈകിട്ടത്തോടെ മഴ ശക്തമായി.

🅾 പ്രളയക്കെടുതി: കേരളത്തെ കരകയറ്റാന്‍ ജിഎസ്ടിയില്‍ അധികസെസ് ഏര്‍പ്പെടുത്തുന്നതിനെ തുണച്ച്‌ ജിഎസ്ടി കൗണ്‍സില്‍; സെസില്‍ തീരുമാനമെടുക്കാന്‍ ഏഴംഗമന്ത്രിതല സമിതിക്ക് രൂപം നല്‍കുമെന്ന് തോമസ് ഐസക്; കേന്ദ്രവും മറ്റുസംസ്ഥാനങ്ങളും പിന്തുണച്ചെന്നും മന്ത്രി.

🅾 ചേര്‍ത്തലയില്‍ നിന്നും ഒളിച്ചോടിയ അദ്ധ്യാപികയെയും പത്താം ക്ലാസുകാരനെയും ചെന്നൈയില്‍ നിന്നും കണ്ടെത്തി; ഇരുവരെയും പൊലീസ് ട്രേസ് ചെയ്തത് ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍; വിവാഹിതയും പത്തു വയസുള്ള കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാര്‍ത്ഥിക്കൊപ്പം നാടുവിട്ടത് ടീച്ചര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചതോടെ.

🅾 ഇനി രാത്രി പരിശോധയില്‍ നിന്ന് രക്ഷപ്പെടാമെന്ന് വിചാരിച്ചാല്‍ നോ രക്ഷാ; വാഹന പരിശോധന രാത്രിയിലും നീട്ടി 24 മണിക്കൂറാക്കി; സേഫ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു; സംസ്ഥാനത്തുടനീളം 51 സ്‌ക്വാഡുകള്‍.

🅾 മലപ്പുറത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച 15കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതി പൊലീസ് പിടിയില്‍. ഇതര സംസ്ഥാന പെൺകുട്ടിക്കാണ്‌ കുത്തേറ്റത്‌. കുത്തിയത്‌ ബംഗാൾ സ്വദേശി സാദത്ത്‌ ഹുസൈൻ

🅾 ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ സുതാര്യതയില്ല; എക്‌സൈസ് മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

🅾 വിവാഹ ഇതര ലൈംഗിക ബന്ധം കുറ്റം അല്ലാതാക്കിയുള്ള കോടതി വിധിയിൽ അഭിപ്രായം പറഞ്ഞ്‌ സന്തോഷ്‌ പണ്ഡിറ്റ്‌; കോടതി വിധിയും പിടിച്ച്‌ മതില്‍ ചാടാന്‍ പോയാല്‍ ചിലപ്പോള്‍ സദാചാരപോലീസുകാര്‍ തല്ലും, നാളെ പുരുഷന്മാര്‍ പ്രസവിക്കണം എന്നൂടെ പറഞ്ഞ് ആരെങ്കിലും വരുമോ..! വിധികളില്‍ അഭിപ്രായം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്

🅾 വടകര മടപ്പള്ളി കോളേജില്‍ പെണ്‍കുട്ടികള്‍ അക്രമിക്കപ്പെട്ട സംഭവം; കൊളീജിയേറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കും.

🅾 നാഴിക കല്ലായി മാറാന്‍ 'മഹല്‍ സോഫ്റ്റ് പദ്ധതി';കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.ഒക്ടോബർ 3 ന്‌ തിരുവനന്തപുരം ജില്ലയിലെ വള്ളക്കടവ്‌ മഹല്ലിലെ അറഫ ഓഡിറ്റോറിയത്തിൽ ആണ്‌ ഉൽഘാടന ചടങ്ങ്‌ .മഹൽ അംഗങ്ങൾക്ക്‌ സർക്കാരിന്റെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സഹായങ്ങളും ഈ ആപ്പ്‌ വഴി അറിയാൻ സാധിക്കും.

🅾 സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന്‌ 30 ഉം പവന്‌ 240 ഉം രൂപയും ആണ്‌ ഇന്ന് കുറഞ്ഞത്‌.  22,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.

🅾 ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോളിന്‌ ഇന്ന് 22 പൈസയും ഡീസലിന്‌ ഇന്ന് 19 പൈസയും ആണ്‌ വർദ്ധിച്ചത്‌. തിരുവനന്തപുരത്ത്‌ ഇന്ന് പെട്രോൾ വില 86.64 രൂപയും ഡീസൽ വില 79.71 രൂപയും ആയി.നഗരത്തിന്‌ പുറത്ത്‌ പലയുടങ്ങളിലും ഡീസൽ വില 80 കടന്നു

🅾 കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല; തൃശ്ശൂര്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കഞ്ഞിനെ സംസ്‌കരിക്കാനൊരുങ്ങി അധികൃതര്‍.

🅾 ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു; എയിംസില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം.

🅾 കിഫ്ബിയില്‍ നന്നും വായ്പയെടുത്തുള്ള പൊതുമരാമത്ത് നിര്‍മ്മാണങ്ങള്‍ക്കുള്ള ഭൂമി കിഫ്ബി നേരിട്ട് ഏറ്റെടുക്കും: ജി. സുധാകരന്‍.

🅾 കോട്ടയത്ത് ട്രെയിനില്‍ എത്തിച്ച 500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി.രണ്ട്‌ ഉത്തർപ്രദേശ്‌ സ്വദേശികളെ പിടി കൂടി

🅾 ആദിവാസി കോളനികളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ 3 കോടിയുടെ ബില്ല് മാറി; ഏതാനും ലക്ഷം മാത്രം ചെലവഴിച്ച്‌ പേരിന് മാത്രം ചിലത് നടപ്പാക്കി; ഫണ്ട് കൈകാര്യം ചെയ്തത് ജില്ലാ കലക്ടറും ജില്ലാ ട്രൈബല്‍ ഓഫീസറും; അഴിമതിക്കെതിരെ പൊട്ടിത്തെറിച്ച്‌ ഇ.കെ.വിജയന്‍ എംഎ‍ല്‍എ.

🅾 മുവാറ്റുപുഴ തൃക്കളത്തൂർ കുരുട്ടായി മലയില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ രൂപപ്പെട്ട വിള്ളല്‍ കണ്ട് പ്രദേശവാസികള്‍ ഞെട്ടി ! ശക്തമായ മഴയില്‍ വെള്ളം ഒലിച്ചിറങ്ങിയതാണ് കാരണമെന്ന് റവന്യു ഉദ്യോഗസ്ഥര്‍; തുലാമഴ ശക്തമായാല്‍ മലയുടെ നില അപകടത്തിലാകുമെന്ന ആശങ്കയ്ക്ക് പിന്നാലെ പഠനത്തിനായി ജിയോളജി വകുപ്പിന് കത്ത്.

🅾 പതിനാലുകാരിയെ അശ്ലീല ചിത്രം കാട്ടി പീഡിപ്പിച്ചു; പോക്‌സോ കേസായപ്പോള്‍ ഭാര്യയും ഭര്‍ത്താവും മുങ്ങി; കെഎംസിസി നേതാവിനും ഭാര്യയ്ക്കും കുരുക്കു മറുകുന്നു; കാസർക്കോട്‌ ബദിയടുക്ക സ്വദേശി സുഹ്‌റാബി  (38) ഉടന്‍ കീഴടങ്ങുമെന്ന് സൂചന.

🅾 കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ അതിക്രമത്തെ തുടർന്ന് സസ്പെൻഡ്‌ ചെയ്ത കെ എസ്‌ യു വിദ്യാർത്ഥികളെ ഡിസ്മിസ്‌ ചെയ്യണം എന്ന് ആവശ്യപ്പെട്ട്‌ നടത്തിയ ഉപരോധ സമരത്തിനിടെ പ്രിന്‍സിപ്പലിന്റെ കസേരയില്‍ കൊടികുത്തി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍; സംഘര്‍ഷം ഉടലെടുത്തത് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് നേരെ അക്രമമുണ്ടായതിന് പിന്നാലെ; അദ്ധ്യാപകരെ അപമാനിക്കുന്നതിലൂടെ എസ്‌എഫ്‌ഐ ഫാസിസ്റ്റ് സംസ്‌കാരമാണ് തുടരുന്നതെന്നും എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി

🅾 പാവപ്പെട്ടവരുടെ ഐക്യം ലക്ഷ്യമെന്ന് വാദിച്ച്‌ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം മുന്നോക്ക സംവരണത്തിനുള്ള കുറുക്കുവഴി കുരുക്കാകുമോ? സപെഷ്യല്‍ റൂളിന് കുറുക്കുവഴി വെട്ടിയത് ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമല്ലെന്ന് വ്യാഖ്യാനിച്ച്‌; നിയമസെക്രട്ടറിയുടെയും എജിയുടെയും നിയമോപദേശം എതിരായിട്ടും സ്‌പെഷ്യല്‍ റൂളിനായി രഹസ്യയോഗം വിളിച്ച്‌ ദേവസ്വം മന്ത്രി; ബോര്‍ഡിലെ സാമ്പത്തിക  സംവരണ നീക്കവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്.

ശബരിമല- കൂടുതൽ വാർത്തകൾ
🅾 ശബരിമലയിൽ എല്ലാ പ്രായത്തിൽ ഉള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച്‌ സുപ്രീം കോടതി വിധി. കൂടുതൽ പ്രതികരണങ്ങൾ താഴെ

🅾 വിധി നിരാശാജനകമെങ്കിലും അംഗീകരിക്കുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്; വിചാരണയ്ക്കിടയില്‍ വന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് വിധിയെന്ന് പന്തളം രാജകുടുംബം പ്രതിനിധി; വിധി അംഗീകരിക്കുന്നുവെന്നും എങ്ങനെ നടപ്പാക്കുമെന്ന് കൂട്ടായി ആലോചിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍; വിധി എങ്ങനെ നടപ്പിലാക്കുമെന്ന് ആലോചിക്കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് ദേവസ്വം മന്ത്രി.

🅾 സ്ത്രീ പ്രവേശനത്തെ കുമ്മനം എതിര്‍ത്തപ്പോള്‍ തള്ളിപ്പറഞ്ഞത് പരിവാര്‍ നിരയിലെ രണ്ടാമനായ ഭയ്യാജി; ആര്‍ത്തവ കാലത്തെ ക്ഷേത്ര ദര്‍ശന വിലക്ക് വിശ്വാസത്തിന്റെ ഭാഗം; അതിന് അപ്പുറമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തല്‍ അംഗീകരിക്കാനാവില്ലെന്ന സംഘ നിലപാടും കോടതി വിധിയോടെ അംഗീകരിക്കപ്പെട്ടു; സ്ത്രീകള്‍ മല  ചവിട്ടുമ്പോൾ എതിര്‍ക്കാന്‍ ശശികല ടീച്ചറും കൂട്ടരും എത്താനും ഇടയില്ല; ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയാക്കാന്‍ ശബരിമല വിധിയും ആര്‍എസ്‌എസ് ഇനി ആയുധമാക്കും.

🅾 'ഒരു മതത്തിന്റെയും ആചാര അനുഷ്ഠാനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന്' പ്രയാര്‍ ഗോപാലകൃഷ്ണന്‍; ഇത് ഇതര സമുദായങ്ങളേയും ബാധിക്കുന്ന വിഷയമാണ്, ക്രിസ്ത്യന്‍ മുസ്ലിം മതവിഭാഗത്തിലെ മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍; പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന നിലപാടില്‍ തന്ത്രികുടുംബം.

🅾 ആര്‍ത്തവകാലത്തും ക്ഷേത്ര പ്രവേശനം സാധ്യമാക്കുന്ന വിധി; ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയെന്ന മൗലികാവകാശത്തെ നിഷേധിക്കലെന്ന് ഊന്നിപറയുന്ന ഉത്തരവ്; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനൊപ്പം സുപ്രീംകോടതി അനുവദിച്ച്‌ നല്‍കുന്നത് എല്ലാ കാലത്തും ആരാധനയ്ക്കുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം; അയ്യപ്പഭക്തര്‍ പ്രത്യേക ഗണമല്ലെന്നും സുപ്രീംകോടതി.

🅾 ശബരിമല സ്ത്രീപ്രവേശനം: ദൈവം തന്ന വിധി; പൂര്‍വികരുടെ പുണ്യം; സുപ്രീം കോടതി വിധി സ്ത്രീകളുടെ വിജയമെന്ന് ജയമാല.

🅾 പറശിനിക്കടവ് മുത്തപ്പന് കൊടുക്കുന്ന പൂജാദ്രവ്യങ്ങളല്ല, ഗുരുവായൂരപ്പന് കൊടുക്കുന്നത്; ഭക്തിയുള്ള സ്ത്രീകളാണ് അമ്പലത്തിൽ   പോകുന്നത്; ശബരിമലയില്‍ പോകണോ എന്നു തീരുമാനിക്കേണ്ടത് അവരാണ്; ടൂറിസ്റ്റ് സ്ഥലം പോലെ ശബരിമല വന്ന് കണ്ടുപോകുമെന്ന് വിശ്വസിക്കുന്നില്ല; സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അന്തിമായി കാണുന്നില്ല: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ.

🅾 ശബരിമല വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കമല്‍ഹാസന്‍; വിധി ഏറ്റവും മികച്ചതെന്നും മക്കള്‍ നീതി മയ്യം നേതാവ്.

🅾 കോടതി നിരീക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് കരുത്ത് പകരും! ശബരിമലയിലെ  സ്ത്രീ പ്രവേശനത്തില്‍ വിധിയെ സ്വാഗതം ചെയ്ത് കെ കെ ശൈലജ ടീച്ചര്‍.

🅾 പാരമ്പര്യവും ആചാരവും ലിംഗ സമത്വത്തിന്റെ പേരില്‍ തകര്‍ക്കരുത്..! അയ്യപ്പന്റെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കാന്‍ എനിക്കൊപ്പം ആരുണ്ടാകും; സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് നടി രഞ്ജിനി.

🅾 സ്ത്രീപ്രവേശന വിധിയെ കുറിച്ച്‌ പഠിച്ച ശേഷം മാത്രം പ്രതികരണം; അല്‍ഫോന്‍സ് കണ്ണന്താനം.

🅾 ശബരിമല സ്ത്രീപ്രവേശനം; കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങും, ആ നിമിഷം ആരും ചോദിക്കാന്‍ വരരുതെന്ന് രാഹുല്‍ ഈശ്വര്‍.

🅾 ചാനലില്‍ ഇരുന്ന് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്; ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണ് അത്; അത് ശരിയായ നടപടിയല്ല: രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി.

🅾 സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; പക്ഷെ..എല്ലാ ക്ഷേത്രങ്ങളും പ്രവര്‍ത്തിക്കുന്നത് ചില ആചാരങ്ങളുടെ ഭാഗമായാണ്; വിയോജിപ്പോടെ യോജിച്ച്‌ ചെന്നിത്തല.

🅾 അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല..! സ്ത്രീകള്‍ മല ചവിട്ടട്ടെ; കെ സുരേന്ദ്രന്‍.

🅾 ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്; എങ്കിലും അംഗീകരിക്കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി.

🅾 ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഭക്തര്‍; ഹൈന്ദവ ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കുമെങ്കില്‍ മറ്റു പല ആരാധനാലയങ്ങളിലും ഇത് ബാധകമാകുമോ? തൃപ്തി ദേശായി മാത്രമല്ല ഹൈന്ദവ സമൂഹത്തിനും രാഷ്ട്രത്തിനും എതിരായി സംസാരിക്കുന്ന നാവുകളൊക്കെ മറ്റാരോ വിലയ്ക്കെടുക്കുന്നു; ശബരിമല വിധിയോട് ശശികല ടീച്ചറുടെ പ്രതികരണം ഇങ്ങനെ.

🅾 ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി ചരിത്രപരമെന്ന് കോടിയേരി.

🅾 ശബരിമല സ്ത്രീ പ്രവേശനം : എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്ന് എന്‍എസ്‌എസ്.

🅾 കോടതി വിധി സ്ത്രീവിവേചനം ഇല്ലാതാക്കുന്നതിന് സഹായമാകും! സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിനെതിരെയുള്ള കോടതി വിധി സ്വാഗതാര്‍ഹം; നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കോടിയേരി; ഭക്തിയെ സ്ത്രീ പുരുഷ വ്യത്യാസത്തില്‍ വേര്‍തിരിക്കുന്നതെങ്ങനെയെന്ന് ചോദിച്ച്‌ വൃന്ദ് കാരാട്ട്.

🅾 അയ്യപ്പന് ഭാര്യമാരുണ്ടെന്നും അതല്ല ശാസ്താവിനാണ് ഭാര്യമാരുള്ളത് എന്നുമൊക്കെ പറയുന്നത് ഹാരിപോട്ടര്‍ മാതൃകയിലുള്ള കഥകള്‍ മാത്രമാണ്; ശബരിമലയിലേക്കെന്നല്ല എണ്ണക്കിണറുകളിലേക്കും ഖനികളിലേക്കും വരെ പ്രവേശിക്കാന്‍ എല്ലാ ലിംഗത്തില്‍പെട്ടവര്‍ക്കും തുല്യമായ അവകാശമുണ്ടായിരിക്കണം; ഭക്തിചൂണ്ടകളില്‍ കോര്‍ക്കപ്പെട്ട കിളിമീനുകളാണ് സ്ത്രീകളില്‍ ഭൂരിഭാഗവും; കുറെക്കൂടി ഭക്തിഭാണ്ഡങ്ങള്‍ അവരുടെ തോളിലേക്ക് കയറ്റി കൊടുക്കുന്നതിനോട് യോജിപ്പില്ല; യുക്തിവാദി നേതാവ്‌  സി രവിചന്ദ്രന്‍.

🅾 ശബരിമലയെ കുറിച്ച്‌ മനസ്സിലുള്ളത് ചെറുപ്പത്തിലെ വിശ്വാസങ്ങള്‍ മാത്രം; കോടതി വിധി അംഗീകരിക്കുന്നുവെങ്കിലും മലചവിട്ടല്‍ ആചാരങ്ങള്‍ അനുസരിച്ച്‌ മാത്രമെന്ന് നടി നവ്യാ നായര്‍.

🅾 ശബരിമല വരെ പോകും അയ്യപ്പ ബ്രോയെ ഒന്ന് കാണണം; ശബരിമലയില്‍ കയറുന്ന സ്തീകള്‍ക്ക് ചവിട്ടാനായി രാഹുല്‍ ഈശ്വറിന്റെ നെഞ്ച് എവിടെയാണ് സ്ഥാപിക്കുന്നത്? നെഞ്ചില്‍ ചവിട്ടി സ്ത്രീകളെ കയറ്റാനുള്ള രാഹുലിന്റെ അവകാശത്തിനൊപ്പം; ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ച്‌ രശ്മി.ആര്‍.നായര്‍.

🅾 സുപ്രീം കോടിതി വിധി നിരാശജനകമെന്ന് വെള്ളാപ്പള്ളി; ശബരിമലയില്‍ സ്ത്രീ നിരോധനമല്ല, നിയന്ത്രണം മാത്രമാണ് ഉണ്ടായിരുന്നതെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി; വിധിയില്‍ പ്രതികരിക്കാനില്ല! ഇനി എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളെന്നും സുകുമാരന്‍ നായര്‍.

🅾 ശബരിമല സ്ത്രീ പ്രവേശനം; വിധി സ്ത്രീ പുരുഷ തുല്യത ഉറപ്പാക്കുന്നതാണെന്ന് ശശി തരൂര്‍.

🅾 കോടതി വിധി എല്ലാവര്‍ക്കും ബാധകം, നിയമവും ആചാരങ്ങളും സമന്വയിപ്പിച്ചുകൊണ്ടു പോകണം; ഉമ്മന്‍ ചാണ്ടി.

🅾 കോടതി എന്തോക്കെ പറഞ്ഞാലും വിശ്വാസികള്‍ മലകയറില്ല! വേണ്ട പോകണമെന്നുള്ളവര്‍ പോയാല്‍ മതി; `അതുകൊണ്ട് ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ ഈ നിയമമൊക്കെ ആവശ്യമുള്ളവര്‍ ഉപയോഗിച്ചോളുമെന്നേയ് ഇങ്ങനെ സങ്കടപ്പെട്ടാലോ`; ചാനല്‍ ചര്‍ച്ചയില്‍ കത്തികയറിയ ദീപ രാഹുല്‍ ഈശ്വറിന് മറുപടിയുമായി പൊതുപ്രവര്‍ത്തക പിഎം ലാലി.

🅾 ഈ വിധി അപകടകരം! സുപ്രീം കോടതി വിധി ദുര്‍വിധിയാകാതിരുന്നാല്‍ നല്ലത്; വിശ്വാസികളുടെ കാര്യത്തില്‍ കോടതി ഇടപെടുന്നത് നല്ലതല്ല; ശബരിമലയിലെ സ്ത്രീ പ്രവേശത്തില്‍ കോടതി വിധിക്കെതിരെ പിസി ജോര്‍ജ് രംഗത്ത്; ഹൈന്ദവ സംഘടനകള്‍ വിധിക്കെതിരെ നിന്നാല്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പൂഞ്ഞാര്‍ എംഎല്‍എ.


🇮🇳 ദേശീയം 🇮🇳
🅾 നാലുപുരുഷ ജഡ്ജിമാര്‍ ഒരേസ്വരത്തില്‍ സ്ത്രീകളുടെ ശബരിമല പ്രവേശനത്തിനായി വിധി എഴുതിയപ്പോള്‍ എതിര്‍പ്പിന്റെ സ്വരമുയര്‍ത്തിയത് ഭരണഘടനാ ബഞ്ചിലെ ഏകവനിതാ അംഗം; മതത്തിലെ പുരുഷാധിപത്യ പ്രകാരമുള്ള ചട്ടങ്ങള്‍ മാറണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കുറിച്ചപ്പോള്‍ വിശ്വാസ പ്രശ്‌നത്തില്‍ കോടതി ഇടപടേണ്ടതില്ലെന്ന് ഇന്ദു മല്‍ഹോത്ര; ശബരിമല ക്ഷേത്രത്തിനും ആരാധനാമൂര്‍ത്തിക്കും ഭരണഘടനപ്രകാരം സംരക്ഷണമുണ്ടെന്നും അയ്യപ്പന്മാരെ പ്രത്യേക മതവിഭാഗമായി കാണണമെന്നും നിരീക്ഷണം; ഇന്ദുമല്‍ഹോത്രയുടെ വിധി ഇങ്ങനെ.

🅾 വര്‍ഷങ്ങളായി പലവട്ടം ഉയര്‍ന്ന ചോദ്യത്തിന് ഹര്‍ജിയുടെ രൂപം നല്‍കിയത് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോയിയേഷന്‍; ദേശീയ വിവാദമാക്കിയത് ആക്റ്റിവിസ്റ്റ് തൃപ്തി ദേശായിയും കൂട്ടരും; ഹാപ്പി ടു ബ്ലീഡ് ഹാപ്പി ടു വെയ്റ്റ് ക്യാമ്പയിനുകളുടെ   പോരാട്ടം; പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന വ്യത്യസ്ത നിലപാട് സ്വീകരിച്ച്‌ ആര്‍എസ്‌എസ്; വിഷയത്തിന്റെ വിവിധ വശങ്ങളിലേക്ക് നോട്ടം നയിച്ച്‌ അമിക്കസ് ക്യൂറികളും വിവിധ കക്ഷികളും; സുപ്രീം കോടതി വിധിയോടെ തീര്‍പ്പാവുന്നത് രാജ്യം തന്നെ ഉറ്റുനോക്കിയ തര്‍ക്കത്തിന്.

🅾 മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകരുടെ വീട്ട് തടങ്കല്‍ നാലാഴ്ച കൂടെ തുടരാം; സുപ്രീംകോടതി.

🅾 'സ്വാതന്ത്രം സംരക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെങ്കില്‍ മരണഗീതം തയ്യാറാക്കുന്നതാണ് നല്ലത്; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നാല് ആഴ്ച നീട്ടിയ സുപ്രീം കോടതി ഭൂരിപക്ഷ ബഞ്ചിനൊട് വിയോജിച്ച്‌ ജസ്റ്റിസ് ചന്ദ്രചൂഢ്.

🅾 ഓഹരി സൂചികകളില്‍ നഷ്ടം ;സെന്‍സെക്‌സ് 97.03പോയിന്റ് താഴ്ന്ന് 36227.17 ലും നിഫ്റ്റി 47.10 നഷ്ടത്തിൽ 10930.45 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചു

🅾 പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ ആയുധം! കറപ്റ്റ് മോഡി ഡോട്ട് കോമിലൂടെ ലഭിക്കുന്നത് അക്ഷരമാല ക്രമത്തില്‍ അഴിമതിയുടെ ലിസ്റ്റ്.

🅾 നിയമസഭ പിരിച്ചു വിട്ട ദിവസം മുതല്‍ പെരുമാറ്റച്ചട്ടം നടപ്പിലാക്കിയതോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പ് കൈവിലങ്ങ് വീണ് തെലങ്കാന സര്‍ക്കാര്‍; ചന്ദ്രശേഖര റാവു സര്‍ക്കാരിന് ഇനി കടലാസ് വില മാത്രം; തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കം അട്ടിമറിച്ച്‌ കമ്മീഷന്‍.

🅾 വീണ്ടും ജാതി വെറി; മേല്‍ജാതിക്കാരനുമൊത്ത് നില്‍ക്കുന്ന ചിത്രം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തു! മകളെ അച്ഛന്‍ കോടാലിക്ക് വെട്ടി വീഴ്‌ത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; സംഭവം ഉത്തര്‍ പ്രദേശിലെ ബറേലിയില്‍.സ്വാതി ഗോസ്വാമി എന്ന പെൺകുട്ടിയാണ്‌ അക്രമത്തിനിരയായത്‌

🅾 റഫാല്‍ ഇടപാടില്‍ മോദിയെ അനുകൂലിച്ച്‌ ശരത് പവാര്‍; എതിര്‍ത്ത് മകള്‍; പ്രതിഷേധിച്ച്‌ പാര്‍ട്ടി വിട്ട് ജനറല്‍ സെക്രട്ടറി.

🅾 റഫാല്‍ ഇടപാടില്‍ മോദിക്ക് പവാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ആദ്യം മുഖം കറുപ്പിച്ചു; പ്രതിഷേധം കടുത്തപ്പോള്‍ എംപി സ്ഥാനം ഒഴിഞ്ഞ് എന്‍സിപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച്‌ താരിഖ് അന്‍വര്‍; അന്‍വറിന്റെ അടുത്ത രാഷ്ട്രീയനീക്കം ഉറ്റുനോക്കി കോണ്‍ഗ്രസ്

🌎 അന്താരാഷ്ട്രീയം 🌍
🅾 ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നല്‍കിയേ മതിയാവൂ; പ്രത്യേക ക്യാമ്പെയിനുമായിട്ട്‌   ബ്രിട്ടന്‍ രംഗത്ത്; ബ്രെക്‌സിറ്റിനുശേഷമുള്ള കാലത്ത് അമേരിക്കയ്ക്കും കാനഡയ്ക്കുമൊപ്പം ഇന്ത്യയെ പ്രധാന പങ്കാളിയാക്കാന്‍ ഇന്ത്യക്കുവേണ്ടി എവിടെയും ബ്രിട്ടന്‍ ശബ്ദമുയര്‍ത്തും; ഇന്ത്യ-യുകെ ബന്ധം ഏറ്റവും ഉയര്‍ന്ന നിലയില്‍.

🅾 സൗദിയില്‍ മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും  നടത്തിയിരുന്ന  ബിന്‍ ലാദന്റെ കുടുംബ ബിസിനസ് അപ്പാടെ തകര്‍ന്നു; എംബിഎസുമായി ഏറ്റുമുട്ടാന് തുനിഞ്ഞ മൂന്ന് സഹോദരന്മാരും അഴിക്കുള്ളിലായി; ശതകോടികളുടെ സ്വത്തുക്കള്‍ നോക്കി നിൽക്കുമ്പോൾ  ഒലിച്ചുപോയ ഒസാമ കുടുംബം.

🅾 അമേരിക്കയുടെ പരസ്യ പിന്തുണകൂടിയായതോടെ ഇറാനെതിരേ പുതിയ ആരോപണവുമായി ഇസ്രയേല്‍; ടെഹ്‌റാനില്‍ ആണവായുധങ്ങളുടെ രഹസ്യ വെയര്‍ഹൗസ് ഉണ്ടെന്നും ലെബനനില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നുവെന്നും ആരോപിച്ച്‌ നെതന്യാഹൂ.

🅾 എന്റെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാക്കിസ്ഥാന്റെ ഭാഗ്യം; ഇമ്രാന്‍ഖാന്‍ ഒരു രാഷ്ട്രീയക്കാരനല്ല, നേതാവാണ്; മുഹമ്മദലി ജിന്നയ്ക്കും എര്‍ദോഗനും ശേഷമുള്ള നൂറ്റാണ്ടിന്റെ നേതാവാണ് അദ്ദേഹം: പാക് പ്രധാനമന്ത്രിയുടെ ഭാര്യ ബുഷ്‌റ ഇമ്രാൻ ഹം ടി വിക്ക്‌  നൽകിയ അഭിമുഖത്തിൽ. പറഞ്ഞു. തള്ള്‌ അൽപം കൂടിപോയോ എന്ന് സൈബർ ലോകം.

🅾 അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നാലും ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ആത്മവിശ്വാസസം പ്രകടിപ്പിച്ച്‌ ഇറാന്‍; അമേരിക്കയില്‍ വെച്ച്‌ കണ്ടപ്പോള്‍ സുഷമ സ്വരാജ് ഉറപ്പുനല്‍കിയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി; വില കുറച്ചും ഗതാഗതച്ചെലവ് ഏറ്റെടുത്തും എണ്ണ നല്‍കാന്‍ ആലോചിച് ഇറാന്‍.

🅾 കുവൈറ്റിൽ  സുരക്ഷാ പരിശോധനയ്ക്കിടെ മൂന്ന് പേരെ പോലീസ് വെടിവെച്ചു കൊന്നു; കൊലപാതകം ഏറ്റുമുട്ടലിനൊടുവില്‍. കൊല്ലപ്പെട്ട 3 പേരും സൗദി പൗരന്മാരായ തീവ്രവാദികൾ ആണെന്ന് കുവൈറ്റ്‌ അധികൃതർ

🅾 റോഹിംഗ്യൻ പ്രശ്നം; ഓങ് സാന്‍ സ്യൂചിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കാന്‍ തീരുമാനം.

🅾 യെമനിലെ ഏദനിൽ ഉള്ള സൗദി സഖ്യസേനാ ആസ്ഥാനം ലക്ഷ്യമിട്ട് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം.

🅾 പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ചെലവ് ചുരുക്കല്‍ പരിഷ്‌കാരം; നവാസ് ഷെരീഫിന്റെ എരുമകളെ വിറ്റ് ഇമ്രാന്‍ഖാന്‍; ലേലം ചെയ്ത് വിറ്റതിലൂടെ 23,02,000 ലക്ഷം ഖജനാവിലേക്ക്; ഞാന്‍ ഈ എരുമയെ വാങ്ങിയത് നവാസ് ഷെരീഫിനോടുള്ള സ്‌നേഹം കൊണ്ട്; നവാസ് ഷെരീഫിന്റെയും മറിയം ഷെരീഫിന്റെയും അടയാളമായി ഞാനീ എരുമയെ സംരക്ഷിക്കുമെന്ന് അനുയായി.

🅾 ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി; ഒരാള്‍ മരിച്ചു; സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.

🅾 കുവൈറ്റ് ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം ; ആളപായമില്ല.

🅾 മുകേഷ് അംബാനിയുടെ മകളുടെ വിവാഹനിശ്ചയത്തിന് ആല്‍പ്‌സ് പര്‍വ്വത നിരകള്‍ സാക്ഷി !  വിവാഹനിശ്ചയ ചടങ്ങ് കോടികള്‍ ചെലവഴിച്ച്‌ നടത്തിയത് ഇറ്റലിയിലെ കോമോ തടാകകരയില്‍; ലക്ഷങ്ങള്‍ വിലയുള്ള ഡയമണ്ട് നെക്ലേസ് അടക്കം ധരിച്ച്‌ രാജകുമാരിയായി ഇഷ; ചടങ്ങിന് സാക്ഷിയാകാന്‍ ബോളിവുഡ് താരനിരയും


⚽ കായികം 🏏

🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ഫൈനൽ,  ടോസ്‌ നേടിയ ഇന്ത്യ ഫീൽഡിംഗ്‌ തിരഞ്ഞെടുത്തു. ആദ്യം ബാറ്റ്‌ ചെയ്ത ബംഗ്ലാദേശ്‌ അവസാനം വിവരം കിട്ടുമ്പോൾ 46  ഓവറിൽ 7 വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ 210 റൺസ്‌ എടുത്തിട്ടുണ്ട്‌.

🅾 ഏഷ്യയുടെ ചാമ്പ്യന്മാരെ  ഇന്നറിയാം; പകരം വീട്ടാനുറച്ച്‌ ബംഗ്ലാദേശും മൂര്‍ച്ചകൂട്ടി ഇന്ത്യയും എത്തുമ്പോൾ  മത്സരം തീപാറും; ഫൈനലിലേക്ക് ബംഗ്ലാദേശിന്റെ വരവ് പാക്കിസ്ഥാനെ തോല്‍പ്പിച്ചായിരുന്നെങ്കില്‍ ഇന്ത്യ വന്നത് ഒരു മത്സരംപോലും തോല്‍ക്കാതെ; ഷക്കിബ് ഇല്ലാതെ ബംഗ്ലാദേശും പൂര്‍ണ സജ്ജമായി ഇന്ത്യയും

🅾 വനിതാ ടി20 ലോകകപ്പ് : ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.ഹർമ്മൻ പ്രീത്‌ കൗർ ആണ്‌ ക്യാപറ്റൻ.സ്മൃതി മന്ദാനയാണ്‌ വൈസ്‌ ക്യാപ്റ്റൻ.

🅾 സൈന കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് പുറത്ത്; ക്വാര്‍ട്ടറില്‍ തോറ്റത് ജാപ്പാന്റെ നസോമി ഒക്കുഹാരയോട്.

🅾 ഐഎസ്‌എല്‍ ആദ്യമത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയില്‍ എത്തി. ആത്മവിശ്വാസത്തോടെ താരങ്ങള്‍.


🎥 സിനിമാ ഡയറി 🎥

🅾 'ആ വേദനയെ അതിജീവിച്ച്‌ മടങ്ങി വരാനുള്ള ശക്തി ദൈവം ബാലുവിന് നല്‍കട്ടെ' ; കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും പ്രാര്‍ത്ഥനകളുമായി ശോഭന; തേജസ്വിനിയുടെ വിയോഗം തകര്‍ത്തു കളഞ്ഞെന്ന് ശങ്കര്‍ മഹാദേവന്‍; സംഗീതത്തിന്റെ രാജകുമാരനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥനകളുമായി സിനിമാ ലോകം.

🅾 അജു വര്‍ഗീസിന് പിന്നാലെ ജയസൂര്യയ്ക്കും ഹൈക്കോടതിയുടെ കനിവ്; കായല്‍ കയ്യേറി ചുറ്റുമതില്‍ നിര്‍മ്മിച്ചെന്ന വിജിലന്‍സ് കേസിന് പിന്നാലെ ജയസൂര്യയുടെ പാസ്‌പോര്‍ട്ട് തടയേണ്ടതില്ലെന്ന് ഹൈക്കോടതി; പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോൾ  കേസിനെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്നും ജയസൂര്യ

🅾 പോളിടെക്‌നിക് പഠിച്ചെത്തിയത് ആബേലച്ചന്റെ കലാഭവനില്‍; ദേ മാവേലി കൊമ്പത്തിലൂടെ  ദിലീപിനും നാദിര്‍ഷായ്ക്കുമൊപ്പം മലയാളികളെ കുടുകുടാ ചരിപ്പിച്ചു; ഉറ്റതോഴര്‍ സിനിമയില്‍ സ്റ്റാറായപ്പോള്‍ ചേറായി എക്സ്‌പ്രസിലും ഗുഡ്‌മോണിങ്‌ഷോയിലും മലയാളി മനസിന്റെ നേര്‍ചിത്രമായി റേഡിയോ ഏഷ്യയുടെ ഗ്രാഫുയര്‍ത്തി; ശ്രോതാക്കളെ ഠക..ഠക..ഠക ചിരിപ്പിച്ച ആര്‍ജെയുടെ മരണത്തില്‍ ഞെട്ടി പ്രവാസി മലയാളികള്‍; അകാലത്തില്‍ രാജീവ് ചെറായി യാത്രയാകുമ്പോൾ

🅾 'മുണ്ടക്കല്‍ ശേഖരനെ കാട്ടിതന്നത് മോഹന്‍ലാല്‍' ; 'ദേവാസുരം' എന്ന മലയാള സിനിമയിലെ നാഴികകല്ല് 25 വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ; 'മംഗലശേരി നീലകണ്ഠന്‍ എന്ന പേരിന് ഒരു മുഖമേ യോജിക്കു, അത് മോഹന്‍ലാലിന്റെതാണെന്നും' രഞ്ജിത്ത്.

🅾 'ആശ ശരത്തിനിത് സ്വപ്‌ന സാഫല്യം' ; ദുബായിക്കും ഷാർജ്ജക്കും പുറമേ അജ്മാനിലും പുതിയ നൃത്ത വിദ്യാലയം തുറന്ന് ആശാ ശരത്ത്‌

🅾 'എന്ത് ലൈംഗികാരോപണം; നൂറോളം പേരുടെ മുന്നില്‍വെച്ച്‌ ഞാനെങ്ങനെ പീഡനം നടത്താനാണ്'? തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകളെ പരിഹസിച്ച്‌ നാനാ പടേക്കര്‍.

🅾 'അനുഷ്‌കയുടെ കഥാപാത്രം എന്റെ ഹൃദയം കവര്‍ന്നു! ശാന്തമെങ്കിലും എന്ത് കരുത്തുറ്റ കഥാപാത്രമാണ്; അനുഷ്‌കയെ വാനോളം പുകഴ്‌ത്തി ഭര്‍ത്താവ് കോലി; സൂയി ധാഗ മികച്ച ചിത്രമെന്നും അനുഷ്‌കയെ ഓര്‍ത്ത് അഭിമാനിക്കുന്നെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍.

🅾 സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ കഥ പറയുന്ന 'ഉറി'യുടെ ടീസര്‍ പുറത്തിറങ്ങി; ചിത്രം ജനുവരി 11ന് തീയ്യേറ്ററുകളില്‍.

🅾 സൂര്യ ഒരു പെര്‍ഫെക്‌ട് അച്ഛന്‍, നൂറില്‍ നൂറ് മാര്‍ക്ക് ; ജ്യോതിക പറയുന്നു.

No comments:

Post a Comment

Post Bottom Ad

Nature