Trending

News Night : 17.09.2018





2018 സെപ്റ്റംബർ 17 
194 കന്നി 02
1440 മുഹറം 07
                 
കേരള വാർത്തകൾ 

🅾 ആഘോഷങ്ങള്‍ വേണ്ടെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്; സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ; ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍; ഉദ്ഘാടന സമാപന ചടങ്ങുകളില്‍ ആഘോഷമില്ല; ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീയ്ക്കും.


🅾 ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; തള്ളിയത് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം; ഉടമസ്ഥ അവകാശം നിര്‍ണയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കഴിയില്ലെന്നും കോടതി; 38,000 ഏക്കര്‍ ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചു; ഏറ്റെടുത്ത നടപടിയല്ല കോടതിയില്‍ അവതരിപ്പിച്ച രീതിയാണ് തെറ്റെന്ന് വിമര്‍ശിച്ച്‌ സുശീല ഭട്ട്.


🅾 ഒറ്റപ്പാലം പാര്‍ട്ടി ഓഫീസ് പീഡനം ശരി തന്നെ; ഞാന്‍ ഒന്നുമറിഞ്ഞില്ലെന്ന പികെ ശശിയുടെ വാദം പൊളിയുന്നു; ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡനാരോപണം ശരിവെച്ച്‌ പികെ ശ്രീമതി കമ്മീഷനും; എകെ ബാലനും കൈവിട്ടതോടെ കമ്മ്യൂണിസ്റ്റ് ആരോഗ്യം ക്ഷയിച്ച്‌ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തേക്കുമെന്ന് സൂചന; അന്തിമ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമുള്ള സംസ്ഥാന സെക്രട്ടേറിയറ്റില്‍.


🅾 പെന്‍ഷന്‍ മുടങ്ങാതിരിക്കുമെങ്കിലും വിസമ്മത പത്രം നല്‍കിയേ മതിയാവൂ; മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പെന്‍ഷന്‍കാര്‍ക്കും ബാധകം; പിടിച്ചു പറിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍; വെള്ളപ്പൊക്ക ദുരിതാശ്വാസം ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള വടം വലിയായി മാറുന്നു


🅾 ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍  നമ്പി  നാരായണനൊപ്പം പ്രതിയാക്കപ്പെട്ട കെ. ചന്ദ്രശേഖരന്‍ അന്തരിച്ചു; മരണം ബെംഗളൂരിവിലെ ആശുപത്രിയില്‍; വിടവാങ്ങിയത് മനോനില തെറ്റി ചികിത്സയില്‍ കഴിയവേ.


🅾 പിണറായി വിജയന്റെ സാലറി ചലഞ്ച് കൊള്ളയെന്ന് ഹൈക്കോടതി; നിര്‍ബന്ധിത പണപ്പിരിവ് അനുവദിക്കാനാവില്ലെന്ന് കോടതി; സ്വകാര്യ ബാങ്കുകള്‍ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതിന് തുല്യമെന്നും കോടതി നിരീക്ഷണം; മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് ശമ്ബളം നല്‍കി സഹായിക്കണം എന്ന് മാത്രം; പരാമര്‍ശം ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ; ജീവനക്കാര്‍ക്ക് ആശ്വാസമായി കോടതി ഇടപെടല്‍; കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.


🅾 അഭിമന്യു വധം; ഒളിവില്‍ പോയ എട്ട് പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി


🅾 നിയമസഭയില്‍ ഇനി സര്‍ വിളി വേണ്ട; അനുയോജ്യമായ മലയാളം വാക്ക് കണ്ടെത്തിയാല്‍ അത് ഉപയോഗിക്കാം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.


🅾 ജന്മദിനത്തില്‍ മോഡിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍; നന്ദി അറിയിച്ച്‌ മോഡി; അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി മോഹന്‍ലാല്‍ ബിജെപിയിലേക്കോ ?.


🅾 ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.


🅾 ദിലീപിന് വിദേശയാത്രക്ക് കോടതിയുടെ അനുമതി. ഈ മാസം 20 മുതൽ 22 വരെ ദോഹയിൽ പോകുന്നതിനാണ്‌ അനുമതി


🅾 തൃശ്ശൂരില്‍ തീപിടുത്തത്തില്‍ ജൂവലറി കത്തി നശിച്ചു. കേച്ചേരിയിൽ പന്നിത്തടം റോഡിലെ അയിഷ ഷോപ്പിംഗ്‌ കോമ്പ്ലെക്സിലെ അശോക ജ്വല്ലറിയാണ്‌ കത്തി നശിച്ചത്‌.


🅾 ആദ്യ പ്രളയത്തില്‍ സര്‍ക്കാര്‍ സഹായമില്ല; മലബാറിലെ മലയോരത്ത് കൂടുതല്‍ നഷ്ടം സംഭവിച്ചത് ആദ്യ തവണ.; രണ്ട് തരം നീതിയെന്ന ആരോപണം ശക്തമാകുന്നു.ആദ്യ പ്രളയത്തിൽ പെട്ടവർക്ക്‌ സൗജന്യ റേഷൻ പോലും നൽകാൻ കോഴിക്കോട്‌ ജില്ലാ അധികാരികൾ തയ്യാറായിട്ടില്ല


🅾 കണ്‍സ്യൂമര്‍ഫെഡില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന പുരോഗമിക്കുന്നു; പരിശോധന നടത്തുന്നത് ഗുണനിലവാരമില്ലെന്ന വ്യാപക പരാതിയെതുടര്‍ന്ന്.


🅾 കത്തോലിക്കാ സഭ ചരിത്രത്തില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബലാത്സംഗികളും പെണ്ണുപിടിയന്മാരുമായ മെത്രാന്മാരുടെ ലിസ്റ്റില്‍ ഒടുവില്‍ ഫ്രാങ്കോ മുളയ്ക്കലിനും ഇടമായി; 35 രാജ്യങ്ങളിലെ 85 പീഡക മെത്രാന്മാര്‍ക്കിടയിലെ ഏക ഇന്ത്യാക്കാരനായി ഫ്രാങ്കോയ്ക്കും ഇടും; അന്താരാഷ്ട്ര വെബ് സൈറ്റില്‍ ഇന്ത്യയ്ക്ക് കൂടി നാണക്കേടുണ്ടാക്കുന്ന ജലന്ധര്‍ മെത്രാന്റെ പേര് ഇടം പിടിച്ചത് ഇങ്ങനെ.


🅾 പൊലീസ് കുമ്പസാര   രഹസ്യം തേടി പോകുന്നത് പുതിയ പുലിവാല് പിടിക്കാന്‍; അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരിക്കാന്‍ ചെന്നപ്പോള്‍ പീഡനം വെളിപ്പെടുത്തിയെന്ന മൊഴിയുടെ വിശ്വാസ്യത തേടി പൊലീസ് അട്ടപാടിക്ക് പോകുന്നത് പുതിയ നിയമ പ്രശ്‌നമുണ്ടാക്കും; കുമ്പസാര  രഹസ്യം വെളിപ്പെടുത്തരുതെന്ന കത്തോലിക്കാ വിശ്വാസത്തെ ചോദ്യം ചെയ്താല്‍ പുലിവാലാകുമെന്ന് അറിഞ്ഞ് കരുതലോടെ നീങ്ങി പൊലീസ്.


🅾 അപകടത്തില്‍ മരിച്ച ഗായികയും നർത്തകിയും ആയ മഞ്ജുഷയുടെ  നൃത്ത വിദ്യാലയം ഇന്നലെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നാട്യകലയുടെ പുത്തന്‍പാഠങ്ങള്‍ സ്വായത്തമാക്കിയ മണ്ണില്‍ ഇന്നലെ വീണ്ടും അവര്‍ ഒത്തുകൂടി; പ്രിയപ്പെട്ട ശ്രീക്കുട്ടിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍; അവള്‍ ഒപ്പമില്ലന്ന തരിച്ചറിവ് പകര്‍ന്ന  നൊമ്പരം ഉള്ളിലൊതുക്കി കുരുന്നുകളുടെ നൃത്തച്ചുവടുകള്‍


🅾 ഇന്ന് അതീവ രഹസ്യമായി കൊച്ചിയിലെത്തുന്ന ബിഷപ്പ് ഫ്രാങ്കോ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും; പൊലീസിനെ കാണാന്‍ പോകുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം; കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അറസ്റ്റ് സാധ്യമല്ലെന്ന് വിശദീകരണം നല്‍കി പൊലീസിനെ സഹായിക്കാനുള്ള ഗെയിം പ്ലാന്‍ ഇങ്ങനെ; ബുധനാഴ്ച ഫ്രാങ്കോ അറസ്റ്റിലാവുമെന്ന് കരുതുന്നവരെ കാത്തിരിക്കുന്നത് നിരാശ മാത്രം.


🅾 കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം; താല്‍ക്കാലികമായി ഭരണ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ അനുവദിക്കണം; അച്ചടക്ക നടപടിക്ക് മുമ്പേ  മാര്‍പ്പാപ്പയ്ക്ക് കത്തെഴുതി ഫ്രാങ്കോയുടെ തന്ത്രം; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ജലന്ധര്‍ ബിഷപ്പ് നീക്കം തുടങ്ങി; ബലാത്സംഗക്കേസ് എഴുതി തള്ളാനും അപേക്ഷ നല്‍കുമെന്ന് സൂചന.


🅾 `നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക്‌  കെഎസ്‌ആര്‍ടിസി ഈടാക്കുന്നത് അമിത നിരക്ക്`; നഷ്ടം നികത്തേണ്ടത് അയ്യപ്പ ഭക്തന്മാരെ പിഴിഞ്ഞിട്ടല്ലെന്ന് ദേവസ്വം ബോര്‍ഡ്; നിരക്ക് കുറച്ചില്ലെങ്കില്‍ പകരം സംവിധാനമൊരുക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ്.


🅾 പാസ്‌പോര്‍ട്ട് പിടിച്ചു വച്ച്‌ കാലാവധി കഴിഞ്ഞപ്പോള്‍ അനധികൃത താമസത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു;  നമ്പി   നാരായണന്റെ പേരു പറയാന്‍ അതിക്രൂരമായി മര്‍ദ്ദിച്ചു; കസ്റ്റഡി പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസുമായി മറിയം റഷീദ രംഗത്ത്;  നമ്പി നാരായണന് നീതി ലഭിച്ചതോടെ ഇരകള്‍ കൂട്ടത്തോടെ കളത്തിലിറങ്ങുന്നു; സര്‍ക്കാരും പൊലീസും വെട്ടില്‍.


🅾 12000 അടി വിസ്തീര്‍ണ്ണം.. മുകളിലും താഴെയുമായിയുള്ളത് പത്തിലേറെ മുറികള്‍.. വീടിനുള്ളില്‍ തന്നെ എയര്‍കണ്ടീഷന്‍ ചെയ്ത ചാപ്പല്‍.. പടി കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി പ്രത്യേകം ലിഫ്റ്റ് സൗകര്യവും പ്ലാനില്‍; ഫ്രാങ്കോ മുളയ്ക്കനുമായി അടുപ്പമുള്ള ഫാ.ആന്റണി മാടശേരിയുടെ സഹോദരന്‍ കാലടിയില്‍ നിര്‍മ്മിക്കുന്നത് അത്യാഢംബര സൗധം; കേസ് മുറുകുമ്ബോള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കുന്നത് പത്ത് കോടി ചെലവിട്ട് നിര്‍മ്മിക്കുന്ന വീടിനെ കുറിച്ചുള്ള വര്‍ണ്ണനകള്‍


🅾 'സഖാവ്' ഷര്‍ട്ടുകള്‍ വിപണിയെ കീഴടക്കിയപ്പോള്‍ മന്ത്രി കെ ടി ജലീലിനും ഒരാഗ്രഹം; 'ജനാബ്' എന്ന പേരിലും വേണം ഖാദി ഷര്‍ട്ടുകള്‍ എന്ന് ആവശ്യം ശോഭനാ ജോര്‍ജ്ജിനെ അറിയിച്ചപ്പോള്‍ തീരുമാനം ഇടതു മുന്നണിക്ക് വിട്ടു; വര്‍ഗീയതാ ആരോപണം ഉയരുമെന്ന് ഭയന്ന് ജനാബ് ഷര്‍ട്ട് വേണ്ടെന്ന് പറഞ്ഞ് മുന്നണി; കഴിഞ്ഞതവണ ഹിറ്റായ ഖാദി പര്‍ദ വിവിധ നിറങ്ങളില്‍ വീണ്ടും ഇറക്കി തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്യാനും നിര്‍ദ്ദേശം.

ദേശീയ വാർത്തകൾ 

🅾 ബിജെപി എംപി നിഷികാന്ത്‌ ദ്യൂബെയുടെ കാല്‍കഴുകി വെള്ളം കുടിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍; പ്രതിഷേധമുയര്‍ന്നതോടെ മഹാഭാരതത്തില്‍ അതിഥികളുടെ കാല്‍കഴുകാറുണ്ടെന്ന് തിരിച്ചടിച്ച്‌ നേതാവും: ഝാര്‍ഖണ്ഡില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു.


🅾 'മോദിയുടെ കാലു കഴുകിയ വെള്ളം ദുബേ കുടിക്കുമോ, അങ്ങനെ ചെയ്യാതിരുന്നാല്‍ അദ്ദേഹം മോദിയെ സ്‌നേഹിക്കുന്നില്ലന്നല്ലേ അര്‍ത്ഥം ' ? ബിജെപി പ്രവര്‍ത്തകന്‍ എംപിയുടെ കാലു കഴുകിയ വെള്ളം കുടിച്ച സംഭവത്തിന് പിന്നാലെ പരിഹാസവുമായി കപില്‍ സിബലിന്റെ ട്വീറ്റ് ; തനിക്കും ഇതുപോലൊരു അവസരം ലഭിക്കുമ്പോൾ  പാര്‍ട്ടി പ്രവര്‍ത്തകന്റെ കാല്‍ കഴുകി കുടിക്കുമെന്ന് നിഷികാന്ത് ദുബേ.


🅾 ഐ.ആര്‍.ടി.സി അഴിമതിയില്‍ ലാലുവിനും കുടുംബത്തിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ്; നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍; കേസിന്റെ വാദം ഒക്ടോബര്‍ ഒന്‍പതിന് വീണ്ടും കേള്‍ക്കും.


🅾 രാജീവ് ഗാന്ധി വധക്കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിക്കെതിരെ ഇരകളുടെ ബന്ധുക്കള്‍; പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി; പുതിയ പരാതി സമര്‍പിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.


🅾 ദിവസങ്ങളോളം നീണ്ട സാരിഡോണിന്റെ 'തലവേദനയ്ക്ക്' ശമനം; തലവേദനയ്ക്കായി ഉപയോഗിച്ചിരുന്ന സാരിഡോണിനും മറ്റ് രണ്ട് മരുന്നുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന കേന്ദ്ര സര്‍ക്കാര്‍ വിലക്ക് നീക്കി സുപ്രീം കോടതി ഉത്തരവ്; കഴിഞ്ഞയാഴ്‌ച്ച കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് സാരിഡോണും പാന്‍ദേം സ്‌കിന്‍ ക്രീമുമമടക്കം 328 മരുന്നുകള്‍; മനുഷ്യ ശരീരത്തിന് ഇവ ദൂഷ്യം ചെയ്യുന്നുവെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട്.


🅾 കര്‍ണാടകയില്‍ പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു; സംസ്ഥാന സര്‍ക്കാര്‍ കുറച്ചത് ലിറ്ററിന് രണ്ട് രൂപ വീതം; ജനങ്ങള്‍ക്ക് ചെറിയ ആശ്വാസമെങ്കിലും ആകട്ടെ എന്ന് മുഖ്യമന്ത്രി കുമാരസ്വാമി.


🅾 ജെഎന്‍യുവില്‍ ഇടതു പക്ഷത്തിന്റെ വിജയത്തില്‍ പ്രകോപിതരായി എബിവിപി; യൂണിയന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് നേരെ അക്രമം അഴിച്ച്‌ വിട്ട് എബിവിപിയുടെ വിളയാട്ടം; പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്; അന്തരീക്ഷം ശാന്തമാണെന്നറിയിച്ച്‌ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍.


🅾 പ്രധാനമന്ത്രി മോദിക്ക് ഇന്ന് 68-ാം പിറന്നാള്‍; നേതാവിന്റെ ജന്മദിനത്തില്‍ ജനിക്കുന്ന ശിശുക്കള്‍ക്ക് സ്വര്‍ണമോതിരം നല്‍കി തമിഴ്‌നാട് ബിജെപി ഘടകവും; ജന്മദിനത്തില്‍ കാശിവിശ്വനാഥ ക്ഷേത്രദര്‍ശനം നടത്തി മോദി.


🅾 ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ പെരിയാറിന്റെ ജന്മദിനത്തില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ പരക്കെ ആക്രമണം; ചെന്നൈയിലും തിരുപ്പൂരിലും പ്രതിമയ്ക്ക് നേരെ ചെരിപ്പേറ്; ആക്രമികളില്‍ ഒരാള്‍ പൊലീസ പിടിയില്‍; അന്വേഷണവുമായി തമിഴ്‌നാട് പൊലീസ്.അക്രമത്തെ അപലപിച്ച്‌ ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ രംഗത്ത്‌ വന്നു


🅾 'ഗോവയില്‍ വേണ്ടത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി' ; പരീക്കര്‍ ആശുപത്രിയില്‍ ആയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്;നാളെ വീണ്ടും ഗവര്‍ണറെ കാണും.


🅾 രാജ്യത്തെ മൂന്ന് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കും: അരുണ്‍ ജെയ്റ്റ്ലി.ദേന ബാങ്ക്‌, വിജയ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ എന്നിവയാണ്‌ ലയിപ്പിക്കുക. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക്‌ ആയി ഇത്‌ മാറും



അന്താരാഷ്ട്ര വാർത്തകൾ 


🅾 റഫറണ്ടം കഴിഞ്ഞ് രണ്ട് കൊല്ലം കടന്ന് പോയിട്ടും സമയം തികഞ്ഞില്ലത്ര; ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സാദിഖ് ഖാന്‍ രംഗത്ത്; ലണ്ടന്‍ മേയര്‍ക്കെതിരെ ടോറികളിലെയും ലേബറിലെയും ബ്രെക്സിറ്റ് അനുകൂലികള്‍.


🅾 യു എസിൽ ഫ്ലോറൻസ്‌ കൊടുങ്കാറ്റില്‍ തകര്‍ന്ന കടയില്‍ നിന്നും സാധനങ്ങള്‍ അടിച്ചു മാറ്റാന്‍ ഇടിയോടിടി; മുഖം മറയ്ക്കാന്‍ ബനിയന്‍ കയറ്റിയിട്ട് വരെ മോഷണം; ലോക്കല്‍ ടിവി ചാനലിന്റെ ക്യാമറയില്‍ കുടുങ്ങിയതോടെ അറസ്റ്റുമായി പൊലീസ്; അമേരിക്കയെ നാണം കെടുത്താന്‍ ചില കാഴ്ചകള്‍.


🅾 യുഎഇയില്‍ എത്തിയത് വിസയ്ക്ക് ഒന്നര ലക്ഷം രൂപ നല്‍കി; ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ചത് ലേബര്‍ സപ്ലൈയില്‍; പൊരി വെയിലത്ത് റോഡ് നിര്‍മ്മാണവും കെട്ടിടപ്പണിയും ചെയ്തത് ശമ്ബളമോ താമസസ്ഥലമോ ഇല്ലാതെ; ഭക്ഷണം ലഭിക്കുന്നത് മറ്റൊരു  ക്യാമ്പിലെ  തൊഴിലാളികള്‍ കഴിച്ചതിന്റെ ബാക്കി; ആട് ജീവിതം നയിക്കുന്ന ആലപ്പുഴ സ്വദേശി മിഥുന്റെ പൊട്ടിക്കരച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.


🅾 കടക്കെണിയില്‍ നട്ടം തിരിഞ്ഞ് പാക് ഭരണകൂടം; പ്രതിസന്ധി രൂക്ഷമായതോടെ ഔദ്യോഗിക ആഡംബര കാറുകളും, ഹെലികോപ്ടറുകളും,മന്ത്രി മന്ദിരത്തിലെ കാളയെ വരെ വില്‍ക്കാന്‍ ഒരുങ്ങുന്നു; ലേല വാഹനങ്ങളില്‍ ബെന്‍സ് മുതല്‍ ബുള്ളറ്റ് പ്രൂഫ് ബി.എം.ഡബ്യു വരെ; ചെലവ് നിയന്ത്രിക്കാന്‍ ഇതുമാത്രമാണ് മാര്‍ഗമെന്ന് ഇമ്രാന്‍ഖാന്‍


🅾 ലോകത്തിലെ 100 ശതകോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടികയില്‍ നിന്നും കോടികളുടെ കടക്കെണിയിലേക്ക് പതനം!സൗദിയിലെ റിയാദ്‌ ആസ്ഥാനമായ സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയ തന്റെ സര്‍വ്വ സ്വത്തുക്കളും ലേലം ചെയ്യാനുള്ള ശ്രമത്തില്‍; കഴിഞ്ഞ മാര്‍ച്ചില്‍ 900 വാഹനങ്ങള്‍ ലേലം ചെയ്തതിന് പിന്നാലെ കടം തീര്‍ക്കാന്‍ 200 കോടി റിയാല്‍ മൂല്യം വരുന്ന  കമ്പനി  സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ നീക്കം.


🅾 ടൈം മാസികയ്ക്ക് ഇപ്പോള്‍ 'നല്ല ബെസ്റ്റ് ടൈം' ! ഏറെ ജനശ്രദ്ധയാകര്‍ഷിച്ച അമേരിക്കന്‍ വാര്‍ത്താ മാസിക വിറ്റു പോയത് 190 ദശലക്ഷം ഡോളറിന് ! ക്ലൗഡ് കമ്ബ്യൂട്ടിങ് വെബ്സൈറ്റായ സെയില്‍ഫോഴ്സ് ഡോട്ട് കോം മേധാവി മാര്‍ക്ക് ബെനിയോഫും ഭാര്യ ലിന്നും പുതിയ ഉടമകള്‍ ; മാസികയുടെ പ്രവര്‍ത്തനങ്ങളുമായി നിലവിലുള്ളവര്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുമെന്നും വ്യക്തമാക്കി  കമ്പനി



കായിക വാർത്തകൾ 


🅾 ഏഷ്യാ കപ്പിൽ ഇന്ന് ടോസ്‌ നേടിയ അഫ്ഗാൻ ശ്രീലങ്കക്കെതിരെ ബാറ്റിംഗ്‌ തിരഞ്ഞെടുത്തു.. അവസാനം വിവരം കിട്ടുമ്പോൾ 49.2  ഓവറിൽ അഫ്ഗാൻ 242/8എന്ന നിലയിൽ


🅾 നാളെ ഏഷ്യ കാപ്പിൽ ഇന്ത്യ ഹോംകോങ്ങിനെ നേരിടും. ബുധനാഴ്ച്ചയാണ്‌ ഇന്ത്യ ,പാക്‌ മൽസരം


🅾 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ മലയാളി താരം കോഴിക്കോട്‌ ചക്കിട്ടപാറ സ്വദേശി ജിൻസൻ ജോൺസണ്‌ അർജ്ജുന അവാർഡ്‌. കായിക മേഖലയിലെ വരുന്ന തലമുറയ്ക്ക് നേട്ടം പ്രചോദനമാകും, അടുത്ത ലക്ഷ്യം 2020ലെ ടോക്കിയോ ഒളിമ്പിക്സ്‌   സ്വര്‍ണം'; അര്‍ജുന അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കു വയ്ച്ച്‌ ജിന്‍സണ്‍ ജോണ്‍സണ്‍; അര്‍ജുന അവാര്‍ഡ് ലഭിച്ച 20 പേരുടെ പട്ടിക പുറത്ത്.


🅾 മലയാളിതാരം ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്; കേരളത്തിന്റെ അഭിമാനമായി മാറിയ ജിന്‍സനെ തേടി അര്‍ജുന അവാര്‍ഡ് എത്തിയത് ഏഷ്യന്‍ ഗെയിംസിലെ മിന്നും പ്രകടനത്തിന് പിന്നാലെ: വിരാട് കോലിക്കും മീരാഭായ് ചാനുവിനും ഖേല്‍രത്‌ന.


🅾 ജിന്‍സണ്‍ ജോണ്‍സനുള്ള അര്‍ജുന അവാര്‍ഡ് ഏഷ്യന്‍ ഗെയിംസിലെ വീരോചിത സ്വര്‍ണ്ണനേട്ടത്തിന് രാഷ്ട്രം നല്‍കുന്ന സമ്മാനം; നേട്ടത്തോടെ ഇന്ത്യയിലെ വിലപിടിപ്പുള്ള അത്ലറ്റായി മാറി ചക്കിട്ടപ്പാറക്കാരന്‍ മലയാളി; തളരാത്ത പോരാളിയായ വിരാട് കോലിക്ക് ഖേല്‍രത്ന ശുപാര്‍ശ അര്‍ഹതയ്ക്കുള്ള അംഗീകാരം;ഖേല്‍രത്നക്കുള്ള ശുപാര്‍ശയ്ക്ക് പിന്നാലെ മീരാഭായ് ചാനുവിന് ഇരട്ടിമധുരമായി പരിശീലകനുള്ള ദ്രോണാചാര്യ ശുപാര്‍ശയും.



🎥 സിനിമാ വാർത്തകൾ 


💐 അന്തരിച്ച ക്യാപ്റ്റൻ രാജുവിന്‌  സിനിമാ ഡയറിയുടെ ആദരാഞ്ജലികൾ  💐


🅾 രതിലയത്തിലെ വില്ലന്‍ വേഷത്തിലൂടെ   സിനിമയിലെത്തി; രക്തത്തിലൂടെ രക്തം മരവിപ്പിക്കുന്ന വില്ലനായി; എംടിയുടെ അരിങ്ങോടരിലൂടെ തലപ്പൊക്കമുള്ള നടനായി; നാടോടിക്കാറ്റിലും സിഐഡി മൂസയിലും നാട്ടുകാരെ ചിരിപ്പിച്ചു: മായുന്നത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ.


🅾 'ലാലു.. രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങൂന്നെന്ന് മോഹന്‍ലാല്‍; പൊക്കവും സൗന്ദര്യവും അഭിനയ ചാരുതയുമാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കിയതെന്ന് മമ്മൂട്ടി; കപടത ഇല്ലാത്ത ആ മനുഷ്യനെ ഒത്തിരി പേര്‍ ദ്രോഹിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരനെന്ന് മുഖ്യമന്ത്രി; ക്യാപ്റ്റര്‍ രാജുവിന് ആദരഞ്ജലിമായി കേരളം.


🅾 ലഹരികളോട് പുറം തിരിഞ്ഞുനിന്ന സ്‌നേഹമുള്ള സിംഹം! റൂം ക്യാപറ്റനൊപ്പം മതിയെന്ന് മോഹന്‍ലാലിനെ കൊണ്ട് പറയിച്ചത് വൃത്തിയും കൃത്യനിഷ്ഠതയും; സംഘട്ടനങ്ങളില്‍ ഇത്രയും റിസ്‌ക്ക് എടുക്കരുതെന്ന മമ്മൂട്ടി ഉപദേശം കേട്ടതുമില്ല; ആക്ഷന്‍ രംഗത്തിനിടയിലെ അപകടം ആരോഗ്യത്തെ സാരമായി ബാധിച്ചു; സംവിധാനത്തോടൊപ്പം നിര്‍മ്മാണത്തിലും കൈവച്ചതോടെ കൈ പൊള്ളി; ആരോടും പരിഭവവും പരാതിയുമില്ലാതെ പിടിച്ചുനിന്നു; ക്യാപറ്റന്‍ രാജു കോക്കസുകള്‍ക്ക് അതീതനായ മലയാള സിനിമാക്കാരന്‍.


🅾 ചിയാന്‍ വിക്രം ആദ്യമായി നായകനായത് ക്യാപ്ടന്‍ രാജുവിന്റെ സംവിധാനത്തിന്‍ കീഴില്‍: ഇതാ ഒരു സ്നേഹഗാഥ തീയറ്ററില്‍ ചലനമുണ്ടാക്കിയില്ല: രണ്ടാമതൊരു സിനിമ ചെയ്യാന്‍ പോയത് തിരിച്ചടിയായി: മിസ്റ്റര്‍ പവനായി പുറത്ത് ഇറങ്ങിയില്ല: നഷ്ടമായത് കുടുംബവീടും വസ്തു വകകളും: ജന്മനാട്ടില്‍ ക്യാപ്ടന് ഇപ്പോഴുള്ളത് ബന്ധുക്കള്‍ മാത്രം: പൂര്‍ത്തീകരിക്കാത്ത സ്വപ്നമായി മിസ്റ്റര്‍ പവനായി 916.


🅾 അമ്പും വില്ലും മെഷിന്‍ ഗണ്ണും ട്രാന്‍സിസ്റ്റര്‍ ബോംബും മലപ്പുറം കത്തിയുമെല്ലാമായി എത്തിയിട്ടും പവനായി ശവമായി; വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരുടെ ഉറച്ച ചുവടുകളും എല്ലാവരും കണ്ടില്ലെന്ന് നടിച്ചു; സംവിധായകനായി തിരിച്ചെത്തിയപ്പോള്‍ ഭാഗ്യം തുണച്ചില്ല; തിയേറ്റര്‍ കാണാതെ പവനായി 99.99 ഇപ്പോഴും പെട്ടിയില്‍; 'ബാലന്‍ കെ നായരുടെ ഗതിവരാതിരിക്കാന്‍' വില്ലനാകാന്‍ മടിച്ച നന്മമരം; സിനിമയെ മാത്രം പ്രണയിച്ചിട്ടും ചിരിപ്പിക്കുന്ന വില്ലനായി ക്യാപ്ടന്‍ രാജുവിനെ ഒതുക്കിയത് ഇങ്ങനെ.


🅾 പണം കൊടുത്താല്‍ മാത്രം ഡബ്ബ് ചെയ്യാനെത്തുന്ന താരങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന നടന്‍; സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നല്‍കുന്ന വ്യക്തിത്വം; ലിബര്‍ട്ടി ബീഷീര്‍ ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിക്കുന്നത് ഇങ്ങനെ.


🅾 തീവണ്ടിയും കുട്ടനാട് ബ്ലോഗും നെറ്റില്‍ സജീവമാക്കിയത് തമിഴ് റോക്കേഴ്‌സ്; ഐപി അഡ്രസ് കണ്ടെത്തി കള്ളന്മാരെ കുടുക്കാന്‍ ആന്റി പൈറസി സെല്‍; വ്യാജപതിപ്പ് റിലീസ് ചിത്രങ്ങള്‍ക്ക് ബോക്‌സോഫീസിലുണ്ടാക്കിയത് വമ്പൻ നഷ്ടം


🅾 പ്രണവിനോടും സിനിമയോടും ഉള്ള സ്‌നേഹത്തിന് നന്ദി; പക്ഷേ അതിന്റെ പേരില്‍ ലോക്കേഷന്‍ ചിത്രങ്ങള്‍ ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കരുത്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങ് ലൊക്കേഷന്‍ സ്റ്റില്‍സ് പ്രചരിപ്പിക്കുന്നവരോട് അരുണ്‍ ഗോപിക്ക് പറയാനുള്ളത്.


🅾 ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനാണ് ഒടിയന്‍'; ആരാധകന്റെ ചോദ്യത്തിന മാസ് മറുപടി  നൽകി ശ്രീകുമാര്‍ മേനോന്‍; ചിത്രത്തിലേത് ഇതുവരെ കാണാത്ത ഫൈറ്റ് സീക്വന്‍സുകളായിരിക്കുമെന്നും സംവിധായകന്‍.


🅾 ബഷീറിനെ ബിഗ് ബോസ് ബലിയാടാക്കിയതോ? പുറത്താക്കിയത് മനപ്പൂര്‍വ്വമെന്ന് സോഷ്യല്‍ മീഡിയ; പേളി-ശ്രീനി പ്രണയം പൊലിപ്പിച്ച്‌ ഷോയുടെ റേറ്റിങ് കൂട്ടാന്‍ പക്ഷപാദമായി പെരുമാറിയെന്ന് ആക്ഷേപം; അര്‍ച്ചനയെ സേഫാക്കിയത് സ്ത്രീ-പുരുഷ അനുപാതം കുറയാതിരിക്കാനെന്നും വ്യക്തം.


🅾 ബേസില്‍ ജോസഫിന്റെ പുതിയ ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകും; സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കും


🅾 ദിലീപ് അന്നും ഇന്നും നല്ല സുഹൃത്താണ്; ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി പറഞ്ഞ കാര്യങ്ങള്‍ മാത്രമെ എനിക്കറിയൂ; വീണ്ടും നിലപാടില്‍ ചാഞ്ചാടി ലാല്‍ (സിദ്ധിഖ്‌ ലാൽ)
Previous Post Next Post
3/TECH/col-right